പൗരാണികതയിൽ മുന്നിൽ നിൽക്കുന്ന പള്ളികള്‍

  പുതുപ്പള്ളി പള്ളി കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് കോട്ടയം ജില്ലയിൽ പുതുപ്പള്ളി – ചങ്ങനാശ്ശേരി പാതയിൽ പുതുപ്പള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റർ അകലെ കോടൂരാറിന്റെ സമീപമുള്ള സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് പള്ളി (പുതുപ്പള്ളി പള്ളി). ഈ പള്ളിക്ക് ഏകദേശം നാലര നൂറ്റാണ്ട് പഴക്കമുണ്ട്. 1557-ൽ ആണു പരിശുദ്ധ മാതാവിന്റെ നാമത്തിൽ ഈ പള്ളി സ്ഥാപിക്കപ്പെടുന്നത്. 1640-ൽ പരിശുദ്ധ ബഹനം സഹദായുടെ നാമത്തിൽ ഈ പള്ളി പൊളിച്ചു പണിയുകയുണ്ടായി. 1750-ൽ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ വീണ്ടും കൂദാശ ചെയ്തു. 2003-ൽ പ്രധാന പള്ളിയുടെ രൂപത്തിന് കാര്യമായ മാറ്റം വരുത്താതെ നവീകരിച്ചതോടെ ഇത് 3 പള്ളികളുടെ ഒരു കൂട്ടമായി തീർന്നു. പുതുപ്പള്ളി ചങ്ങനാശ്ശേരി റോഡിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. വിശുദ്ധ ഗീവർഗ്ഗീസിന്റെ നാമധേയത്തിലുള്ള കേരളത്തിലെ പള്ളികളിൽ പൗരാണികതയിൽ മുന്നിൽ നിൽക്കുന്ന പള്ളികളിൽ ഒന്നാണ് പുതുപ്പള്ളി പള്ളി. മേടം…

Read More

മകരമാസ്സമെത്തിയില്ല :അച്ചൻ കോവിൽ നദിയും കല്ലേലിയും കോടമഞ്ഞിൽ കുളിച്ചു

  Konnivartha. Com :മഴ മാറി മാനം തെളിഞ്ഞു വരുന്നത്തോടെ കോന്നി കല്ലേലി ദേശം കോട മഞ്ഞിൽ കുളിച്ചു. സാധാരണ ഗതിയിൽ മകര മാസത്തിലാണ് പൊതുവെ മഞ്ഞു കൂടുന്നത് എങ്കിലും ചിങ്ങ മാസത്തിൽ തന്നെ ഇവിടെ നല്ല രീതിയിൽ മഞ്ഞു മൂടി. രാവിലത്തെ മഞ്ഞു മാറണം എങ്കിൽ നല്ലത് പോലെ സൂര്യ പ്രകാശം പരക്കണം. വൈകിട്ട് അഞ്ചര മുതലേ മഞ്ഞു മൂടാൻ തുടങ്ങും. ആന ശല്യം കല്ലേലി അച്ചൻ കോവിൽ റോഡിൽ ഉള്ളതിനാൽ മഞ്ഞു മൂടി കിടക്കുന്നതിനാൽ കാഴ്ച മറയ്ക്കും. കല്ലേലി അച്ചൻ കോവിൽ വന പാത വഴിയുള്ള യാത്രയ്ക്ക് വനം വകുപ്പ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഉള്ള മഞ്ഞു മൂടിയ കാഴ്ചകൾ കാണുവാൻ പുറമെ നിന്നും ധാരാളം ആളുകൾ കല്ലേലി പാലത്തിൽ എത്തുന്നുണ്ട്. ഇവിടെ നിന്നാൽ അച്ചൻ കോവിൽ നദിയുടെ ഭാഗങ്ങളും വനവും ഇളം…

