കോന്നികരിയാട്ടം:( 5/9/25) കരിയാട്ടം ഗ്രൗണ്ടിൽ ഓണാഘോഷം നടക്കും. കോന്നി:തിരുവോണ ദിനത്തിൽ കരിയാട്ടത്തിൻ്റെ ഭാഗമായി ഓണാഘോഷം നടക്കും. വിവിധ ക്ലബുകളുടെ നേതൃത്വത്തിലുള്ള കലാമത്സരങ്ങൾ ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യും. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.നവനിത്ത് അധ്യക്ഷത വഹിക്കും. കോന്നി കരിയാട്ടം വേദിയിൽ (5/9/25) സിനിമാ താരം ഗിന്നസ് പക്രു നയിക്കുന്ന മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ. കോന്നി:കരിയാട്ടം വേദിയിൽ പ്രശ്ത ചലച്ചിത്ര നടൻ ഗിന്നസ് പക്രു നേതൃത്വം നല്കുന്ന മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ നടക്കും. ഫോർ യു ഇവൻ്റ്സ് അവതരിപ്പിക്കുന്ന പരിപാടിയിൽ ഗിന്നസ് പക്രുവിനെ കൂടാതെ നിരവധി ഗായകരും, ഹാസ്യ കലാകാരന്മാരും അണിനിരക്കും. കോന്നി കരിയാട്ടം: (6/9/2025) വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും. കോന്നി:കോന്നി കരിയാട്ടത്തിൽ എട്ടാം ദിനമായ (6/9/2025) ചലച്ചിത്ര നടനും, പ്രശസ്ത…
Read Moreവിഭാഗം: Entertainment Diary
ഓണസ്പർശം 2025 ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നടന്നു
konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ഓണസ്പർശം 2025 ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനവും, സ്നേഹപ്രയാണം 551മത് ദിന സംഗമവും നടന്നു. ഓണത്തോടനുബന്ധിച്ച് കോന്നി എലിയിറക്കൽ ഗാന്ധി ദേവലോകത്തിൽ വ്യക്തികൾ, സംഘടനകൾ നവമാധ്യമ കൂട്ടായ്മകൾ ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഓണാഘോഷ പരിപാടി ഓണസ്പർശം 2025ന്റെ ഉദ്ഘാടനവും , മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളെയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ സമൂഹത്തിലേക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 951-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം സേവാ ശക്തി ഫൌണ്ടേഷൻ ചെയർമാനും, ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരിയുമായ C. S.മോഹൻ മുഖ്യ സന്ദേശം നൽകി. കോന്നി വിജയകുമാർ,…
Read Moreസാഹിത്യ ഫെലോഷിപ്പ് പുരസ്ക്കാരം കോന്നി ഐരവൺ സ്വദേശിനിയ്ക്ക് ലഭിച്ചു
konnivartha.com: മലയാള സാഹിത്യ അക്കാദമി ആൻ്റ് റിസേർച്ച് സെന്‍ററിന്‍റെ പ്രഥമ കൃതി സ്റ്റേറ്റ് വെൽഫെയർ സാഹിത്യ ഫെലോഷിപ്പ് പുരസ്ക്കാരം കോന്നി ഐരവൺ മംഗലത്ത് ധന്യാ നന്ദനന് ലഭിച്ചു . കോന്നി ചിറ്റൂർമുക്ക് അക്ഷയ കേന്ദ്രം സംരംഭകയായ ധന്യാ നന്ദനൻ രചിച്ച മായാശബ്ദം എന്ന കവിതാ സമാഹാരത്തിന് ആണ് സാഹിത്യ ഫെലോഷിപ്പ് പുരസ്ക്കാരം ലഭിച്ചത് . തിരുവനന്തപുരം കഴക്കൂട്ടം എൻ. എസ്. എസ് ആഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പ്രശസ്ത മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി രാമനുണ്ണിയിൽ നിന്നും പുരസ്ക്കാരവും പെണ്ണെഴുത്ത് രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കഥാകാരി എച്ചുമുക്കുട്ടിയിൽ നിന്ന് പ്രശസ്തിപത്രവും ഏറ്റുവാങ്ങി. നടനും സംവിധായകനുമായ മധുപാൽ, പ്രശസ്ത സാഹിത്യകാരൻ എം.കെ ഹരികുമാർ, സിനിമാ സംവിധായകൻ സലാം ബാപ്പു, പ്രശസ്ത സാഹിത്യകാരൻമാരായ ഡോ. അശോക് ഡിക്രൂസ്, ഡോ. സി. ഗണേഷ് കുമാർ എന്നിവർ മുഖ്യ…
Read Moreപൊന്നോണം @ 50 ദ്വിദിന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
