കൊളംബസില്‍ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍: കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചു

    konnivartha.com: കൊളംബസ് (ഒഹായോ): കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബര്‍ 23, 24 തീയതികളില്‍ നടത്തും. സെപ്റ്റംബര്‍ 23ന് വൈകുന്നേരം 5 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായി കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, ആഘോഷപൂർവ്വമായ കുര്‍ബാനയും നടന്നു. കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ മിഷന്‍ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു. കൊളംബസില്‍ നിന്നും ബബിത ഡിലിൻ ( സെന്‍റ് മേരീസ് മിഷന്‍ പി.ആർ.ഒ)

Read More

തട്ട ഗവ എല്‍ പി സ്‌കൂളില്‍ വര ഉത്സവം നടത്തി

പ്രീ പ്രൈമറി കുട്ടികളുടെ നൈസര്‍ഗ്ഗികമായ വരക്കുവാനുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന വര ഉത്സവം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.   വര ഉത്സവത്തില്‍ പങ്കെടുത്ത രക്ഷകര്‍ത്താക്കളും , കുട്ടികളും വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ വരച്ചു.എസ് എം സി ചെയര്‍മാന്‍ അഭിലാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.പി വിദ്യാധരപ്പണിക്കര്‍, ബിപിഒ പ്രകാശ് കുമാര്‍,ബിആര്‍സി ട്രെയിനേഴ്‌സ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ജനി,പ്രീ പ്രൈമറി അധ്യാപിക രമാദേവിയമ്മ,രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

Read More

കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റ ജനന തിരുനാള്‍ – സെപ്റ്റംബര്‍ 23, 24 തീയതികളിൽ

  konnivartha.com/ഒഹായോ ∙ കൊളംബസ് സെന്‍റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റ ഈ വര്‍ഷത്തെ തിരുനാളും, സീറോ മലബാര്‍ ഷിക്കാഗോ രൂപത ബിഷപ്പ് – മാര്‍ ജോയ് ആലപ്പാട്ട്, കൊളംബസ് രൂപത ബിഷപ്പ് – ബഹുമാനപ്പെട്ട ഏൾ.കെ.ഫെർണാണ്ടസ് ഇവരുടെ മിഷന്‍ സന്ദര്‍ശനവും സെപ്റ്റംബര്‍ 23, 24 തീയതികളിൽ നടത്തപ്പെടും. തിരുനാളിന്റെ നടത്തിപ്പിനായി സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി. ബിഷപ്പ് കമ്മിറ്റി, ജിൻസൺ സാനി & ദീപു പോൾ (ട്രസ്റ്റീമാര്‍), അരുണ്‍ ഡേവിസ് & കിരൺ ഇലവുങ്കൽ (തിരുനാള്‍ കണ്‍വീനര്‍മാര്‍), ബബിത ഡിലിന്‍ (ഇന്‍വിറ്റേഷന്‍ കമ്മിറ്റി), ജോസഫ് സെബാസ്റ്റ്യന്‍ (ലിറ്റര്‍ജി), സ്മിത പള്ളിത്താനം (പ്രസുദേന്തി/പ്രദക്ഷിണം), സാറാ തോമസ് (ചര്‍ച്ച് ഡെക്കറേഷന്‍), അജോ ജോസഫ് & ജോബി ജോസഫ് (ഔട്ട്ഡോര്‍…

Read More

കലാ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

  konnivartha.com: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ എം പാനൽ ചെയ്യുന്നതിനായി കലാ സംഘങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും നടത്തുന്ന ആശയ വിനിമയ ബോധവത്കരണ പരിപാടികളിൽ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് നിശ്ചിത വേതനം നല്കി സംഘങ്ങൾക്ക് അവസരം നല്കും. നാടകം, ഡാൻസ്, നാടൻ പാട്ട് – കലാരൂപങ്ങൾ, പാവകളി, മാജിക് തുടങ്ങിയ ഏത് കലാരൂപവും അവതരിപ്പിക്കുന്ന വ്യക്തികൾക്കും സംഘങ്ങൾക്കും പാനലിൽ ഇടം നേടാം. ഓഡിഷൻ വഴി തിരഞ്ഞെടുക്കുന്ന സംഘങ്ങൾക്ക് മൂന്നു വർഷത്തേക്കാണ് കാലാവധി നൽകുന്നത്. കൂടുതൽ വിവരങ്ങൾ www.davp.nic.in / www.cbcindia.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10. അപേക്ഷ അയക്കേണ്ട വിലാസം വിലാസം : അഡീഷണൽ ഡയറക്ടർ ജനറൽ , സെൻട്രൽ…

