വനം വകുപ്പ് ജീവനക്കാരുടെ ആത്മമിത്രം : ഇവന്‍ “ടൈഗർ”

 

KONNI VARTHA.COM :  പെരിയാർ ടൈഗർ റിസർവ്വിലെ ടൈഗർ ഏവർക്കും പ്രിയങ്കരനും ജീവനക്കാരുടെ പൈലറ്റുമാണ്. കേൾക്കുമ്പോൾ അല്പം അതിശയം തോന്നുമെങ്കിലും സത്യമാണ്.പെരിയാർ ടൈഗർ റിസർവ്വിൻ്റെ ഭാഗമായി വള്ളക്കടവിലെ വനം വകുപ്പിൻ്റെ ക്യാംപ് സെൻ്ററിലെ നായയാണ് ടൈഗർ.

ഒരു വർഷം മുൻപാണ് വിറക്കച്ചവടക്കാരൻ ഗണേശൻ്റെ കൂടെ കയറി വന്നതാണ് ഈ നായ. പിന്നീട് ക്യാംപ് സെൻ്ററിൻ്റെ ഭാഗമായതോടെ ജീവനക്കാർ ഇവന് ടൈഗർ എന്ന് പേരിട്ടു.ക്യാംമ്പ് സെൻറർ ആയതു കൊണ്ട് നിരവധി വൃക്തികൾ പങ്കെടുക്കുന്ന യോഗങ്ങൾ നടക്കുമ്പോൾ അവിടെയെത്തുന്നവരോടെല്ലാം വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്.കൂടാതെ ഇവിടെയുള്ള ജീവനക്കാരുടെ സംരക്ഷകൻ കൂടിയാണ് ടൈഗർ.രാവിലെ എട്ടു മണിക്ക് ഇവിടുത്തെ ജീവനക്കാരികളായ രത്നമ്മാൾ, ഗായത്രി .യമുന, രാധ, ലത എന്നിവരെ കൂട്ടിയാണ് ടൈഗർ എത്തുന്നത്.പിന്നീട് ഇവരെയെല്ലാം വൈകിട്ട് തിരികെ വീട്ടിലെത്തിച്ച ശേഷം മടങ്ങിയെത്തും. പിന്നീട് രാവിലെ വിളിച്ചു കൊണ്ടുവരാൻ പൈലറ്റായി ടൈഗർ പോകും. വനം വകുപ്പ് ജീവനക്കാരുടെ ആത്മമിത്രം കൂടിയാണ് വള്ളക്കടവിലെ ടൈഗർ.

 

മനോജ് പുളിവേലിൽ @കോന്നി വാര്‍ത്ത ഡോട്ട് കോം 

error: Content is protected !!