പൃഥിരാജ് സുകുമാരന്‍റെ പുതിയ ചിത്രം ” കടുവ ” : പോസ്റ്റർ പുറത്തിറങ്ങി

  പൃഥിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ” കടുവ ” യുടെ പോസ്റ്റർ പുറത്തിറങ്ങി . സംവിധായകനും തിരക്കഥാകൃത്തുമായ ജീനു ഏബ്രഹാമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിമിന്റെ ബാനറിൽ പൃഥിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ,ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ” കടുവ ” നിർമ്മിക്കുന്നത് .രവി കെ. ചന്ദ്രൻ ,എസ്. തമൻ , മോഹൻദാസ് , ഷമീർ മുഹമ്മദ് , സ്റ്റെഫി സേവ്യർ ,ലിബിൻ മോഹൻ ,സൻഞ്ചോ .ജെ ,സിനർട്ട് സേവ്യർ ,ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് അണിയറശിൽപ്പികൾ . റിപ്പോർട്ട് : സലിം പി. ചാക്കോ .

Read More

പ്രഭാസിന്‍റെ പുതിയ ചിത്രം “രാധേശ്യാം”: ഫസ്റ്റ്‌ലുക്കിന് ഉഗ്രന്‍ വരവേല്‍പ്പ്

  സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസിന്‍റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. രാധേശ്യാം എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫസ്റ്റ്‌ലുക്കിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ പേര് പ്രഖ്യാപിച്ചത്. പൂജാ ഹെഗ്‌ഡെ- പ്രഭാസ് താരജോഡികളായി എത്തുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഭാസും പൂജയും ഒന്നിച്ചു നില്‍ക്കുന്ന റൊമാന്റിക് ചിത്രമാണ് ഫസ്റ്റ്‌ലുക്കിലൂടെ പുറത്തുവിട്ടത്. നേരത്തെ തന്നെ പ്രഭാസിന്റെ പുതിയ ചിത്രം റൊമാന്റിക്ക് ചിത്രമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. താരത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ഫസ്റ്റ്‌ലുക്ക് ആരാധകരുമായി പങ്കുവെച്ചത്. ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം ഒട്ടനവധിപ്പേരാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷയിലുള്ള ഫസ്റ്റ് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. പ്രഭാസിന്റെ ഇരുപതാം ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന രാധേശ്യാം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണ കുമാര്‍ ആണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം…

Read More

പ്രഭാസിന്‍റെ പുതിയ ചിത്രം : ഫസ്റ്റ് ലുക്ക് ജൂലൈ പത്തിന് പുറത്തിറക്കും

  ബാഹുബലി താരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ജൂലൈ പത്തിന് പുറത്തിറക്കും. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ഇരുപതാം ചിത്രത്തിന്റെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലൂടെ റിലീസ് ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറതത്തുവിട്ടത്. ടൈറ്റില്‍ അനൗണ്‍സ് ചെയ്യുമെന്നറിഞ്ഞതോടെ കേരളത്തിലെ പ്രഭാസ് ഫാന്‍സും ഏറെ ആവേശത്തിലായി. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത് പൂജ ഹെഗ്‌ഡെയാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്…

Read More

‘സൂഫിയും സുജാതയും’ ഓണ്‍ലൈനില്‍ റിലീസായതിനു പിന്നാലെ വ്യാജപതിപ്പ് പുറത്ത്

  മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍. ടെലിഗ്രാം, ടൊറന്റ് സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് 200ലേറെ രാജ്യങ്ങളില്‍ ഓണ്‍ലൈനായി സിനിമ റിലീസ് ചെയ്തത്. വിജയ് ബാബു നിര്‍മാണവും നരണിപ്പുഴ ഷാനവാസ് സംവിധാനവും നിര്‍വഹിച്ച ‘സൂഫിയും സുജാതയും’ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നതിനെതിരേ തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Read More

