പയ്യനാമൺ പ്രത്യാശഭവനിലെ അമ്മമാരെ ആദരിച്ചു

  konnivartha.com : ലോക വയോജന ദിനത്തിൽ കോന്നി പബ്ലിക്ക് ലൈബ്രറിയും കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി പയ്യനാമൺ പ്രത്യാശഭവനിലെ അമ്മമാരെ ആദരിക്കുകയും മധുരം വിളമ്പുകയും ചെയ്തു. സിസ്റ്റർ റോസ് ജോയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സലിൽ വയലാത്തല, ജി.രാമകൃഷ്ണപിള്ള, എൻ.എസ്.മുരളിമോഹൻ, സിസ്റ്റർ ജോഫി മരിയ, എം.കെ. ഷിറാസ്, എൻ.അനിൽകുമാർ, സഞ്ജുജോർജ്ജ്, ഭാരതി, മറിയാമ്മ,ലിസ്സി, ഭവാനി, എസ്.അർച്ചിത എന്നിവർ സംസാരിച്ചു

Read More

ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നടത്തി

  konnivartha.com : മലയാലപ്പുഴ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ യോദ്ധാവ് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി മുസ്‌ലിയാർ ആർട്സ് കോളേജിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി.മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ വിജയൻ ഉദ്ഘാടനം ചെയ്തു. ഫാദർ ജിത്തു തോമസ് അധ്യക്ഷത വഹിച്ചു, വൈസ് പ്രിൻസിപ്പൽ ഡോ.അഞ്ജു എലിസബത് സ്വാഗതം പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വര്ഗീസ് ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. വിൽ‌സൺ കോശി, ജനമൈത്രി ബീറ്റ് ഓഫീസർ മനോജ്‌ സി കെ അരുൺ രാജ്, എസ് സി പി ഓ പ്രസാദ്, സി പി ഓ സുഭാഷ് എന്നിവർ ആശംസകൾ നേർന്നു.

Read More

തൊഴിലുറപ്പില്‍ കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യണം: ആന്റോ ആന്റണി എംപി

  തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി (ദിഷാ) യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംപി. സാധാരണക്കാരായ ധാരാളം കുടുംബങ്ങളുടെ വരുമാന മാര്‍ഗമായ തൊഴിലുറപ്പ് പദ്ധതിയിലൂടെ നൂറു ശതമാനം തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ പിന്നിലുള്ള പഞ്ചായത്തുകള്‍ പ്രശ്നങ്ങള്‍ കണ്ടെത്തി അപാകതകള്‍ പരിഹരിച്ച് മുന്നോട്ടു പോകണം. ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് കിണര്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പു പദ്ധതിയിലൂടെ പഞ്ചായത്തുകള്‍ വ്യാപകമായി നടപ്പാക്കണം. പട്ടികവര്‍ഗ വിഭാഗത്തിന് 200 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. വനവിഭവങ്ങളുടെ ശേഖരണം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകുമോ എന്ന മുന്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി മിഷന്റെ അനുമതി…

Read More

സംഘാടക സമിതി രൂപീകരണം

  റാന്നി: സെൻറ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ സംഘാടക സമിതി രൂപീകരണം നാളെ മൂന്നു മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ്, പ്രിൻസിപ്പാൾ ഡോ: ഏലിയാമ്മ കുരുവിള, അലുമ്നി പ്രസിഡൻറ് മുൻ എംഎൽഎ രാജു ഏബ്രഹാം, സെക്രട്ടറി ഡോ: സുരേഷ് എം. കെ, ജോ: സെക്രട്ടറി റ്റിജു ഏബ്രഹാം, ട്രഷറർ കെ.സി. ജേക്കബ് എന്നിവർ നേതൃത്വം നൽകും.

