നിക്കി ​ഗൽറാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി

  തെന്നിന്ത്യൻ നടി നിക്കി ​ഗൽറാണിയും നടൻ ആദി പിനിഷെട്ടിയും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരം ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിവാഹചിത്രങ്ങൾ. പേസ്റ്റല്‍ നിറത്തിലുള്ള പട്ടുസാരിയായിരുന്നു നിക്കിയുടെ വിവാഹവേഷം. ഹെവി ഡയമണ്ട് നെക്ലസ്സും ആഭരണങ്ങളുമാണ് താരം ധരിച്ചിരുന്നത്. നിക്കിയുടെ ഡ്രസ്സിനോട് മാച്ചിങ്ങായ കുര്‍ത്ത അണിഞ്ഞാണ് ആദി എത്തിയത്. വിവാഹത്തിന് ശേഷം ചെന്നൈയിലെ ഹോട്ടലിൽ വച്ച് സിനിമയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷനും നടത്തി. മോഡേൺ ലുക്കിലാണ് റിസപ്ഷന് നിക്കി എത്തിയത്. സിൽവർ സീക്വൻസിലുള്ള ലോങ് ​ഗൗണിൽ അതിസുന്ദരിയായിരുന്നു നിക്കി. തെന്നിന്ത്യയിലെ നിരവധി സൂപ്പർതാരങ്ങളാണ് വിവാഹത്തിന് എത്തിയത്.

Read More

ജയൻ തിരുമന :ഈ പേരിന് പിന്നില്‍ നാടകം ഉണ്ട് , കഥാപാത്രം ഉണ്ട്

  konnivartha.com : നാടകരംഗത്ത് 36 വർഷം പൂർത്തിയാക്കിയ കേരളത്തിലെ പ്രശസ്തനായ നാടകരചയിതാവും, ഗാനരചയിതാവും, സംവിധായകനും തിരക്കഥാകൃത്തുമായ കലാകാരനാണ് ജയൻ തിരുമന എന്ന ജയചന്ദ്രന്‍ . കഥ പറയുന്ന യമുനയിലൂടെ നാടക രംഗത്ത്‌ കടന്നു വന്ന് നാടക കലാശാലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ജയന്‍ തിരുമനയുടെ പടയോട്ടം കാണുക . ആദ്യമായി ആര്യാവര്‍ത്തം നാട്ടില്‍ കളിക്കുമ്പോള്‍ ജയന്‍ തിരുമന എന്ന കലാകാരന്‍റെ അക്ഷരങ്ങള്‍ക്ക് ജീവന്‍ വെച്ചു . പിന്നെ ഇങ്ങോട്ട് ഉള്ള യാത്രയില്‍ മനസ്സില്‍ നാടകം എന്ന യജ്ഞ ശാല ഉണര്‍ന്നു . ഇവിടെ പിറന്നത്‌ അനേക ജീവനുള്ള കഥാപാത്രം . നാടിനു നേരെ ഗര്‍ജിക്കുന്ന വാക്കുകള്‍ തൊടുത്തു വിട്ടു . ജയന്‍ തിരുമന ഇവിടെ ഉണ്ട് . നമ്മോട് ഒപ്പം . കേന്ദ്ര കേരള സര്‍ക്കാരുകള്‍ ബഹുമുഖ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ കാലമായി . നാടകരചനയ്ക്കും…

