konnivartha.com : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ നടത്തിയ ചിത്രരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ തലത്തില്‍ കോന്നി താലൂക്കിലെ ലക്ഷ്മിപ്രിയ ഒന്നാംസ്ഥാനം നേടി. രണ്ടാംസ്ഥാനം കോന്നി താലൂക്കിലെ ബി. നിരഞ്ജനും മൂന്നാംസ്ഥാനം കോഴഞ്ചേരി താലൂക്കിലെ ആദിത്യരാജും നേടി. യുപി തലത്തില്‍ കോഴഞ്ചേരി താലൂക്കിലെ എസ്. അഭിഷേക് ഒന്നാം സ്ഥാനവും റാന്നി താലൂക്കിലെ വൈഷ്ണവ് എം. മനോജ് രണ്ടാം സ്ഥാനവും കോഴഞ്ചേരി താലൂക്കിലെ നിര്‍മല്‍ ശിവ കൃഷ്ണ മൂന്നാം സ്ഥാനവും നേടി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 17ന് രാവിലെ 10ന് നടക്കുന്ന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍…
Read Moreവിഭാഗം: Entertainment Diary
ഇടവ മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു
ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു . വൈകീട്ട് അഞ്ചിനാണ് നട തുറന്നത് . ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാര്‍മികത്വം വഹിച്ചു . വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെയാണ് ഭക്തര്‍ക്ക് ഇത്തവണയും ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്കായി നിലയ്ക്കലില്‍ സ്‌പോട് ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കും. മേയ് 19ന് രാത്രി 10ന് നട അടയ്ക്കും.
Read Moreകേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ഇന്നും നാളെയും കോന്നിയിൽ
Konnivartha. Com :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ഇന്നും നാളെയും കോന്നിയിൽ വെച്ചു നടക്കുന്നു. കോന്നി ഗവ എൽ പി സ്കൂളിൽ ചേരുന്ന വാർഷികത്തിൽ വിവിധ വിഷയങ്ങളിൽ വിദക്തർ ക്ലാസ്സ് നയിക്കും.
Read Moreവനം വകുപ്പ് ജീവനക്കാരുടെ ആത്മമിത്രം : ഇവന്‍ “ടൈഗർ”
KONNI VARTHA.COM : പെരിയാർ ടൈഗർ റിസർവ്വിലെ ടൈഗർ ഏവർക്കും പ്രിയങ്കരനും ജീവനക്കാരുടെ പൈലറ്റുമാണ്. കേൾക്കുമ്പോൾ അല്പം അതിശയം തോന്നുമെങ്കിലും സത്യമാണ്.പെരിയാർ ടൈഗർ റിസർവ്വിൻ്റെ ഭാഗമായി വള്ളക്കടവിലെ വനം വകുപ്പിൻ്റെ ക്യാംപ് സെൻ്ററിലെ നായയാണ് ടൈഗർ. ഒരു വർഷം മുൻപാണ് വിറക്കച്ചവടക്കാരൻ ഗണേശൻ്റെ കൂടെ കയറി വന്നതാണ് ഈ നായ. പിന്നീട് ക്യാംപ് സെൻ്ററിൻ്റെ ഭാഗമായതോടെ ജീവനക്കാർ ഇവന് ടൈഗർ എന്ന് പേരിട്ടു.ക്യാംമ്പ് സെൻറർ ആയതു കൊണ്ട് നിരവധി വൃക്തികൾ പങ്കെടുക്കുന്ന യോഗങ്ങൾ നടക്കുമ്പോൾ അവിടെയെത്തുന്നവരോടെല്ലാം വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്.കൂടാതെ ഇവിടെയുള്ള ജീവനക്കാരുടെ സംരക്ഷകൻ കൂടിയാണ് ടൈഗർ.രാവിലെ എട്ടു മണിക്ക് ഇവിടുത്തെ ജീവനക്കാരികളായ രത്നമ്മാൾ, ഗായത്രി .യമുന, രാധ, ലത എന്നിവരെ കൂട്ടിയാണ് ടൈഗർ എത്തുന്നത്.പിന്നീട് ഇവരെയെല്ലാം വൈകിട്ട് തിരികെ വീട്ടിലെത്തിച്ച ശേഷം മടങ്ങിയെത്തും. പിന്നീട് രാവിലെ വിളിച്ചു കൊണ്ടുവരാൻ പൈലറ്റായി ടൈഗർ പോകും. വനം…
Read Moreസഹ്യന്‍റെ മക്കളുടെ ഇടത്താവളം : കോന്നി ആനക്കൂടിന് എൺപതാണ്ട് പഴക്കം