Read More

ആറന്മുള ജലോത്സവം: എ ബാച്ചില്‍ മല്ലപ്പുഴശേരിയും ബി ബാച്ചില്‍ ഇടപ്പാവൂരും ജേതാക്കള്‍

konnivartha.com : ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ എ ബാച്ചില്‍ മല്ലപ്പുഴശേരി പള്ളിയോടവും ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടവും ജേതാക്കളായി. എ ബാച്ചില്‍ കുറിയന്നൂര്‍ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാം സ്ഥാനത്തും ളാക ഇടയാറന്മുള പള്ളിയോടും നാലാം സ്ഥാനത്തും എത്തി. ബി ബാച്ചില്‍ പുല്ലൂപ്രം പള്ളിയോടം രണ്ടാം സ്ഥാനവും വന്മഴി പള്ളിയോടം മൂന്നാംസ്ഥാനവും നേടി. എ ബാച്ച് ലൂസേഴ്‌സ് ഫൈനലില്‍ പുന്നംതോട്ടം ഒന്നാം സ്ഥാനത്തും ഇടയാറന്മുള കിഴക്ക് രണ്ടാം സ്ഥാനത്തും ഇടയാറന്മുള മൂന്നാം സ്ഥാനത്തും പ്രയാര്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ബി ബാച്ച് ലൂസേഴ്‌സ് ഫൈനലില്‍ പുതുക്കുളങ്ങര പള്ളിയോടം ഒന്നാം സ്ഥാനത്ത് എത്തി. മുതുവഴി, കോടിയാട്ടുകര പള്ളിയോടങ്ങള്‍ രണ്ടാം സ്ഥാനം പങ്കിട്ടു.   പരപ്പുഴ കടവ് മുതല്‍ ആറന്മുള സത്രക്കടവ് വരെയുള്ള 1.7 കിലോമീറ്റര്‍ ദൂരം വരുന്ന വാട്ടര്‍ സ്‌റ്റേഡിയത്തില്‍…

Read More

പൊക്കാഞ്ചേരി കടപ്പുറത്ത്( മത്തി )ചാളചാകര

  konnivartha.com : തൃശൂർ വാടാനപ്പള്ളി പൊക്കാഞ്ചേരി കടപ്പുറത്ത് ( മത്തി ) ചാളചാകര. പൊക്കാഞ്ചേരി ബീച്ചിൽ കരയിലേക്ക് വൻതോതിൽ ( മത്തി )ചാളകൾ തിരമാലയോടൊപ്പം അടിച്ചു കയറിയത് കടപ്പുറത്തെത്തിയവരാണ് ചാകര ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതൽ ആളുകളെത്തി മൽസ്യം കൊണ്ടു പോവുകയാണ്. ഇപ്പോഴും ചാകര തുടരുകയാണ്.തിരമാലയോടൊപ്പം തീരത്തേക്ക് മത്സ്യങ്ങൾ അടിച്ചുകയറുകയാണ്. നിരവധിയാളുകൾ ഇപ്പോഴും കടപ്പുറത്തെത്തുന്നുണ്ട്. ഈ പ്രദേശം കേന്ദ്രീകരിച്ച് മത്തി അഥവാ ചാള ഇക്കുറി കൂടുതലായി ലഭിച്ചിട്ടുണ്ട് . ട്രോളിംഗ് കാലയളവില്‍ മത്തി കൂടുതലായി മുട്ടയിട്ടു പെരുകി . മത്തി ഇനത്തില്‍ ഉള്ള മീനുകള്‍ക്ക് ഈ മേഖലയില്‍ വളരുവാന്‍ ഉള്ള സാഹചര്യം ഉണ്ട് .

Read More

ആറന്മുള ജലോത്സവം കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്യും

konnivartha.com : ആറന്മുള ഉത്രട്ടാതി ജലോത്സവം കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി  ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ അധ്യക്ഷത വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രത്യേക അതിഥിയായിരിക്കും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പള്ളിയോട ശിൽപികളെ ആദരിക്കും. രാമപുരത്ത് വാര്യർ പുരസ്കാരം സംസ്ഥാന സാംസ്കാരിക മന്ത്രി വി. എൻ. വാസവൻ സമ്മാനിക്കും. പള്ളിയോട സേവാസംഘത്തിന്റെ കാർഷിക പദ്ധതികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ആന്റോ ആന്റണി…

