സെന്‍റ് തോമസ് ദേവാലയത്തില്‍ തിരുനാൾ ജൂൺ 28–മുതല്‍ ജൂലൈ 8–വരെ

    സെബാസ്റ്റ്യൻ ആൻ്റണി konnivartha.com/ ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിൽ ഭാരതത്തിന്റെ അപ്പസ്‌തോലനും, വിശ്വാസത്തിന്റെ പിതാവും, ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ, അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍, ജൂൺ 28 – മുതല്‍ ജൂലൈ 7 – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് സേവ്യർ അറിയിച്ചു. തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം ജൂൺ ഇരുപത്തി എട്ടിന് വെള്ളിയാഴ്ച വെകീട്ട് 7.15 -ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനക്കും തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്കും ശേഷം നടത്തപ്പെടും. ദിവ്യബലിക്ക് ഇടവക വികാരി റവ.ഫാ. ആൻ്റണി പുല്ലുകാട്ട് സേവ്യർ മുഖ്യകാര്‍മ്മികത്വം വഹിക്കും. എല്ലാ പിതാക്കന്മാർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. പ്രാർത്ഥന ചടങ്ങുകൾക്ക് സെൻറ്. തോമസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം…

Read More

പത്തനംതിട്ട ഏനാദിമംഗലം: അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

  konnivartha.com: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അടൂര്‍ ഏരിയായുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ഇളമണ്ണൂര്‍ ഇ.വി.എച്ച്.എസില്‍ പത്താമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ. ആര്‍. ഹരീഷ് യോഗാദിന സന്ദേശം നല്‍കി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, പഞ്ചായത്ത് അംഗം സതീഷ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി ജി കൃഷ്ണന്‍, പി.റ്റി.എ പ്രസിഡന്റ് പി.ജി. കൃഷ്ണകുമാര്‍ , പ്രിന്‍സിപ്പല്‍ വി. പ്രീത, ഡോ. സുനില്‍ കെ ജോണ്‍, ഡോ. സുനി പോള്‍, യോഗാ മാസ്റ്റര്‍ എന്‍. കെ സതികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Read More

കോന്നി പബ്ലിക്ക് ലൈബ്രറി: അൽഫിയ ജലീൽ രചിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി

  konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറി വായനാ മാസാചരണത്തോടനുബന്ധിച്ച് നടത്തുന്ന പുസ്തക സമാഹരണത്തിന്‍റെ ഭാഗമായി എഴുത്തുകാരിയും അദ്ധ്യാപികയുമായ അൽഫിയ ജലീൽ രചിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലത്തല, പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്. കൃഷ്ണകുമാർ,ലൈബ്രേറിയൻബി. ശശിധരൻ നായർ, എസ്. അർച്ചിത എന്നിവർ സംസാരിച്ചു

Read More

ആരോഗ്യ സംരക്ഷണത്തിന് യോഗ ശാസ്ത്രം ഉത്തമം : പത്തനംതിട്ട ജില്ലാ കളക്ടര്‍

  konnivartha.com: ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും ലളിതമായ മാര്‍ഗമാണ് സ്ഥിരമായ യോഗാഭ്യാസമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷന്‍ കേരളയും സംയുക്തമായി സംഘടിപ്പിച്ച 10-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് പമ്പ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു പ്രായത്തിലുള്ളവര്‍ക്കും ഏറ്റവും ലളിതമായി ചെയ്യാന്‍ കഴിയുന്ന വ്യായാമ മുറയാണ് യോഗ. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ശാരീരിക മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും കൃത്യമായ യോഗ പരിശീലനത്തിലൂടെ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന് യോഗ ശാസ്ത്രം ഉത്തമമാണ് എന്ന് ലോകം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞു. യോഗയുടെ പ്രാധാന്യം ഈ ദിനത്തില്‍ മാത്രം ഒതുക്കാതെ ജീവിത ദിനചര്യയുടെ ഭാഗമാക്കാന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.ചടങ്ങില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എസ്…

Read More

അന്താരാഷ്ട്ര യോഗ ദിനാചരണവും സ്നേഹപ്രയാണവും നടന്നു

konnivartha.com: കോന്നി എലിയറക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും സ്നേഹപ്രയാണവും നടന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണംഎന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സ്നേഹപ്രയാണം 513-ാം ദിനസംഗമവും അന്താരാഷ്ട്ര യോഗ ദിനാചരണവും ആർട്ട് ഓഫ് ലിവിങ് അദ്ധ്യാപകൻ കുമാർ രാജൻ നിർവഹിച്ചു.

Read More

കോന്നി ഗവണ്മെൻ്റ് ഹയർസെക്കൻ്ററി സ്കൂൾ :യോഗാ ദിനാചരണം സംഘടിപ്പിച്ചു

  konnivartha.com: അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ച് കോന്നി ഗവണ്മെൻ്റ് ഹയർസെക്കൻ്ററി സ്കൂൾ . യോഗാ പരിശീലകനും ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പറുമായ വി അഭിലാഷ് ക്ലാസുകൾ നയിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജി സന്തോഷ് യോഗാ ദിനത്തിന്‍റെ പ്രാധാന്യം വിവരിച്ചു. ഹെഡ് മിസ്ട്രസ് ജമീലാ ബീഗം, പി ടി എ പ്രസിഡൻ്റ് എൻ അനിൽകുമാർ, അബൂബ്ബെക്കർ സിദ്ദീഖി അദ്ധ്യാപകരായ സുബി ജോർജ്,രാജികുമാർ , ആർ ശ്രീജ, ജിനി എസ് കമൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ് സുഭാഷ്, കെ എസ് സൗമ്യ എന്നിവർ സംസാരിച്ചു.

