കോന്നി കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

 

konnivartha.com:  കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആയില്യത്തോട് അനുബന്ധിച്ച് നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . പൂജകൾക്ക് രാജു ഊരാളി കാര്‍മികത്വം വഹിച്ചു.