മരിയൊപോൾ പട്ടണം റഷ്യയ്ക്കു വിട്ടുകൊടുത്ത് യുക്രൈൻ

 

82 ദിവസത്തെ പോരാട്ടത്തിനൊടുവിൽ മരിയൊപോൾ പട്ടണം യുക്രൈൻ റഷ്യയ്ക്കു വിട്ടുകൊടുത്തു. നഗരത്തിൽ അസ്റ്റോവ്‌സ്റ്റാൽ ഉരുക്കുനിർമാണ കേന്ദ്രത്തിലെ ചെറുത്തുനിൽപ്പ് യുക്രൈൻ പട്ടാളക്കാർ അവസാനിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ 53 പേരെ റഷ്യൻ നിയന്ത്രണത്തിലുള്ള പട്ടണമായ നോവോഅസോവ്സ്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ള 200-ലേറെ പേരെ മാനുഷികഇടനാഴിയിലൂടെ ഒലെനിവ്കാ ഗ്രാമത്തിലെത്തിക്കുമെന്ന് യുക്രൈൻ പ്രതിരോധസഹമന്ത്രി ഹന്നാ മാലിയാർ പറഞ്ഞു. പട്ടാളക്കാരുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. പട്ടാളക്കാർ കീഴടങ്ങിയതായി ററഷ്യൻ പ്രതിരോധമന്ത്രാലയവും അറിയിച്ചു. എന്നാൽ ഇവരെ യുക്രൈനു കൈമാറുമോയെന്ന കാര്യത്തിൽ റഷ്യ ഉറപ്പൊന്നും നൽകിയിട്ടില്ല.

error: Content is protected !!