Read More

മലയാളി അസോസിയേഷന്‍ ഓഫ് ടല്ലഹാസി ഓണം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം konnivartha.com/ ഫ്‌ളോറിഡ : മലയാളി അസോസിയേഷന്‍ ഓഫ് ടല്ലഹാസ്സി (മാറ്റ്) 2022 സെപ്റ്റംബര്‍ 24ന് ഫോര്‍ട്ട് ബ്രേഡന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഢഗംഭീരമായി ഓണാഘോഷ പരിപാടികള്‍ നടത്തി . ഋത്മിക രേഷ്മിത്തിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു . അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്തു. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെറില്‍ ജോണ്‍ ചാക്കോള സ്വാഗത പ്രസംഗം നടത്തുകയും ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചു. മുതിര്‍ന്ന രക്ഷിതാക്കള്‍ നിലവിളക്കില്‍ ദീപം തെളിച്ച് വര്‍ണശബളമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അതി മനോഹരമായ പൂക്കളം അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരു ദൃശ്യവിരുന്നു തന്നെ ആയിരുന്നു. തൂശനിലയിലെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ആവേശകരമായ മത്സരങ്ങള്‍ നടന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വടംവലി മത്സരങ്ങള്‍ ഉണ്ടായിരുന്നു. ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ രാഗസുധ…

Read More

കൊളംബസിൽ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം konnivartha.com/ കൊളംബസ് (ഒഹായോ) ∙  കൊളംബസ് സെയിൻറ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഈ വര്‍ഷത്തെ തിരുനാൾ സെപ്റ്റംബര്‍ 17,18  തിയ്യതികളിലായി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. സെപ്റ്റംബർ 17 ന് വൈകുന്നേരം 6 ന് തിരുനാളിന് തുടക്കം കുറിച്ച് റെസ്റ്രക്ഷൻ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കർമ്മം നിർവഹിച്ചു , തുടർന്ന് ലദീഞ്ഞ്, കുർബാനയും നടന്നു സെപ്റ്റംബര്‍ 18 ന്  ഞായറാഴ്ച 3  മണിക്ക്  പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം   പ്രദക്ഷിണത്തോടെ  തിരുനാൾ തിരുക്കര്‍മ്മങ്ങള്‍   ആരംഭിച്ചു. സെയിൻറ് ഹെൻറി കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. എബി ചീരകത്തോട്ടം സിഎംഐ പ്രധാന കാർമികത്വം വഹിച്ചു .സെയിന്റ് ജോൺ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. ജിൻസ് കുപ്പക്കര തിരുനാൾ സന്ദേശം നൽകി. പ്രീസ്റ്റ് –…

Read More

Asha Parekh to be honoured with Dadasaheb Phalke Award, 2020

Asha Parekh to be honoured with Dadasaheb Phalke Award, 2020 68th National Film Awards to be held on 30th September President Smt Droupadi Murmu to preside over awards ceremony konnivartha.com : മുതിര്‍ന്ന ബോളിവുഡ് നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം.   പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന സമ്മാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.   ഹം സായാ, ലവ് ഇന്‍ ടോക്കിയോ, കന്യാദാന്‍, ഗുന്‍ഘട്ട്, ജബ് പ്യാര്‍ കിസീ സേ ഹോതാ ഹേ, ദോ ബദന്‍, ചിരാഗ്, സിദ്ദി തുടങ്ങിയവാണ് പ്രധാന സിനിമകള്‍.   അഭിനയരംഗത്തുനിന്ന് പിന്‍മാറി ടെലിവിഷന്‍ സീരിയല്‍ നിര്‍മാണത്തിലേക്ക് തിരിഞ്ഞ ആശാ പരേഖ്…

Read More

നവരാത്രിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

നവരാത്രിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു ശൈലപൂർത്തി ദേവിയോട് പ്രാർത്ഥിക്കുകയും ചെയ്തു ന്യൂഡൽഹി സെപ്തംബർ 26, 2022 നവരാത്രിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. നവരാത്രിയുടെ തുടക്കത്തിൽ ശ്രീ മോദി ശൈലപുത്രി ദേവിയെ പ്രാർത്ഥിക്കുകയും ദേവിയുടെ കൃപയും സന്തോഷവും,  ആരോഗ്യവും ഭാഗ്യവും നേരുകയും ചെയ്തു. ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു : “നിങ്ങൾക്കെല്ലാവർക്കും ശക്തി ആരാധനയുടെ മഹത്തായ ഉത്സവമായ നവരാത്രി ആശംസകൾ നേരുന്നു. വിശ്വാസത്തിന്റെയും ഭക്തിയുടെയും  ഈ ശുഭകരമായ വേള   എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും പുതിയ ഉത്സാഹവും പകരട്ടെ. ജയ് മാതാ ദി!” “വന്ദേ വഞ്ചിത്ലഭയ് ചന്ദ്രധാകൃതശേഖരം. വൃഷാരുദ്ധാൻ ശൂൽധരൻ ശൈലപുത്രീ യശസ്വിനിം । ഇന്ന് മുതൽ ശൈലപുത്രി ദേവിയെ ആരാധിച്ചുകൊണ്ടാണ് നവരാത്രി ആരംഭിക്കുന്നത്. അവരുടെ  കൃപയാൽ എല്ലാവരുടെയും ജീവിതം സന്തോഷവും ഭാഗ്യവും ആരോഗ്യവും കൊണ്ട് നിറയട്ടെ എന്ന്…