konnivartha.com: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്പ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST), സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ വേളയിൽ പൊന്നോണം @ 50 ദ്വിദിന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി. ഓണം പോലുള്ള പാരമ്പര്യോത്സവങ്ങൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കും സുസ്ഥിരമായ ജീവിതത്തിനും പ്രചോദനമാകുന്നതായും ജില്ലാ കളക്ടർ പറഞ്ഞു. പ്രശസ്ത പിന്നണി ഗായിക ഡോ. ബി. അരുന്ധതി വിശിഷ്ടാതിഥിയായി. ആഘോഷ പരിപാടികളിൽ സി.എസ്.ഐ.ആർ ജോയിന്റ് സെക്രട്ടറി & ഫിനാൻഷ്യൽ അഡ്വൈസർ ചേതൻ പ്രകാശ് ജെയിൻ മുഖ്യാതിഥിയായി. നൂതന വസ്തുക്കൾ, പ്രോസസ്സ് സാങ്കേതികവിദ്യകൾ, ഭക്ഷ്യ-കാർഷിക സംസ്കരണ നവീകരണങ്ങൾ, സുസ്ഥിരത കേന്ദ്രീകരിച്ചുള്ള പരിഹാരങ്ങൾ എന്നിവയിൽ സിഎസ്ഐആർ-എൻഐഐഎസ്ടിയുടെ സംഭാവനകൾ അദ്ദേഹം എടുത്തു പറഞ്ഞു. ശാസ്ത്രത്തെ സാമൂഹിക പ്രസക്തിയുമായി സമന്വയിപ്പിച്ചതിന് അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രശംസിച്ചു. ദേശീയ…
Read Moreകേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോന്നിയില്‍ ഓണാഘോഷം നടത്തി
konnivartha.com: കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) കോന്നിയില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി . കോന്നി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു . സംസ്ഥാന സെക്രട്ടറി എം .സുജേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു . കെ ജെ യു കോന്നി മേഖല പ്രസിഡണ്ട്ശശി നാരായണന്‍ അധ്യക്ഷത വഹിച്ചു . മേഖല സെക്രട്ടറി ഷാഹിർ പ്രണവം സ്വാഗതം പറഞ്ഞു .പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍ ഓണ സന്ദേശത്തോടെ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ സെക്രട്ടറി ബിനോയി വിജയൻ ഓണ സന്ദേശം കൈമാറി . ഓണക്കോടി വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അനീഷ് തെങ്ങമം നിര്‍വഹിച്ചു . ജില്ലാ കമ്മറ്റി അംഗം കെ ആര്‍ കെ പ്രദീപ് നന്ദി രേഖപ്പെടുത്തി .തുടര്‍ന്ന് അംഗങ്ങള്‍…
Read Moreറാന്നി ചെറുകോല്‍ ഉത്രാടം ജലോത്സവം സെപ്റ്റംബര്‍ നാലിന്
konnivartha.com: ചെറുകോല്‍ ഉത്രാടം ജലോത്സവം സെപ്റ്റംബര്‍ നാലിന് പമ്പാ നദിയില്‍ സംഘടിപ്പിക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. ചെറുകോല്‍ ഉത്രാടം ജലോത്സവത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു എംഎല്‍എ. പഞ്ചായത്ത്, പോലിസ്, അഗ്നിശമനസേന, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കും. സ്‌കൂബ ടീം ഉള്‍പ്പടെ സുരക്ഷയ്ക്കാവശ്യമയ എല്ലാ സജീകരണം തയാറാക്കും. ഉത്രാടം ജലോത്സവം തിരുവോണതോണിക്ക് തടസമില്ലാതെ വൈകിട്ട് നാലിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ അറിയിച്ചു. ചെറുകോല്‍ ഉത്രാടം ജലോത്സവം ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, തിരുവല്ല ഡിവൈഎസ്പി ന്യുമാന്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreഅങ്കണവാടി കുട്ടികളുടെ കലോത്സവം “ഇതളുകൾ” നടത്തി
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് അങ്കണവാടി കുട്ടികളുടെ കലോത്സവം “ഇതളുകൾ”നടത്തി konnivartha.com: പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ 20 അങ്കണവാടികളിൽ പഠിക്കുന്ന 200 കുട്ടികളെ പങ്കെടുപ്പിച്ച് അങ്കണവാടി കലോത്സവം “ഇതളുകൾ”തട്ട SKVUP സ്കൂൾ ആഡിറ്റോറിയത്തിൽ നടത്തി. ഗ്രാമപഞ്ചായത്തിൻ്റെ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം നടത്തിയത്. ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. കലാപരിപാടിയുടെ ഉദ്ഘാടനം ഫോക്‌ലോർ അക്കാദമി എക്സി കൂട്ടിവ് അംഗം അഡ്വ.സുരേഷ് സോമ നിർവ്വഹിച്ചു. വിനോദ് മുളമ്പുഴ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് റാഹേൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ വി പി വിദ്യാധരപ്പണിക്കർ, പ്രിയ ജ്യോതികുമാർ,എന്‍ കെ ശ്രീകുമാർ, അംഗങ്ങളായ ശ്രീവിദ്യ,ബി പ്രസാദ് കുമാർ, രഞ്ജിത്, പൊന്നമ്മ വർഗ്ഗീസ്, ശ്രീകല, സി ഡി എസ് ചെയർപേഴ്സൺ രാജിപ്രസാദ്, സൂപ്പർവൈസർ സബിത, എന്നിവർ പങ്കെടുത്തു, തുടർന്ന് അങ്കണ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. പങ്കെടുത്ത എല്ലാ…
