വീടുകളിലെ പച്ചക്കറി ഉത്പാദനത്തിലൂടെ രോഗങ്ങളെ അകറ്റുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

  വീടുകളില്‍ കൃഷി ഉറപ്പാക്കുന്നതിലൂടെ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ച് രോഗങ്ങള്‍ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ പുന്നയ്ക്കാട് ഇമ്മാനുവേല്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ നടത്തിയ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബത്തിന്റെ ആരോഗ്യത്തിന് വേണ്ടി അത്യാവശ്യം പച്ചക്കറി കൃഷി വീടുകളില്‍ ഉണ്ടാകണം. ജീവിത ശൈലി രോഗങ്ങള്‍ ഉള്‍പ്പെടെ കൂടുന്ന സാഹചര്യത്തില്‍ വിഷരഹിത പച്ചക്കറികളുടെ പ്രധാന്യം മനസിലാക്കി കുട്ടികളെയും കൃഷിയുടെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ജെ. റെജി പദ്ധതി വിശദീകരിച്ചു. മാര്‍ക്കറ്റിംഗ് എഡിഎ മാത്യു എബ്രഹാം കാര്‍ഷിക ചര്‍ച്ചാ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. പ്രദീപ് കുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജിജി ചെറിയാന്‍, സാലി…

Read More

“എന്‍റെ ഗ്രാമം അരുവാപ്പുലം” വിജയകരമായി നാലാം വർഷത്തിലേക്ക്: സ്നേഹിതര്‍ക്ക് ആശംസകള്‍

  konnivartha.com : സാമൂഹിക ചിന്ത ഉണര്‍ത്തി സമസ്ത മേഖലയിലും ഉള്ള അറിവുകള്‍ പ്രദാനം ചെയ്യുക എന്നത് നാടിന്‍റെ നന്മയാണ് . സോഷ്യല്‍ മീഡിയ നല്ലതിന് വേണ്ടി ഉപയോഗപ്പെടുത്തുമ്പോള്‍ ആണ് പരക്കെ അംഗീകരിക്കുന്നത് .അങ്ങനെ ഒരു അംഗീകാരം “എന്‍റെ ഗ്രാമം അരുവാപ്പുലം” സമൂഹ മാധ്യമ കൂട്ടായ്മയ്ക്ക് ജനം നല്‍കിയത് അര്‍ഹത ഉണ്ടായിട്ട് ആണ് .   കോന്നി അരുവാപ്പുലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമ കൂട്ടായ്മയാണ് “എന്‍റെ ഗ്രാമം അരുവാപ്പുലം ” നാലാം വർഷത്തിലേക്ക് കടക്കുന്ന ഈ കൂട്ടായ്മയ്ക്ക് ആദ്യമേ നല്ല നമസ്ക്കാരം നേരുന്നു .   വായിക്കുന്നവർക്കും, കേൾക്കുന്നവർക്കും ഒരു പക്ഷേ കൗതുകമായി തോന്നിയാൽ അതിൽ അത്ഭുതമില്ല. “എന്‍റെ ഗ്രാമം അരുവാപ്പുലം “എന്ന വാട്സപ്പ് കൂട്ടയ്മയാണ് മൂന്നാം വാർഷികം ആഘോഷിക്കുന്നത്.നാടിന്‍റെ നന്മകളിലേക്ക് വെളിച്ചം വീശുന്ന പ്രവര്‍ത്തന മികവ് തന്നെയാണ് ഈ കൂട്ടായ്മയുടെ വിജയം .  …

