പത്തനംതിട്ട : നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും

  konnivartha.com: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്. ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെയും പരാതികളും കോടതിയുടെ പരിഗണന യിലില്ലാത്ത വ്യക്തികളുടെ പരാതികളും, ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ നല്‍കിയ പരാതികളും, താലൂക്ക് നിയമ സേവന കമ്മിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികളും നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകളും, ഒത്തുതീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകളും മോട്ടോര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകളും, ബി.എ. സ്.എന്‍.എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രഷന്‍ വകുപ്പ് മുമ്പാകെയുളള പരാതികളും,…

Read More

എലിപ്പനിക്കെതിരെ പത്തനംതിട്ട ജില്ലയില്‍ ജാഗ്രത നിര്‍ദേശം

  konnivartha.com: എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. എലി, കന്നുകാലികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ മറ്റു വസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്.തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ക്ഷീരകര്‍ഷകര്‍, ശുചീകരണത്തൊഴിലാളികള്‍, കൃഷിപണിയില്‍ ഏര്‍പ്പെടുന്നവര്‍, വിനോദത്തിനായി മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍, നിര്‍മാണതൊഴിലാളികള്‍, മലിനമായ മണ്ണുമായും കെട്ടിക്കിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എന്നിവര്‍ ജാഗ്രത പാലിക്കണം. രോഗലക്ഷണങ്ങള്‍ ശക്തമായ വിറയലോട് കൂടിയ പനി, ക്ഷീണം, തലവേദന, പേശിവേദന, ഛര്‍ദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടയിലെയും കാല്‍വണ്ണയിലെ പേശികള്‍ അമര്‍ത്തുമ്പോള്‍ വേദന അനുഭവപ്പെട്ടാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. നെഞ്ചുവേദന ശ്വാസംമുട്ടല്‍, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍, മൂത്രത്തിന്റെ അളവ് കുറയുക ഇവ കണ്ടാല്‍ എലിപ്പനി സംശയിക്കണം.   പ്രതിരോധമാര്‍ഗങ്ങള്‍…

Read More

പി.ജെ തോമസ് കോന്നിയിൽ അടിസ്ഥാന വികസനത്തിന്‍റെ വിത്തുപാകിയ നേതാവ്

  konnivartha.com/ കോന്നി : കോന്നിയിൽ ഇന്ന് കാണുന്ന വികസനത്തിന്‍റെ എല്ലാം അടിസ്ഥാന ശില പാകിയത് മുൻ എംഎൽഎ പി.ജെ തോമസ് ആയിരുന്നു എന്ന് കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ അനുസ്മരിച്ചു. പി. ജെ തോമസിന്‍റെ 2 മത് ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 20 വർഷം കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിൽ സേവനം അനുഷ്ടിച്ച കാലയളവിൽ കോന്നി ബസ് സ്റ്റാൻ്റ്, താലൂക്ക് ഓഫീസ് നിൽക്കുന്ന സ്ഥലം, അട്ടച്ചാക്കൽ- പുതുക്കുളം റോഡ് ഉൾപ്പെടെയുള്ള ഗ്രാമീണ റോഡുകൾ, പാലങ്ങൾ തുടങ്ങിയ വികസനങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു പി.ജെ തോമസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ ചടങ്ങിന് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, എലിസബത്ത് അബു, എസ്. സന്തോഷ് കുമാർ…

Read More

രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്‍റെ ആവശ്യം : അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ

  konnivartha.com: രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്റെ ആവശ്യമാണെന്ന് അഡ്വ. കെ. യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.   റവന്യു ഭൂമി പത്തു ദിവസത്തിനുള്ളില്‍ അളന്നു തിട്ടപ്പെടുത്തുമെന്നും അതിനായി പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. രാക്ഷസന്‍പാറയില്‍ ടൂറിസം പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ നാടിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 1.15 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം കുടുംബാരോഗ്യകേന്ദ്രത്തിനായി നിര്‍മിച്ചിരിക്കുന്നത്. പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത് 6.62 കോടി രൂപയാണ്. ആകെ എട്ടേകാല്‍ കോടി രൂപയാണ് കൂടല്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്കായി മാറ്റിവച്ചിട്ടുള്ളത്. കേരളത്തിന് തന്നെ മാതൃകയായ ഒരു കുടുംബാരോഗ്യകേന്ദ്രമായി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ഈ ആരോഗ്യകേന്ദ്രം മാറ്റാന്‍ കഴിയും. നിലവില്‍ ഉച്ചയ്ക്ക് രണ്ടു…