Read More

അടൂരിൽ ഓണാഘോഷത്തിന് തുടക്കമായി

  konnivartha.com : ഓണം ഒരുമയുടെ ആഘോഷമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇത്രത്തോളം പാരമ്പര്യവും സംസ്കൃതിയും വിളിച്ചോതുന്ന മറ്റൊരു ഉത്സവവും ലോകത്ത് എവിടെയും കാണാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. അടൂരിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഓണാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. സെപ്റ്റംബർ 9 മുതൽ 12 വരെ നീണ്ട് നിൽക്കുന്ന പരിപാടിക്കാണ് ഗാന്ധി സ്മൃതി മൈതാനിയിൽ തുടക്കമായത്. വിപുലമായ ആഘോഷ പരിപാടികളോടെയാണ് ഓണാഘോഷം 2022 സംഘടിപ്പിച്ചിട്ടുള്ളത്. നഗരസഭ ചെയർമാൻ ഡി സജി അധ്യക്ഷത വഹിച്ചു. വൈസ്ചെയർപേഴ്സൺ ദിവ്യാറെജി മുഹമ്മദ്, ആർ തുളസീധരൻ പിള്ള, രേഖ അനിൽ, ശ്രീനാദേവിക്കുഞ്ഞമ്മ, റോണി പാണന്തുണ്ടിൽ, അജി പി വർഗ്ഗീസ്, ബീന ബാബു, സിന്ധു തുളസിധരക്കുറുപ്പ്, എം അലാവുദിൻ, പി ബി ഹർഷകുമാർ, അഡ്വ എന്ന മനോജ്,ഏഴംകുളം നൗഷാദ്, റ്റി മുരുകേഷ്, ഉമ്മൻ…

Read More

ഓണാഘോഷവും പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമവും

  konnivartha.com / മൈലപ്രാ :സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടൻ്ററി സ്കുളിലെ 1983 എസ്.എസ്. എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബസംഗമവുംഓണാഘോഷവും എസ്. എച്ച് ഇൻസ്റ്റിട്യൂഷൻസ് ലോക്കൽ മാനേജർ റവ. ഫാ. പോൾ നിലയ്ക്കൽ തെക്കേതിൽ ഉദ്ഘാടനം ചെയ്തു. എം.എസ് ഹരികുമാർ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ എബ്രഹാം സേമലീശൻ ഓണ സന്ദേശം നൽകി .ഡോ. ആർ. അനിൽകുമാർ ,ഡോ. കെ.കെ അജയകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി സലിം പി.ചാക്കോ ,മാത്യൂസ് എബ്രഹാം , മറിയാമ്മ റോയ് , ലത ഗോപിനാഥൻ, ഷാജി ജോൺ ,സജി എബ്രഹാം, മിനി എബ്രഹാം ,മിനി വർഗ്ഗീസ് ജെസി ജോൺ ,ബെന്നി ഫിലിപ്പ്, പി.ജി. ജോർജ്ജ് ,തോമസ് പി.റ്റി, സി.ഡി.വർഗ്ഗീസ് ,മാത്യു തോമസ് ,രാജു വി.ജി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ഉത്രാട പാച്ചില്‍ കഴിഞ്ഞു : നാളെ തിരുവോണം