Read More

അജപാലനത്തിന്‍റെ പ്രഭാപൂരിത രജതരേഖ; ടോണി അച്ചന്‍ പൗരോഹിത്യ ജൂബിലി നിറവില്‍

    സെബാസ്റ്റ്യൻ ആൻ്റണി konnivartha.com /ന്യൂജേഴ്‌സി: സോമർസെറ്റ്‌ സെൻറ് തോമസ്‌ സിറോ മലബാർ കാത്തോലിക് ഫോറോന ദേവാലയ വികാരി ബഹു. റവ.ഫാ. ടോണി പുല്ലുകാട്ട് അച്ചന്റെ  പൌരോഹിത്യത്തിനു ഇത് 25 വർഷം. ചങ്ങനാശേരി എസ്.ബി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആന്റണി പുല്ലുകാട്ട് സേവ്യറിന് ദൈവവിളി ലഭിക്കുന്നത്. ക്രൈസ്തവ ജനതയെ ദൈവമാര്‍ഗത്തിലൂടെ നയിക്കുകയാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തുടര്‍ന്ന് തൻ്റെ ജീവിതത്തെ അതിനായി പാകപ്പെടുത്തിയപ്പോള്‍ വിശ്വാസികള്‍ക്ക് ലഭിച്ചത് ലാളിത്യവും എളിമയും സേവനതല്‍പരതയും കൊണ്ട് വിശ്വാസികളുടെ മനസ്സ് കീഴടക്കിയ ഫാദര്‍ ആന്റണി പുല്ലുകാട്ട് എന്ന പ്രിയപ്പെട്ട ടോണി അച്ചനെയാണ്.     പൗരോഹിത്യ ജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ടോണി അച്ചന്‍ ന്യൂജഴ്‌സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സിറോ മലബാര്‍ കാത്തോലിക് ഫോറോന ദേവാലയത്തിലെ ഇടവകാംഗങ്ങള്‍ക്ക് സ്‌നേഹത്തിന്റെയും നേതൃപാടവത്തിന്റേയും മകുടോദാഹരണമാണ്.     കോട്ടയം ജില്ലയിലെ ചങ്ങനാശേരി ചീരഞ്ചിറ…

Read More

മരിയൊപോൾ പട്ടണം റഷ്യയ്ക്കു വിട്ടുകൊടുത്ത് യുക്രൈൻ

  82 ദിവസത്തെ പോരാട്ടത്തിനൊടുവിൽ മരിയൊപോൾ പട്ടണം യുക്രൈൻ റഷ്യയ്ക്കു വിട്ടുകൊടുത്തു. നഗരത്തിൽ അസ്റ്റോവ്‌സ്റ്റാൽ ഉരുക്കുനിർമാണ കേന്ദ്രത്തിലെ ചെറുത്തുനിൽപ്പ് യുക്രൈൻ പട്ടാളക്കാർ അവസാനിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ 53 പേരെ റഷ്യൻ നിയന്ത്രണത്തിലുള്ള പട്ടണമായ നോവോഅസോവ്സ്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ള 200-ലേറെ പേരെ മാനുഷികഇടനാഴിയിലൂടെ ഒലെനിവ്കാ ഗ്രാമത്തിലെത്തിക്കുമെന്ന് യുക്രൈൻ പ്രതിരോധസഹമന്ത്രി ഹന്നാ മാലിയാർ പറഞ്ഞു. പട്ടാളക്കാരുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. പട്ടാളക്കാർ കീഴടങ്ങിയതായി ററഷ്യൻ പ്രതിരോധമന്ത്രാലയവും അറിയിച്ചു. എന്നാൽ ഇവരെ യുക്രൈനു കൈമാറുമോയെന്ന കാര്യത്തിൽ റഷ്യ ഉറപ്പൊന്നും നൽകിയിട്ടില്ല.

Read More

എലിയും പത്തനംതിട്ട ജില്ലയില്‍ പണി തരും : ജാഗ്രത പുലര്‍ത്തണം

  konnivartha.com : ജില്ലയില്‍ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ കഴിക്കണം.   എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ, കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗസാധ്യത കൂടുതലുള്ളവര്‍ പാടത്തും പറമ്പിലും കൃഷിപ്പണിയിലേര്‍പ്പെടുന്ന കര്‍ഷകര്‍. കൈതച്ചക്ക തോട്ടത്തില്‍ പണിയെടുക്കുന്നവര്‍. ക്ഷീരകര്‍ഷകര്‍. കെട്ടിടനിര്‍മാണ തൊഴിലാളികള്‍. അഴുക്കുചാല്‍ പണികള്‍ ചെയ്യുന്നവര്‍. മീന്‍പിടുത്തക്കാര്‍. മലിനമായ നദികളിലും കുളങ്ങളിലും നീന്താന്‍ ഇറങ്ങുന്നവര്‍. അറവുശാലകളിലെ ജോലിക്കാര്‍. തൊഴിലുറപ്പ് തൊഴിലാളികള്‍. വീടും പരിസരവും വൃത്തിയാക്കുന്ന വീട്ടമ്മമാരുടെ…

