പത്തനംതിട്ട നഗരസഭയുടെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 26 ന് ഉദ്ഘാടനം ചെയ്യും

    പത്തനംതിട്ട നഗരസഭയുടെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 26 ന് വൈകിട്ട് 4 മണിക്ക് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. നിർമ്മാണം പൂർത്തീകരിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ആശുപത്രി പ്രവർത്തനം വാടക കെട്ടിടത്തിലായിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലെത്തിയശേഷമാണ് ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. കുമ്പഴ മാർക്കറ്റിനു സമീപമുള്ള ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനവും അന്നേദിവസം നടക്കും. ടേക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് ശുചിമുറി സമുച്ചയം. നഗരസഭയുടെ കിഴക്കൻ മേഖലയിലുള്ള ജനങ്ങൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് എൻ.എച്ച്.എം ആശുപത്രി. കോവിഡ് മൂന്നാം തരംഗം വ്യാപിക്കുന്ന ഘട്ടത്തിൽ പത്തനംതിട്ടയുടെ ഉപനഗരമായ കുമ്പഴ മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.

Read More

ജില്ലകളിലെ കോവിഡ് കൺട്രോൾ റൂം നമ്പറുകള്‍

  konnivartha.com : സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തിൽ ജില്ലാ കോവിഡ് കൺട്രോൾ റൂമുകളിലെ കോൾ സെന്ററുകളിൽ കൂടുതൽ ഫോൺ നമ്പരുകൾ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റീനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് അതത് ജില്ലകളിൽ തന്നെ വിളിക്കാനാണ് ജില്ലാ കോൾ സെന്ററുകൾ സജ്ജമാക്കിയിരിക്കുന്നത്. ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികൾ, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് വിളിക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ സംസ്ഥാന തലത്തിൽ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ 24 മണിക്കൂറും വിളിക്കാം. കോവിഡിനെപ്പറ്റിയുള്ള എല്ലാവിധ സംശയങ്ങൾക്കും ഡോക്ടറുടെ ഓൺലൈൻ സേവനങ്ങൾക്കും ദിശയിൽ വിളിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം: 0471 2733433, 0471 2779000, 9188610100, 0471 2475088, 0471 2476088. കൊല്ലം: 0474 2797609,…

Read More

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് അതിതീവ്ര വ്യാപനം

കർണാടക, തമിഴ്നാട്, സംസ്ഥാനങ്ങളിൽ കൊവിഡ് കണക്കുകളിൽ വൻ വർധനയാണ് ഉണ്ടായത് കർണാടകയിൽ 41,457 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ മാത്രം കാൽലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 23, 888 പേർ കോവിഡ് ബാധിതരായി.മഹാരാഷ്ട്ര,ഡൽഹി, ബംഗാൾ സംസ്ഥാനങ്ങളിൽ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു.കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 39,207 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ രോഗികളുടെ എണ്ണം 11,684 ലേക്ക് താഴ്ന്നു. രാജ്യത്ത് 50 ശതമാനത്തിലധികം കൗമാരക്കാർ ആദ്യ ഡോസ് വാക്‌സിൻ…

Read More

കോവിഡ് ധനസഹായം: 20, 21 ന് താലൂക്ക് ഓഫീസുകളിൽ ക്യാമ്പ്

  konni vartha : കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി 20, 21 തീയതികളിൽ സംസ്ഥാനത്തെ എല്ലാ താലൂക്കാഫീസുകളിലും ക്യാമ്പ് നടത്തും.   വാർഡ്തല മെമ്പർമാർ തങ്ങളുടെ വാർഡുകളിൽ ഉൾപ്പെട്ട ഗുണഭോക്താക്കളെ ക്യാമ്പുകളിൽ എത്തിച്ച് അർഹരായ എല്ലാവരുടെയും പേരുകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.(konnivartha.com )

