പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ പൂക്കടക്കാരന് സ്വന്തമാകുമോ

പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ
പൂക്കടക്കാരന് സ്വന്തമാകുമോ

കോന്നി വാർത്ത ഡോട്ട് കോം :പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ
പൂക്കടക്കാരന് സ്വന്തമാണെന്ന് പറയുന്നതിനു തുല്യമാണ്
കോന്നി ഡ്രഗ് കൺട്രോൾ ലബോറട്ടി യുടെ അവകാശവാദം എന്ന് കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് ശ്യാം എസ് കോന്നി പറഞ്ഞു.

 

അഡ്വ. അടൂർപ്രകാശ് ആരോഗ്യ വകുപ്പ് മന്ത്രി ആയിരിക്കുമ്പോൾ കേരളത്തിൽ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുവാൻ സംവിധാനങ്ങൾ ഇല്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി
കുട്ടി അഹമ്മദ്കുട്ടി,ടി എൻ പ്രതാപൻ എന്നിവർ അടങ്ങിയ നിയമസഭ കമ്മറ്റിയുടെ പഠന ശുപാർശയിൽ തിരുവനന്തപുരത്തിനും എറണാകുളത്തിനും പുറമേ കോഴിക്കോട്, തൃശ്ശൂർ,കോന്നി എന്നീ സ്ഥലങ്ങളിൽ പുതിയതായി ഡ്രഗ് കൺട്രോൾ ലാബുകൾ തുറക്കുവാൻ 2015 ഡിസംബർ 29ന് അന്നത്തെ യു ഡി എഫ് ഗവൺമെൻ്റ് തീരുമാനമെടുത്തു.

2015 -16 വർഷം 4.80 കോടി രൂപയും 2016 – 17 വർഷം 30 ലക്ഷം രൂപയും ഉൾപ്പെടെ 5 കോടി 10 ലക്ഷം രൂപ ക്യാപിറ്റൽ ഫണ്ടിൽനിന്നും പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച് നൽകി കെട്ടിടം പണിയുന്നതിനുള്ള ഉള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജിന് സമീപം പൊതുമരാമത്ത് വകുപ്പ് 3 നിലകളിലുള്ള കെട്ടിട നിർമ്മാണത്തിനായി ഇൻവെസ്റ്റിഗേഷനും സ്ട്രക്ചറൽ ഡിസൈനും പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചു.

പൊതുമരാമത്ത് വകുപ്പിൻ്റെ അഭിപ്രായപ്രകാരം എൽ ഡി എഫ് ഗവൺമെൻ്റ് 17/08/2018 വരെ കെട്ടിട നിർമ്മാണത്തിനുള്ള കാലാവധി നീട്ടി നൽകി .എൽ ഡി എഫ് ഗവൺമെൻ്റ് അധികാരത്തിൽ വന്നതിനു ശേഷം ഡ്രഗ് കൺട്രോൾ ലാബിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുകയാണ് നടന്നത് എന്ന് ശ്യാം എസ് കോന്നി കുറ്റപ്പെടുത്തി

2018 ഡിസംബർ 05 ന് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അഡ്വ അടൂർ പ്രകാശ് എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ പറഞ്ഞതനുസരിച്ച് കെട്ടിട നിർമ്മാണത്തിൽ യാതൊരു തടസവും ഇല്ല എന്നാണ് മറുപടി നൽകിയത് .

കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൻ്റെ പിതൃത്വം ഏറ്റെടുത്തതുപോലെ ഏകപക്ഷീയമായി ഇവിടേയും ഡ്രഗ് കൺട്രോൾ ലാബിൻ്റെ പിതൃത്വം ഏറ്റെടുക്കുകയാണ് കോന്നി എം എൽ എ ജനീഷ് കുമാർ ചെയ്തത് എന്നും ശ്യാം എസ് കോന്നി പറയുന്നു.

2016ൽ ആരംഭിച്ച പ്രവർത്തനങ്ങൾ 2019 നവംബർ മാസത്തിൽ ആരംഭിച്ച് 22 മാസങ്ങൾ കൊണ്ട് പൂർത്തീകരിച്ചത് തൻ്റെ നേട്ടമായി എം എൽ എ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണ് .
ഡ്രഗ് കൺട്രോൾ ലാബ് യു ഡി എഫ് ഗവൺമെൻ്റിൻ്റെ കാലത്ത്
അഡ്വ. അടൂർ പ്രകാശ് എം.എൽ എ ദീർഘവീക്ഷണത്തോടെ കോന്നിയിൽ ആരംഭിച്ച വികസന പ്രവർത്തനമാണ്. കോന്നിയിലെ വികസന പ്രവർത്തനങ്ങൾ ക്കെതിരെ മുൻപ് എൽ ഡി എഫ് എടുത്ത വിരുദ്ധ നിലപാട് കോൺഗ്രസ് എടുക്കാതെ സത്യം പുറത്തു പറഞ്ഞ് നാട്ടിനൊപ്പം നിൽക്കും എന്നും ശ്യാം എസ് കോന്നി പറയുന്നു.

error: Content is protected !!