പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണൻ(40) അന്തരിച്ചു

Konnivartha. Com :പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് ചെന്നീർക്കര മാത്തൂർ മേലേടത്ത് എംജി കണ്ണൻ(40) അന്തരിച്ചു. പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണൻ(40) അന്തരിച്ചു. കഴിഞ്ഞ ദിവസം സ്ട്രോക്ക് വന്നതിനെത്തുടർന്ന് പരുമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു . ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. അൽപ്പം മുമ്പ് ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിലാണ് മരണവിവരം സ്ഥിരീകരിച്ചത്. ജില്ലാ പഞ്ചായത്ത് മുൻ അംഗം, യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് മേഖല പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്കാരം നാളെ വൈകിട്ട് നടക്കും. യൂത്ത് കോൺഗ്രസിലൂടെ വളർന്നുവന്ന നേതാവായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടൂരിൽ സ്ഥാനാർത്ഥി ആയിരുന്നു.

Read More

വിമാനാക്രമണ മുന്നറിയിപ്പ് സയറൺ മുഴങ്ങാൻ ഉള്ള സാധ്യത

konnivartha.com: വിമാനാക്രമണ മുന്നറിയിപ്പ് സയറൺ മുഴങ്ങാൻ ഉള്ള സാധ്യത പരിഗണിച്ച് സ്വീകരിക്കേണ്ട മുൻകരുതലും, സയറൺ മുഴങ്ങിയാൽ സ്വീകരിക്കേണ്ട നടപടികളും(കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജന താൽപര്യാർത്ഥം നല്‍കുന്ന മുന്നറിയിപ്പ് ( 10/05/2025 )  1. ഒരാഴ്ച ഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ പലവ്യഞ്ജനങ്ങൾ, എണ്ണ, ഗ്യാസ് എന്നിവ കരുതുക 2. ജലവും, ഡ്രൈ ഫുഡും, അടിസ്ഥാന മരുന്നുകളും അടങ്ങിയ ഒരു ഫാമിലി എമർജൻസി കിറ്റ് തയ്യാറാക്കുക (അനുബന്ധമായി നൽകിയിരിക്കുന്നു) 3. സയറൺ സിഗ്നലുകൾ – 90 second നീണ്ടത് = അപകടം (അനുബന്ധമായി നൽകിയിരിക്കുന്നു – AlertSirenTone); 30 second ചെറുത് = സുരക്ഷിതം (അനുബന്ധമായി നൽകിയിരിക്കുന്നു – AllClearSirenTone) a. കട്ടിയുള്ള തിരശീലകൾ ഉപയോഗിക്കുക. അല്ലെങ്കിൽ ജനലുകൾ കാർഡ്ബോർഡ്/പാനലുകൾ ഉപയോഗിച്ച് മറയ്ക്കുക. b. വീടുകൾക്ക് ഉള്ളിലും പുറത്തും ഉള്ള എല്ലാ വിളക്കുകളും ഓഫ് ചെയ്യുക. c.…