Read More

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് നവംബര്‍ 17ന് തുടക്കമാകും

  കേരളത്തിന്റെ അഭിമാനമാണ് ശബരിമല തീര്‍ത്ഥാടനമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. 2023-24 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷിരാഷ്ട്രീയമന്യേ അവ വിജയിപ്പിക്കുവാന്‍ ഒരുമിച്ചു നില്‍ക്കണം. തീര്‍ത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. അന്‍പതുലക്ഷം തീര്‍ത്ഥാടകരാണ് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് എത്തിയത്. ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇതിലും വര്‍ധനവുണ്ടാവും. എല്ലാ വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പുകള്‍ ഒരുക്കണം. ത്രിതല പഞ്ചായത്തുകളും മികച്ച രീതിയില്‍ ഇടപെടണം. തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിന് മുന്‍പ് വകുപ്പുകള്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം. പോലീസ് ആറു ഫേസുകളിലായാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. ആദ്യ മൂന്നു ഫേസുകളില്‍ 2000 പേര്‍ വീതവും, പിന്നീടുള്ള മൂന്നു ഫേസുകളില്‍ 2500 പേരെ…

Read More

ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകൾ

        konnivartha.com: സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക് www.scpwd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30നു വൈകിട്ട് അഞ്ചു മണി.

Read More

ഏഷ്യൻ ​ഗെയിംസ് : കായിക താരങ്ങൾക്ക് യാത്രയയപ്പ് 23ന്

    ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് തിരുവനന്തപുരം കാര്യവട്ടത്തുള്ള സായ് – എൽ എൻ സി പി ഇയിൽ 2023 സെപ്റ്റംബർ 23 വൈകി‌ട്ട് 7 മണിക്ക് യാത്രയയപ്പ് നൽകും. കേന്ദ്ര വിദേശകാര്യ – പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്യും. സായ് – എൽ എൻ സി പി ഇ റീജിയണൽ ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ. ജി. കിഷോർ, പരിശീലകർ, മറ്റ് കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. അഞ്ച് ഇനങ്ങളിലായ് 10 കായിക താരങ്ങളാണ് ഏഷ്യൻ ​ഗെയിംസിൽ പങ്കെടുക്കാൻ യാത്ര തിരിക്കുന്നത്.  

Read More

ചന്ദ്രയാന്‍-3 : സിഗ്നലുകള്‍ ലഭിച്ചിട്ടില്ല 

  ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകലവസാനിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് സ്ലീപിങ് മോഡിലേക്ക് മാറ്റിയ ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും വീണ്ടും പ്രവര്‍ത്തനക്ഷമമാകുമോ എന്നുറപ്പാക്കുന്നതിനുള്ള ശ്രമം ശ്രമം ആരംഭിച്ചതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ -ISRO) അറിയിച്ചു. ഇതുവരെ സിഗ്നലുകള്‍ ലഭിച്ചിട്ടില്ലെന്നാന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ലാന്‍ഡറും റോവറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു .ലാന്‍ഡറിനേയും റോവറിനേയും വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനായിരുന്നു ഇസ്‌റോയുടെ പദ്ധതി.ചന്ദ്രനില്‍ വീണ്ടും സൂര്യനുദിച്ചതിനെ തുടര്‍ന്നായിരുന്നു പദ്ധതി . ചന്ദ്രനിലെ അന്തരീക്ഷതാപനില മൈനസ് 10 ഡിഗ്രിയ്ക്ക് മുകളിലാകുന്നതോടെയാണ് റീആക്ടിവേഷന്‍ നടത്തുന്നത്. ഇതേ അവസ്ഥ സൃഷ്ടിച്ചു പരീക്ഷണം നടത്തി വിജയിച്ചിരുന്നു . ഏതു സമയത്തും വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉണരും എന്നാണ് പ്രതീക്ഷ . Efforts have been made to establish communication with the Vikram lander and Pragyan rover…

Read More

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കും ഞായറാഴ്ച കുറച്ച് നേരം നമ്മുടെ ആരോഗ്യത്തിന്: ഡ്രൈ ഡേ ആചരിക്കണം മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു konnivartha.com: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ കാര്യമായ തോതിൽ കേസുകൾ വർധിച്ചിട്ടില്ല. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയിൽ തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. പകർച്ചപ്പനി…

Read More

മികച്ച ടൂറിസം ഗ്രാമം : കിരീടേശ്വരി

  konnivartha.com: കിരീടേശ്വരി ഭാരതത്തിലെ  ഏറ്റവും മികച്ച വിനോദസഞ്ചാരഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ടു.പശ്ചിമബംഗാളിലാണ് ഈ സ്ഥലം . കേന്ദ്ര വിനോദസഞ്ചാര വകുപ്പാണ് കിരീടേശ്വരിയെ തിരഞ്ഞെടുത്തത്.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് സാമൂഹിക മാധ്യമത്തിലൂടെ ജനങ്ങളെ ഇക്കാര്യം അറിയിച്ചത് .ഭാരതത്തിലെ 795 ഗ്രാമങ്ങളില്‍ നിന്നാണ് മുര്‍ഷിദാബാദ് ജില്ലയിലെ കിരീടേശ്വരിയെ തിരഞ്ഞെടുത്തത് . 27 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറും. Kiriteswari village in Murshidabad has been honoured with the prestigious title of Best Tourism Village in India   Kiriteshwari village in West Bengal’s Murshidabad district has been selected as the country’s best tourism village by the Centre, Chief Minister Mamata Banerjee said on Thursday. The village beat 795 applications…

Read More