കോന്നി ഉപജില്ല കേരള സ്‌കൂൾ കലോത്സവം ഇന്ന് മുതല്‍ 14 വരെ നടക്കും

  konnivartha.com; ഉപജില്ല കേരള സ്‌കൂൾ കലോത്സവം 11, 12, 13, 14 തീയതികളിൽ കോന്നിയിൽ നടക്കും. ഗവ. എച്ച്എസ്എസ്, ഗവ. എൽപി സ്‌കൂൾ, ആർവി എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കുയിരിക്കുന്നത്. 12-ന് 9.30-ന് കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. 3602 കുട്ടികൾ മേളയിൽ മത്സരിക്കുമെന്ന് എഇഒ ആർ.എസ്. ബിജു കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Read More

കലയുടെ വസന്തം കഥാപ്രസംഗത്തിലൂടെ സാദ്ധ്യമാക്കണം :കാവാലം ശ്രീകുമാർ

  konnivartha.com; കൊല്ലം /ശാസ്താം പൊയ്ക :കലയുടെ വസന്ത കാലം കഥാപ്രസംഗത്തിലൂടെ സാദ്ധ്യമാക്കണമെന്നും ആർ.പി പുത്തൂർ എന്ന കാഥികപ്രതിഭ അത്തരം ലക്ഷ്യത്തോടെയാണ് കലാരംഗത്ത് പ്രവർത്തിച്ചതെന്നും അത്തരം സുസജ്ജമായ സാംസ്കാരിക പ്രവർത്തനങ്ങൾ താണ് ശ്രദ്ധ കൊടുക്കേണ്ടതെന്നും പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ  കാവാലം ശ്രീകുമാർ അഭിപ്രായപ്പെട്ടു.ആർ.പുത്തൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ പ്രതിഭകളായ പുളിമാത്ത് ശ്രീകുമാർ, ജി.ജ്യോതിലാൽ, റാണി മോനച്ചൻ, കേരളപുരം ശ്രീകുമാർ,മുഞ്ഞിനാട് പത്മകുമാർ, .ജീവകാരുണ്യ പുരസ്‌കാരം ട്രാക്കിനുവേണ്ടി ജോയിന്റ് ആർ. ടി. ഒ. ശരത്ചന്ദ്രൻ, സെക്രട്ടറി ഷാനവാസ്‌ തുടങ്ങിയവർ ഏറ്റുവാങ്ങി. ചടങ്ങിൽ രാജൻ മലനട , കല്ലട ശശി ഗോപാൽ, ട്രിനിറ്റി രാജൻ, ശ്യാം ശിവരാജൻ എന്നിവരെ ആദരിച്ചു. കാഥിക എ.എസ്. ഭവി കാലക്ഷ്മിയുടെ കഥാപ്രസംഗ അരങ്ങേറ്റവും നിതീഷ് പെരുവണ്ണാനും സംഘവും അവതരിപ്പിച്ച തെയ്യവും ഉണ്ടായിരുന്നു. തരംഗിണി പ്രസിഡൻ്റ് ബിജു സത്യപാൽ…

Read More

SSMB29ന്‍റെ  ക്യാരക്റ്റർ പോസ്റ്റർ റിലീസായി

konnivartha.com; എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്, ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷക്ക് വിരാമമിട്ട് ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ഗ്ലോബ് ട്രോട്ടറിന്റെ ലോകത്തു നിന്നുള്ള കുംഭൻ എന്ന കഥാപാത്രമാണ് പ്രിത്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഇതുവരെയുള്ള ഏറ്റവും അഭിലാഷമായ ലോകനിർമ്മാണ സംരംഭമാണ് ഗ്ലോബ് ട്രോട്ടർ. ‘SSMB29’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. കണ്ടതിൽ നിന്ന് വ്യത്യസ്തമായി ദുഷ്ടനും ക്രൂരനും ആജ്ഞാശക്തിയുള്ളതുമായ ഒരു എതിരാളിയായി പൃഥ്വിരാജ് കുംഭയായി മാറുന്നു. ഒരു ഹൈടെക് വീൽചെയറിൽ പൃഥ്വിരാജിനെ ഒരു പുതിയ കാലഘട്ടത്തിലെ വില്ലനായി പരിചയപ്പെടുത്തുന്നതായി പോസ്റ്ററിൽ കാണിക്കുന്നു.എസ്.എസ്. രാജമൗലിയുടെ മുദ്ര പതിപ്പിച്ചിരിക്കുന്ന ഒരു കേന്ദ്ര കഥാപാത്രത്തെയാണ് പ്രിത്വിരാജിന്റെ കുംഭ പോസ്റ്റർ സൂചിപ്പിക്കുന്നത്. അദ്ദേഹം എപ്പോഴും തന്റേതായ ഒരു ലീഗിലാണ്. ഇത് ചിത്രത്തിന്റെ…