  konnivartha.com : മഹാമാരി വരുത്തിയ താണ്ഡവം വരുത്തിയ വിനാശ കാലം കഴിഞ്ഞു . ജനതയുടെ മനസ്സില്‍ നന്മയുടെ പൂക്കള്‍ വിരിഞ്ഞു . കഷ്ടതകളില്‍ നിന്നും മോചനം . ഇന്ന് ഉത്രാട പാച്ചില്‍ .അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . എങ്കിലും വിഭവങ്ങളില്‍ കുറവ് വരുത്തുവാന്‍ മലയാളികള്‍ ഒരുക്കം അല്ല . ഓട്ട പാച്ചിലില്‍ പപ്പടം ആണ് മുഖ്യന്‍ . ചോറും പരിപ്പും പപ്പടവും കൂട്ടി പിടിച്ചില്ലെങ്കില്‍ മലയാളികള്‍ക്ക് ഓണം സുഖമാകില്ല . മഴ മാറി എന്ന് ആശ്വസിക്കുന്നു . ഇന്ന് കച്ചവട സ്ഥാപങ്ങളില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു . വസ്ത്രം എടുക്കാന്‍ ആയിരുന്നു തിരക്ക് . ഒപ്പം പച്ചക്കറി കടകളില്‍ തിരക്ക് ഉണ്ടായി . വില കൂടിയാലും കിലോഗ്രാം കുറച്ചു കൊണ്ട് എല്ലാം മാനവര്‍ വാങ്ങി . ഇന്ന് രാത്രി അടുക്കളയില്‍ തകൃതി . നാളെ…

Read More

കല്ലേലി കാവില്‍ ഉത്രാട പൂയലും ഉത്രാട സദ്യയും നടന്നു :നാളെ തിരുവോണ സദ്യ

  konnivartha.com  : പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും ഊട്ടും പൂജയും അര്‍പ്പിച്ചു കൊണ്ട് ഓണ മഹോത്സവത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉത്രാട പൂയലും ഉത്രാട സദ്യയും ഗൗളി ഊട്ടും നടന്നു . ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ ഒരു വെറ്റില താലത്തില്‍ നിര്‍ത്തി വിളിച്ചു ചൊല്ലി തിരുവോണത്തെ വരവേറ്റു . പൂര്‍ണ്ണമായും പ്രകൃതി സംരക്ഷണ പൂജകള്‍ അര്‍പ്പിച്ചു കൊണ്ട് പുല്‍പ്പായ നിവര്‍ത്തി അതില്‍ 21 നാക്കിലയില്‍ തുമ്പപ്പൂചോറും തൊടു കറികളും വിത്തും കലശവും താംബൂലവും സമര്‍പ്പിച്ചു . തുടര്‍ന്ന് നടന്ന ഉത്രാട പൂയലിന്‍റെ ഭദ്ര ദീപം പ്രമാടം പഞ്ചായത്ത് അധ്യക്ഷന്‍ എന്‍ നവനീത് തെളിയിച്ചു . കാവിലെ ഉപ സ്വരൂപങ്ങള്‍ക്കും മല വില്ലിനും മലക്കൊടിയ്ക്കും ഊട്ടും പൂജയും നല്‍കി . സര്‍വ്വ…

Read More

ജില്ലാതല ഓണാഘോഷത്തിന് തുടക്കമായി

ജില്ലാതല ഓണാഘോഷത്തിന് തുടക്കമായി ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കാലത്തെ പുനരുജ്ജീവിപ്പിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കാലത്തെ പുനരുജ്ജീവിപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ശ്രീ ചിത്തിര തിരുനാള്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുണിക്കടകളിലും ടെലിവിഷന്റെ മുന്നിലും ഒതുങ്ങി പോകാതെ ഓണം സമത്വത്തിന്റേയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടേയും ഉത്സവമാക്കണം.  ബന്ധങ്ങളുടെ കരുത്തും കൂടിച്ചേരലുകളുടെ ഊഷ്മളതയുമാണ് ഓണത്തെ വ്യത്യസ്ഥമാക്കുന്നത്. കോവിഡും പ്രളയവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ ഓണാഘോഷങ്ങളെ വീട്ടിനുള്ളില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇത്തവണ എല്ലാം മറന്ന് ഒത്തുചേര്‍ന്ന് ഓണാഘോഷം നടത്തണമെന്നും ഞാനെന്ന ഭാവം വിട്ട് എല്ലാവരോടും സമഭാവനയോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.   ഈ ഓണക്കാലത്ത് ആരും പട്ടിണികിടക്കേണ്ടി വരില്ലെന്നും ഓരോ വീടുകളിലും സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് എത്തിച്ചുകഴിഞ്ഞുവെന്നും  അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍…

Read More