70th National Film Awards full winners list: Aattam wins Best Film, Rishab Shetty is Best Actor, KGF 2 and Kantara bag top honours konnivartha.com: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. പുരസ്കാരങ്ങൾ: നടൻ – ഋഷഭ് ഷെട്ടി (കാന്താര) മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്) സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി) ജനപ്രിയ ചിത്രം -കാന്താര നവാഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ ഫീച്ചർ ഫിലിം – ആട്ടം തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം) തെലുങ്ക് ചിത്രം – കാർത്തികേയ 2. തമിഴ്…
Read Moreവിഭാഗം: Entertainment Diary
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു
konnivartha.com: 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മമ്മുട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി നിർമിച്ചു ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ആണു മികച്ച ചിത്രം. ആടുജീവിതത്തിലെ അഭിനയത്തിനു പൃഥിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനു ഉർവശിയും തടവ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബീന ആർ. ചന്ദ്രനും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആടു ജീവിതത്തിന്റെ സംവിധായകൻ ബ്ലെസിയാണ് മികച്ച സംവിധായകൻ. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജോജു ജോർജിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് നിർമിച്ച് രോഹിത് എം ജി കൃഷ്ണൻ സംവിധായകൻ ചെയ്ത ഇരട്ടയാണ് മികച്ച രണ്ടാമത്തെ ചിത്രം. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സ്വഭാവനടനായും പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രൻ മികച്ച…
Read Moreനമഹയുടെ ഓണം സെപ്തംബർ 15 ന്
konnivartha.com/ എഡ്മിന്റൻ :ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസ്സോസിയേഷൻ്റെ (നമഹ) ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 15 ന് ഞായറാഴ്ച എഡ്മണ്ടനിലെ ബൽവിൻ കമ്യൂണിറ്റി ഹാളിൽ വച്ച് നടക്കും രാവിലെ 10 മണിക്ക് അത്തപൂക്കളത്തോടുകുടി ആരംഭിക്കുന്ന പരിപാടികൾ മവേലി വരവ്,നമഹ മാതൃസമിതി ഒരുക്കുന്ന തിരുവാതിരക്കളി,ശിങ്കാരിമേളം,പുലിക്കളി,വടം വലി,കുട്ടികളുടെ കലാകായിക മത്സരങ്ങൾ കൂടാതെ വിഭവസമൃദ്ധമായ ഓണ സദ്യയും നമഹ നിങ്ങൾക്കായി ഒരുക്കുന്നു. പരിപാടികളിൽ പങ്കെടുക്കാനായും ആസ്വദിക്കാനും എഡ്മണ്ടനിലെ മുഴുവൻ മലയാളികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.നമഹ ബോർഡ് മെമ്പർ റിമ പ്രകാശ് പ്രോഗ്രാം കോർഡിനേറ്റർ ആയും സെക്രട്ടറി അജയപിള്ള, പ്രഡിഡൻ്റ് രവി മങ്ങാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. വാർത്ത: ജോസഫ് ജോൺ കാൽഗറി
Read Moreദേശീയ -സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ പ്രഖ്യാപിക്കും ( ആഗസ്റ്റ് 16 )
konnivartha.com: എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നാളെ (ആഗസ്റ്റ് 16) വൈകിട്ട് മൂന്നു മണിക്കു പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്ക്കാരം ആണ് പ്രഖ്യാപിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കും സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നത് .മന്ത്രി സജി ചെറിയാൻ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കും.