Read More

നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും:യാത്രാ സമയം കുറയ്ക്കാനും പ്രാദേശിക സഞ്ചാരം മെച്ചപ്പെടുത്താനും വിവിധ സംസ്ഥാനങ്ങളിലെ ടൂറിസവും വ്യാപാരവും പ്രോത്സാഹിപ്പിക്കാനും പുതിയ വന്ദേ ഭാരത് ട്രെയിനുകൾ konnivartha.com; ഇന്ത്യയുടെ ആധുനിക റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ എട്ടിന് രാവിലെ 8:15-ഓടെ വാരാണസി സന്ദർശിക്കുകയും നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. ലോകോത്തര റെയിൽവേ സേവനങ്ങളിലൂടെ പൗരന്മാർക്ക് എളുപ്പവും വേഗമേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്ര പ്രദാനം ചെയ്യുകയെന്ന പ്രധാനമന്ത്രിയുടെ ദർശനം സാക്ഷാത്കരിക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണിത്. പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ബനാറസ്–ഖജുരാഹോ, ലഖ്‌നൗ–സഹാരൻപൂർ, ഫിറോസ്പൂർ–ഡൽഹി, എറണാകുളം–ബെംഗളൂരു എന്നീ റൂട്ടുകളിൽ സർവീസ് നടത്തും. പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾക്കിടയിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിലൂടെ, ഇവ പ്രാദേശിക മൊബിലിറ്റി വർദ്ധിപ്പിക്കുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും…

Read More

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : മികച്ച ജനപ്രിയ ചിത്രം ‘പ്രേമലു’, മികച്ച ഗാനരചയിതാവ് വേടൻ

  മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ konnivartha.com; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം .   മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി.   സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടി. മികച്ച സംവിധായകൻ: ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്).,മികച്ച സ്വഭാവ നടി: ലിജോമോൾ,മികച്ച ഗാനരചയിതാവ്: വേടൻ,മികച്ച തിരക്കഥാകൃത്ത്: ചിദംബരം,മികച്ച തിരക്കഥാകൃത്ത്(അഡാപ്റ്റേഷൻ): ലാജോ…

Read More

കേരള സ്കൂള് ശാസ്ത്രോത്സവം:അഫ്സയ്ക്ക് ജില്ലതല എ ഗ്രേഡ്

  konnivartha.com; പത്തനംതിട്ട ജില്ലാ കേരള സ്കൂള് ശാസ്ത്രോത്സവത്തില്‍ കോന്നി ഊട്ടുപാറ സെന്റ്‌ ജോര്‍ജ് ഹൈസ്കൂളിലെ ഒമ്പതാം  തരം വിദ്യാര്‍ഥിനി അഫ്സയ്ക്ക് പേപ്പര്‍ ക്രാഫ്റ്റ് ഇനത്തില്‍ എ ഗ്രേഡ് ലഭിച്ചു . സംസ്ഥാന തല മത്സരം പാലക്കാട് നടക്കും . കോന്നി അരുവാപ്പുലം കാരുമലമുരുപ്പില്‍ സാധുകുട്ടന്‍റെ മകള്‍ ആണ് . പേപ്പര്‍ കൊണ്ട് നിരവധി രൂപങ്ങള്‍ സൃഷ്ടിക്കുന്ന അഫ്സ മത്സരിച്ച എല്ലാ തലത്തിലും ഒന്നാം സ്ഥാനം നേടി . പാലക്കാട് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ ഉള്ള തയാറിലാണ് അഫ്സ .അഫ്സയ്ക്ക് എല്ലാ ആശംസകളും നേരുന്നു

