സ്നേഹപ്രയാണം 526-ാം ദിന സംഗമം കോന്നിയില്‍ നടന്നു

 

konnivartha.com: മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണംഎന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സ്നേഹപ്രയാണം 526-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനം ചെന്നീർക്കര ശാലോം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽമേരി ജോൺ കോന്നിയില്‍ നിർവഹിച്ചു.

ശാലോം പബ്ലിക് സ്കൂൾ അദ്ധ്യാപകനും അക്കാഡമിക് കോർഡിനേറ്ററുമായ എസ്സ് കൃഷ്ണകുമാർ,അദ്ധ്യാപിക ഹണി,പരിസ്ഥിതി പ്രവർത്തകൻ സലീൽ വയലാത്തല, ദേവലോകം ഡയറക്ടർഅജീഷ്, എന്നിവർ സംസാരിച്ചു. ശാലോം പബ്ലിക് സ്കൂൾ അദ്ധ്യാപകരും, വിദ്യാർഥികളും പങ്കെടുത്തു. വയോജനങ്ങളെ ആദരിക്കുകയും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

error: Content is protected !!