Read Moreഡാലസ് മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു
ഫോമ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബേബി മണക്കുന്നേല്‍ പാനലിനെ ഡാലസ് മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു ബിനോയി സെബാസ്റ്റ്യന്‍ konnivartha.com/ ഡാലസ്: ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ പൂണ്ടക്കാനയില്‍ വച്ചു നടന്ന അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ബേബി മണക്കുന്നേല്‍, സെക്രട്ടറി ബിജു വര്‍ഗീസ്, ട്രഷററാര്‍ സിജില്‍ പാലക്കലോഡി എന്നിവര്‍ ഉള്‍പ്പെട്ട ടീമിനും സതേണ്‍ റീയിണല്‍ വൈസ് പ്രസിഡന്റായി വിജയിച്ച ബിജു ലോസണേയും ഡാലസ് മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു. ഇര്‍വിംഗ് പസന്ത് ഹാളില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ഡയറക്ടര്‍മാരായ ഡസ്റ്റര്‍ ഫേരേര, തൊമ്മച്ചന്‍ മുകളേല്‍, അസോസിഷന്‍ നേതാക്കളായ ജൂഡി ജോസ്, സുനു മാത്യു തുടങ്ങിവര്‍ സംസാരിച്ചു. ഡാലസില്‍ വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏവരേയും സഹകരിപ്പിച്ചുകൊണ്ട് ഓഗസ്റ്റ് അവസാനം വിജയികള്‍ക്ക് വമ്പിച്ച സ്വീകരണമൊരുക്കുമെന്ന് ഡസ്റ്റര്‍ ഫോര പറഞ്ഞു, മലയാളികളുടെ സാംസ്‌ക്കാരിക…
Read Moreരഥഘോക്ഷയാത്രയ്ക്ക് കല്ലേലി കാവിൽ വരവേൽപ്പ് നൽകി
ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരി ചടങ്ങിന് സമർപ്പിക്കുവാനുള്ള പവിത്രമായ നെൽക്കതിരും വഹിച്ചു കൊണ്ട് തമിഴ്നാട്ടിലെ രാജപാളയത്ത് നിന്നും പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ടാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ്പ് നൽകി. നിറപുത്തരിയ്ക്ക് ഉള്ള നെൽക്കതിരുകൾ തിരു സന്നിധിയിൽ പൂജിച്ചു. രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടുത്തെ വയലുകളിൽ നിറ പുത്തരിയ്ക്കു വേണ്ടിയാണ് നാഗ രാജന്റെ നേതൃത്വത്തില്‍ നെൽക്കൃഷി ചെയ്യുന്നത്. അച്ചൻ കോവിൽകറുപ്പ സ്വാമി കോവിൽ മുൻ കറുപ്പൻ സി. പ്രദീപ്, രാജ പാളയം കൃഷിക്കാരായ കണ്ണൻ, രമേശ്, വെങ്കിടേഷ്, വെട്രിവേൽ, രാംറാജ്, കൃഷ്ണ സ്വാമി, മുരുകേഷൻ എന്നിവർ അകമ്പടി സേവിച്ചു. കല്ലേലി കാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി.
Read Moreവിശ്വാസത്തിന്‍റെ പതാക ഉയർന്നു; റോക്ക് ലാൻഡ് ഇടവകയുടെ അഭിമാനമായി കൊടിമരം ആശീർവദിച്ചു
ന്യൂയോര്‍ക്ക്: ഭാരതീയ പാരമ്പര്യത്തിന്റെയും സീറോ മലബാർ സഭയുടെയും അഭിമാനം ഉയർത്തി റോക്ക്‌ലാന്‍ഡ് വെസ്ലി ഹില്‍സിലുള്ള ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ചിന്റെ കൊടിമരം ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് വെഞ്ചരിച്ചു. ഇതേ തുടര്‍ന്ന് ഈമാസം 16,17,18 തീയതികളില്‍ നടക്കുന്ന വി. കന്യകാമറിയത്തിന്റെ സ്വര്ഗാരോഹണ തിരുന്നാളിന് കൊടിയേറ്റവും നടന്നു. സ്വര്‍ണ്ണ നിറത്തിലുള്ള കൊടിമരം സൂര്യ പ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് കാണാന്‍ മനോഹരമായിരുന്നു. പള്ളിയുടെ വിശാലമായ മുന്‍ ഭാഗത്ത് റോഡിനോട് ചേര്‍ന്നാണ് കൊടിമരം. കൊടിമരം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വികാരിയായിരുന്ന ഫാ. റാഫേല്‍ അമ്പാടന്‍, ഇപ്പോഴത്തെ വികാരി ഫാ. സ്റ്റീഫന്‍ കണിപ്പള്ളില്‍ എന്നിവരുടെ സഹകാര്‍മികത്വത്തില്‍ ബിഷപ്പ് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷമായിരുന്നു ഇടവകയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ കൊടിമരം വെഞ്ചരിപ്പ്. കൊടിമരം നമ്മുടെ വിശ്വാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ബിഷപ്പ് വിശദീകരിച്ചു. ഹൈന്ദവാചാരപ്രകാരം ക്ഷേത്രങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നു. പിന്നീടത്…
