കോന്നി ഗവ.മെഡിക്കൽ കോളേജ്: എം.ബി.ബി.എസ്സ് പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കോന്നി ഗവ.മെഡിക്കൽ കോളേജ്: എം.ബി.ബി.എസ്സ് പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അഡ്വ: കെ.യു.ജനീഷ് കുമാർ എം.എൽ.എ. konnivartha.com :  കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥി പ്രവേശന ഒരുക്കങ്ങൾ മെഡിക്കൽ കോളേജിലെത്തി എം.എൽ.എ വിലയിരുത്തി. നവംബർ 15ന് രാവിലെ 10 മണിക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിൽ എത്തും.ആദ്യ രണ്ട് ഘട്ടങ്ങളിലായി 81 വിദ്യാർത്ഥികളാണ് കോന്നിയിലേക്ക് മെഡിക്കൽ അഡ്മിഷൻ നേടിയിട്ടുള്ളത്. പത്തൊൻപതാം തീയതി നടക്കുന്ന അലോട് മെൻ്റോടുകൂടി നൂറ് സീറ്റിലും അഡ്മിഷൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ അഡ്മിഷൻ നേടിയവരിൽ അറുപതിലധികം പെൺകുട്ടികളാണ് . പത്തോളം കുട്ടികൾ പത്തനംതിട്ട ജില്ലക്കാരാണ്. കുട്ടികൾക്ക് താല്ക്കാലിക ഹോസ്റ്റൽ സൗകര്യം ആശുപത്രി കെട്ടിടത്തിൻ്റെ 3, 4 നിലകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായുള്ള ഹോസ്റ്റൽ നിർമ്മാണം മെയ് മാസം പൂർത്തിയാക്കുമെന്ന്…

Read More

5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾക്ക് 4.44 കോടി: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ 5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്താൻ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും ക്രിറ്റിക്കൽ കെയർ യൂണിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 94.22 ലക്ഷം, കോട്ടയം മെഡിക്കൽ കോളേജ് 1 കോടി, ആലപ്പുഴ മെഡിക്കൽ കോളേജ് 77.89 ലക്ഷം, തൃശൂർ മെഡിക്കൽ കോളേജ് 1 കോടി, കോഴിക്കോട് മെഡിക്കൽ കോളേജ് 71.94 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് മികച്ച അതിതീവ്രപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തമാക്കുന്നത്. നിലവിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകളുള്ള മെഡിക്കൽ കോളേജുകളിൽ അവ ശക്തിപ്പെടുത്തുകയും ഇല്ലാത്ത മെഡിക്കൽ കോളേജുകളിൽ അവ സജ്ജമാക്കുകയാണ് ലക്ഷ്യം. മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി…

Read More

മയക്കുമരുന്ന് ഉപയോഗം ,വിതരണം ,കടത്തല്‍ കണ്ടാല്‍ അറിയിക്കുക

മയക്കുമരുന്ന് ഉപയോഗമോ വിതരണമോ കടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസ് കൺട്രോൾ റൂം നമ്പറുകളിൽ അറിയിക്കാൻ മടിക്കരുത്. 9447178000 9061178000 04712322825                                                                email: [email protected]         https://keralaexcise.gov.in/

Read More

നൈട്രിക് ഓക്സൈഡ് തെറാപ്പിയിലൂടെ നവജാത ശിശുവിനെ രക്ഷിച്ചു

konnivartha.com : തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി. ചാവക്കാട് സ്വദേശിനിയുടെ (36) രണ്ടാമത്തെ പ്രസവത്തിലുള്ള കുഞ്ഞിനാണ് നൈട്രിക് ഓക്സൈഡ് തെറാപ്പി നൽകി രക്ഷപ്പെടുത്തിയത്. കേരളത്തിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ഉൾപ്പെടെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രം ലഭ്യമായ ഈ നൂതന ചികിത്സാ സംവിധാനമാണ് തൃശൂർ മെഡിക്കൽ കോളേജിൽ സാധ്യമാക്കിയത്. വിജയകരമായ ചികിത്സയിലൂടെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി കുഞ്ഞിനെ രക്ഷിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഗർഭാവസ്ഥയിൽ മെക്കോണിയം (കുഞ്ഞിന്റെ വിസർജ്യം) കലർന്ന് മൊക്കോണിയം ആസ്പിറേഷൻ സിൻഡ്രോം എന്ന അവസ്ഥമൂലം യുവതിയ്ക്ക് സിസേറിയൻ നടത്തി. ഇത് ഉള്ളിൽ ചെന്നതോടെ ശ്വാസകോശ ധമനിയിലെ ഉയർന്ന രക്ത സമ്മർദം മൂലം കുഞ്ഞിന് ഗുരുതര ശ്വാസതടസം അനുഭവപ്പെട്ടു. ഉടൻ കുഞ്ഞിനെ വെന്റിലേറ്ററിൽ…