Read More

വെൽനെസ് ടൂറിസത്തിന്‍റെ പ്രധാന ഘടകമാണ് യോഗ : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

  konnivartha.com: വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗയെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി ശ്രീ. സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം 2024 ൻ്റെ ഭാഗമായി തിരുവനന്തപുരം കോവളം, കേരള ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിൽ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച സമൂഹ യോഗാഭ്യാസ പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. യോഗ, സിദ്ധ, ആയുർവേദം തുടങ്ങിയവയിലൂടെ രാജ്യത്തിൻ്റെ പരമ്പരാഗത വെൽനെസ് സംവിധാനങ്ങളുടെ സാധ്യതകൾ കേന്ദ്ര ഗവണ്മെന്റ് പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെൽനസ് വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന പങ്കാളികളെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും കഴിയുന്ന വരുമാനം സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന മാർഗവും ടൂറിസം നൽകുന്നുണ്ട്. വെൽനസ് ടൂറിസത്തിനായുള്ള ഈ സമഗ്രമായ സമീപനം ഇപ്പോൾ ടൂറിസം വ്യവസായത്തിലുടനീളം ലക്ഷ്യസ്ഥാനങ്ങൾ, റിസോർട്ടുകൾ, സ്പാകൾ, ഹോട്ടലുകൾ, മറ്റ് ചെറുകിട ബിസിനസ്സുകൾ തുടങ്ങിയവയ്ക്ക് പ്രധാന അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.…

Read More

സൂപ്പർ ബ്രയിൻ പവറും ഓർമ്മശക്തിയും നൽകുന്ന ‘ബൗദ്ധിക് യോഗ’ യുമായി ഡോ: ജിതേഷ്ജി

അന്താരാഷ്ട്ര യോഗദിനത്തിൽ സൂപ്പർ ബ്രയിൻ പവറും ഓർമ്മശക്തിയും നൽകുന്ന ‘ബൗദ്ധിക് യോഗ’ യുമായി ഡോ: ജിതേഷ്ജി   konnivartha.com: പത്തനംതിട്ട ജില്ലയിലെ ‘പ്രാണയോഗ’ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ   അന്താരാഷ്ട്ര   യോഗദിനാചരണവും ‘ബൗദ്ധിക് യോഗ’ സിമ്പോസിയവും സംഘടിപ്പിച്ചു. സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ ‘ബൗദ്ധിക് യോഗ’ ഗുരുവുമായ  ഡോ: ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.പതജ്‌ഞലി യോഗസൂത്രയിൽ നിന്നും ഹഠയോഗപ്രദീപികയിൽ നിന്നും വ്യത്യസ്തമായി മനുഷ്യമസ്തിഷ്കത്തെയും ഓർമ്മശക്തിയെയും ഉദ്ദീപിപ്പിക്കുന്ന സവിശേഷ പ്രയോഗരീതികളാണ് ഡോ : ജിതേഷ്ജി ആവിഷ്കരിച്ചു പ്രചരിപ്പിക്കുന്ന ‘ബൗദ്ധിക് യോഗ ‘ എന്ന സൂപ്പർ ബ്രയിൻ പവർ യോഗയിൽ അവലംബിച്ചിരിക്കുന്നത് .   മനുഷ്യ മേധാശക്തിയെ പ്രോജ്വലിപ്പിച്ച് ജോലിയും ജീവിതവും എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നും അൽഷിമേർഴ്സ്, ഡിമെൻഷ്യ പോലെയുള്ള മനുഷ്യ മേധാശക്തിയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമാണ് ‘ബൗദ്ധിക് യോഗ’ മുന്നോട്ടുവെയ്ക്കുന്നത്. ശാരീരിക വ്യായാമമുറ എന്നതിനപ്പുറം മസ്തിഷ്ക…

Read More

കോന്നിയില്‍ പി.എൻ. പണിക്കർ അനുസ്മരണം നടന്നു : പുസ്തകക്കൂട്ടിലേക്ക് പുസ്തകം നൽകി

  konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ കോന്നി ടൗണിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനാ മാസാചരണത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനവും കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ജി.സന്തോഷ് നിർവഹിച്ചു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്. മുരളിമോഹൻ, എസ്. കൃഷ്ണകുമാർ , ഇ.ജെ. വർഗീസ്, ബി.ശശിധരൻ നായർ ,ജി.രാജൻ , അഞ്ജിത . എസ് എന്നിവർ സംസാരിച്ചു. പുസ്തകക്കൂട്ടിലേക്ക് ജി. സന്തോഷ്, എസ്. കൃഷ്ണകുമാർ എന്നിവർ പുസ്തകം നൽകി.

Read More

അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികളുമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ

    konnivartha.com: പത്താം അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ദ്വിദിന പരിപാടികൾ സംഘടിപ്പിക്കുന്നു. യോഗ നമുക്കും സമൂഹത്തിനും എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന സംയോജിത ബോധവൽക്കരണ പരിപാടി ( 20.06.2024) പേരൂർക്കട എസ്എപി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലും ( 21.06.24) തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലും നടക്കും. കൊല്ലം ശ്രീനാരായണ വനിതാ കോളജും കൊല്ലം നാഷനൽ ആയുഷ് മിഷനുമായി ചേർന്ന് ( 20.06.24) വെബിനാറും സംഘടിപ്പിക്കും.പേരൂർക്കട എസ്എപി പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ നടക്കുന്ന പരിപാടി പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ഓഫ് കമ്യൂണിക്കേഷൻ അഡിഷനൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഐഐഎസ് ഉദ്ഘാടനം ചെയ്യും. 21ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഹോളിസ്റ്റിക്…

Read More