സ്ത്രീ ശാക്തീകരണത്തിനായി പ്രായഭേദമന്യേ കുടുംബശ്രീ അരങ്ങൊരുക്കുന്നു: ജില്ലാ കളക്ടര്‍

  konnivartha.com: സ്ത്രീകളുടെ കഴിവുകളെ സമൂഹത്തിനു മുന്‍പില്‍ എത്തിക്കാന്‍ പ്രായഭേദമന്യേയുള്ള വേദിയാണ് കുടുംബശ്രീയെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. കുടുംബശ്രീയുടെ ഇരുപത്തിയാറാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ഗോത്സവം അരങ്ങ് 2024 എന്ന പേരില്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന കലാമത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സാരിക്കുകയായിരുന്നു അദ്ദേഹം. പല കാരണങ്ങളാല്‍ സ്‌കൂള്‍, കോളജ് കാലഘട്ടങ്ങളില്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ പോയ ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് രണ്ടാമതൊരു അവസരമാണ് കുടുംബശ്രീയുടെ സര്‍ഗോത്സവത്തിലൂടെ ലഭിക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകള്‍ അവരുടെ കലാപരിപാടികള്‍ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ കലയ്ക്ക് പ്രായമില്ല എന്ന സന്ദേശമാണ് നല്‍കുന്നത്. കുടുംബശ്രീ എന്ന പ്രസ്ഥാനം ഇന്ന് രാജ്യത്തിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്നു. രാജ്യത്തിനുതന്നെ മാതൃകയാവാന്‍ കഴിഞ്ഞ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു. നാലു വേദികളിലായാണ്…

Read More

തുളസീധരൻ ചാങ്ങമണ്ണിലിന് സ്വീകരണവും അനുമോദനവും നൽകി

  konnivartha.com: മുട്ടത്ത് വർക്കി വിദ്യാപീഠം പുരസ്കാരം ലഭിച്ച രചയിതാവ് തുളസീധരൻ ചാങ്ങമണ്ണിലിന് കോന്നി പബ്ലിക്ക് ലൈബ്രറി സാഹിത്യവേദി പ്രവർത്തകർ സ്വീകരണവും അനുമോദനവും നൽകി.അനുമോദന സമ്മേളനം കവി കോന്നിയൂർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ. എസ് മുരളി മോഹൻ,ശശിനാരായണൻ, ശ്യാം അരവിന്ദം, സജി ഞവരയ്ക്കൽ, കോന്നിയൂർ ദിനേശൻ, എസ്. കൃഷ്ണകുമാർ,ഇ.ജെ.വർഗീസ്,  ശ്രീക്കോട്ടൂർ ബിനു, ശശിധരൻ നായർ, ലത, എൻ.വി.ജയശ്രീ, ദീപ.വി എന്നിവർ സംസാരിച്ചു.

Read More

” ജീവിതയാത്ര ” കവിതയ്ക്ക് ബുക്ക് പ്രൈസ് 2024 അവാർഡ്

  konnivartha.com: മലയാളം ലിറ്ററേച്ചർ അക്കാദമിയുടെ നേതൃത്വത്തിൽ ന്യൂഡൽഹി ഡോ: അംബേദ്കർ ഭവനിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ കോന്നി ഐരവൺ സ്വദേശിനിയും കോന്നി – ചിറ്റൂർമുക്ക് അക്ഷയ സംരംഭകയുമായ ധന്യ പ്രമോദ് രചിച്ച ” ജീവിതയാത്ര ” എന്ന കവിതയ്ക്ക് നാഷണൽ ലിറ്ററേച്ചർ ബുക്ക് പ്രൈസ് 2024 അവാർഡ് ലഭിച്ചു (പത്തനംതിട്ട ജില്ല). Shri Mahendra Bhaskar [ Central Ministry of Social Justice and Empowerment] നിന്നും അവാർഡും , പ്രശസ്തി പത്രം, മെഡൽ എന്നിവ Shri.Alexander Daniel Special Director of Police], ശ്രീ.അജികുമാർ മേടയിൽ[ President of all Indian malayali Association Delhi State, Director ] , ശ്രീ.ഫിലിപ്പോസ് ഡാനിയേൽ [Malayalam Mission Coordinator all India malayali Association Rajastan State ] എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.…

Read More

സര്‍ഗോത്സവം അരങ്ങ് 2024 നടത്തി

  കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്‍ സംഘടിപ്പിച്ച സര്‍ഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകന്‍ പ്രശാന്ത് .ബി. മോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന റാന്നി, കോന്നി ബ്ലോക്ക് ക്ലസ്റ്റര്‍ തല അരങ്ങില്‍ 16 സി.ഡി.എസുകളില്‍ നിന്നുള്ള ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി നടന്ന അരങ്ങില്‍ അയല്‍ക്കൂട്ടതലത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. വടശേരിക്കര സിഡിഎസ് രണ്ടാം സ്ഥാനം നേടി. ഓക്‌സിലറി വിഭാഗത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഒന്നാം സ്ഥാനവും മലയാലപ്പുഴ സിഡിഎസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത…

