konnivartha.com വാക്ക് ഇന്‍ ഇന്റര്‍വ്യൂ മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം രാവിലെ 10 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്. യോഗ്യത :ജി.എന്‍.എം /ബിഎസ് സി നഴ്സിംഗ്, നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. വാക്ക് ഇന്‍ ഇന്റര്‍വ്യൂ മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്. യോഗ്യത :ഗവണ്‍മെന്റ് അംഗീകൃത ബി.ഫാം /ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. വാക്ക് ഇന്‍…
Read Moreവിഭാഗം: Handbook Diary
പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 23-3-22)
റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിലെ 20000-45800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (ആറാമത് എന്‍.സി.എ-എല്‍.സി) (കാറ്റഗറി നമ്പര്‍ – 527/2016) തസ്തികയിലേക്ക് 14/12/2018 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് ലിസ്റ്റ് നമ്പര്‍ 895/2018/എസ്.എസ്.രണ്ട് ) ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 28/01/2019 തീയതിയില്‍ നിയമനശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ ഈ തീയതിമുതല്‍ റാങ്ക് പട്ടിക നിലവില്‍ ഇല്ലാതായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ് )(മലയാളം മീഡിയം) (കാറ്റഗറി നം. 659/2012)തസ്തികയിലേക്ക് 24.04.2018 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 330/2018/എസ്.എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 04.08.2021 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ…
Read Moreറോഡുകളിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നത് സമയബന്ധിതമായി പൂര്‍ത്തീകരിക്കണം
തിരുവല്ല നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ റോഡുകളിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് കെ എസ്റ്റിപിയുടെയും കേരള വാട്ടര്‍ അതോററ്റിയുടെയും സംയുക്ത അവലോകന യോഗം മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ തിരുവല്ല റസ്റ്റ് ഹൗസില്‍ ചേര്‍ന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന റോഡുകളില്‍ കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃ ത്തികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തികള്‍ മുന്‍ഗണനാ ക്രമത്തില്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കേടുപാടുകള്‍ അതത് സമയത്ത് തന്നെ പരിഹരിക്കണമെന്നും എം എല്‍എ ആവശ്യപ്പെട്ടു. 102.89 കോടി രൂപയ്ക്ക് 23 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന റോഡിന്റെ രൂപരേഖ കെ എസ്റ്റിപിക്കു വേണ്ടി ഓസ്‌ട്രേലിയന്‍ കമ്പനിയാണ്…
Read Moreസ്വതന്ത്രത സൈനിക് സമ്മാൻ യോജന: 2025-26 വരെ തുടരാൻ കേന്ദ്ര ഗവണ്മെന്റ് അനുമതി
സ്വതന്ത്രത സൈനിക് സമ്മാൻ യോജനയും (SSSY) അതിന്റെ ഘടകങ്ങളും സാമ്പത്തിക വര്ഷം 2021-22 മുതൽ 2025-26 വരെ തുടരാൻ കേന്ദ്ര ഗവണ്മെന്റ് അനുമതി. നേരത്തെ 31.03.2021 വരെ ആയിരുന്നു പദ്ധതിയുടെ കാലാവധി. 3,274.87 കോടി രൂപയുടെ മൊത്തം സാമ്പത്തിക വിഹിതം പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. പദ്ധതി തുടരുന്നതിനുള്ള ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് നൽകിയത്. SSSY പദ്ധതിയുടെ ഗുണഭോക്താക്കൾ സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ അർഹരായ ആശ്രിതരും ആണ്. നിലവിൽ പദ്ധതിയുടെ കീഴിൽ രാജ്യത്ത് ഒട്ടാകെ 23,566 ഗുണഭോക്താക്കൾ ഉണ്ട്. Government led by Prime Minister, Shri Narendra Modi has approved continuation of Swatantrata Sainik Samman Yojanya (SSSY) for Financial Years 2021-22 to 2025-26 The Government led by Prime Minister, Shri Narendra Modi…
Read Moreകോവിഡ് പരിശോധന കൂടിയ നിരക്ക് ഈടാക്കുന്നത് ശിക്ഷാര്‍ഹം
കോവിഡ് പരിശോധനയ്ക്ക് പല ലാബുകളും കൂടിയ നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചുളള പുതുക്കിയ നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. ആര്‍.റ്റി.പി.സി.ആര്‍ നിരക്ക് 500 ല്‍ നിന്നും 300 ആയും ആന്റിജന്‍ ടെസ്റ്റിന് 300 ല്‍ നിന്നും 100 രൂപയായും കുറച്ചു. നിലവിലെ കോവിഡ് പരിശോധനാ നിരക്ക് എല്ലാ സ്വകാര്യ ലാബുകളും പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു.