Read More

വേവ്സ് 2025: വാര്‍ത്തകള്‍ /വിശേഷങ്ങള്‍

വേവ്സ് 2025 – ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിലെ “തീം മ്യൂസിക് മത്സര” വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിച്ചു ഇന്ത്യൻ സംഗീത വ്യവസായവുമായി സഹകരിച്ച്, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് വേവ്സ് – ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് പരമ്പരയിലെ 32 മത്സരങ്ങളിൽ ഒന്നായ തീം മ്യൂസിക് മത്സര വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രഥമ ലോക ദൃശ്യ വിനോദ ഉച്ചകോടി (WAVES 2025), 2025 മെയ് 01 മുതൽ 04 വരെ മുംബൈയിൽ നടക്കും. ഇന്ത്യയുടെ വൈവിധ്യമാർന്ന സംഗീത പ്രതിഭകളെ ഉയർത്തിക്കാട്ടുന്നതിനായി രൂപകൽപ്പന ചെയ്ത മത്സരത്തിൽ രാജ്യത്തുടനീളമുള്ള നൂറുകണക്കിന് എൻട്രികൾ ലഭിച്ചു. സൃഷ്ടികളുടെ മൗലികത, സംഗീതാത്മകത, വേവ്സ് പ്രമേയവുമായുള്ള പൊരുത്തപ്പെടുത്തൽ എന്നിവയുടെ കർശനമായ വിലയിരുത്തലിനുശേഷം ജൂറി, ആറ് വിജയികളെ തിരഞ്ഞെടുത്തു. ജൂറിയിൽ ഇന്ത്യൻ സംഗീത വ്യവസായത്തിൽ നിന്നുള്ള പ്രശസ്തർ ഉൾപ്പെടുന്നു: സോമേഷ് കുമാർ മാത്തൂർ –…

Read More

ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നതിന് തുക കേന്ദ്ര ഗവൺമെന്റ് വർദ്ധിപ്പിച്ചു

ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നതിന് സംസ്ഥാനങ്ങൾക്ക് നൽകുന്ന തുക കേന്ദ്ര ഗവൺമെന്റ് വർദ്ധിപ്പിച്ചു konnivartha.com: ബാലവാടികകൾ, 10.36 ലക്ഷം ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ എന്നിവർ ഉൾപ്പെടെ 11.20 കോടി വിദ്യാർത്ഥികൾക്ക്, എല്ലാ സ്കൂൾ ദിവസങ്ങളിലും ഒരു നേരം പാകം ചെയ്ത ഭക്ഷണം നൽകുന്ന ഒരു കേന്ദ്രീകൃത പദ്ധതിയാണ് പിഎം പോഷൺ പദ്ധതി.വിദ്യാർത്ഥികൾക്ക് പോഷകാഹാര പിന്തുണ നൽകുന്നതിനും അവരുടെ സ്കൂൾ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പിഎം പോഷൺ പദ്ധതി പ്രകാരം, ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ ഇനിപ്പറയുന്ന ചേരുവകൾ വാങ്ങുന്നതിനായി ‘ ഭക്ഷ്യവസ്തുക്കളുടെ ചെലവ് തുക ‘കേന്ദ്ര ഗവൺമെന്റ് നൽകുന്നു. കേന്ദ്രതൊഴിൽ മന്ത്രാലയത്തിലെ ലേബർ ബ്യൂറോ, ഉപഭോക്തൃ വില സൂചിക – ഗ്രാമീണ തൊഴിലാളി (സിപിഐ-ആർഎൽ) നിരക്കിനെ അടിസ്ഥാനമാക്കി പിഎം പോഷൺ പദ്ധതിയ്ക്ക് കീഴിലെ ഈ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/04/2025 )

ജലവിതരണം പൂര്‍ണമായി മുടങ്ങും പത്തനംതിട്ട നഗരത്തില്‍ കല്ലറക്കടവ് പാലത്തിന് സമീപം ജലഅതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈനിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഏപ്രില്‍ 11 വരെ നഗരസഭാപരിധിയില്‍ ജലവിതരണം പൂര്‍ണമായും തടസപ്പെടുമെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.   അറ്റാച്ച്‌മെന്റ് ചെയ്തു നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈയിഡ് ഫേംസ്, ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ബഡ്‌സ് ആക്ട് പ്രകാരം പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് നടത്തിയതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.     മാലിന്യ സംസ്‌കരണത്തില്‍ പന്തളത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയം : മന്ത്രി വീണാ ജോര്‍ജ് മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം…