Read More

ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കണം: ജില്ലാ കളക്ടര്‍

konnivartha.com : പത്തനംതിട്ട   ജില്ലയിലെ ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ക്ഷയരോഗ നിര്‍മാര്‍ജന സമിതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ട്രൈബല്‍ മേഖലയെ ക്ഷയരോഗ മുക്തമാക്കുന്നതിനായി പ്രത്യേക കാമ്പയിന്‍ തയാറാക്കണം. അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് ആരോഗ്യ സേവനങ്ങള്‍ ഒരുമിപ്പിച്ച് ഒരു സമഗ്ര പദ്ധതിക്ക് രൂപം നല്‍കണം. എല്ലാ ക്ഷയരോഗികള്‍ക്കും പോഷകാഹാരം, മറ്റ് സാമ്പത്തിക, മാനസിക പിന്തുണ നല്‍കുന്നതിനായി ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി ടിബി മുക്ത് ഭാരത് അഭിയാനില്‍ ദാതാക്കളെ ലഭ്യമാക്കാമെന്നും കളക്ടര്‍ പറഞ്ഞു.   മുന്‍ കൂട്ടി രോഗം കണ്ടെത്തുന്നതിനും വാര്‍ധക്യകാല ക്ഷയരോഗ ചികിത്സയ്ക്കും പ്രധാന്യം നല്‍കി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കി. ക്ഷയരോഗ നിര്‍മാര്‍ജന സമിതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിച്ച്…

Read More

ഡെങ്കിപ്പനിക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണം: മന്ത്രി വീണാ ജോർജ്

ഡെങ്കിപ്പനിക്കെതിരെ സംസ്ഥാന വ്യാപകമായി കർമ്മപരിപാടി തുടർച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വർധിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനിയ്ക്കെതിരെ സംസ്ഥാന വ്യാപകമായി കർമ്മപരിപാടി തയ്യാറാക്കും. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ഈ ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കി കേസുകൾ കൃത്യമായി മാപ് ചെയ്യേണ്ടതാണ്. ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തമാക്കണം. പനി ബാധിച്ച് സങ്കീർണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാൽ പനി ബാധിച്ചാൽ മറ്റ് പകർച്ചപനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയുടെ സ്ഥിതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കൃത്യമായ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ് തുടങ്ങിയ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കേണ്ടതാണ്. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ…

Read More

സ്‌കൂള്‍ബാലമിത്ര പദ്ധതി : 50,788 കുട്ടികളില്‍ പരിശോധന നടത്തി

    konnivartha.com : സ്‌കൂള്‍ വിദ്യാര്‍ഥികളിലെ കുഷ്ഠരോഗ പരിശോധന നടത്തുന്ന സ്‌കൂള്‍ബാല മിത്ര പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 50,788 കുട്ടികളില്‍ പരിശോധന നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയിലാകെ 1,78,355 വിദ്യാര്‍ഥികളാണുള്ളത്. ബാലമിത്ര എന്ന പേരില്‍ അങ്കണവാടി കുട്ടികളിലെ കുഷ്ഠരോഗ പരിശോധനയെ, സ്‌കൂളുകളിലേക്ക് സ്‌കൂള്‍ബാലമിത്ര എന്ന പേരില്‍ വ്യാപിപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ലെപ്രസി ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകര്‍ക്ക് പരിശീലനം നല്‍കിവരുന്നു. പരിശീലനം ലഭിച്ച അധ്യാപകര്‍ കുട്ടികളെ സ്വയം പരിശോധനയുടെ ബോധവത്ക്കരണം നല്‍കുകയും സംശയാസ്പദമായ രീതിയില്‍ ഉള്ളതും സ്പര്‍ശനശേഷി കുറവുള്ളതുമായ പാടുകള്‍ കണ്ടെത്തിയാല്‍ ആ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കും. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധനയിലൂടെ രോഗ സ്ഥിരീകരണം നടത്തി ചികിത്സ ആരംഭിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം…

