കോന്നി സിഎഫ്ആര്‍ഡിയിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു

കോന്നി സിഎഫ്ആര്‍ഡിയിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (സിഎഫ്ആര്‍ഡി) എന്ന സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍നിന്നും സീല്‍ഡ് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. സെക്യുരിറ്റി സ്റ്റാഫ് രണ്ട് എണ്ണം (അവധി ദിവസം ഉള്‍പ്പെടെ – 24 മണിക്കൂര്‍). ക്ലീനിംഗ്സ്റ്റാഫ് – മൂന്ന് എണ്ണം (എല്ലാ പ്രവൃത്തി ദിവസങ്ങളിലും – എട്ടു മണിക്കൂര്‍). സേവനം ലഭ്യമാക്കുന്നതിനുള്ള പ്രതിഫലത്തിന്റെ വിശദാംശങ്ങളും മറ്റു വ്യസ്ഥകളും ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26ന് വൈകുന്നേരം നാലുവരെ.

Read More

ഹയർ സെക്കൻഡറി തുല്യത പരീക്ഷ: പുതിയ ടൈംടേബിളായി

  കോവിഡിന്റ സാഹചര്യത്തിൻ മാറ്റിവച്ച ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാപരീക്ഷകളുടെ പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂലൈ 21 മുതൽ 26 വരെയാണ് പരീക്ഷ. ഒന്നാം വർഷ പരീക്ഷ: 21ന് ഇംഗ്ലീഷ്, 22ന് മലയാളം/ഹിന്ദി/കന്നട, 23ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 24ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 25ന് പൊളിറ്റിക്കൽ സയൻസ്, 26ന് എക്കണോമിക്‌സ്. രണ്ടാം വർഷ പരീക്ഷ: 21ന് മലയാളം/ഹിന്ദി/കന്നട, 22ന് ഇംഗ്ലീഷ്, 23ന് ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയൻ സ്റ്റഡീസ്, 24ന് ഹിസ്റ്ററി, അക്കൗണ്ടൻസി, 25ന് എക്കണോമിക്‌സ്, 26ന് പൊളിറ്റിക്കൽ സയൻസ്. രാവിലെ 10 മുതൽ 12.45 വരെയാണ് പരീക്ഷ.

Read More

പ്രമാടം: വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍

  കോന്നി വാര്‍ത്ത : പ്രമാടം ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, മൃഗാശുപത്രി, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, ഹോമിയോ ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലും ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ മുഖേനയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 12നകം മുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളിലോ വാര്‍ഡ് മെമ്പര്‍ക്കോ തിരികെ നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Read More

റാന്നി എംഎല്‍എയുടെ ഇടപെടല്‍ കുടിയാന്‍മല ബസ് സര്‍വീസ് പുനരാരംഭിച്ചു

എംഎല്‍എയുടെ ഇടപെടല്‍ കുടിയാന്‍മല ബസ് സര്‍വീസ് പുനരാരംഭിച്ചു കോന്നി വാര്‍ത്ത : റാന്നി-കൂടിയാന്മല ബസ് സര്‍വീസ് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നു വീണ്ടും ആരംഭിച്ചു. കോവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ബസിന് കളക്ഷന്‍ കുറയുകയും ബസ് സര്‍വീസ് നിര്‍ത്തുകയും ചെയ്തു. സര്‍വീസ് പൂര്‍ണമായി നിര്‍ത്താനാണു നീക്കമെന്ന് ആശങ്കയും ഉണ്ടായി. ഇതോടെയാണ് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഇടപെട്ടത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരില്‍ കണ്ട് റാന്നിയില്‍ നിന്നും ലാഭകരമായി നടത്തുന്ന പ്രധാന സര്‍വീസ് ആണ് കുടിയാന്‍മല സര്‍വീസ് എന്നും ഇതു വീണ്ടും പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് സര്‍വീസ് പുനരാരംഭിച്ചത്. വെളുപ്പിന് 4.10 ന് റാന്നിയില്‍ നിന്നും സര്‍വീസ് ആരംഭിച്ച് വൈകിട്ട് അഞ്ചിന് കുടിയാന്‍മലയില്‍ എത്തും ഇതേസമയംതന്നെ വെളുപ്പിന് 4.10 ന് കുടിയാന്‍മലയില്‍ നിന്നും ഒരു ബസ് തിരികെയും സര്‍വീസ് നടത്തും.

Read More

പിഎസ്‌സി പരീക്ഷ: കോവിഡ് ബാധിതര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും

പിഎസ്‌സി പരീക്ഷ: കോവിഡ് ബാധിതര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ ഒന്നുമുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിട്ടുളള പരീക്ഷകള്‍ക്ക് കോവിഡ് രോഗബാധിതരോ ക്വാറന്റൈനില്‍ ഉളളവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകുകയാണെങ്കില്‍ അത്തരം ഉദ്യാഗാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പരീക്ഷ എഴുതുന്നതിന് നിശ്ചിത പരീക്ഷാകേന്ദ്രങ്ങളില്‍ ക്ലാസ് റൂമുകള്‍ പ്രത്യേകം സജ്ജമാക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ച സംശയ നിവാരണങ്ങള്‍ക്കായി 0468-2222665എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.