Read More

സിനിമാ മേഖലയിലേക്ക് എത്താൻ വീണ്ടും സുവർണാവസരം

ഇൻഡിവുഡ് ടാലന്റ് ക്ലബ്ബിലൂടെ സിനിമാ മേഖലയിലേക്ക് എത്താൻ വീണ്ടും സുവർണാവസരം : ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും konnivartha.com: കൊച്ചി /തിരുവനന്തപുരം : ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമ്മിച്ച് നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിക്കുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമായ ‘കർണ്ണിക’ യുടെ റിലീസിനോട് അനുബന്ധിച്ച് ഏരീസ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ഇൻഡിവുഡ് ടാലന്റ് ക്ലബ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു . ടാലന്റ് ക്ലബ്ബ് പ്രവർത്തിക്കുന്ന കലാലയങ്ങളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് ആയിരിക്കും മത്സരങ്ങൾ നടക്കുക .ഇനിയും ടാലന്റ് ക്ലബ്ബിന്റെ ഭാഗമാകാത്ത കുട്ടികൾക്കും ക്ലബ്ബിൽ ചേരാനുള്ള സുവർണ്ണ അവസരം കൂടിയാണ് ഇത് . സ്കൂളുകളിലും കോളേജുകളിലും സിനിമായോട് അഭിരുചിയുള്ള വിദ്യാർഥികൾക്കായി ആരംഭിച്ച ടാലെൻറ് ക്ലബുകളിലെ അംഗങ്ങൾക്ക്, സിനിമാരംഗത്ത് അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിലെ പാട്ട്, ഡാൻസ് ,പോസ്റ്റർ ഡിസൈനിംഗ്,…

Read More

ചെറുവയൽ രാമന്‍റെ കഥ പറഞ്ഞ വിത്ത്: മികച്ച പരിസ്ഥിതി ചിത്രമായി

  konnivartha.com: രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച നെല്ലച്ചൻ എന്നറിയപ്പെടുന്ന വയനാട്ടിലെ കർഷകൻ ചെറുവയൽ രാമൻ്റെ കാർഷിക ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച വിത്ത് എന്ന ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി. സംസ്ഥാന അവാർഡ് നേടിയ ശ്രീനിവാസൻ നായകനായ തകരച്ചെണ്ട, പിഗ്മൻ, നെഗലുകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും, സംവിധാനവും നിർവ്വഹിക്കുന്ന വിത്ത് ,സൺ സിനി പ്രൊഡക്ഷൻസിനു വേണ്ടി ഡോ.മിന്നൽ ജോർജ് നിർമ്മിക്കുന്നു. മനോജ് കെ.ജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിത്ത് റിലീസിന് ഒരുങ്ങുന്നു. വയനാട് ജില്ലയിൽ കുറിച്ച്യ വിഭാഗത്തിൽ, പരമ്പരാഗധമായി ജൈവ നെൽകൃഷി ചെയ്യുന്ന വൃദ്ധനായ ദാരപ്പൻ എന്ന പച്ചയായ മനുഷ്യൻ്റെ ജീവിത കഥയാണ് വിത്ത് പറയുന്നത്.ജീവിതത്തിനൊപ്പം,കൃഷിയും, ഉൽപ്പാദനവും ഒരു പോലെ കൊണ്ടു പോകുന്ന, ഒരു അസാധാരണ ജീവിതത്തിൻ്റെ ഉടമയാണ് ദാരപ്പൻ. കൃഷിക്കായുള്ള അമിത രാസവളപ്രയോഗവും, മരുന്നടിയും മൂലം പ്രകൃതിയും…

Read More

സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ദേവാലയം ലോക ഭൗമദിനം ആചരിച്ചു

സെബാസ്റ്റ്യൻ ആൻ്റണി ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെൻറ്  തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ  ദേവാലയത്തിൽ  പരിസ്ഥിതി സംരക്ഷണത്തിനും, സുസ്ഥിരതയ്ക്കും ഉള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ടും, ഫലപ്രദമായ പ്രവർത്തനങ്ങളിലൂടെ വരും തലമുറയിൽ അവബോധം വളർത്തുന്നതിന് ഉദ്ദേശ്ശിച്ചുകൊണ്ടും മെയ് 4-ന് ലോക ഭൗമദിനം ആചരിച്ചു. ഫാ. ജോസഫ് അലക്സ് ഭൗമദിനാചരണ ചടങ്ങുകൾ  ഉത്ഘാടനം ചെയ്തു. ഇടവകാംഗങ്ങളും, ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ പ്രതിനിധികളും ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന ഇടവക സമൂഹം പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കൂടിയുള്ള  ഒരു ഒത്തുചേരലായിരുന്നു ഇത്. പച്ചക്കറിത്തോട്ടം വൃത്തിയാക്കലും കള പറിക്കലും മുതൽ നടുന്നതിനുള്ള  തൈകൾ തയ്യാറാക്കലും, രസകരമായ ഒരു റോക്ക് പെയിൻ്റിഗും വരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളാണ് ഈ ദിനത്തിൽ നടത്തപ്പെട്ടത്. ഇടവക വികാരി ഫാ. ടോണി പുല്ലുകാട്ടിന്റെ നേതൃത്വത്തിൽ , ട്രസ്റ്റിമാരും…

