ഇനി മാജിക്ക് ഇല്ല; മരണം വരെ ഭിന്നശേഷിക്കാരായ മക്കളോടൊപ്പം: ഗോപിനാഥ് മുതുകാട്

 

 

 

konnivartha.com : എന്‍റെ പത്താം വയസിൽ തുടങ്ങി കഴിഞ്ഞ നാൽപ്പത്തഞ്ച് വർഷം നെഞ്ചിൽ കൊണ്ടു നടന്ന ഇഷ്ടകാമുകിയായ മാജിക്കിനോട് ഞാൻ വിട പറഞ്ഞു. ഇനി ഭിന്നശേഷിക്കാരായ കുട്ടികളോടും അവരുടെ കുടുംബത്തോടുമൊപ്പമായിരിക്കും മരണം വരെയുള്ള ജീവിതം. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

 

കഴിഞ്ഞ 4 വർഷം മുമ്പ് കാസർഗോഡ് എൻഡോസൾഫാൻ ബാധിതരുമായി ഇടപെട്ടതോടെ യാണ് ജീവിതത്തിൽ ഏറെ ദുരിതമനുഭവിക്കുന്നവരോടൊപ്പം അവരുടെ ജീവിതത്തിന്റെ ഭാഗമാകുവാൻ തീരുമാനമെടുക്കുവാൻ കാരണമായതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോന്നി നിയോജക മണ്ഡലത്തിലെ പത്താം ക്ലാസ്, +2 തലത്തിൽ എല്ലാ വിഷയത്തിലും A+ നേടിയ കുട്ടികളെയും 1 മുതൽ 3 വരെയുള്ള റാങ്ക് ജേതാക്കൾക്കുമുള്ള ആദരവ് സമർപ്പിക്കുന്ന ചടങ്ങായ കോന്നി മെറിറ്റ് ഫെസ്റ്റ് അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു.

കോന്നി മെറിറ്റ് ഫെസ്റ്റ് കോന്നിയുടെ വിദ്യാഭ്യാസ മേഖലയിൽ പ്രചോദനകരമായ മാതൃകയാണെന്ന് അടൂർ പ്രകാശ് എം പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കോന്നിയുടെ ജനപ്രതിനിധിയായിരുന്ന കാലത്ത് മെഡിക്കൽ കോളേജ് ഫുഡ് ടെക്നോളജി കോളേജ്, ഐ എ എസ് അക്കാഡമി ഉൾപ്പെടെ 15 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയോജക മണ്ഡലത്തിൽ കൊണ്ടുവരുന്നതിന് പ്രയത്നിച്ചത് നമ്മുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം നമ്മുടെ പ്രദേശത്ത് തന്നെ എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

പഠന നിലവാരം ഉയർത്തുന്നതിനായി സമർത്ഥയായ ഒരു കുട്ടിയ്ക്ക് പ്രവാസി കൂട്ടായ്മ ലാപ് ടോപ്പ് ചടങ്ങിൽ വെച്ച് കൈമാറി. ഏകദേശം 400 കുട്ടികളെ ചടങ്ങിൽ ആദരിച്ചു.
റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. എസ്.സന്തോഷ് കുമാർ, സുലേഖ.വി. നായർ, വി.ടി അജോമോൻ, ദീനാമ്മ റോയി, സിന്ധു സന്തോഷ്, ബിനു. കെ.സാം,റാങ്ക് ജേതാവ് ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു

error: Content is protected !!