KONNI VARTHA.COM : കരിവീരൻമാരേ വരുതിയിലാക്കാൻ സ്ഥാപിച്ച കോന്നി ആനക്കൂട് എൺപതാണ്ട് പഴക്കം. കോന്നി റേഞ്ച് ഓഫീസിനോട് ചേർന്ന് 1942 ലാണ് കോന്നി ആനക്കൂട് സ്ഥിര സംവിധാനത്തിൽ നിർമ്മിച്ചത്. ഒരേ സമയം ആറ് ആനകൾക്ക് ഇവിടെ നാട്ടാന പരിശീലനം നല്കാൻ കഴിയുംവിധം ആറ് കൂടുകളാണ് ഇവിടെയുള്ളത്. 1810-ൽ ആന പിടുത്തം തുടങ്ങി 1977 ൽ ആന പിടുത്തം നിർത്തലാക്കും വരെ നിരവധി കാട്ടാനകൾ കോന്നി ആനക്കൂട്ടിൽ എത്തി ചട്ടം പഠിച്ച് പുറത്തിറക്കിയിട്ടുണ്ട്. അവയിൽ പ്രധാന താപ്പാനകളായിരുന്നു അയ്യപ്പൻ, സോമൻ, രജ്ഞി, മോഹൻദാസ്, അങ്ങനെ നിരവധി കരിവീരൻമാർ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്.ഇതിൽ അവേശേഷിക്കുന്ന സോമൻ മാത്രമാണ്. ഇപ്പോഴും ആനത്താവളം സജീവമാണെങ്കിലും കുട്ടിയാനകളാണ് ഏറെയും.നിരവധി കരിവീരൻമാർ ഇവിടെ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്. തൃക്കടവൂർ ശിവരാജു, മംഗലാംകുന്ന് ഗണപതി, കിരങ്ങാട്ട് കേശവൻ, കാഞ്ഞിരങ്ങാട്ട് ശേഖരൻ, മലയാലപ്പുഴ രാജൻ, കീഴുട്ട് വിശ്വനാഥൻ…
Read Moreമോട്ടോര്‍ വാഹന വകുപ്പിന്റെ സൈക്കിള്‍ സ്ലോ റേസില്‍ താരമായി ജില്ലാ കളക്ടര്‍
മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കിയ സൈക്കിള്‍ സ്ലോ റേസില്‍ പങ്കെടുത്ത് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടു അനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മോട്ടോര്‍ വാഹന വകുപ്പ് സജ്ജീകരിച്ച സ്റ്റാളിലാണ് വേഗത കുറയ്ക്കൂ അപകടം ഒഴിവാക്കൂ എന്ന സന്ദേശം പങ്ക് വച്ച് സന്ദര്‍ശകര്‍ക്കായി സൈക്കിള്‍ സ്ലോ റേസ് ഒരുക്കിയിരിക്കുന്നത്. മേള സന്ദര്‍ശിച്ച് വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എത്തിയപ്പോഴാണ് ആര്‍ ടി ഒ എ കെ ദിലു സൈക്കിള്‍ സ്ലോ റേസില്‍ പങ്കെടുക്കാന്‍ കളക്ടറെ ക്ഷണിച്ചത്. യാതൊരു വിമുഖതയും കൂടാതെ ജില്ലാ കളക്ടര്‍ സൈക്കിളിലേക്ക് കയറിയപ്പോള്‍ കണ്ട് നിന്നവര്‍ക്കും അത് ഏറെ ആവേശമായി. നിറഞ്ഞ കൈയ്യടികളോടെയാണ് ജില്ലാ കളക്ടറെ സന്ദര്‍ശകര്‍ അഭിനന്ദിച്ചത്. മൂന്ന് മീറ്റര്‍ ദൂരം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സൈക്കിള്‍ ചവിട്ടുന്നവര്‍ക്ക്…
Read Moreമഴയെയും അവഗണിച്ച് കാഴ്ചക്കാര്‍;രണ്ടാം ദിനവും മേള സജീവം
കനത്ത മഴയെയും അവഗണിച്ച് ജനങ്ങള്‍ ഒഴുകിയെത്തിയതോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ രണ്ടാം ദിനവും സജീവമായി. പതുക്കെ തുടങ്ങിയ ജനത്തിരക്ക് ഉച്ചയോടെ വര്‍ധിക്കുകയായിരുന്നു. വൈകുന്നേരമായതോടെ സ്റ്റാളുകളില്‍ തിരക്ക് ഏറെയായി. പതിവ് മാതൃകകളില്‍നിന്നും വ്യത്യസ്തമായ കാഴ്ചാനുഭവം ഒരുക്കിയ എന്റെ കേരളം പ്രദര്‍ശനം ഇതിനകം ജനപ്രീതി പിടിച്ചുപറ്റിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രവും നേട്ടങ്ങളും അഭിമാനവും വിവരിക്കുന്ന എന്റെ കേരളം പവലിയനാണ് കൂടുതല്‍ ശ്രദ്ധേയം. ഭാവികേരളത്തിന്റെ രൂപമാതൃകയും ഇവിടെ വരച്ചുകാട്ടുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്റെ കേരളം തീം പവലിയന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ്. ഇ.എം.എസ്. മുതല്‍ പിണറായി വിജയന്‍ വരെയുള്ള സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരുടെ കട്ടൗട്ടുകളും ഇവിടെ തീര്‍ത്തിട്ടുണ്ട്. ഈ സ്റ്റാള്‍ ഇപ്പോള്‍തന്നെ സെല്‍ഫിപോയിന്റായിക്കഴിഞ്ഞു. തങ്ങള്‍ക്കിഷ്ടമുള്ള മുഖ്യമന്ത്രിമാര്‍ക്കൊപ്പംനിന്ന് സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടുന്നവരില്‍…