Read Moreചരിത്രബോധമില്ലാതെ വളരുന്ന തലമുറ ഇന്ത്യൻ ജനാധിപത്യത്തിനു വൻഭീഷണിയാവും : ഡോ. ജിതേഷ്ജി
konnivartha.com: ഡോക്ടറും എഞ്ചിനീയറുമാകാൻ ശ്രമിക്കലാണ് വിദ്യാഭ്യാസത്തിന്റെ പരമപ്രധാന ലക്ഷ്യമെന്ന് തെറ്റിദ്ധരിക്കുന്നവരുടെ ലോകത്ത് ചരിത്രബോധമില്ലാതെ വളരുന്ന തലമുറ ഇന്ത്യൻ ജനാധിപത്യത്തിനു വരുംനാളുകളിൽ വൻഭീഷണിയാവുമെന്ന് പ്രമുഖ ചരിത്രവിചിന്തകൻ ഡോ. ജിതേഷ്ജി പറഞ്ഞു. രാജ്യത്തിന്റെ മഹനീയചരിത്രം മംഗൾ പാണ്ഡെയും ഭഗത് സിംഗും ഉദ്ദം സിംഗും ചന്ദ്രശേഖർ ആസാദും രാജ് ഗുരുവും സുഖ് ദേവും പോലെയുള്ള നാടിന് സ്വജീവിതം ആത്മബലി നൽകിയ ധീരദേശാഭിമാനികളുടെ ചോരയിലെഴുതിയതാണ്. ചരിത്രബോധമെന്നാൽ ജനിച്ച മണ്ണിനോടുള്ള നന്ദിയും കൂറും തന്നെയാണ്. ജിതേഷ്ജി ചൂണ്ടിക്കാട്ടി. അടിമാലി ‘പച്ച’ സാംസ്കാരിക കൂട്ടായ്മയും നളന്ദ ബുക്സും കോനാട്ട് പബ്ലിക്കേഷൻസും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്രസമരസന്ദേശ യാത്ര ‘ പ്രയാണം ‘ പത്തനാപുരം ഗാന്ധിഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 15 വരെ നീളുന്ന ‘പ്രയാണം’, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ആഗസ്റ്റ് 15 ന് ഇടുക്കി ബൈസൻ…
Read Moreഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ ബലി തർപ്പണം നടന്നു
1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം; ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ ബലി തർപ്പണം കോന്നി :അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും 1001 കരിക്ക് പടേനിയും 1001 മുറുക്കാൻ സമർപ്പണവും നടന്നു. നിലവിളക്ക് കൊളുത്തി പിതൃക്കളെ ഉണർത്തി ഊട്ടും പൂജയും അർപ്പിച്ച് പുണ്യാത്മാക്കൾക്ക് തേക്കിലയും പുന്നയിലയും നാക്ക് നീട്ടിയിട്ട് അതിൽ 1001 കൂട്ട് മുറുക്കാനും ഇളനീരും ഓര് വെള്ളവും ചുടുവർഗ്ഗ വിളകളും തെണ്ടും തെരളിയും വെച്ച് പരമ്പ് നിവർത്തി അതിൽ 1001 കരിക്ക് വെച്ചു ഊരാളി മല വിളിച്ചു ചൊല്ലി പിൻ തലമുറക്കാർ 999 മലയെ വന്ദിച്ച് അടുക്കാചാരങ്ങൾ വെച്ച് പൂർവ്വികരുടെ…
Read Moreഅറബ് കലാകാരൻമാരുടെ പെയിന്റിംഗ് പ്രദർശനം ഇന്ന് മുതല്‍
konnivartha.com: കൊച്ചി : കലാസൃഷ്ടികളുടെ മികവിന് ആഗോളവേദിയൊരുക്കി ദർബാർ ഹാളിൽ വെള്ളിയാഴ്ച അന്താരാഷ്ട്ര ആർട്ട് എക്സ്ബിഷന് തുടക്കമാകുന്നു. കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാരുടെ ഉന്നമത്തിനായി തുടക്കംകുറിച്ച റിസ്ഖ് ആർട്ട് ഇനീഷേറ്റീവിന്റെ നേതൃത്വത്തിലാണ് എക്സിബിഷൻ. അന്താരാഷ്ട്ര കലാസൃഷ്ടികളുടെ പ്രദർശനത്തിനൊപ്പം കേരളത്തിലെയും യുഎഇയിലെ കലാകാരൻമാരുടെ മികച്ച സൃഷ്ടികളും പ്രദർശനത്തിലുണ്ടാവും. കേരള ലളിത കലാ അക്കാദമിയും അബുദാബി സാംസ്കാരിക-ടൂറിസം വകുപ്പുമായി സഹകരിച്ചാണ് എക്സിബിഷൻ. ഇന്തോ അറബ് സാംസ്കാരിക വൈവിധ്യത്തിന്റെ സംഗമവേദികൂടിയാകും പ്രദർശനം. രാവിലെ 10.30 ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വീഡിയോ സന്ദേശത്തിലൂടെ ചടങ്ങിൽ ഭാഗമാകും. എറണാകുളം എംഎൽഎ ടി ജെ വിനോദ് മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഫീന യൂസഫ് അലി, ക്രിയേറ്റീവ്…
Read More