Read More

ജില്ലയിലെ വികസന പ്രവർത്തനങ്ങൾ പുനരേകീകരിക്കണം:ശാസ്ത്ര സാഹിത്യ പരിഷത്ത്

കാർബൺ ന്യൂട്രൽ പത്തനംതിട്ട എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ പുനരേകീകരിക്കണം. konnivartha.com :അന്തരീക്ഷതാപനവും കാലാവസ്ഥാ വ്യതിയാനവും ലോകമെമ്പാടും അഭൂതപൂർവമായ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുകയാണ്. 2018 – ലെ പ്രളയം കേരളത്തിലെയും, വിശിഷ്യാ പത്തനംതിട്ടയിലേയും, വികസന ജീവിതത്തിലെ വിള്ളലുകൾ ബോദ്ധ്യപ്പെടുത്തുന്നവയായിരുന്നു. വനമേഖലയും പമ്പാനദീതടവും അപ്പർ കുട്ടനാടും പാരിസ്ഥിതികമായി എത്രമാത്രം ദുർബലമാണെന്ന് ഇപ്പോൾ നമുക്കറിയാം. വികസന കാര്യങ്ങളിൽ ബ്യൂറോക്രാറ്റിക്ക് യാന്ത്രിക സമീപനങ്ങൾക്കപ്പുറം, എല്ലാ മേഖലകളെയും സംയോജിപ്പിച്ചു കൊണ്ടുള്ള ജനകീയവും സർഗ്ഗാത്മകവുമായ ഇടപെടൽ ഉണ്ടാകണം. മാലിന്യ നിർമ്മാർജ്ജനം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, മൃഗസംരക്ഷണം തുടങ്ങിയ വികസന മേഖലകളെ ദുരന്ത നിവാരണം, ജൈവ വൈവിധ്യം, പരിസ്ഥിതി പരിപാലനം, നദീസംരക്ഷണം എന്നിവയുമായി ഉദ്ഗ്രഥിപ്പിക്കണം. ജില്ലയുടെ കാർബൺ ഫുട്പ്രിന്റ് കുറച്ചു കൊണ്ടുവരാനുള്ള ബൃഹത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വികസന പ്രവർത്തനങ്ങളെ പുനരേകീകരിക്കണം. ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും മാലിന്യനിർമ്മാർജ്ജനം, ജൈവ വൈവിധ്യ പരിപാലനം എന്നിവയിൽ അറിവും…

Read More

മികച്ച കാഴ്ചാനുഭവം സമ്മാനിച്ച് പത്തനംതിട്ടയില്‍ എന്റെ കേരളം ജനകീയമേള സമാപിച്ചു

  KONNIVARTHA.COM : രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു. മേളയുടെ ഭാഗമായുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് പത്തനംതിട്ട സാരംഗിന്റെ ഗാനമേളയോടെയാണ് സമാപനമായത്. മേളയിലെ മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിതരണംചെയ്തു. ആയിരങ്ങള്‍ക്ക് രാവും പകലും സന്തോഷ നിമിഷങ്ങള്‍ ഒരുക്കിയ എന്റെ കേരളം മേള നാടിന്റെ ഉത്സവമായി. മെയ് 11ന് തുടങ്ങിയ പ്രദര്‍ശന- വിപണന- ഭക്ഷ്യ മെഗാമേളയില്‍ ഇതിനകം ഭാഗമായത് പതിനായിരത്തോളം പേരാണ്. സ്ത്രീകളും കുട്ടികളുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ജനങ്ങള്‍ മേളയിലേക്ക് ഒഴുകിയെത്തിയത്. കാലാവസ്ഥ സംബന്ധിച്ച ആശങ്കള്‍പോലു കണക്കിലെടുക്കാതെയാണ് അവര്‍ ജില്ലാ സ്‌റ്റേഡിയത്തിലേക്ക് എത്തിയത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയതും സന്ദര്‍ശകരുമായി ക്രിയാത്മകമായി സംവദിക്കുകയും പുതിയ അറിവുകളും വേറിട്ട ഉത്പന്നങ്ങളും അവതരിപ്പിക്കുകയും ചെയ്തതാണ് മേളയിലെ…