Read More

ലൂയിസ് : ഇന്ദ്രൻസ് സൂപ്പർ സ്റ്റാറായി,നവംബർ 4-ന് നിങ്ങളുടെ മുമ്പിൽ

  konnivartha.com : ഇന്ദ്രൻസ് ഞങ്ങളുടെ സൂപ്പർ സ്റ്റാർ. ലൂയിസായി ഗംഭീര പ്രകടനത്തോടെ ഇന്ദ്രൻസ് ചേട്ടൻ ഞങ്ങളുടെ സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നു. ലൂയിസ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഷാബു ഉസ്മാൻ്റ വാക്കുകൾ! ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ഇന്ദ്രൻസ് ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നടത്തിയത്. ചിത്രീകരണം പൂർത്തിയായ ലൂയിസ് നവംബർ 4-ന് റിലീസിന് ഒരുങ്ങുകയാണ്.ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്. ഒരു നടൻ സൂപ്പർ താരമായി മാറുന്നത് ,അദ്ദേഹം ചെയ്യുന്ന ഒരു കഥാപാത്രം സംവിധായകൻ്റേയും, എഴുത്തുകാരൻ്റേയും ചിന്തകൾക്കൊപ്പം, അഭിനയിച്ച് മനോഹരമാക്കുമ്പോഴാണ് .അങ്ങനെ നോക്കുമ്പോൾ ലൂയിസ് എന്ന കഥാപാത്രത്തെ വിജയിപ്പിച്ച ഇന്ദ്രൻസ് ഞങ്ങൾക്ക്‌ സൂപ്പർ സ്റ്റാറാണ് .ലൂയിസിൻ്റെ അണിയറ പ്രവർത്തകർ പറയുന്നു.ഇന്ദ്രൻസിനും ലൂയിസിനെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്.ഞാൻ അഭിനയിച്ചതിൽ നിന്നും തികച്ചും…

Read More

മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി വിന്നിപെഗില്‍ ഓണാഘോഷപരിപാടികള്‍ നടത്തി

  konnivartha.com / മാനിറ്റോബ : മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി വിന്നിപെഗില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. മനോഹര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഓഫ് കാനഡ സ്ഥാപക ഗംഗ ദക്ഷിണാമൂര്‍ത്തി , BRT അക്കാദമി ഓഫ്ഡാന്‍സ് ആന്‍ഡ് മ്യൂസിക് സ്ഥാപക ശൈലജ രാംപ്രസാദ് , ഹിന്ദു സൊസൈറ്റി ഇഫ് മാനിട്ടോബ പ്രതിനിധിപണ്ഡിറ്റ് മാത്യരാജു, യൂണിവേഴ്‌സിറ്റി ഓഫ് വിന്നിപെഗിലെ പ്രൊഫസര്‍ ഡരവല ചംമിസീ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുത്തു.ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സംഘടന ഭാരവാഹികള്‍ :- റോഹില്‍ രാജഗോപാല്‍(പ്രസിഡന്റ് ), ജയകൃഷ്ണന്‍ ജയചന്ദ്രന്‍ (സെക്രട്ടറി ) , നിര്‍മല്‍ ശശിധരന്‍, അനു നിര്‍മ്മല്‍, രമ്യ റോഹില്‍ ,സതീഷ് ഭാസ്‌കരന്‍ , രാഹുല്‍ രാജ് , അമല്‍ ജയന്‍ , അശോകന്‍ മാടസ്വാമി വൈദ്യര്‍ ,രാഹുല്‍ രാജീവ് , മനോജ് എം നായര്‍ , ഗിരിജ അശോകന്‍, വിജയകൃഷ്ണന്‍…

Read More