കോന്നിയുടെ മലയോരങ്ങളില്‍ കടുവാ ചിലന്തി പിടിമുറുക്കുന്നു

 

konnivartha.com : കോന്നിയുടെ മലയോര മേഖലയായ തണ്ണിത്തോട്ടില്‍ കടുവാ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തി. എലിമുള്ളുംപ്ലാക്കല്‍ കുളത്തുങ്കല്‍ ഷൈലജന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കടുവാ ചിലന്തിയെ കണ്ടെത്തിയത്.

പേര് സൂചിപ്പിക്കുന്നപോലെ തന്നെ കടുവയുടെ ശരീരത്തിലെ മഞ്ഞയും കറുപ്പും കലര്‍ന്ന വരകള്‍ ഇവയുടെ ശരീരത്തില്‍ ഉള്ളതിനാലാണ് ഇതിനെ കടുവ ചിലന്തി എന്ന് വിളിക്കുന്നത്.മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമാണ് ഇത്തരം ചിലന്തികള്‍ക്ക്.4.5 സെന്റീമീറ്റര്‍ വലിപ്പമുള്ള കടുവാ ചിലന്തിയുടെ കടിയേറ്റാല്‍ ശരീരത്തില്‍ കുമിളകള്‍ രൂപപ്പെട്ട് ചൊറിഞ്ഞ് പൊട്ടുകയും ചില സന്ദര്‍ഭങ്ങളില്‍ മരണം വരെ സംഭവിക്കുന്നതിനും സാധ്യതയുണ്ട്.

ചെറിയ ജീവികളെയാണ് ഇത് ഭക്ഷിക്കാറുള്ളതെങ്കിലും സാധാരണ ചിലന്തികളെ പോലെ ഇത് വല കെട്ടി ഇരപിടിക്കാറില്ല.വീണ് കിടക്കുന്ന ദ്രവിച്ച തടികള്‍ക്കുള്ളിലാണ് ഇതിന്റെ വാസം.പല്ലിയാണ് ഇഷ്ട ഭക്ഷണം.ഇരകളില്‍ ആസിഡുപോലെയുള്ള ദ്രവം കുത്തി വെച്ച് ദ്രവരൂപത്തില്‍ ആക്കിയ ഇരയെ ഇത് വലിച്ച് കുടിക്കുകയാണ് ചെയ്യുന്നത്.കേരളത്തിലെ പശ്ചിഘട്ട മലനിരകള്‍ക്ക് താഴെ നിബിഡവനങ്ങളില്‍ ഇവയെ ധാരാളമായി കണ്ടുവരുന്നുണ്ട്.

മനോജ്‌ പുളിവേലില്‍ @ചീഫ് റിപ്പോര്‍ട്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം

error: Content is protected !!