Read More

ലഹരി വിരുദ്ധ ശൃംഖലയൊരുക്കാൻ നാടൊരുങ്ങി

*വിദ്യാലയങ്ങളും ഓഫിസുകളും കേന്ദ്രീകരിച്ച് നവംബർ ഒന്നിന് വൈകിട്ട് മൂന്നിന് മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയ്ക്കായി നാടൊരുങ്ങിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സംസ്ഥാനത്തെങ്ങും നവംബർ ഒന്നിന് വൈകിട്ട് മൂന്ന് മണിക്കാണ് ശൃംഖല. ഓരോ വാർഡിലെയും വിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് ശൃംഖല തീർക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രത്തിൽ ശൃംഖല തീർക്കും. ഇതിന് പുറമേ സംസ്ഥാനത്തെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയിൽ, പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ചടങ്ങ്. ഗാന്ധി പാർക്ക് മുതൽ അയ്യൻകാളി സ്‌ക്വയർ വരെ അഞ്ച് കിലോമീറ്ററോളം നീളുന്ന ശൃംഖലയിൽ മന്ത്രിമാരും ജനപ്രതിനിധികളും കാൽലക്ഷത്തോളം വിദ്യാർഥികളും പൊതുജനങ്ങളും കണ്ണിചേരും. സ്‌കൂളുകളിലെ പരിപാടികളിൽ വിദ്യാർഥികൾക്കൊപ്പം, രക്ഷിതാക്കൾ, അധ്യാപകർ…

Read More

കോന്നി മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം

  konnivartha.com : വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ എസ്.പി.വി.കളായ ഇൻകൽ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്., കെ.എസ്.ഇ.ബി., ബി.എസ്.എൻ.എൽ., കിറ്റ്കോ, ഹൈറ്റ്സ് എന്നിവയുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ചർച്ച നടത്തി. നിർമാണ പ്രവൃത്തികളിലെ കാലതാമസം ഒഴിവാക്കാൻ കൃത്യമായി ഇടപെടണമെന്ന് എസ്.പി.വി.കൾക്ക് മന്ത്രി നിർദേശം നൽകി.കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റൽ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ നടക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തികളും യോഗം വിലയിരുത്തി. നിർമാണ പ്രവൃത്തികളിൽ പുരോഗതിയില്ലാത്ത എസ്.പി.വി.കളെ മാറ്റുന്നത് ആലോചിക്കും എന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു . കാസർഗോഡ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളുടെ നിർമാണ പ്രവൃത്തികൾ അടിയന്തര പ്രധാന്യത്തോടെ പൂർത്തിയാക്കണം. കിഫ്ബി പദ്ധതികളുടെ പ്രവൃത്തി പുരോഗതിയും വിലയിരുത്തി സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കി വരുന്ന…

Read More

ഭാരതത്തിന്‍റെ  പരമ്പരാഗത ചികിത്സ സമ്പ്രദായമായി ആയുര്‍വേദത്തെ പുതിയ തലമുറ ഏറ്റെടുക്കണം : അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍

konnivartha.com : ഭാരതത്തിന്റെ പരമ്പരാഗത ചികിത്സ സമ്പ്രദായമായി ആയുര്‍വേദത്തെ പുതിയ തലമുറ ഏറ്റെടുക്കണമെന്ന് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഏഴാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിന് പകരം രോഗം വരാതിരിക്കാന്‍ വേണ്ട പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികളും യുവ തലമുറയും പ്രകൃതിദത്തമായ ഔഷധസസ്യങ്ങളെയും പാരമ്പര്യ ചികിത്സകളെയും പ്രയോജനപ്പെടുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വീട്ടിലും എല്ലാദിവസവും ആയുര്‍വേദം എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ആയുര്‍വേദ വിഷയങ്ങളുമായി ബന്ധപ്പെട്ട നടത്തിയ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനദാനം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജീവിതശൈലി രോഗം നിര്‍ണയത്തിനായുള്ള സൗജന്യ രക്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. അയിരൂര്‍…

Read More