Read More

പത്തനംതിട്ട ജില്ലയില്‍ ഹലോ ഇംഗ്ലീഷ്  ജില്ലാതല അധ്യാപക പരിശീലനം പൂര്‍ത്തിയായി

     സമഗ്ര ശിക്ഷാ കേരളത്തിന്റെ ഗുണതാ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുത്തി നടന്നുവരുന്ന ഇംഗ്ലീഷ് ഭാഷാ പഠന പരിപോഷണ പരിപാടിയായ ഹലോ ഇംഗ്ലീഷിന്റെ ക്ലസ്റ്റര്‍തല കൂട്ടായ്മകള്‍ക്ക്  മുന്നോടിയായുള്ള ജില്ലാതല അധ്യാപക പരിശീലനം കോഴഞ്ചേരിയില്‍ നടത്തി.  കോഴഞ്ചേരി ബി.ആര്‍.സി.യില്‍ എസ്.എസ്.കെ.ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ.പി.ജയലക്ഷ്മി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  ബി.പി.സി.മാരായ ഷിഹാബുദ്ദീന്‍ റാവുത്തര്‍, കെ.ജി പ്രകാശ് കുമാര്‍, ട്രെയിനര്‍ സുഗന്ധമണി, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് സാം എന്നിവര്‍ പങ്കെടുത്തു.  ആദ്യ ദിവസം 1, 2 എന്നീ ക്ലാസുകളുടെ ജില്ലാതല പരിശീലനം കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, യു.പി.വിഭാഗം ബി.ആര്‍.സി.ഹാളിലും നടന്നു. രണ്ടാം ദിവസം ബി.ആര്‍.സി.ഹാളില്‍ ക്ലാസ് 3,4 ന്റെ പരിശീലനവും നടന്നു. പതിനൊന്ന് ഉപജില്ലകളില്‍ നിന്നായി 61 പങ്കാളികളും 6 റിസോഴ്സ് പേഴ്സണ്‍സും പരിശീലന പരിപാടിയില്‍…

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ 30 കിടക്കകള്‍ ഉള്ള ശബരിമല വാര്‍ഡ്‌ തുറന്നു

  KONNIVARTHA.COM :കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ശബരിമലയുടെ അടിസ്ഥാന ആരോഗ്യസ്ഥാപനമായി മാറുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ച ശബരിമല വാർഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ. ശബരിമലയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത് കോന്നി സർക്കാർ മെഡിക്കൽ കോളേജാണ്.മെഡിക്കൽ കോളേജ് പ്രവർത്തനം വിപുലമാകുന്നതോടെ തീർത്ഥാടകർക്ക് ശബരിമലയിൽ നിന്നും വേഗത്തിൽ കോന്നിയിലെത്തി ചികിത്സ തേടാൻ കഴിയും. ശബരിമലയുടെ അടിസ്ഥാന മെഡിക്കൽ കോളേജ് എന്ന നിലയിൽ കോന്നിയ്ക്ക് വലിയ വികസന സാധ്യതയാണ് നിലനില്ക്കുന്നത്. മെഡിക്കൽ കോളേജിൽ നിന്നും ഒരു പ്രധാന പാത വട്ടമൺ- കുപ്പക്കര വഴി പയ്യനാമണ്ണിലെത്തി അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡിൻ്റെ ഭാഗമാകും. ശബരിമലയിൽ നിന്നും ആങ്ങമൂഴി – സീതത്തോട് – ചിറ്റാർ – തണ്ണിത്തോട് വഴി പയ്യനാമണ്ണിലെത്തി മെഡിക്കൽ കോളേജ് പാതയിലൂടെ ആശുപത്രിയിൽ എത്തിച്ചേരാം.നിലവിൽ കോട്ടയം മെഡിക്കൽ കോളേജിനെയാണ് ശബരിമല തീർത്ഥാടനത്തിൻ്റെ ഭാഗമായി…

Read More

കോന്നി ഫയർ സ്റ്റേഷനിൽ പുതിയതായി ഫയർ സുരക്ഷ വാഹനം അനുവദിച്ചു

konnivartha.com : കോന്നി ഫയർ സ്റ്റേഷനിൽ പുതിയതായി അനുവദിച്ച ഫയർ സുരക്ഷ വാഹനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കോന്നി ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (FRV) വാഹനമാണ് ഫ്ലാഗ് ഓഫ് ചെയ്തത്. അപകടം ഉണ്ടാകുമ്പോൾ ഉടനെ എത്തിച്ചേരാൻ കഴിയുന്ന ആധുനിക സൗകര്യമുള്ള വാഹനമാണ് FRV. ഓയിൽ മൂലം ഉണ്ടാകുന്ന തീ പിടുത്തതിനെയും പ്രതിരോധിക്കാൻ കഴിയുന്ന സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.മരങ്ങൾ മറിഞ്ഞു വീണു ഗതാഗത തടസ്സം ഉണ്ടായാൽ പരിഹരിക്കാനുള്ള സ്റ്റയിൻ സൊ, കമ്പി മുറിച്ചു മാറ്റുവാനുള്ള ഹൈഡ്രോളിക്ക് കട്ടർ, വെള്ളം, തീയണയ്ക്കുവാനുള്ള ഫോം എന്നീ സൗകര്യങ്ങൾ വാഹനത്തിൽ ഉണ്ട്. ചെറിയ റോഡുകളിൽ കൂടിയും സഞ്ചരിക്കുവാൻ കഴിയുന്ന വാഹനമാണ്. ചടങ്ങിൽ എം എൽ എ യോടൊപ്പം കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുലേഖ…