Read Moreവീയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു
വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു konnivartha.com: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് വീയപുരം കിരീടം നേടിയത്. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരിയാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. വീയപുരം ചുണ്ടൻ ആറാം ഹീറ്റ്സിൽ ഒന്നാമതെത്തി ഫൈനലിൽ പ്രവേശിച്ചു. നടുഭാഗം ചുണ്ടൻ നാലാം ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തെത്തി ഫൈനലിലേക്ക് മുന്നേറി. മൂന്നാം ഹീറ്റ്സിൽ ഒന്നാമതെത്തിയ മേൽപ്പാടം ചുണ്ടൻ വള്ളവും ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടി. അഞ്ചാം ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തെത്തിയ പായിപ്പാടൻ ചുണ്ടൻ വള്ളത്തിന് ഫൈനലിൽ എത്താൻ സാധിച്ചില്ല.…
Read Moreഎഡ്മന്റൺ നേർമയുടെ ഓണം സെപ്റ്റംബർ 6-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ
konnivartha.com: എഡ്മന്റൺ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേൽക്കാൻ എഡ്മന്റൺ നഗരം ഒരുങ്ങി. 2025 സെപ്റ്റംബർ 6-ന്, ശനിയാഴ്ച, രാവിലെ 10:45-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന ഓണാഘോഷത്തിൽ മഹാബലി തമ്പുരാനെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് നേർമ സംഘാടകർ ഒരുക്കിയിരിക്കുന്നത്. എഡ്മന്റണിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഈ ഓണാഘോഷം പഴമയുടെയും പുതുമയുടെയും സമ്മേളനമാകും. കേരളത്തിന്റെ തനത് പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന നിരവധി കലാപരിപാടികളാണ് ഈ വർഷത്തെ ഓണാഘോഷത്തിലെ പ്രധാന ആകർഷണം. വിവിധ നിറങ്ങളിലുള്ള പൂക്കളങ്ങൾ കേരളത്തനിമ വിളിച്ചോതുന്ന തിരുവാതിര, പുലികളി, ചെണ്ടമേളം എന്നിവ പരിപാടികൾക്ക് കൂടുതൽ ആവേശം പകരും. അതോടൊപ്പം, ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തങ്ങളും സംഗീത വിരുന്നും കോർത്തിണക്കിയ കലാവിരുന്ന് കാണികളുടെ മനം കവരും. പരിപാടികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ വിഭവസമൃദ്ധമായ ഓണസദ്യ, പരമ്പരാഗത കേരളീയ വിഭവങ്ങൾക്കൊപ്പം പുതുമയേറിയ രുചിക്കൂട്ടുകളും ചേർത്ത് തയ്യാറാക്കും.…
Read Moreഅമേരിക്കന്‍ -കൊച്ചിന്‍ കൂട്ടായ്മ സെപ്റ്റംബര്‍ ഏഴിന്
konnivartha.com: ഷിക്കാഗോ: അലുമ്‌നി അസോസിയേഷന്‍ ഓഫ് സേക്രട്ട് ഹാര്‍ട്ട് കോളജ് ആന്‍ഡ് അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ചിക്കാഗോ സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കന്‍ കൊച്ചിന്‍ കൂട്ടായ്മ സെപ്റ്റംബര്‍ ഏഴിന് ഞായറാഴ്ച നടക്കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഫാ. ജോണ്‍സണ്‍ (പ്രശാന്ത്) പാലയ്ക്കാപ്പള്ളില്‍ (മുന്‍ പ്രിന്‍സിപ്പല്‍, എസ്. എച്ച് കോളജ്, തേവര) ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 2025 സെപ്റ്റംബര്‍ 7 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് Four Points Sheraton, 2200 South Elmhurst Road, Mount Prospect, Illinois) -ല്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (പ്രസിഡന്റ്) 630 400 4744), അലന്‍ ജോര്‍ജ് (സെക്രട്ടറി) 331 262 1301). RSVP Cell 630-400-1172.
Read More