കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോന്നി മേഖലാതല ബാലോത്സവം നടത്തി

    konnivartha.com : മെയ് 14, 15 തീയതികളിൽ കോന്നി സർക്കാർ എൽ.പി സ്ക്കൂളിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത് പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനത്തിന് മുന്നോടിയായി കൂടൽ ജി .വി.എച്ച്.എച്ച്. എസിൽ കോന്നി മേഖലാതല ബാലോത്സവം നടത്തി.   ഗ്രാമ പഞ്ചായത്ത് അംഗം മേഴ്സി ജോബി ഉദ്ഘാടനം ചെയ്തു. ഭാഷാ കേളി, വരമലയാളം, ഒറിഗാമി , പാട്ടരങ്ങ്, ലഘുപരീക്ഷണങ്ങൾ എന്നിവയിൽ പരിശീലനം നടത്തി. പരിശീലന പരിപാടികൾക്ക് ജി.സ്റ്റാലിൻ, വിനോദ് വാഴപ്പിള്ളിൽ, വർഗീസ്മാത്യു, എൻ.എസ്. രാജേന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി.   പ്രഥമാദ്‌ധ്യാപിക ഹേമജ കാവുങ്കൽ, പി.റ്റി.എ പ്രസിഡന്റ് ആർ .ശാന്തൻ, ഗീതാദേവി, പി.പി.സന്തോഷ്കുമാർ, ഫെബിൻ, നിഷ, കെ.എസ്.അജി, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.

Read More

കോന്നി നിവാസി സംവിധായകന്‍ ബിജു വി നായരേ ഓര്‍മ്മയുണ്ടോ

  konnivartha.com : ബിജു വി നായര്‍ . ഒരു പക്ഷെ ഇന്നത്തെ കോന്നിയുടെ സിനിമ പ്രേക്ഷകര്‍ക്ക് ഈ നാമം കേട്ട് പരിചയം ഇല്ല . കോന്നിയുടെ സ്വന്തം ആണ് ഈ പേര് . ഈ പേര് മറക്കുവാന്‍ കോന്നി വാര്‍ത്തയ്ക്ക് കഴിയില്ല . അത്ര മാത്രം സിനിമയെ സ്നേഹിച്ച ആളാണ്‌ ബിജു വി നായര്‍. നടി ബിന്ദു പണിക്കരുടെ ആദ്യവിവാഹം .അത് ഇന്നും ഓര്‍ക്കുന്ന ആളുകള്‍ ഉണ്ട് . കോന്നി നിവാസിയായബിജു വി നായരുമായി ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. പ്രണയ വിവാഹമായിരുന്നു.സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്‍റെ ഭർത്താവ്. 2003 ൽ ബിജു വി നായർ ഈ ലോകത്ത് നിന്നും വിടപറഞ്ഞിരുന്നു.പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടർന്ന് ബിജു ബി നായർ മരണപ്പെടുകയായിരുന്നു.ബിജു നായരുടെ മരണത്തിനു ശേഷം 2009 ൽ നടൻ സായി കുമാറിനെ…

Read More

എന്റെ കേരളം പ്രദര്‍ശന വിപണന മേള: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു

konnivartha.com : സംസ്ഥാന മന്ത്രിസഭാ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം മേയ് ദിനത്തില്‍ പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍ നിന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും തൊഴിലാളികളുടെയും സഹകരണത്തോടെ ജില്ലാ സ്റ്റേഡിയത്തിലേക്ക് കൂട്ടനടത്തം സംഘടിപ്പിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ കൂട്ടനടത്തം ഫ്‌ളാഗ് ഓഫ് ചെയ്തു.’ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന  പൊതുസമ്മേളനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍  ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്റ്റേഡിയത്തില്‍ തൊഴിലാളികള്‍ക്കായി 100 മീറ്റര്‍, 400 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങള്‍ സംഘടിപ്പിച്ചു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹന്‍, സുമേഷ് ഐശ്വര്യ(ജനതാദള്‍), സി…

Read More

ചലച്ചിത്ര നടിയായ കോന്നി നിവാസിനി മൈഥിലി വിവാഹിതയായി

Konnivartha. Com : ചലച്ചിത്ര നടിയായ കോന്നി നിവാസിനി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.കോന്നി കുരിച്ചിറ്റയിൽ പരേതനായ ബാലചന്ദ്രന്റെ മകളാണ്.ചലച്ചിത്ര നടിയായ കോന്നി നിവാസിനി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.കോന്നി കുരിച്ചിറ്റയിൽ പരേതനായ ബാലചന്ദ്രന്റെ മകളാണ്.