Read More

എഡ്മിന്റൻ നമഹയുടെ 2023 ഓണാഘോഷം ഗംഭീരമായി

  konnivartha.com/എഡ്മിന്റൻ : ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ(നമഹ) യുടെ നേതൃത്വത്തിൽ 2023 ഓണം അതിവിപുലമായി ആഘോഷിച്ചു.സെപ്തംബർ 9 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ എഡ്മണ്ടനിലെ പ്ലസൻ്റ് വ്യൂ കമ്യൂണിറ്റി ഹാളിൽ വച്ചാണ് പരിപാടികൾ നടന്നത്. രാവിലെ 10 മണിക്ക് നമഹ പ്രസിഡൻറ് രവിമങ്ങാട്ട് സെക്രട്ടറി അജയ്പിള്ള മാതൃസമിതി കോർഡിനേറ്റർ ജ്യോത്സ്നസിദ്ദാർത്ഥ് വൈസ്പ്രസിഡൻറ് അരുൺരാമചന്ദ്രൻ നമഹ മെഗാസ്പോൺസർ ജിജോ ജോർജ് സാമൂഹ്യപ്രവർത്തകൻ ജോസഫ് ജോൺ എന്നിവർഭദ്രദീപം തെളിയിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. നമഹയുടെ ഈ വർഷത്തെ കമ്യൂണിറ്റി സർവ്വീസ് അവാർഡ് ആൽബർട്ടയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മാദ്ധ്യമപ്രവർത്തകനുമായ ജോസഫ്ജോണിനു നമഹ ബോർഡ് മെമ്പർ റിമാപ്രകാശ് സമ്മാനിച്ചു. ഉദ്ഘാടന പരിപാടികൾക്ക് ശേഷംവിഭവസമൃദ്ധമായ ഓണസദ്യയും കുരുന്നുകളുടെ നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി.വാദ്യമേളങ്ങളുടെയും പൂവിളികളുടെയും അകമ്പടിയോടുകൂടിയുള്ള…

Read More

തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ അനുമതി

  തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് നിലവിൽ തൃശ്ശൂർ മൃഗശാലയിലുള്ള മൃഗങ്ങളെ മാറ്റുന്നതിന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭ്യമായതായി വനം, റവന്യു വകുപ്പുമന്ത്രിമാർ അറിയിച്ചു. തൃശൂർ സുവോളജിക്കൽ പാർക്ക് പദ്ധതിയുടെ പുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ അനുമതി. രണ്ടിലേറെ പതിറ്റാണ്ടു നീണ്ട ഒരു സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. കിഫ്ബി ധനസഹായത്തോടെ 360 കോടി രൂപ ചെലവിൽ 2019-ൽ പണിയാരംഭിച്ച പുത്തൂരിലെ സുവോളജിക്കൽ പാർക്കിന്റെ പ്രധാന പണികളെല്ലാം പൂർത്തീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വനം, റവന്യു, മൃഗശാല വകുപ്പുമന്ത്രിമാർ പങ്കെടുത്ത ഇക്കഴിഞ്ഞ ജൂൺ 14 ലെ ഉന്നതതല യോഗം കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി തേടാൻ നിർദ്ദേശം നൽകിയത്. മ്യൂസിയം – മൃഗശാല വകുപ്പ് ഡയറക്ടർ, പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ എന്നിവർ സമർപ്പിച്ച സംയുക്ത അപേക്ഷയിലാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ആകെ 48 ഇനങ്ങളിലായി 117 പക്ഷികൾ 279 സസ്തനികൾ,…

Read More

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കല്ലേലി കാവ് സന്ദർശിച്ചു

    konnivartha.com/കോന്നി :വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ( മൂലസ്ഥാനം) സന്ദർശിച്ചു. തെക്കേ ആഫ്രിക്കയിലെ നമീബിയ,താജിക്കിസ്ഥാൻ,സൗത്താഫ്രിക്ക,കെനിയ,സിംബാബ്‌വെ എന്നിവിടെ നിന്നുള്ള വിവിധ വിഷയങ്ങളിൽ പി എച്ച് ഡി ചെയ്യുന്ന ഫ്രിദാസ്,ഓമിന, ഒവ്ഡ്രേ,ജനെവ,തക്കിലാമ എന്നിവർ വാനര ഊട്ട്,മീനൂട്ട് എന്നിവയിൽ പങ്കാളികളായി കാവ് ആചാര അനുഷ്ടാനങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം മടങ്ങി