Read More

മഴ നൂലുകളെ പ്രണയിക്കാന്‍ കോന്നി മഴമാപിനി” വാ” തുറക്കുന്നു

  ന്യൂസ്‌ ഡസ്ക് കോന്നി ……………………………………. konnivartha.com : മഴ തുള്ളികള്‍ കോന്നിക്ക് മുകളില്‍ നിന്നും ഭൂമിയില്‍ പതിച്ചാല്‍ വാ പിളര്‍ന്നിരിക്കുന്ന ഈ “കാമുകന്‍ “ഓരോ തുള്ളി മഴയുടെയും അളവ് കോല്‍ പറഞ്ഞു തരും .വര്‍ഷങ്ങളായി അക്കങ്ങളും കണക്കുകളും കൊണ്ട് കാലാവസ്ഥാ അഭിപ്രായം പറയാന്‍ അധികാരം ഉള്ള ഈ കാമുകന്റെ പേരാണ് മഴമാപിനി .അഥവാ മഴവെള്ളം അളക്കുവാനുള്ള സ്കെയില്‍.അങ്ങനെ ഒരെണ്ണം നമ്മുടെ കോന്നിയില്‍ ഉണ്ട് .അത് വനം വകുപ്പ് ഐ .ബി (ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ )യിലാണ് ഉള്ളത് .കോന്നിയില്‍ പെയ്യുന്ന മഴയുടെ അളവ് എത്രയാണ് എന്ന് എന്നും രേഖ പെടുത്താന്‍ ഒരു ജീവനക്കാരനും ഉണ്ട്.മഴയുടെ തോത് അതാതു ദിവസം തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ വിളിച്ചു പറയും .ഇവിടെ നിന്നുമാണ് കോന്നിയില്‍ പെയ്ത മഴയുടെ സ്ഥിതി വിവര കണക്കുകള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിയുന്നത് . മഴ മാപിനി…

Read More

എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് സമാപനം

ജനകീയ മേളക്ക് ഇന്ന് സമാപനം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് സമാപനം. കഴിഞ്ഞ 11ന് ആരംഭിച്ച മേള ഇന്ന് (17) രാത്രി ഒന്‍പതോടെ സമാപിക്കും. ഇതിനോടകംതന്നെ ജനങ്ങള്‍ നെഞ്ചോട് ഏറ്റെടുത്ത മേള തീര്‍ത്തും വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ജില്ലക്കാര്‍ക്ക് സമ്മാനിച്ചത്. ഇന്ന് (17) രാവിലെ 10 ന് ഔദ്യോഗിക സമാപന സമ്മേളനം നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ…

Read More

ഇനി രണ്ടുദിനംകൂടി; ജനകീയമായി എന്റെ കേരളം

ജനങ്ങള്‍ ഏറ്റെടുത്ത, ജനങ്ങളുടെ മേള ഇനി രണ്ട് ദിവസംകൂടി… രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്‍െ കേരളം പ്രദര്‍ശന വിപണന മേള ഇതിനകം ജനകീയമായിക്കഴിഞ്ഞു. കഴിഞ്ഞ 11ന് ആരംഭിച്ച മേള 17ന് അവസാനിക്കും. പതിവ് രീതിയില്‍നിന്നും വ്യത്യസ്ത അനുഭവം ഉറപ്പുനല്‍കുന്ന മേളയില്‍ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നും ഒഴുകിയെത്തുന്നത്.   സര്‍ക്കാരുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങളും, വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നുനല്‍കുന്ന സ്റ്റാളുകളും, അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനങ്ങളും, ന്യായവിലയ്ക്ക് ലഭിക്കുന്ന കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ലഘുഭക്ഷണവും നിത്യോപയോസാധനങ്ങളും… തികച്ചും വേറിട്ട അനുഭവമാണ് പ്രദര്‍ശന നഗരി നല്‍കുന്നത്. ഒപ്പം കുടുംബശ്രീ ഭക്ഷണശാലകള്‍ ഒരുക്കുന്ന രുചിയുടെ വൈവിധ്യവും. അതുകൊണ്ടുതന്നെ നിറഞ്ഞ മനസുമായാണ് കാഴ്ചക്കാര്‍ ജില്ലാ സ്‌റ്റേഡിയത്തില്‍നിന്നും മടങ്ങിപ്പോകുന്നത്.   ഇവിടെ ലഭിക്കുന്ന തത്‌സമയ സേവനങ്ങളാണ് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഇത് ജനഹിതമറിഞ്ഞ്…

Read More