Read More

കോന്നിയുടെ മലയോരങ്ങളില്‍ കടുവാ ചിലന്തി പിടിമുറുക്കുന്നു

  konnivartha.com : കോന്നിയുടെ മലയോര മേഖലയായ തണ്ണിത്തോട്ടില്‍ കടുവാ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തി. എലിമുള്ളുംപ്ലാക്കല്‍ കുളത്തുങ്കല്‍ ഷൈലജന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കടുവാ ചിലന്തിയെ കണ്ടെത്തിയത്. പേര് സൂചിപ്പിക്കുന്നപോലെ തന്നെ കടുവയുടെ ശരീരത്തിലെ മഞ്ഞയും കറുപ്പും കലര്‍ന്ന വരകള്‍ ഇവയുടെ ശരീരത്തില്‍ ഉള്ളതിനാലാണ് ഇതിനെ കടുവ ചിലന്തി എന്ന് വിളിക്കുന്നത്.മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമാണ് ഇത്തരം ചിലന്തികള്‍ക്ക്.4.5 സെന്റീമീറ്റര്‍ വലിപ്പമുള്ള കടുവാ ചിലന്തിയുടെ കടിയേറ്റാല്‍ ശരീരത്തില്‍ കുമിളകള്‍ രൂപപ്പെട്ട് ചൊറിഞ്ഞ് പൊട്ടുകയും ചില സന്ദര്‍ഭങ്ങളില്‍ മരണം വരെ സംഭവിക്കുന്നതിനും സാധ്യതയുണ്ട്. ചെറിയ ജീവികളെയാണ് ഇത് ഭക്ഷിക്കാറുള്ളതെങ്കിലും സാധാരണ ചിലന്തികളെ പോലെ ഇത് വല കെട്ടി ഇരപിടിക്കാറില്ല.വീണ് കിടക്കുന്ന ദ്രവിച്ച തടികള്‍ക്കുള്ളിലാണ് ഇതിന്റെ വാസം.പല്ലിയാണ് ഇഷ്ട ഭക്ഷണം.ഇരകളില്‍ ആസിഡുപോലെയുള്ള ദ്രവം കുത്തി വെച്ച് ദ്രവരൂപത്തില്‍ ആക്കിയ ഇരയെ ഇത് വലിച്ച് കുടിക്കുകയാണ് ചെയ്യുന്നത്.കേരളത്തിലെ പശ്ചിഘട്ട മലനിരകള്‍ക്ക് താഴെ…

Read More

ഇ ഹെല്‍ത്തുള്ള എല്ലാ ആശുപത്രികളിലും ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ലഭ്യം: മുഖ്യമന്ത്രി

ഇ ഹെല്‍ത്തുള്ള എല്ലാ ആശുപത്രികളിലും ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ലഭ്യം: മുഖ്യമന്ത്രി ഓരോ പൗരനും ഓരോ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് ലക്ഷ്യം 50 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത്; എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐടി കേഡര്‍; ചികിത്സാ രംഗത്തെ കെ ഡിസ്‌കിന്റെ 3 നൂതന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു രോഗികള്‍ക്ക് ഡോക്ടറെ കാണുന്നതിനുള്ള തിരക്കൊഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുവഴി ഒ.പിയിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനാകും. അതുപോലെതന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് ഒരു രോഗിയെ റഫര്‍ ചെയ്യുന്ന പക്ഷം അവര്‍ക്ക് മുന്‍കൂര്‍ ടോക്കണ്‍ ലഭ്യമാക്കാനും ഈ സൗകര്യം വഴി കഴിയും. ഓണ്‍ലൈന്‍ അപ്പോയ്ന്‍മെന്റ് എടുക്കുന്നതിനുള്ള സൗകര്യവും ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി ലഭ്യമാണ്. രോഗികള്‍ക്ക് വീട്ടിലിരുന്നുതന്നെ ഡോക്ടറെ വീഡിയോകോള്‍ മുഖേന കണ്ട്…

Read More

കോന്നിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

  കോന്നി വാർത്ത ഡോട്ട് കോം :കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബ് മാരൂർപാലത്തിന്റെയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വിഷ്ണു കെ ജി അധ്യക്ഷത വഹിച്ചു. ക്ലബ് മെമ്പർ ജിതിൻ രാജ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയകുമാർഎന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ് സെക്രട്ടറി റിയാസ് നന്ദി രേഖപ്പെടുത്തി

Read More