Read More

കോന്നി അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാല്‍ നിറം :വീട്ടുകാര്‍ ആശങ്കയിൽ

  konnivartha.com: കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാല്‍ നിറം. വീട്ടുകാര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ്‌ അംഗമടക്കം വീട്ടില്‍ എത്തി . അതുമ്പുംകുളം നിരവേല്‍ ആനന്ദന്‍റെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ ആണ് പാല്‍ നിറം കണ്ടത് .ഇടയ്ക്ക് ചുമപ്പ് നിറവും ഉണ്ടായി . മോട്ടോര്‍ പോലും വെക്കാത്ത കിണറില്‍ നിന്നും ദിനവും കോരി ആണ് വെള്ളം ശേഖരിക്കുന്നത് . വലയിട്ട് വൃത്തിയായി സൂക്ഷിക്കുന്ന കിണറിലെ വെള്ളത്തിനാണ് നിറ വ്യത്യാസം കണ്ടത്.തൊട്ടടുത്ത വീടുകളിലെ കിണറുകളിലെ വെള്ളത്തിന് യാതൊരു നിറവ്യത്യാസവുമില്ല.രാവിലെ വീട്ടിലെ ആവശ്യത്തിന് വെള്ളം കോരാൻ എത്തിയപ്പോഴാണ് വെള്ളത്തില്‍ നിറവ്യത്യാസം കാണുന്നത്. ഇവര്‍ക്ക് മറ്റ് കുടിവെള്ള സ്രോതസുകള്‍ നിലവില്‍ ഇല്ല . ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി വെള്ളം ശേഖരിച്ചു പരിശോധനയ്ക്ക് അയക്കണം എന്നാണ് ആവശ്യം . വെള്ളത്തില്‍ നിറവ്യത്യാസം കണ്ടതോടെ വീട്ടുകാര്‍ ആശങ്കയിലാണ്…

Read More

പത്തനംതിട്ട ജില്ലയില്‍ എലിപ്പനി: മുന്‍കരുതല്‍ സ്വീകരിക്കണം

  പത്തനംതിട്ട ജില്ലയില്‍ ഇടവിട്ട് വേനല്‍ മഴപെയ്യുന്നതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. കുട്ടികളില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. റോഡിലും കളിസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിപ്പനിക്ക് കാരണമായ ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ കാണപ്പെടാം. രോഗാണുക്കള്‍ കലര്‍ന്ന മലിന ജലത്തില്‍ ഇറങ്ങുമ്പോള്‍ ഇവ ശരീരത്തില്‍ പ്രവേശിക്കും. ശരീരത്തില്‍ മുറിവുകളോ പോറലുകളോ ഉള്ളപ്പോള്‍ മലിനജലത്തില്‍ ഇറങ്ങുകയോ കൈകാലുകള്‍, മുഖം എന്നിവ കഴുകുകയോ ചെയ്യരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. പനിയുണ്ടായാല്‍ മലിനജലത്തില്‍ കളിക്കുകയോ, കുളിക്കുകയോ മുഖം കഴുകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരം ഡോക്ടറോട് പറയണം. വയലില്‍ പണിയെടുക്കുന്നവര്‍, ഓട,തോട്,കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവരിലും ക്ഷീരകര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്കും രോഗസാധ്യത കൂടുതലാണ്. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനി മുന്‍കരുതല്‍…

Read More

കൃഷിയിടത്തിൽ നാശനഷ്ടം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

  konnivartha.com:കോന്നി അരുവാപ്പുലം കൊക്കാത്തോട്ടിൽ കൃഷിയിടത്തിൽ നാശനഷ്ടം വരുത്തിയ ഒറ്റയാന്‍ കാട്ടുപന്നിയെ പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു . അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ സ​വി​ശേ​ഷ അ​ധി​കാ​ര പ്ര​കാ​രം ചീ​ഫ് വൈ​ൽ​ഡ് വാ​ർ​ഡന്‍റെ അ​ധി​കാ​ര പ​ദ​വി​ വെച്ച് നൽകിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ ചുമതലപ്പെടുത്തിയ ലൈസന്‍സ് ഉള്ള തോക്ക്ധാരി കൃഷിയിടത്തിൽ നാശനഷ്ടം വരുത്തിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത് . വന പാലകരുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു . ഗ്രാമപഞ്ചായത്ത് അംഗം ജോജു വർഗീസ്, ഫോറസ്റ്റ് പ്രതിനിധികൾ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.ആക്രമണകാരികളോ കൃഷിയിടത്തില്‍ നിരന്തരം നാശം വരുത്തുന്ന കാറ്റ് പന്നികളെ പ്രത്യേക നിയമ പ്രകാരം പഞ്ചായത്തുകള്‍ക്ക് ഉള്ള സവിശേഷം അധികാരം ഉപയോഗിച്ച് വെടിവെച്ച് കൊല്ലുവാന്‍ വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു . ഈ അധികാരം ഉപയോഗിച്ച് പല…