Read More

മിസ് ഒട്ടവ: മലയാളി പെൺകുട്ടി ലെനോർ സൈനബ്

  konnivartha.com:കാനഡ (ഒട്ടാവ): മിസ് ഒട്ടവയായി മലയാളി പെൺകുട്ടി ലെനോർ സൈനബ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പെൺകുട്ടി ഈ നേട്ടം കരസ്ഥമാക്കുന്നത്. ടൊറോന്റോയിൽ ആയിരുന്നു മത്സരം. ടൊറോന്റോയിലുള്ള പാജന്റ് ഗ്രൂപ്പ് കാനഡ എന്ന സംഘടനയാണ് എല്ലാ കൊല്ലവും ഈ മത്സരം നടത്തി വരുന്നത്. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ മുപ്പത്തഞ്ചോളം മത്സരാർത്ഥികളെ പിന്തള്ളിയാണ് ക്രിമിനോളജിയിലും നിയമത്തിലും പഠനം തുടരുന്ന ഈ പത്തൊമ്പതുകാരി മലയാളികളുടെ അഭിമാനമായത്. ‘ഇത് ആദ്യ സൗന്ദര്യമത്സരത്തിൽ വിജയിക്കുന്നതിനുള്ള എന്റെ യാത്രയുടെ കഥയാണ്. രസകരമായ ഒരു വസ്തുത, 1998 ലെ മിസ് വേൾഡ് വിജയി ലിനർ അബർഗിലിന്റെ പേരിൽ നിന്നാണ് എൻ്റെ അമ്മ ഫാത്തിമ റഹ്മാൻ എനിക്ക് ഈ പേരിട്ടത്. അത് മത്സരങ്ങളോടുള്ള എൻ്റെ അഭിനിവേശത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. ‘എൻ്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാനും മത്സരങ്ങൾ പരീക്ഷിക്കാനും ധൈര്യം നേടിയതിൻ്റെ…

Read More

കാട്ടാനക്കുട്ടിക്ക് “Z ക്ലാസ് സുരക്ഷ”: ആനമലക്കാട്ടിലെ മനോഹര ദൃശ്യം

  konnivartha.com: തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതത്തിലെ അഗാധമായ കാടുകളിൽ എവിടെയോ മനോഹരമായി ആനകുടുംബം സുഖമായി ഉറങ്ങുന്നു. ആനക്കുട്ടിക്ക് കുടുംബം ഇസഡ് ക്ലാസ് സുരക്ഷ നൽകുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കുക. ഉറപ്പിനായി ആന മറ്റ് കുടുംബാംഗങ്ങളുടെ സാന്നിധ്യം.വന്യജീവി ഫോട്ടോഗ്രാഫർ ധനു പരൻ ചിത്രീകരിച്ച വീഡിയോ ദൃശ്യം വൈറലായി . നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു . പ്രമുഖ വന്യ ജീവി ഫോട്ടോഗ്രാഫര്‍ ആണ് ധനു പരന്‍ . ആനമല സാങ്ച്വറി പശ്ചിമഘട്ടത്തിലെ ആനമല മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്.ആനമല ടൈഗർ റിസർവ് പ്രാഥമികമായി കടുവകളുടെ സംരക്ഷണത്തിനുള്ള ഒരു സങ്കേതമാണ്. എന്നിരുന്നാലും, ദൂരദേശങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വൈവിധ്യമാർന്ന ജന്തുജാലങ്ങളുടെയും സസ്യജാലങ്ങളുടെയും ആവാസകേന്ദ്രമാണ് ഈ പ്രദേശം. ഇന്ത്യൻ ആന, ഇന്ത്യൻ പുള്ളിപ്പുലി, നീലഗിരി തഹ്ർ, സിംഹവാലൻ മക്കാക്ക്, ഗൗർ, നീലഗിരി ലംഗൂർ, സാമ്പാർ മാൻ, സ്ലോത്ത് ബിയർ…

Read More

കല്ലേലി കാവില്‍ നാഗ പൂജ സമർപ്പിച്ചു

  കോന്നി :ഇടവ മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം എന്നിവ സമർപ്പിച്ചു. പൂജകൾക്ക് വിനീത് ഊരാളി കാർമ്മികത്വം വഹിച്ചു.

Read More