Read More

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് ഭാരതം

  konnivartha.com: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് ഭാരതം. മഹാവിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ഐതിഹ്യങ്ങൾ പറയുന്നത് അനുസരിച്ച് ഭദ്രപാദയിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയിലാണ് ശ്രീകൃഷ്ണൻ ജനിച്ചത് എന്നാണ്. രാജ്യമെമ്പാടുമുള്ള നിരവധി ഭക്തർ ശ്രീകൃഷ്ണനെ ഈ ദിവസം ആരാധിക്കുകയും പ്രത്യേകവ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴും ആഘോഷങ്ങള്‍ നടക്കുന്നു . ത്രേതായുഗത്തിലെ ദേവാസുര യുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാര്‍ ദ്വാപരയുഗത്തിൽ ഭൂമിയിൽ വീണു പിറന്നുവെന്നാണ് സങ്കൽപ്പം. ഇവര്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ച് വംശത്തെ വര്‍ധിപ്പിക്കാൻ തുടങ്ങി. ഭൂമിയിൽ അസുരന്മാരുടെ അംഗസംഖ്യ പെരുകി. ഇവര്‍ ലോകത്തെയും ഭൂമിയെയും അധര്‍മ്മത്തിലേക്ക് നയിച്ചു. എല്ലാ വിഭവങ്ങളിലും അസുരന്മാര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഇതോടെ ഭൂമിദേവി (വസുന്ധര) ക്ഷീണിതയായി. ഈ അസുരന്മാരിലെ പ്രധാനി കാലനേമി അംശത്തിൽ ജനിച്ച കംസനായിരുന്നു.അസുരന്മാരുടെ ചെയ്തികളിൽ മടുത്ത ഭൂമി ദേവി പശുവിന്‍റെ രൂപത്തിൽ ദേവലോകത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. ദേവന്മാർ ഭൂമിദേവിയെയും കൂട്ടി ബ്രഹ്മലോകത്തെത്തുകയും…

Read More

കോളജുകൾക്കായി ഷോർട്ട് ഫിലിം മത്സരം

konnivartha.com: ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് കേരളത്തിലെ കോളജുകളിൽ നിന്നും ഷോർട്ട് ഫിലിം മത്സരം നടത്തുന്നതിന് ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ചു. ”പ്രായം മനസ്സിൽ ആണ്, നമ്മുടെ കരുതലാണ് അവരുടെ കരുത്ത്, ചേർത്ത് നിർത്താം വയോജനങ്ങളെ, ഉറപ്പാക്കാം നീതി‘  എന്നീ വിഷയങ്ങളിലാണ് ഹ്രസ്വചിത്രങ്ങൾ ചിത്രീകരിക്കേണ്ടത്.   കേരളത്തിലുള്ള അംഗീകൃത കോളജുകൾക്ക് എൻട്രികൾ അയയ്ക്കാം. വ്യക്തിഗതമായോ/ ഗ്രൂപ്പായോ ഷോർട്ട് ഫിലിം തയ്യാറാക്കി അയയ്ക്കാം. മികച്ച ചിത്രത്തിനുള്ള സമ്മാനത്തുക ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 25000, 15000, 5000 എന്നിങ്ങനെയാണ്. അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് 5 മണി. [email protected] എന്ന മെയിലിലേക്കാണ് എൻട്രികൾ അയക്കേണ്ടത്. മത്സരവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ, നിബന്ധനകൾ എന്നിവ അടങ്ങിയ വിശദ നോട്ടിഫിക്കേഷൻ www.swd.kerala.gov.in ൽ ലഭ്യമാണ്. വിജയികൾക്കുള്ള സമ്മാനദാനം അന്താരാഷ്ട്ര വയോജനദിനമായ ഒക്ടോബർ 1 ന് നടക്കുന്ന സംസ്ഥാന തല പരിപാടിയിൽ നൽകും.

Read More

അവാർഡ് വിതരണം 

konnivartha.com/പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതി , കൈപ്പട്ടൂർ സെന്റ് ജോർജ്സ് മൗണ്ട് ഹൈസ്ക്കൂൾ – വിദ്യാരംഗം & വായനക്കൂട്ടം എന്നിവയുടെ നേതൃത്വത്തിൽ വായനാവാരാചരണത്തിന്റെ ഭാഗമായി നടന്ന പുസ്തക ആസ്വദനകുറിപ്പ് മത്സര വിജയികൾക്ക് അവാർഡ് വിതരണം സെപ്റ്റംബർ 5 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൈപ്പട്ടൂർ സെന്റ് ജോർജ്ജ്സ് ഹൈസ്ക്കൂളിൽ നടക്കുമെന്ന് ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു. ജില്ല കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐ.എ. എസ് അവാർഡ് വിതരണം ചെയ്യും

Read More