പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ പൂക്കടക്കാരന് സ്വന്തമാകുമോ

പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ പൂക്കടക്കാരന് സ്വന്തമാകുമോ കോന്നി വാർത്ത ഡോട്ട് കോം :പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ പൂക്കടക്കാരന് സ്വന്തമാണെന്ന് പറയുന്നതിനു തുല്യമാണ് കോന്നി ഡ്രഗ് കൺട്രോൾ ലബോറട്ടി യുടെ അവകാശവാദം എന്ന് കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് ശ്യാം എസ് കോന്നി പറഞ്ഞു.   അഡ്വ. അടൂർപ്രകാശ് ആരോഗ്യ വകുപ്പ് മന്ത്രി ആയിരിക്കുമ്പോൾ കേരളത്തിൽ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുവാൻ സംവിധാനങ്ങൾ ഇല്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി കുട്ടി അഹമ്മദ്കുട്ടി,ടി എൻ പ്രതാപൻ എന്നിവർ അടങ്ങിയ നിയമസഭ കമ്മറ്റിയുടെ പഠന ശുപാർശയിൽ തിരുവനന്തപുരത്തിനും എറണാകുളത്തിനും പുറമേ കോഴിക്കോട്, തൃശ്ശൂർ,കോന്നി എന്നീ സ്ഥലങ്ങളിൽ പുതിയതായി ഡ്രഗ് കൺട്രോൾ ലാബുകൾ തുറക്കുവാൻ 2015 ഡിസംബർ 29ന് അന്നത്തെ യു ഡി എഫ് ഗവൺമെൻ്റ് തീരുമാനമെടുത്തു. 2015 -16 വർഷം 4.80 കോടി രൂപയും 2016 –…

Read More

പി എസ്സ് സി പത്തനംതിട്ട ജില്ലാ ഓഫീസ് അറിയിപ്പ്

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പാര്‍ട്ട് 1)റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (പാര്‍ട്ട് 1 ) ഡറക്ട് റിക്രൂട്ട്‌മെന്റ് (വിമുക്ത ഭടന്‍മാര്‍ക്ക് മാത്രം) (കാറ്റഗറി നമ്പ.372/15) തസ്തികയിലേക്ക് 9940-16580/ രൂപ ശമ്പള നിരക്കില്‍ 20/02/2018 തീയതിയില്‍ നിലവില്‍ വന്ന 140/18/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 04/08/2021 അര്‍ദ്ധരാത്രിയോടെ നിശ്ചിത കാലാവധിയും അധിക കാലാവധിയും പൂര്‍ത്തിയായതിനെതുടര്‍ന്ന് 05/08/2021 തീയതി പൂര്‍വ്വാഹ്നം മുതല്‍ റദ്ദായിരിക്കുന്നതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍.414/16) തസ്തികയിലേക്ക് 19000-43600 രൂപ ശമ്പള നിരക്കില്‍ 02/04/2018 തീയതിയില്‍ നിലവില്‍ വന്ന 27118/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 04/08/2021 അര്‍ദ്ധരാത്രിയോടെ നിശ്ചിത കാലാവധിയും അധിക…

Read More

ശബരിമല : മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ

  ശബരിമല മണ്ഡല മകരവിളക്ക് കാലത്തിനു മുമ്പുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കി പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. എംഎല്‍എ ആയതിനുശേഷം ആദ്യമായി ശബരിമലയിലെത്തിയതായിരുന്നു അദ്ദേഹം.   സന്നിധാനത്തിലെത്തി ദര്‍ശനം നടത്തിയശേഷം ശബരിമല മണ്ഡലം – മകരവിളക്ക് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് എംഎല്‍എ യുടെ അധ്യക്ഷതയില്‍ സന്നിധാനത്ത് യോഗം ചേര്‍ന്നു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ കുമാര വാര്യര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എം.കെ.അജികുമാര്‍, പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ജോണിക്കുട്ടി, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ എംഎല്‍എ നല്‍കി.

Read More

സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഭവനരഹിതര്‍ ഇല്ലാത്ത കേരളം: ഡെപ്യൂട്ടി സ്പീക്കര്‍

  konnivartha.com : കേരളത്തില്‍ ഒരാള്‍പോലും ഭവനം ഇല്ലാതെ കഴിയേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച 186 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാംഘട്ടത്തില്‍ 56 വീടുകളും രണ്ടാംഘട്ടത്തില്‍ 37 വീടുകളും മൂന്നാംഘട്ടത്തില്‍ 93 വീടുകളും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അടൂര്‍ നിയോജക മണ്ഡലത്തില്‍ ഭവനരഹിതര്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കി വരുന്നു. ഭൂമി ഇല്ലാത്തവരായി കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്ക് ലൈഫ് മിഷനിലൂടെ ഭവന സമുച്ചയം പന്തളത്തും ഏഴംകുളത്തും ഒരുങ്ങുന്നു. കേരളത്തില്‍ ഭവനരഹിതര്‍ ഉണ്ടാകരുതെന്ന ഉത്തമ ബോധ്യത്തോടെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും…

Read More

വിമുക്തഭടന്‍മാരുടെ മക്കള്‍ക്കും വീരമൃത്യു വരിച്ചവരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും വേണ്ടിയുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

  ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും നല്‍കിവരുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. മുന്‍ കേന്ദ്ര സായുധ സേനാനികളുടെ വിധവകള്‍, ആശ്രിതര്‍, യുദ്ധത്തിലോ, തെരഞ്ഞെടുപ്പ് ജോലിക്കിടയിലോ മരണമടയുകയോ, വൈകല്യം സംഭവിക്കുകയോ ചെയ്ത മുന്‍ സൈനികരുടെ വിധവകള്‍, ആശ്രിതര്‍, ധീരതാ പുരസ്‌കാരം നേടിയവരുടെ ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ www.scholorship.gov.in വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2021 ഒക്ടോബര്‍ 15 ആണ് അവസാന തിയതി. എഞ്ചിനീയറിംഗ്, മെഡിസിന്‍, ഡന്റല്‍, വൈറ്റിനറി, ബിബിഎ, ബിസിഎ, ബി ഫാര്‍മ, ബിഎസ് സി (നഴ്‌സിംഗ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയവ), എംബിഎ, എംസിഎ എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ആദ്യമായി പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. പ്രവേശന യോഗ്യതയില്‍ (പ്ലസ്ടു/ഡിപ്ലോമ /ബിരുദം )…

Read More

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

    കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് ഹൈടെക് ഇലക്ട്രോണിക് അമ്മത്തൊട്ടില്‍ ഒരുക്കിയതെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എ ഫണ്ടില്‍ നിന്നും(2019-2020 പ്രാദേശിക വികസന ഫണ്ട്) തുക വിനിയോഗിച്ചാണ് ഹൈടെക് അമ്മത്തൊട്ടില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ യഥാര്‍ഥ്യമാക്കിയത്. ശിശുക്ഷേമ രംഗത്ത് ദേശീയ ശ്രദ്ധയും പ്രശംസയും ലഭിച്ച അമ്മത്തൊട്ടിലുകളുടെ കാര്യത്തില്‍ ഒരുതലം കൂടി കടന്നാണ് ഹൈടെക്ക് അമ്മത്തൊട്ടില്‍ യഥാര്‍ഥ്യമാക്കിയത്. 2009 ല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ നിന്ന് നിരവധി കുഞ്ഞുങ്ങളെ സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിപാലിച്ചിട്ടുണ്ട്. സെന്‍സര്‍ സംവിധാനം, കുഞ്ഞിനെ ഉപേക്ഷിച്ചു പോയ വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്ന അലാം സംവിധാനം തുടങ്ങിയവ പുതിയ അമ്മത്തൊട്ടിലില്‍ ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനത്ത് ഉടനീളം ഇത്തരത്തിലുള്ള അമ്മത്തൊട്ടിലുകള്‍…

Read More

പത്തനംതിട്ട ജില്ല: സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 പ്രമാണ പരിശോധന 7, 8, 9, 10, 13, 14 തീയതികളില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 418/19) തസ്തികയുടെ 13/08/2021 തീയതിയില്‍ പ്രസിദ്ധീകരിച്ച 03/2021/ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന സെപ്റ്റംബര്‍ 7, 8, 9, 10, 13, 14 തീയിതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ തങ്ങളുടെ ഒടിആര്‍ പ്രൊഫൈല്‍ അപലോഡ് ചെയ്ത് അതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം…

Read More

പ്ലസ് വൺ (വൊക്കേഷണൽ) ഓൺലൈൻ അപേക്ഷ 24 മുതൽ

konnivartha.com : 2021-22 അദ്ധ്യയന വർഷത്തെ ഹയർ സെക്കന്ററി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 24 മുതൽ സമർപ്പിക്കാം.   കൂടുതൽ വിവരങ്ങൾ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. ഹയർസെക്കന്ററി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary (Vocational) Admission’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

Read More

ഒറ്റത്തവണ പ്രമാണ പരിശോധന

ഒറ്റത്തവണ പ്രമാണ പരിശോധന പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 421/2019) തസ്തികയുടെ 2021 ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിച്ച 04/2021/ ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന്, ആറ് തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍ നടത്തും. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരിച്ചറിയല്‍രേഖ, പ്രായം, വിദ്യാഭ്യാസയോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ തങ്ങളുടെ ഒടിആര്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് ഇതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാക്കണം. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പെരുമാറ്റചട്ടങ്ങള്‍ പാലിച്ചാവണം ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പിഎസ്‌സി…

Read More

സിവില്‍ സര്‍വീസ്, മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക്, പി.എസ്.സി പരിശീലനങ്ങള്‍

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തില്‍ വിദ്യാതീരം പദ്ധതിയിലുള്‍പ്പെടുത്തി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന നല്‍കുന്നു. ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 24ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ബിരുദ തലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം സിവില്‍ സര്‍വീസ് അക്കാഡമി, പ്ലാമൂട്, തിരുവനന്തപുരം എന്ന സ്ഥാപനം മുഖേനയാണ് നടത്തുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കൂ. തെരഞ്ഞടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം നല്‍കുക. സിവില്‍ സര്‍വ്വീസ് അക്കാഡമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.…

Read More