Read Moreജില്ലയ്ക്ക് ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍; എന്റെ കേരളം പ്രദര്‍ശന വിപണനമേളക്ക് തുടക്കമായി
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക് ജില്ലയില്‍ തുടക്കമായി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ നിറഞ്ഞ് കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി ആരോഗ്യമന്ത്രി വീണാജോര്‍ജ് ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനമേളയ്‌ക്കൊപ്പം കലാ, സാംസ്‌കാരിക പരിപാടികളും ഇനിയുള്ള ഏഴ് ദിവസം ജില്ലയുടെ ദിനങ്ങളെ ധന്യമാക്കും. നാടന്‍ പാട്ടിന്റെ മേളപ്പെരുക്കത്തോട് കൂടിയായിരുന്നു ഇന്നലെ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ശരത് മണ്ണാറമലയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും ശിങ്കാരിമേളവും ഉദ്ഘാടന വേദിയെ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവപ്രതീതിയിലാക്കി. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ആരോഗ്യ -കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോജ്ജ് പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ലോകത്തെ മറ്റേതു…
Read Moreഒരുക്കങ്ങള്‍ പൂര്‍ത്തിയായി;എന്റെ കേരളം പ്രദര്‍ശന വിപണമേള ഇന്ന് (11) തുടങ്ങും
konnivartha.com : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേള ഇന്ന് തുടങ്ങുമെന്ന് ആരോഗ്യ -കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജില്ലയിലാകമാനം സാമൂഹിക, സാമ്പത്തിക ഉത്തേജ്ജനം നല്‍കുന്ന മേളയാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്നത്. കോവിഡ് കാലത്തിന് ശേഷം ആദ്യമായാണ് ജില്ലയില്‍ ഇത്തരമൊരു വിപുലീകൃത പ്രദര്‍ശന മേള നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ന് (11) മുതല്‍ 17 വരെയാണ് മേള. ഇന്ന് രാവിലെ 10ന് ആരോഗ്യ-കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു. ടി. തോമസ്, അഡ്വ.…
Read Moreമാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരനായ കലാകാരൻ വിഷ്ണുവിന് പ്രതിഭാമരപ്പട്ടം പുരസ്കാരം
KONNI VARTHA.COM : കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ അനുയാത്രാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറും മാജിക് തീം മ്യൂസിയമായ മാജിക് പ്ലാനറ്റിലെ സ്ഥിരം ഇന്ദ്രജാല അവതാരകനും ഭിന്നശേഷിക്കാരനുമായ യുവ മാജിക് കലാകാരൻ ആർ.വിഷ്ണുവിന് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം പുരസ്കാരം .പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകി വരുന്നത്. പതിനയ്യായിരം രൂപയുടെ സമ്മാനങ്ങളും കാഷ് അവാർഡും അവാർഡ് ഫലകവും സർട്ടിഫിക്കറ്റുകളും കമ്യൂണികേറ്റീവ് ഇംഗ്ലീഷ് പഠനപായ്ക്കേജും അപൂർവ്വയിനം വൃക്ഷത്തൈകളും അടങ്ങുന്നതാണു പുരസ്കാരം. ലോകപ്രശസ്ത മജിഷ്യൻ മുതുകാടിന്റെ ശിഷ്യനും എം.ആര്‍ വിഭാഗത്തില്‍പ്പെട്ട 65 ശതമാനം ഡിസെബിലിറ്റിയുള്ള 21 വയസ്സുകാരനുമായ വിഷ്ണു സ്വന്തം ശാരീരിക പരിമിതികളെ മറികടന്ന് വിദേശരാജ്യങ്ങളിലടക്കം നാലായിരത്തിലധികം മാജിക് ഷോകള്‍ ഇതിനോടകം തന്നെ ചെയ്തിട്ടുണ്ട് തിരുമല ചാടിയറയില്‍ ദീപ-രവി ദമ്പതികളുടെ മകനാണ്. സ്പീഡ് കാർട്ടുണിസ്റ്റ് ജിതേഷ്ജി, ആനയടി പ്രസാദ്, അവാർഡ് പദ്ധതിയുടെ സംസ്ഥാന…
Read More