കളിവള്ളം തുഴയുന്ന നീലപൊന്മാന്‍: 70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം

konnivartha.com: ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ സ്നേഹോപഹാരം വിനോദ് രാജ് നല്‍കി. ‘നീലപൊന്‍മാന്‍’ എന്ന പേരില്‍ മുത്തശ്ശന്‍ കുഞ്ചാക്കോ 1975-ല്‍ സിനിമ നിര്‍മിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം നീലപൊന്‍മാന്‍ ആയത് ഇരട്ടി സന്തോഷം നല്‍കുന്നതാണെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ആലപ്പുഴക്കാരന്‍ എന്ന നിലയില്‍ വള്ളംകളിയുടെ ഭാഗ്യചിഹ്ന പ്രകാശനത്തിന് പങ്കുകൊള്ളാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്.…

Read More

കോന്നി കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

  konnivartha.com:  കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആയില്യത്തോട് അനുബന്ധിച്ച് നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . പൂജകൾക്ക് രാജു ഊരാളി കാര്‍മികത്വം വഹിച്ചു.

Read More

സ്നേഹപ്രയാണം 526-ാം ദിന സംഗമം കോന്നിയില്‍ നടന്നു

  konnivartha.com: മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണംഎന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സ്നേഹപ്രയാണം 526-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനം ചെന്നീർക്കര ശാലോം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽമേരി ജോൺ കോന്നിയില്‍ നിർവഹിച്ചു. ശാലോം പബ്ലിക് സ്കൂൾ അദ്ധ്യാപകനും അക്കാഡമിക് കോർഡിനേറ്ററുമായ എസ്സ് കൃഷ്ണകുമാർ,അദ്ധ്യാപിക ഹണി,പരിസ്ഥിതി പ്രവർത്തകൻ സലീൽ വയലാത്തല, ദേവലോകം ഡയറക്ടർഅജീഷ്, എന്നിവർ സംസാരിച്ചു. ശാലോം പബ്ലിക് സ്കൂൾ അദ്ധ്യാപകരും, വിദ്യാർഥികളും പങ്കെടുത്തു. വയോജനങ്ങളെ ആദരിക്കുകയും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Read More

ഡോ: ജിതേഷ്ജിയ്ക്ക്  ‘റോട്ടറി എക്‌സലൻസ്- 2024’ അവാർഡ്

    Konnivartha. Com/കൊല്ലം : ‘റോട്ടറി ക്ലബ് ഓഫ് കൊയ്ലോൺ ഈസ്റ്റ് ‘ ഏർപ്പെടുത്തിയ ഇക്കൊല്ലത്തെ ‘റോട്ടറി എക്‌സലൻസ് -2024’ പുരസ്‌കാരം അന്താരാഷ്ട്ര ഖ്യാതി നേടിയ അതിവേഗചിത്രകാരനും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ്’ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവും ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ഡോ. ജിതേഷ്ജിയ്ക്ക് ലഭിച്ചു. കാൽലക്ഷം രൂപയും (25001 രൂപ) പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 2024 ജൂലൈ 13 ശനിയാഴ്ച രാത്രി 7 പി എം ന് കൊല്ലം തേവള്ളി ഓലയിൽ റോട്ടറി സെന്ററിൽ നടക്കുന്ന റോട്ടറി ഇൻസ്റ്റല്ലേഷൻ ആഘോഷചടങ്ങിൽ കൊല്ലം എം. പി എൻ കെ പ്രേമചന്ദ്രൻ സമ്മാനിക്കും. റോട്ടറി ക്ലബ് പ്രസിഡന്റ് കിഷോർ കുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, റോട്ടറി ഇന്റർനാഷണൽ ഫണ്ട് ഡെവലപ്പ്മെന്റ് കമ്മിറ്റി മെമ്പറും മുൻ ഡിസ്ട്രിക്ട് ഗവർണറുമായ ഡോ :…