Read More

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ഇന്ത്യയിലെ ആദ്യത്തെ ഡിസൈൻ സൂ ഒല്ലൂർ മണ്ഡലത്തിലെ പുത്തൂരിലാണ്. 338 ഏക്കറിൽ 380 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്കു കൂടിയാണിത് konnivartha.com; തൃശ്ശൂര്‍ പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മൃഗശാലകള്‍ വിനോദത്തിന് മാത്രമുള്ള ഉപാധിയല്ല, പ്രകൃതിയെ അടുത്തറിയുന്നതിനും വിജ്ഞാനം സമ്പാദിക്കുന്നതിനും ഉതകുന്ന ഇടങ്ങളായി അവ മാറുകയാണെന്ന് മുഖ്യമന്ത്രി. പ്രകൃതിയെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സംരക്ഷിച്ചുകൊണ്ട് നിര്‍മ്മിച്ച ഡിസൈനര്‍ സൂവിലൂടെ പകര്‍ന്നു കിട്ടുന്ന അറിവ് പ്രകൃതിയോടും പ്രകൃതി സംരക്ഷണത്തിനോടും നമുക്കുള്ള പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിലെ ജല സംരക്ഷണം, ജല പുനരുപയോഗം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമമായ മാതൃകകള്‍ ഇവിടെയുണ്ട്. വികസന പദ്ധതികള്‍ക്കായി മരങ്ങള്‍ മുറിച്ചു നീക്കേണ്ടി വന്നാല്‍ പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന നിലപാടോടെയാണ് നാം മുന്നോട്ട് പോകുന്നത്. ഇവിടെയും…

Read More

ഇലന്തൂര്‍ ബ്ലോക്ക് കേരളോത്സവം: ചെറുകോലിന് ഓവറോള്‍ കിരീടം

  ഇലന്തൂര്‍ ബ്ലോക്ക്‌ തല കേരളോത്സവം സമാപിച്ചു. സെന്റ് തോമസ് കോളേജ് കോഴഞ്ചേരി, അരീന ഇലഞ്ഞിക്കല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, നെടിയകാല ഗ്രൗണ്ട്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ നടന്ന എണ്‍പതോളം മത്സരങ്ങളിലായി മുന്നൂറോളംംപേര്‍ പങ്കെടുത്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡന്റ് കെ.ആര്‍ അനീഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം പ്രസിഡന്റ് ജെ.ഇന്ദിരദേവി ഉദ്ഘാടനം നിര്‍വഹിച്ചു. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാര്‍, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി അന്നമ്മ ജിജി ചെറിയാന്‍ മാത്യു, അഭിലാഷ് വിശ്വനാഥ്, വി ജി ശ്രീവിദ്യ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം റോയ് ഫിലിപ്പ് , ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ജി ശ്രീകല, കേരളോത്സവം സംഘാടക സമിതി കണ്‍വീനര്‍…

Read More

‘പെഡൽ ടു പ്ലാൻ്റ്’ സൈക്കിള്‍ പര്യടനങ്ങള്‍ ഒക്ടോബർ 31 മുതല്‍

ഫിറ്റ് ഇന്ത്യയുടെ നേതൃത്വത്തില്‍ ‘കശ്മീർ മുതൽ കന്യാകുമാരി വരെ’, ‘പെഡൽ ടു പ്ലാൻ്റ്’ സൈക്കിള്‍ പര്യടനങ്ങള്‍ ഒക്ടോബർ 31 മുതല്‍ konnivartha.com; ഫിറ്റ് ഇന്ത്യ’ സംരംഭത്തിന് കീഴിൽ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സംയുക്തമായി സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 31 മുതൽ “ഐക്യത്തിന്റെ ഉരുക്കുചക്രങ്ങള്‍” എന്ന പേരിൽ രണ്ട് രാജ്യവ്യാപക സൈക്കിള്‍ പര്യടനങ്ങള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേരുന്ന പര്യടനങ്ങള്‍ ദേശീയ ഐക്യത്തിന്റെയും ഇന്ത്യയുടെ ആരോഗ്യപൂര്‍ണവും കരുത്തുറ്റതുമായ മനോഭാവത്തിന്റെയും പ്രതീകമാകും. കശ്മീർ മുതൽ കന്യാകുമാരി വരെ സംഘടിപ്പിക്കുന്ന സൈക്കിള്‍ പര്യടനം 2025 ഒക്ടോബർ 31-ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ നിന്ന് ആരംഭിച്ച് പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് 2025 നവംബർ 16-ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്നതോടെ 4480 കിലോമീറ്റർ ദൂരം…

Read More