Read More

കുവൈറ്റ്‌ അബ്ബാസിയ ഏരിയയും ഹർ ഘർ തരംഗ് തരംഗത്തിൽ

  ഹർ ഘർ തരംഗയുടെ ഭാഗമായി, KMRM അബ്ബാസിയ എരിയയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാമത് വർഷികം സമുചിതമായി ആഘോഷിച്ചു. ഏരിയ പ്രസിഡൻറ് ബിനു ഏബ്രഹാമിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് റവ.ഫാ.ജോൺ തുണ്ടിയത്ത് സ്വാതന്ത്യദിന സന്ദേശം നല്കി. കെ.എം.ആർ.എം. കേന്ദ്രസമിതി പ്രസിഡൻറ് ജോസഫ് കെ. ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സമിതി ഭാരവാഹികളായ മാത്യു കോശി, ശ്രീ ജിമ്മി പാറയ്ക്കൽ, ജിമ്മി ഇടുക്കിള, സജിമോൻ, എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന മീറ്റിംഗിൽ എബി പാലൂട്ടിൽ, അലക്സ് വർഗീസ്, ലിൻസ് ജോൺ, മേഘ മനോജ്, ജെയിംസ് രാജൻ, ആൽഫ്രഡ് ചാണ്ടി എന്നിവർ പ്രസംഗിച്ചു

Read More

ഏഴ് നൂറ്റാണ്ടിന്‍റെ കഥ പറയും വിഗ്രഹപ്പെരുമ

  konnivartha.com : കുഞ്ഞിമംഗലം ഗ്രാമത്തിന്‍റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്‍റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കണ്ണൂര്‍ കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ ‘വിഗ്രഹ’ സ്വയംസഹായ സംഘം. സാംസ്‌കാരിക വകുപ്പിന്റെയും കരകൗശല വികസന കോര്‍പ്പറേഷന്റെയും സഹായത്തോടെയാണ് കുഞ്ഞിമംഗലത്തിന്റെ വെങ്കല ശില്‍പകലാപാരമ്പര്യം നിലനിര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ഈ കൂട്ടായ്മയില്‍ പിറക്കുന്ന ശില്‍പങ്ങള്‍ക്ക് ഇന്ത്യക്ക് അകത്തും പുറത്തും ആവശ്യക്കാര്‍ ഏറെയാണ്. പഞ്ചലോഹം, പിച്ചള, വെങ്കലം, വെള്ളി, സ്വര്‍ണം തുടങ്ങിയ ലോഹങ്ങളില്‍ കുഞ്ഞിമംഗലത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ ഒട്ടനവധി രൂപങ്ങള്‍ ഇവിടെ വാര്‍ത്തെടുക്കുന്നു. കുഞ്ഞിമംഗലം വിളക്കുകള്‍ക്കാണ് ഏറെ പ്രചാരം. മുഖങ്ങള്‍, തെയ്യച്ചമയങ്ങള്‍, പൂജാകര്‍മ്മങ്ങള്‍ക്കുള്ള സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, അഷ്ടദിക്പാലകര്‍, ദേവവാഹനങ്ങള്‍, വിഗ്രഹങ്ങള്‍, കൊടിമരം, വീട്ടുപകരണങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ലോഹശില്‍പ്പങ്ങളാണ് ഇവിടെ മെനയുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, ലോഹങ്ങളുടെ വിലക്കൂടുതല്‍, അലൂമിനിയം, സ്റ്റീല്‍ പാത്രങ്ങളുടെ കടന്നുവരവ്…