Read More

പ്രകൃതിക്കുമേൽ മനുഷ്യാധിനിവേശത്തിന്‍റെ അപായസൂചന

  പ്രകൃതിക്കുമേൽ മനുഷ്യാധിനിവേശത്തിന്റെ അപായസൂചന നൽകി ‘മയിൽപ്പീലി’ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തുടക്കം പ്രകൃതിക്കുമേൽ മനുഷ്യാധിനിവേശത്തിന്റെ അപായസൂചന നൽകി വനംവകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് തുടക്കം. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന പന്നിമൂക്കൻ തവളകളുടെ കഥപറയന്ന ‘മാലി’ എന്ന 11 മിനുറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ചിത്രത്തോടെയാണ് പി ടി പി നഗറിലെ ഫോറസ്റ്റ് കോംപ്ലക്‌സിൽ ആരംഭിച്ച മേളയ്ക്ക് തിരിതെളിഞ്ഞത്. തമിഴ്‌നാട് സ്വദേശിയായ ഉമ എന്ന വീട്ടമ്മ നീന്തൽ പഠിച്ച് ചിത്രീകരിച്ച കോറൽ വുമൺ എന്ന ഡോക്യുമെന്ററിയും ശൈലികൊണ്ട് വ്യത്യസ്ഥത പുലർത്തി. പെയിന്റിങ്ങുകളിലൂടെ അറിഞ്ഞ പവിഴപ്പുറ്റുകളെ കൂടുതൽ അടുത്തറിയാൻ അവർ സ്‌കൂബാ ഡൈവിങ് പഠിക്കുകയും പവിഴപ്പുറ്റുകളെക്കറിച്ച് ഡോക്യുമെന്ററി ചിത്രീകരിക്കുകയുമായിരുന്നു. രാജ്യാന്തര തലത്തിൽ നിരവധി അവാർഡുകൾ നേടിയ അലജാൻഡ്രോ ലോയ്സ ഗ്രിസി സംവിധാനം ചെയ്ത ബൊളീവിയൻ സിനിമ ഉതാമ പ്രേക്ഷക ശ്രദ്ധനേടി. സുരേഷ് ഇളമൻ സംവിധാനം ചെയ്ത ഓട്ടോ ബയോഗ്രഫി ഓഫ്…

Read More

‘യേശുദാസ് സാഗരസംഗീതം’ പുസ്തകപ്രകാശനം നാളെ (ജൂലൈ 3)

  ആറര പതിറ്റാണ്ടോളം മലയാളികളെയാകെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന സംഗീതലോകത്തെ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിനെ കുറിച്ച് ജി.ബി. ഹരീന്ദ്രനാഥ് സമ്പാദനവും പഠനവും നിർവഹിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘യേശുദാസ് സാഗരസംഗീതം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നാളെ (ജൂലൈ 3ന് ബുധനാഴ്ച) വൈകിട്ട് 3.30ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കൂത്തമ്പലത്തിൽ സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ചീഫ് വിപ്പ് എൻ. ജയരാജ്, കെ. ജയകുമാർ, കുമാരകേരളവർമ, സൂര്യ കൃഷ്ണമൂർത്തി, രാജശ്രീ വാര്യർ, ഡോ. അച്യുത് ശങ്കർ എസ്. നായർ, സാംസ്‌കാരികവകുപ്പു ഡയറക്ടർ മായ എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങും. ഡോ. അച്യുത് ശങ്കർ എസ്. നായർ പുസ്തകം പരിചയപ്പെടുത്തും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിക്കും. വിൽപ്പനവിഭാഗം അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതവും പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ സുജ…

Read More

അമ്മ :മോഹന്‍ലാല്‍ പ്രസിഡന്റ്, സിദ്ധിഖ് ജനറല്‍ സെക്രട്ടറി

  അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.മൂന്നാം തവണയും പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഇടവേള ബാബു ഒഴിഞ്ഞതോടെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ സിദ്ധിഖിനെതിരെ മത്സരിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ സിദ്ധിഖ് വിജയിക്കുകയായിരുന്നു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ബാബുരാജ് ജോയിന്റ് സെക്രട്ടറിയായി. പ്രസിഡന്റായി മൂന്നാം തവണയും മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകന്ദനും എതിരാളികളില്ലാതെ വിജയിച്ചു. കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, വിനു മോഹന്‍, ടൊവിനോ തോമസ്, അന്‍സിബ, അനന്യ, സരയു തുടങ്ങിയവര്‍ കമ്മിറ്റിയിലുണ്ട് photo:file

