മുതിര്‍ന്ന പൗരന്മാര്‍ക്കായി വയോരക്ഷ പദ്ധതി

മുതിര്‍ന്ന പൗരന്മാര്‍ക്കായി വയോരക്ഷ പദ്ധതി

konnivartha.com : സാമൂഹ്യ സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സാമൂഹ്യനീതി വകുപ്പ് മുഖേന വയോരക്ഷ എന്ന പദ്ധതി 2021-22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കി വരുന്നു.

ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, പുനരധിവാസം, അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവ ഉള്‍പ്പെടുന്നു. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ :0468 2325168.

error: Content is protected !!