Read More

കല്ലേലി കാവ് ബഹുമുഖ പ്രതിഭാ പുരസ്‌കാരം എൻ. നവനീതിന്

  konnivartha.com/പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )തനത് പാരമ്പര്യ കലാരൂപമായ കുംഭപാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽകല്ലേലി കാവ് ഏർപ്പെടുത്തിയ 2022 ലെ ബഹുമുഖ പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു. കനൽ പാട്ട്ക്കൂട്ടം നാടൻ പാട്ട് സംഘത്തിലെ അംഗവും പതിനഞ്ച് വര്‍ഷമായി ഗോത്രീയ-വംശീയ പടയണി നാടൻ പാട്ട് കലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പത്തനംതിട്ട വലഞ്ചുഴി മുരുപ്പേല്‍ വീട്ടില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എൻ. നവനീത് അർഹത നേടി. കേരള സാംസ്ക്കാരിക വകുപ്പ് കേരള ലോക്ഫോര്‍ അക്കാഡമി എന്നിവയുടെ വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയിട്ടുണ്ട് . ഇലന്തൂര്‍ , വലഞ്ചുഴി പടയണി സംഘത്തിലെ അംഗമാണ് . നാടന്‍ പാട്ടുകളുടെയും നാട്ടു കലകളുടെയും പ്രചരണാര്‍ത്ഥം പത്തനംതിട്ട ജില്ല കേന്ദ്രമാക്കി ആദ്യമായി വായ്മൊഴി പത്തനംതിട്ട എന്ന സമിതി രൂപീകരിച്ചു .…

Read More

ഇനി മാജിക്ക് ഇല്ല; മരണം വരെ ഭിന്നശേഷിക്കാരായ മക്കളോടൊപ്പം: ഗോപിനാഥ് മുതുകാട്

      konnivartha.com : എന്‍റെ പത്താം വയസിൽ തുടങ്ങി കഴിഞ്ഞ നാൽപ്പത്തഞ്ച് വർഷം നെഞ്ചിൽ കൊണ്ടു നടന്ന ഇഷ്ടകാമുകിയായ മാജിക്കിനോട് ഞാൻ വിട പറഞ്ഞു. ഇനി ഭിന്നശേഷിക്കാരായ കുട്ടികളോടും അവരുടെ കുടുംബത്തോടുമൊപ്പമായിരിക്കും മരണം വരെയുള്ള ജീവിതം. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.   കഴിഞ്ഞ 4 വർഷം മുമ്പ് കാസർഗോഡ് എൻഡോസൾഫാൻ ബാധിതരുമായി ഇടപെട്ടതോടെ യാണ് ജീവിതത്തിൽ ഏറെ ദുരിതമനുഭവിക്കുന്നവരോടൊപ്പം അവരുടെ ജീവിതത്തിന്റെ ഭാഗമാകുവാൻ തീരുമാനമെടുക്കുവാൻ കാരണമായതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോന്നി നിയോജക മണ്ഡലത്തിലെ പത്താം ക്ലാസ്, +2 തലത്തിൽ എല്ലാ വിഷയത്തിലും A+ നേടിയ കുട്ടികളെയും 1 മുതൽ 3 വരെയുള്ള റാങ്ക് ജേതാക്കൾക്കുമുള്ള ആദരവ് സമർപ്പിക്കുന്ന ചടങ്ങായ കോന്നി മെറിറ്റ് ഫെസ്റ്റ് അടൂർ പ്രകാശ് എം പി…

Read More

എന്‍ എസ് എസ് ഡയറക്ടർബോർഡ് അംഗം ഹരിദാസ് ഇടത്തിട്ടയ്ക്ക് സ്വീകരണം നൽകി

  konnivartha.com : കോന്നി അരുവാപ്പുലം മുന്നൂറ്റി ഒന്നാം നമ്പർ എന്‍ എസ് എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ ഡയറക്ടർബോർഡ് അംഗം ഹരിദാസ് ഇടത്തിട്ടയ്ക്ക് സ്വീകരണം നൽകി ആദരിച്ചു .കരയോഗം പ്ര സിഡന്റ് എസ്. ശിവകുമാർ പൊന്നാടയണിയിച്ചു. യൂണിയൻ സെക്രട്ടറിസുനിൽ ,സെക്രട്ടറി രാജപ്പൻനായർ, ഭരണസമിതി അംഗങ്ങളായ ഉണ്ണികൃഷ്ണൻ നായർ,ഗോപകുമാർ, നാരായണൻനായർ, പ്രകാശ് അമ്പലമഠത്തിൽ,പ്രമോദ്കുമാർ, ഗോപിനാഥൻ നായർ,ഉഷാകുമാരി, ലതകൃഷ്ണകുമാർ, പി വി ബാലകൃഷ്ണപിള്ള, ശാന്തകുമാരിയമ്മ എന്നിവര്‍ സംസാരിച്ചു .വനിതാസമാജം പ്രവർത്തകർ മൊമെന്റോ നൽകി ആദരിച്ചു.

