konnivartha.com: കോന്നി ഗവ.മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്ക് ഉദ്ഘാടനം (മാര്‍ച്ച് 9) ഉച്ചയ്ക്ക് 12 .30ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയാകും. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യൂ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 3 കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന ബ്ലഡ് ബാങ്കില്‍ എന്‍എംസി മാനദണ്ഡങ്ങള്‍ പ്രകാരം ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചടങ്ങില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി, ഡി പി എം ഡോ. എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Read Moreവിഭാഗം: Healthy family
മെഡിക്കൽ കോളേജിൽ രണ്ടാമത്തെ കാരുണ്യ ഫാർമസി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാർമസി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ കീഴിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെ 75-ാമത് ശാഖയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ചത്. 24 മണിക്കൂറും ഈ ഫാർമസി പ്രവർത്തിക്കും. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് അത്യാഹിത വിഭാഗത്തിനും പ്രധാന ആശുപത്രി ബ്ലോക്കിനും സമീപത്തായി പുതിയ കാരുണ്യ ഫാർമസി ആരംഭിച്ചത്. കമ്മ്യൂണിറ്റി ഫാർമസി കെട്ടിടത്തിലാണ് പുതിയ ഫാർമസി. നേരത്തെ ഒപി ബ്ലോക്കിലാണ് കാരുണ്യ ഫാർമസി ഉണ്ടായിരുന്നത്. രാത്രിയിലുൾപ്പെടെ വളരെ ദൂരം നടന്ന് പോയി മരുന്ന് വാങ്ങേണ്ട അവസ്ഥ സ്ത്രീകൾ ഉൾപ്പെടെയുള്ള രോഗികളുടെ കൂട്ടിരിപ്പുകാർ മന്ത്രി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തുമ്പോൾ അറിയിച്ചിരുന്നു. കൂടാതെ രാത്രി കാലങ്ങളിൽ മന്ത്രി ഇത് നേരിട്ട് കാണുകയും ചെയ്തിരുന്നു.…
Read Moreപള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ : സംസ്ഥാനതല ഉദ്ഘാടനം
വാക്‌സിന്‍ നയരൂപീകരണം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് സംബന്ധിച്ച് നടത്തിയ പഠനറിപ്പോര്‍ട്ടുകള്‍ ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷന് എതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ ആരോഗ്യമേഖലയിലുള്ള മുന്നേറ്റം തടയുന്നത് ലക്ഷ്യം വച്ചാണ്. ഇത്തരം തെറ്റായ വിവരങ്ങള്‍ ആരോഗ്യ മേഖലയെ തന്നെ പിന്നോട്ട് നയിക്കാന്‍ കാരണമാകും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 30 വയസിനു മേലെയുള്ള എല്ലാവര്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ ഭവനസന്ദര്ശനം നടത്തി ശൈലീ ആപ്പ് വഴി വിവരശേഖരണം നടത്തിവരുന്നു. കേരളത്തിന്റെ ആരോഗ്യമേഖല ഒന്നാമതായി തുടരുന്നത് ആരോഗ്യപ്രവര്‍ത്തകരുടെ കരുത്തുറ്റ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്. നിരവധി കര്‍മപദ്ധതികള്‍ മികച്ച രീതിയില്‍…
Read Moreപള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് മൂന്നിന്:വിപുലമായ ക്രമീകരണം
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് മൂന്നിന് : വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ് 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ konnivartha.com: അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് മാര്‍ച്ച് മൂന്നിന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്ഠിക്കുക. എന്തെങ്കിലും കാരണത്താല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക്…
Read Moreസംസ്ഥാനത്തെ എല്ലാ ആശുപത്രികളും രോഗീ സൗഹൃദമാക്കും:മന്ത്രി വീണാ ജോര്‍ജ്
konnivartha.com: സംസ്ഥാനത്തെ എല്ലാ ആശുപത്രികളും രോഗീ സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ആരോഗ്യനയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ പി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ രംഗങ്ങളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വലുതാണ്. ജില്ലയിലും പുതിയ ചുവടുവെയ്പ്പുകളാണ് നടക്കുന്നത്. നൂതന ചികിത്സ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകണം. നിലവില്‍ സംസ്ഥാനത്തു 886 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുണ്ട്. 680 ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി.ആരോഗ്യ കേന്ദ്രങ്ങള്‍ ആശ്വാസ കേന്ദ്രങ്ങള്‍ ആയി മാറണം. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സാമൂഹിക ആരോഗ്യ കേന്ദ്രത്തെയും കുടുംബാരോഗ്യ കേന്ദ്രമാക്കും. കൃത്യമായ ചികിത്സാ രീതിയിലൂടെ ആരോഗ്യ സേവന മേഖല കൂടുതല്‍ മികവുറ്റതാകുമെന്നും ഇതിനോടാനുബന്ധിച്ച് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആറന്മുള, മെഴുവേലി, കുളനട പഞ്ചായത്തുകളിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമുള്‍പ്പടെ ആറന്മുള…
Read Moreതട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കൊച്ചുവേളിയിൽ നിന്ന് കണ്ടെത്തി
konnivartha.com: തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കണ്ടെത്തി. കുട്ടിയെ കിട്ടിയത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്ത് നിന്നാണ്. ഓടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്ന് ഡി.സി.പി നിതിൻ രാജ് പറഞ്ഞു. കുട്ടിയെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയാണ്. കാണാതായ സംഭവം തട്ടിക്കൊണ്ടുപോകല്‍ തന്നെയെന്ന് പൊലീസ് നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ആരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകള്‍ ആയി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. കുട്ടിയുടെ മാതാവിനെ സംഭവസ്ഥലത്ത് എത്തിച്ചു പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടു വയസ്സുകാരി മേരിയുടെ സഹോദരന്റെ മൊഴി അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സഹോദരന്‍ കണ്ടെന്നു പറയുന്ന മഞ്ഞ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല.