Read More

സ്വർഗ്ഗത്തിലെ കട്ടുറുമ്പ് – ധ്യാൻ ശ്രീനിവാസൻ ,ജസ്പാൽ ഷൺമുഖൻ ചിത്രം തൊടുപുഴയിൽ

  എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജസ്പാൽ ഷൺമുഖൻ ,ധ്യാൻ ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മെയ് 2-ന് തൊടുപുഴയിൽ ആരംഭിക്കും. കഥ – ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം – വിജു രാമചന്ദ്രൻ ,പ്രൊജക്റ്റ് ഡിസൈനർ -എൻ.എം.ബാദുഷ, ക്യാമറ – അശ്വഘോഷൻ, ഗാനങ്ങൾ – സന്തോഷ് വർമ്മ ,സംഗീതം – ബിജിപാൽ, കല – കോയ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം – കുമാർ ഇടപ്പാൾ, പി.ആർ.ഒ- അയ്മനം സാജൻ ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി,…

Read More

പത്തനംതിട്ട ജില്ലാതല റവന്യു കലോല്‍സവത്തിലെ കലാമത്സരങ്ങളുടെ ഫലം

konnivartha.com : പത്തനംതിട്ട ജില്ലാതല റവന്യു കലോല്‍സവത്തിലെ കലാമത്സരങ്ങളുടെ ഫലം വയലിന്‍ കര്‍ണാടിക് ആര്‍. അഭിലാഷ്,  വി.ഒ അരുവാപ്പുലം, കോന്നി താലൂക്ക് (ഒന്നാം സ്ഥാനം) ഗിത്താര്‍ എം ആര്‍ സുനില്‍, എല്‍ ഡി ടൈപ്പിസ്റ്റ്, താലൂക്ക് ഓഫീസ് മല്ലപ്പള്ളി (ഒന്നാം സ്ഥാനം) കവിതാലാപനം (പുരുഷ വിഭാഗം) ജോസഫ് ജോര്‍ജ്, വി ഒ താലൂക്ക് ഓഫീസ് അടൂര്‍ (ഒന്നാം സ്ഥാനം), ജി.രമേശ്, എ.ഡി സര്‍വേ, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 (രണ്ടാം സ്ഥാനം), സി. വിനോദ്, സീനിയര്‍ ക്ലര്‍ക്ക് താലൂക്ക് ഓഫീസ് കോഴഞ്ചേരി (മൂന്നാം സ്ഥാനം) കവിതാലാപനം (വനിതാ വിഭാഗം) പ്രവീണ വര്‍മ്മ, സീനിയര്‍ ക്ലര്‍ക്ക് ആര്‍.ഡി.ഒ, തിരുവല്ല (ഒന്നാം സ്ഥാനം) ആര്‍. ഗിരിജ  ഡി റ്റി, താലൂക്ക് ഓഫീസ് (കോന്നി) (രണ്ടാം സ്ഥാനം) സൂസന്‍ ഇ. ജേക്കബ് സി എ കളക്‌ട്രേറ്റ്, പത്തനംതിട്ട (മൂന്നാം സ്ഥാനം) പ്രസംഗ മത്സരം…

Read More

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് നാളെ പത്തനംതിട്ടയിൽ പതാക ഉയരും

  ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച പത്തനംതിട്ടയിൽ തുടക്കമാകും. വൈകിട്ട് ആറിന് സ്വാഗതസംഘം ചെയർമാൻ കെ പി ഉദയഭാനു പൊതുസമ്മേളന നഗരിയായ ഭഗത്‌സിങ് നഗറിൽ (പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയം) പതാക ഉയർത്തും. എസ് കെ സജീഷിന്റെ നേതൃത്വത്തിലുള്ള പതാക ജാഥയും ചിന്താ ജെറോം നയിക്കുന്ന കൊടിമര ജാഥയും കെ യു ജനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണവും പകൽ രണ്ടോടെ തിരുവല്ല നഗരത്തിൽ സംഗമിച്ച്‌ ഭഗത്‌സിങ് നഗറിലേക്ക് പ്രയാണം ആരംഭിക്കും. നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ ജാഥയ്ക്ക് അകമ്പടിയേകും. പത്തനംതിട്ടയിൽ ആദ്യമായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സെക്രട്ടറി വി കെ സനോജ്, സ്വാ​ഗതസംഘം ചെയർമാൻ കെ പി ഉദയഭാനു എന്നിവർ പറഞ്ഞു.     വ്യാഴം രാവിലെ പി ബിജു നഗറിൽ (പത്തനംതിട്ട ശബരിമല ഇടത്താവളം ) സംസ്ഥാന പ്രസിഡന്റ്‌ എസ്‌…