Read More

മനുഷ്യക്കടത്ത് സാമൂഹിക വിപത്ത്: ജില്ലാ പോലീസ് മേധാവി

konnivartha.com : മനുഷ്യക്കടത്ത് ഒരു സാമൂഹ്യ വിപത്താണെന്നും സമൂഹത്തോട് പ്രതിബദ്ധതയുളളവര്‍ എന്ന നിലയില്‍ ക്രിയാത്മകമായി ഇത്തരം പ്രശ്നങ്ങളെ കണ്ടെത്തുവാനും പരിഹരിക്കുവാനും നമ്മള്‍ ശ്രമിക്കണമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍ പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസനവകുപ്പ്-ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ എന്‍സിസി 14 ബറ്റാലിയന്‍ പത്തനംതിട്ടയുടെയും കോന്നി എംഎംഎന്‍എസ്എസ് കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലത്തില്‍ സംഘടിപ്പിച്ച  ബോധവത്ക്കരണ സ്‌കിറ്റും കൂട്ടയോട്ടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും യുവതികളും പെണ്‍കുട്ടികളുമാണെന്നും മനുഷ്യക്കടത്ത് ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായി ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ച് തടയണമെന്നും മുഖ്യസന്ദേശം നല്‍കിയ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍  അഡ്വ. എന്‍. രാജീവ്  പറഞ്ഞു. പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിത ദാസ്, പത്തനംതിട്ട…

Read More

കര്‍ക്കടകത്തിലെ ആയില്യം :കല്ലേലി കാവില്‍ നാഗ പൂജ സമര്‍പ്പിച്ചു

  konnivartha.com :കർക്കടക മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . ഊട്ട് പൂജയും സന്ധ്യാ വന്ദനം ദീപാരാധന ദീപ കാഴ്ച എന്നിവ നടന്നു .പൂജകള്‍ക്ക്…

Read More

പിതൃ പരമ്പരകള്‍ക്ക് വാവൂട്ടി :കല്ലേലി കാവില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണം നടന്നു

  പത്തനംതിട്ട (കോന്നി ) : കാനനത്തില്‍ വിളഞ്ഞ നൂറകന്‍ , മാന്തല്‍ , മടിക്കിഴങ്ങ്‌ ,ചെകറ് , കാവ് , കൂവ ,കസ്തൂരി മഞ്ഞള്‍ , പനം പൊടി എന്നിവയും കാര്‍ഷിക വിളകളും ചേര്‍ത്ത് വെച്ച അടയും മുളയരിയും , കാട്ടു തേനും നിവേദ്യമായി സമര്‍പ്പിച്ച് നൂറ്റാണ്ടുകളായി ദ്രാവിഡ ഗോത്ര ജനത ആചരിച്ചു വരുന്ന വാവൂട്ട് നടത്തി കല്ലേലി കാവില്‍ പിതൃ പരമ്പരകള്‍ക്ക് കര്‍ക്കടക വാവ് ബലി തര്‍പ്പണം സമര്‍പ്പിച്ചു . ആചാരവും അനുഷ്ടാനവും പഴമയും കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസത്തില്‍ ഊന്നിയ കാവ് പ്രമാണങ്ങളെ പ്രകൃതിപൂജകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് ഊട്ടും ,വാവ് ബലികര്‍മ്മവും പിതൃ പൂജയും നടന്നു . പേരറിഞ്ഞിട്ടും നാള് അറിയാത്ത ആത്മാക്കളുടെ മോഷ പ്രാപ്തിക്ക് വേണ്ടി…

Read More