Read Moreപൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 മാര്‍ച്ച് 6 ന് പൂനെ സന്ദര്‍ശിക്കുകയും പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിസരത്ത് ശ്രീ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ രാവിലെ ഏകദേശം 11 മണിക്ക് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. 1850 കിലോഗ്രാം വെങ്കലം (ഗണ്‍മെറ്റല്‍) ഉപയോഗിച്ചാണ് ഏകദേശം 9.5 അടി ഉയരമുള്ള ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. രാവിലെ ഏകദേശം 11.30ന് പ്രധാനമന്ത്രി പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പൂനെയിലെ നഗര ചലനാത്മകതയ്ക്ക് ലോകോത്തര പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമമാണ് ഈ പദ്ധതി. ഈ പദ്ധതിയുടെ ശിലാസ്ഥാപനവും 2016 ഡിസംബര്‍ 24-ന് പ്രധാനമന്ത്രി തന്നെയാണ് നിര്‍വഹിച്ചത്. മൊത്തം 32.2 കിലോമീറ്ററുള്ള പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ 12 കിലോമീറ്റര്‍…
Read Moreകേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർക്ക് സാരമായ കേൾവി പ്രശ്നം
കേൾവിക്കുറവ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങൾ കേൾവിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണൽ സാമ്പിൾ സർവേയുടെ കണക്കുപ്രകാരം കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർ സാരമായ കേൾവി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ‘എന്നെന്നും കേൾക്കാനായ് കരുതലോടെ കേൾക്കാം’ (To hear for life, Listen with care) എന്നതാണ് ഈ വർഷത്തെ സന്ദേശം. ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന കേൾവിക്കുറവിനെ ചികിത്സിക്കുകയും പ്രതിരോധിക്കാൻ കഴിയുന്ന കേൾവിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളിലെ കേൾവിക്കുറവ് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിൽ അതവരുടെ സംസാരഭാഷ വികസനത്തെയും വ്യക്തിത്വ വികാസത്തെയും സാരമായി ബാധിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും നവജാത ശിശുക്കളിലെ കേൾവിക്കുറവ് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടന്നുവരുന്നു. ഇങ്ങനെ കണ്ടുപിടിക്കുന്ന കുട്ടികൾക്ക്…
Read Moreഏറത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഡെപ്യൂട്ടി സ്പീക്കര്‍ നാടിന് സമര്‍പ്പിച്ചു
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തന മികവുകൊണ്ട് ലോകത്തിന്റെ ആദരവ് നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിസന്ധി കാലഘട്ടത്തില്‍ പോലും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് സാധിച്ചതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ ഉദയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ, ഷീനാ രാജന്‍, ശ്രീജാ കുമാരി, പി.പി. ബാബു, അനിതാകുമാരി, മറിയാമ്മ തരകന്‍, അനില്‍ പൂതക്കുഴി, രാജേഷ് അമ്പാടി, സൂസന്‍ ശശികുമാര്‍, ഡി. ലക്ഷ്മി, രാജേഷ് മണക്കാല, അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ 2017-2018 വര്‍ഷത്തെ…
Read Moreപ്രത്യേക അറിയിപ്പ് : എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം
KONNIVARTHA.COM : 01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതൽ ഏപ്രിൽ 30 വരെയുളള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും. ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിന് അർഹത ഉണ്ടായിരിക്കില്ല. പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടലായ www.eemployment.kerala.gov.in മുഖേനയും, വകുപ്പിന്റെ മൊബൈൽ അപ്ലിക്കേഷൻ വഴിയും നടത്താം.
Read Moreഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം: പരീക്ഷ ജൂൺ 4 ന്
KONNIVARTHA.COM: ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ജനുവരിയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ നാലിന് നടക്കും. പരീക്ഷയ്ക്ക് ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അപേക്ഷിക്കാം. 01.01.2023-ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 02/01/2010-ന് മുൻപോ 01/07/2011-ന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കില്ല. (അതായത് 01/01/2023-ൽ അഡ്മിഷൻ സമയത്ത് 11 1/2 വയസിനും 13 വയസിനും ഉള്ളിലുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കുന്നതല്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി. വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം…
Read More