Read More

മനുഷ്യത്വം വീണ്ടെടുക്കുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം : പ്രമോദ് നാരായൺ എം.എൽ.എ

  konnivartha.com/ തിരുവല്ല : വിദ്യാഭ്യാസത്തിന്‍റെ പരമായ പ്രധാന ലക്ഷ്യം മനുഷ്യത്വം വീണ്ടെടുക്കുക എന്നാതാവണമെന്നും ധാർമ്മീകതയും നീതിബോധവും ഉയർത്തി പിടിക്കുന്ന തലമുറ ഉണ്ടാവണമെന്നും അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. വൈ.എം. സി.എ സബ് – റീജൺ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ അറിവ് നേടുന്നതോടൊപ്പം അന്തസ്സും സംസ്കാരവും നഷ്ടപെട്ട് പോകാതെ, തോൽവിക്ക് മുമ്പിൽ പതറാതെ വിജയത്തിൽ നിഗളിക്കാത്തവരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. സബ് – റീജൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ അനുഗ്രഹ സന്ദേശം നൽകി. വൈ.എം.സി.എ സംസ്ഥാന വൈസ് ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര, മുൻ സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൽ, മുൻ സബ്- റീജൺ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജോ ഇലഞ്ഞുംമൂട്ടിൽ, അഡ്വ. എം.ബി നൈനാൻ,…

Read More

സംസ്ഥാനത്ത് അഞ്ച് പുതിയ തീയേറ്റർ സമുച്ചയങ്ങൾ വരുന്നു

  സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെ.എസ്.എഫ്.ഡി.സി.) കീഴിൽ പുതിയ അഞ്ച് തീയേറ്റർ സമുച്ചയങ്ങൾ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് സാംസ്‌കാരികം, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. എംഎൽഎമാരായ എം നൗഷാദ്, കടകംപള്ളി സുരേന്ദ്രൻ, കെ പ്രേംകുമാർ, പി വി ശ്രീനിജൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തീയേറ്റർ സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നത്. ആലപ്പുഴ ജില്ലയിൽ കായംകുളം മുനിസിപ്പാലിറ്റിയിൽ മൂന്ന് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കോട്ടയം ജില്ലയിൽ വൈക്കം മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, തൃശൂർ ജില്ലയിൽ അളഗപ്പനഗർ പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കണ്ണൂർ ജില്ലയിൽ പായം പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം…

Read More

ലോക ലഹരി വിരുദ്ധ ദിനം : ശാസ്ത്ര മാജിക്കുകളുമായി റാന്നി ബി.ആർ.സി

  konnivartha.com: ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി റാന്നി ബി.ആർ.സി.  ബി.പി.സി ഷാജി എ സലാം ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി ഗവ.യു.പി. സ്കൂൾ അധ്യാപിക ബിന്ദു ജി. നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രത്യേക അധ്യാപിക രാജശ്രീ ആർ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. ശാസ്ത്ര രംഗം ഉപജില്ലാ കോ -ഓർഡിനേറ്റർ എഫ്. അജിനിയും ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളും ചേർന്ന് ശാസ്ത്ര മാജിക്കുകൾ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ലഹരി വിരുദ്ധ റാലിയിൽ പഴവങ്ങാടി ഗവ.യു.പി. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ബി ആർ സി അംഗങ്ങളും എം.എസ് .ടി.ടി.ഐ വിദ്യാർത്ഥികളും പങ്കെടുത്തു. ബി.പി.സി ഷാജി എ. സലാം ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ അനുഷ ശശി, ചിത്തിര കെ.എസ്, ശാസ്ത്രാധ്യാപിക എഫ് അജിനി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Read More