Read More

സബ്‌സിഡിയോടെ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാൻ ജൂലൈ ഒന്നു മുതൽ അപേക്ഷിക്കാം

konnivartha.com : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (എസ്.എം.എ.എം) യിൽ ജൂലൈ ഒന്നു മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്‌സിഡി നൽകി യന്ത്രവൽകൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.  https://agrimachinery.nic.in/index     എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഗുണഭോക്താക്കൾക്ക് മുൻഗണനയുണ്ട്. കാർഷിക യന്ത്രോപകരണങ്ങൾ കൂടാതെ വിള സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകൾ, നെല്ല് കുത്തുന്ന മില്ലുകൾ, ധാന്യങ്ങൾ പൊടിക്കുന്ന യന്ത്രങ്ങൾ, ഓയിൽ മില്ലുകൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് പദ്ധതി നിബന്ധനകളോടെ 40 മുതൽ 60 ശതമാനം വരെ സബ്‌സിഡി ലഭ്യമാണ്. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം നിരക്കിൽ പദ്ധതി നിബന്ധനകളോടെ എട്ട് ലക്ഷം…

Read More

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം കോന്നി വാര്‍ത്ത : സ്‌കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്‌കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷൻ കെ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.

Read More

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരവുമായി കാതോര്‍ത്ത് പദ്ധതി

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരവുമായി കാതോര്‍ത്ത് പദ്ധതി konnivartha.com : സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ വനിതാ ശിശുവികസന വകുപ്പിന്റെ കാതോര്‍ത്ത് പദ്ധതി കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ഈ പദ്ധതി പ്രകാരം ലഭ്യമാകും. സേവനം ആവശ്യമായ സ്ത്രീകള്‍ക്ക്kathorthu.wcd.kerala.gov.in  എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ ഓണ്‍ലൈന്‍ സേവനം ലഭ്യമാകും. ജില്ലാ വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്ര വഴിയാണ് പത്തനംതിട്ട ജില്ലയില്‍ സേവനം നല്കുന്നത്. മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതിയാണ് കാതോര്‍ത്ത്. നിങ്ങള്‍ ചെയ്യേണ്ടത് സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് kathorthu.wcd.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. മഹിള ശക്തി കേന്ദ്ര ടീം കൗണ്‍സിലിംങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ തരം തിരിച്ച് ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റുമാര്‍ക്ക് കൈമാറുകയും സേവനം ആവശ്യപ്പെട്ടിരിക്കുന്ന സമയംതന്നെ…

Read More

ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ കെ എസ്സ് ആര്‍ ടി സി പുനരാരംഭിക്കും

ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ കെ എസ്സ് ആര്‍ ടി സി പുനരാരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ കെ എസ്സ് ആര്‍ ടി സി പുനരാരംഭിക്കും യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്ക് വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളുമായി താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. അടൂർ – 0473-4224764 ആലപ്പുഴ – 0477-2251518 ആലുവ – 0484-2624242 ആനയറ – 0471-2749400 അങ്കമാലി – 0484-2453050 ആര്യനാട് – 0472-2853900 ആര്യങ്കാവ് – 0475-2211300 ആറ്റിങ്ങൽ – 0470-2622202 ചടയമം​ഗലം – 0474-2476200 ചാലക്കുടി – 0480-2701638 ചങ്ങനാശേരി – 0481-2420245 ചാത്തന്നൂ‍ർ – 0474-2592900 ചെങ്ങന്നൂ‍ർ – 0479-2452352 ചേ‍ർത്തല – 0478-2812582 ചിറ്റൂ‌ർ – 0492-3227488 എടത്വ –…

Read More

കോന്നി വനം വകുപ്പും അരുവാപ്പുലം ഗ്രാമ പഞ്ചായത്തും വിവിധയിടങ്ങളില്‍ മഴമാപിനി സ്ഥാപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കാലവർഷത്തിൽ അച്ചൻകോവിലാറിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോന്നി വനം ഡിവിഷൻ. വനം വകുപ്പിന്‍റെ ഈ ഉദ്യമത്തിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്തും പങ്കാളികളാണ്. ഈ വർഷത്തെ വേനൽ മഴയിൽ സംസ്ഥാനത്തു ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (1522. 2 mm). കോന്നിയിലായിരുന്നു. അച്ചൻകോവിൽ നദിയിലെ വെള്ളപ്പൊക്ക സാധ്യത കണ്ടെത്തുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ചെയ്യുന്നത്. പത്തനംതിട്ട, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലയിൽ ആര്യങ്കാവ്, അരുവാപ്പുലം, പിറവന്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലായാണ് അച്ചൻകോവിലാറിൻറെ വൃഷ്ടി പ്രദേശങ്ങൾ വ്യാപിച്ചു കിടക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി കിഴക്കൻ മേഖലയിൽ അച്ചൻകോവിലാറിൻറെ തീരത്തായി സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെ ആദ്യ ഗ്രാമമായ ആവണിപ്പാറ മലപണ്ടാരം ആദിവാസി ഊര്, കൊല്ലം ജില്ലയിൽ ഉൾപ്പെട്ട ചേമ്പാല, മുള്ളുമല എന്നിവിടിങ്ങളിൽ വനം വകുപ്പ് താത്കാലിക മഴമാപിനി സ്ഥാപിച്ചു. അരുവാപ്പുലം പഞ്ചായത്തിന്റ്റെ നേതൃത്വത്തിൽ…

Read More