പ്രത്യേക അറിയിപ്പ് : എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

KONNIVARTHA.COM : 01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതൽ ഏപ്രിൽ 30 വരെയുളള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും.

 

ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവ്വം ജോലിയിൽ  ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിന് അർഹത ഉണ്ടായിരിക്കില്ല.

പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടലായ www.eemployment.kerala.gov.in മുഖേനയും, വകുപ്പിന്റെ മൊബൈൽ അപ്ലിക്കേഷൻ വഴിയും നടത്താം.

error: Content is protected !!