Read More

കലയോട് കൂടുതല്‍ അടുക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലരാകാന്‍ കഴിയും: ജില്ലാ കളക്ടര്‍

  konnivartha.com : ഔദ്യോഗിക തസ്തികകളുടെ ഭാരമില്ലാതെ കലാആസ്വാദകര്‍ എന്ന നിലയില്‍ സ്നേഹം പങ്കിടണമെന്നും, കലയോട് കൂടുതല്‍ അടുക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലരാകാനും, സന്തോഷം മറ്റുള്ളവരിലേക്ക് പകരാനും സാധിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.ജില്ലാതല റവന്യൂ കലോത്സവത്തിന്റെ കലാമത്സരങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട സുബല പാര്‍ക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജോലിയുടെ സമ്മര്‍ദം ഒഴിവാക്കാനായി മാത്രമാകാതെ എല്ലാവരുടെയും പങ്കാളിത്തം റവന്യു കലോത്സവത്തില്‍ ഉണ്ടാകണം. പുതിയ ഒരു പാട്ടോ നൃത്തമോ പഠിക്കുമ്പോള്‍ അത് നമ്മുടെ ജീവിതത്തെ കൂടുതല്‍ അര്‍ഥ പൂര്‍ണവും ആനന്ദവുമാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഉത്സവങ്ങളും ആഘോഷങ്ങളും മനുഷ്യ മനസിനെ ഒന്നിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഉള്ള അവസരമാണിത്. എല്ലാവരും പങ്കാളികള്‍ ആകുന്നതാണ് വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.…

Read More

കാനഡയിലെ മാനിറ്റോബ പ്രവിശ്യ ആസ്ഥാനമാക്കി മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി സംഘടന രൂപികരിച്ചു

  മാനിട്ടോബ : കാനഡയിലെ മാനിറ്റോബ പ്രവിശ്യ ആസ്ഥാനമാക്കി മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി എന്ന സംഘടന രൂപികരിച്ചു. വിന്നിപെഗ് സൗത്ത് എം .പി Terry Duguid പ്രധാന അതിഥി ആയിരുന്ന ചടങ്ങിൽ സെയിന്റ് ബോണിഫേസ് എം .എൽ .എ Dougald Lamont, യൂണിവേഴ്സിറ്റി ഓഫ് വിന്നിപെഗിലെ പ്രൊഫസർ Uche Nwankwo, മാനിട്ടോബ മലയാളി അസോസിയേഷൻ പ്രതിനിധി ജോണി സ്റ്റീഫൻ എന്നിവരും പങ്കെടുത്തു . ചടങ്ങിൽ M.P Terry Duguid വിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു .റോഹിൽ രാജഗോപാൽ പ്രസിഡന്റും, ജയകൃഷ്‌ണൻ ജയചന്ദ്രൻ സെക്രട്ടറിയും, അനു നിർമ്മൽ , രമ്യ റോഹിൽ എന്നിവർ ട്രഷററുമാരും ആയ 23 അംഗ പ്രവർത്തന കമ്മറ്റി രൂപികരിച്ചു. മറ്റു ഭാരവാഹികൾ : സതീഷ് ഭാസ്‌കരൻ , രാഹുൽ രാജ്, പണക്കട വയ്ക്കത് നിതീഷ് , അമൽ ജയൻ , അശോകൻ മാടസ്വാമി…

Read More

കോന്നിയ്ക്ക് ഇത് ധന്യ നിമിഷം : മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്‍റെ കഥയ്ക്ക് പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു

  konnivartha.com : കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയില്‍ രചിച്ച മഴയാത്ര എന്ന ഹ്രസ്വ ചിത്രത്തിന്‍റെ കഥയ്ക്ക് പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. ചലച്ചിത്ര ടെലിവിഷൻ രംഗത്തെ അണിയറ പ്രവർത്തകരുടെ സംഘടന [ഇഫ്ട്റ്റ ] തിരുവനന്തപുരം വൈ എം സി എ ആഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഹ്രസ്വ ചിത്ര ചലച്ചിത്ര അവാർഡ് മേളയിൽ വെച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.കെ.ജി അനിൽ നിന്നും കഥാകൃത്ത് പ്രവീൺ പ്ലാവിളയിലിന് മൊമന്റോയും പ്രശസ്തി പത്രവും ഏറ്റുവാങ്ങി . മുൻ മന്ത്രിയും ഇഫ്ട്റ്റ സംസ്ഥാന പ്രസിഡന്റ് പന്തളം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ പി ജെ ജയചന്ദ്രൻ, ഇഫ്‌റ്റ സംസ്ഥാന വെസ് പ്രസിഡന്റുന്മാരായ ഹരികുമാർ പൂതങ്കര, രാഹുൽരാജ്, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ ഐ എന്‍ റ്റി യു സി സംസ്ഥാന ജനറൽ…

Read More