Read Moreകോവിഡ് വൈറസ് ഏറ്റവും കൂടുതല്‍ ഹാനിയുണ്ടാക്കിയത് ഇന്ത്യക്കാരില്‍
കോവിഡ് വൈറസ് ഏറ്റവും കൂടുതല്‍ ഹാനിയുണ്ടാക്കിയത് ഇന്ത്യക്കാരിലെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് കാരണം ശ്വാസകോശത്തിന് ഏറ്റവും കൂടുതല്‍ ഹാനിയുണ്ടായത് ഇന്ത്യക്കാരിലാണെന്ന് പഠനത്തില്‍ പറയുന്നു. കോവിഡ് മുക്തരായ ശേഷവും കൊറോണ വൈറസ് മാസങ്ങളോളം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാകാത്ത ഒട്ടേറെപ്പേര്‍ ഇന്ത്യയിലുണ്ട്.പലര്‍ക്കും ജീവിതകാലം മുഴുവന്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. 207 പേരിലാണ് പഠനം നടത്തിയത്. സാര്‍സ്‌കോവ്-2 (SARS-CoV-2) സംബന്ധിച്ച് രാജ്യത്ത് നടന്ന ഏറ്റവും വലിയ ഗവേഷണമാണിത്. പഠനത്തിന്റെ റിപ്പോര്‍ട്ട് പ്ലോസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോവിഡ് ആദ്യതരംഗം വ്യാപിച്ച ഘട്ടത്തിലാണ് പഠനം ആരംഭിച്ചത്. കോവിഡ് ബാധിച്ചിട്ടും കാര്യമായ ബുദ്ധിമുട്ടുണ്ടാകാത്തവര്‍, ഇടത്തരം പ്രശ്‌നങ്ങള്‍ നേരിട്ടവര്‍, സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചവര്‍ എന്നിങ്ങനെ രോഗികളെ മൂന്നായി തിരിച്ചായിരുന്നു പഠനം. ഇവരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും പൊതുവായ ആരോഗ്യവും…
Read Moreകണ്ണിന്‍റെ കാഴ്ച നിലനിർത്തിക്കൊണ്ട് അപൂർവ ശസ്ത്രക്രിയ വിജയം
മലബാർ കാൻസർ സെന്ററിൽ കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ട് അപൂർവ ശസ്ത്രക്രിയ വിജയം പ്ലാക് ബ്രാക്കിതെറാപ്പി ചെയ്യുന്ന ഇന്ത്യയിലെ നാലാമത്തെ സർക്കാർ ആശുപത്രി konnivartha.com: തലശ്ശേരി മലബാർ കാൻസർ സെന്റർ കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ചു. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യിൽ വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ടുള്ള കാൻസർ ചികിത്സാ രീതിയാണിത്. യുവിയൽ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇറക്കുമതി ചെയ്ത പ്ളാക്കുകളേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ തദ്ദേശീയമായി നിർമ്മിച്ച റുഥേനിയം 106 പ്ലാക് ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും അഭിനന്ദിച്ചു. കേരളത്തിൽ ഇത്തരമൊരു ചികിത്സ ആദ്യമായാണ്…
Read Moreഅടൂര്‍ നഗരസഭ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
61 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു 61 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സൗജന്യവും സമഗ്രവുമായ ചികിത്സയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇതിനോടാനുബന്ധിച്ച് അടൂര്‍ നഗരസഭയില്‍ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ് നിര്‍വഹിച്ചു. മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉറപ്പാക്കിക്കൊണ്ട് പൊതുജനാരോഗ്യ മേഖലയില്‍ പുതിയ കാല്‍വെപ്പാണ് നഗരസഭ നടത്തുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നഗരപ്രദേശങ്ങളിലെ ജനങ്ങള്‍ക്കു പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സെന്ററില്‍ പ്രാരംഭഘട്ട രോഗനിര്‍ണ്ണയം, രോഗം വരാതിരിക്കാനുള്ള ആരോഗ്യ വ്യായാമ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുക,പാലിയേറ്റീവ് പരിചരണം തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. ഉച്ചക്ക് രണ്ട് മണി…
Read Moreഎസ്ബിഐ ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ സംഭാവന നൽകി
konnivartha.com: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സർക്കിൾ ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംഭാവന നൽകി. എസ്ബിഐ തിരുവനന്തപുരം സർക്കിളിന്‍റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും സിഡിഒയുമായ ബിനോദ് കുമാർ മിശ്ര ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ സംസ്ഥാന മിഷൻ ഡയറക്ടർ ജീവൻ ബാബു ഐഎഎസിന് ചെക്ക് തിരുവനന്തപുരത്ത് കൈമാറി. കേരളത്തിലെ 2500 ക്ഷയരോഗികൾക്ക് 6 മാസത്തേക്ക് പോഷകാഹാരം നൽകുന്നതിന് ഈ തുക വിനിയോഗിക്കും. എസ് ബി ഐ കേരള സർക്കിൾ സി ജി എം ഭുവനേശ്വരി എ, ജനറൽ മാനേജർ ആരിഫ് മുഹമ്മദ് ഖാൻ, സ്റ്റേറ്റ് ടി ബി ഓഫീസർ ഡോ രാജാറാം കെ കെ തുടങ്ങിയവർ പങ്കെടുത്തു. SBI Thiruvananthapuram Circle Donates Rs 97.50 Lakhs to TB Patients konnivartha.com: As part of State…
Read More