Read More

ഓട്ടോമൊബൈൽ രംഗത്ത് നിരവധി തൊഴിലവസരങ്ങൾ

പത്തനംതിട്ടയിലും അടൂരിലും ഓട്ടോമൊബൈൽ രംഗത്ത് നിരവധി തൊഴിലവസരങ്ങൾ   konnivartha.com: വിജ്ഞാന പത്തനംതിട്ടയുടെ നേതൃത്വത്തിൽ പ്രദേശിക തൊഴിലവസരങ്ങൾ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി 2025 മാർച്ച് 26ന് രാവിലെ 10ന് ജില്ലയിലെ എല്ലാ ജോബ് സ്റ്റേഷനുകളിലും ഓൺലൈൻ ഇൻറർവ്യൂ നടക്കുന്നു. വിശദവിവരങ്ങൾ അറിയാനും, തൊഴിൽ അവസരങ്ങൾ സംബന്ധിച്ചും, പരിശീലനം സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്ത ജോബ് സ്റ്റേഷനുമായി ബന്ധപ്പെടുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499, അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.

Read More

പാലനിൽക്കുന്നതിൽ പൂത്തു നിൽക്കുന്നത് :മൂട്ടിമരങ്ങൾ 

  Konnivartha. Com :വനത്തിൽ വളർന്നു കിളർത്തു പൂവ് വിരിഞ്ഞു വന്യ മൃഗങ്ങൾക്ക് ഭക്ഷണമാകുന്ന മൂട്ടിപ്പഴം വിളയുന്ന മൂട്ടി മരം നാട്ടിൻ പുറങ്ങളിൽ ചേക്കേറിയിട്ട് അധികകാലമായില്ല. മിക്കവർക്കും ഈ പഴത്തിന്റെ ഗുണം അറിയില്ല. അറിയാവുന്നവർ ഒരു തൈ വെച്ചു പിടിപ്പിക്കും. തനിയെ കിളർത്തുവന്ന മരത്തിൽ വിളഞ്ഞ കായിൽ നിന്നും കിളിർത്ത മൂട്ടി മരം പൂവിട്ട ആഹ്ലാദത്തിൽ ആണ് കോന്നി അരുവാപ്പുലം പുളിഞ്ചാണി പാലനിൽക്കുന്നതിൽ ശ്രീകുമാറും കുടുംബവും. ആറുവർഷമായി മൂട്ടി മരം ഉണ്ട്. കഴിഞ്ഞ വർഷവും പൂത്തു. എന്നാൽ അങ്ങിങ് മാത്രം. ഇക്കുറി തടിയിൽ നിറയെ പൂവ് വിരിഞ്ഞു. ഇനി രണ്ട് മാസം കൊണ്ട് കായ്കൾ വിളഞ്ഞു പഴുക്കും. ആമയും, കൂരനും, മ്ലാവും തുടങ്ങിയ വന്യ ജീവികളുടെ ഇഷ്ട ഭക്ഷണം ആണ് മൂട്ടി പഴം. തോടിനു ഉള്ളിൽ ഉള്ള പരിപ്പും പൾപ്പും ആണ് കഴിക്കാൻ സ്വാദ്. തോട് അച്ചാർ…

Read More