കോവിഡ് വീഡിയോ ആൽബവുമായി മാധ്യമപ്രവർത്തകനും കുടുംബവും

കോവിഡ് വീഡിയോ ആൽബവുമായി മാധ്യമപ്രവർത്തകനും കുടുംബവും   പത്തനംതിട്ട :കോവിഡെന്ന മഹാമാരിയെ തുരത്താൻ പൊരുതുന്ന എല്ലാ പോരാളികൾക്കും ജനങ്ങൾക്കും പിന്തുണയും കരുത്തുമേകുന്ന വീഡിയോ ആൽബവുമായി മാധ്യമപ്രവർത്തകനും കുടുംബവും. “ലോകമാകെ ഉയിരെടുത്തു,,,, എന്നു തുടങ്ങുന്ന ഗാനം കേരളം ഏറ്റുചൊല്ലുകയാണ്. മാധ്യമ പ്രവർത്തകൻ സുനിൽതങ്കമണിഗോപിനാഥാണ് ഗാനരചന. ഗാനത്തിന്‍റെ ഹുക്ക് ലൈൻസ് ആയ “ഇതാണെന്റെ കേരളം…. ഒരുമയുള്ള കേരളം…. എന്നു തുടങ്ങുന്ന കേരളത്തിന്‍റെ ഐക്യം വിളിച്ചോതുന്ന വരികൾ കേരളമാകെ തരംഗമാവുകയാണ്.ഏതു പ്രതിസന്ധിയിലും എന്ന പോലെ ഈ മഹാമാരിക്കു മുന്നിലും നമ്മുടെ ഭാരതത്തിന്റെയും കൊച്ചു കേരളത്തിന്‍റെയും ഒരുമയോടെയുള്ള പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയാണെന്ന് ഗാനം ഓർമ്മിപ്പിക്കുന്നു. “കാലമിതുകാലം….? “എന്ന വീഡിയോ ആൽബത്തിന്റെ ആവിഷ്ക്കാരം ബാബു ദിവാകരൻ. സംഗീതം പഴകുളം ആന്‍റണി .ഓർക്കസ്ട്ര ബോബി സാം, ആലാപനം വില്ല്യം ഐസക്, ഡോ: വർഷാപ്രഭാകർ.കാമറ രതീഷ് അടൂർ, എഡിറ്റിംഗ് അജിത് കാടാശ്ശേരി,സാങ്കേതിക സഹായം അസിൻ അജിത്, ആരോമൽ.…

Read More

ഇന്ത്യൻ തീരത്ത് നിന്നും അപൂർവയിനം മീനിനെ കണ്ടെത്തി

ഇന്ത്യൻ തീരത്ത് നിന്നും അപൂർവയിനം മീനിനെ കണ്ടെത്തി: നിമിഷങ്ങൾക്കുള്ളിൽ നിറം മാറും; നട്ടെല്ലിൽ ശക്തിയേറിയ വിഷം (സിഎംഎഫ്ആർഐയിലെ ഗവേഷകർ കണ്ടെത്തിയത് സ്‌കോർപിയോൺ മത്സ്യവിഭാഗത്തിലെ വളരെ അപൂർവമായ ബാൻഡ് ടെയിൽ സ്‌കോർപിയോൺ മത്സ്യത്തെ) കോന്നി വാര്‍ത്ത ന്യൂസ് ഡെസ്ക് കോന്നി : നിമിഷങ്ങൾക്കുള്ളിൽ നിറം മാറാൻ കഴിയുന്ന അപൂർവയിനം മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകർ കണ്ടെത്തി. സ്‌കോർപിയോൺ മത്സ്യ വിഭാഗത്തിൽ പെട്ട വളെര അപൂർവമായ ‘ബാൻഡ്‌ടെയിൽ സ്‌കോർപിയോൺ’ മത്സ്യത്തെയാണ് തമിഴ്‌നാട്ടിലെ സേതുകരൈ തീരത്ത് നിന്ന് ഗവേഷകർ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഈ മീനിനെ ജീവനോടെ ലഭിക്കുന്നത്. കടൽപുല്ലുകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെയുള്ള ഗവേഷണ സഞ്ചാരത്തിനിടെയാണ് കടൽപുല്ലുകൾക്കിടയിൽ നിന്ന് മത്സ്യത്തെ കണ്ടൈടുത്തത്. ഏറെ സവിശേഷതകളുള്ള ഈ മീൻ ഇരകളെ പിടിക്കുന്നതിനും ശത്രുക്കളിൽ നിന്ന് രക്ഷ നേടാനുമാണ് നിറം മാറുന്നത്. ആദ്യകാഴ്ചയിൽ പവിഴത്തണ്ട് പോലെ…

Read More

വാഴ കൂമ്പ് തന്നാല്‍ ചേന കിട്ടും : മുട്ട തന്നാല്‍ ചക്ക തരാം

പഴമ തന്നെ നല്ലത് എന്നു ഓര്‍മിപ്പിച്ച് കോന്നിയില്‍ നാട്ടു ചന്ത ഒരുങ്ങുന്നു (നാടിനു നാടൻ രുചിയും പരസ്പര സ്നേഹവും കോര്‍ത്തിണക്കി ഞായർ നാട്ടു ചന്ത) കോന്നി :ഭക്ഷ്യ വസ്തുക്കള്‍ക്ക് പകരം ഇവിടെ പണം വേണ്ട .പകരം ഭക്ഷ്യ വസ്തുക്കള്‍ നല്‍കിയാല്‍ മതി . കോന്നിയില്‍ നാട്ടു ചന്ത ഒരുങ്ങുന്നു . ബാർട്ടർചന്ത എന്തെന്നും കൊറോണക്കാലം പഠിപ്പിക്കും . കാച്ചിൽ കൊടുത്താൽ കപ്പകിട്ടുന്ന, ചക്ക കൊടുത്താൽ മാങ്ങ കിട്ടുന്ന പരസ്പരം സ്നേഹമുള്ള ഒരിടം ഒരുങ്ങുന്നു . കോന്നി ഗ്രാമപ്പഞ്ചായത്തിലെ 14-ാംവാർഡ് (മഠത്തിൽകാവ്) കേന്ദ്രീകരിച്ചാണ്‌ നാട്ടുചന്ത പ്രവര്‍ത്തനം ആരംഭിക്കുന്നത് . പഴയ കാലഘട്ടത്തിൽ ഉത്പന്നങ്ങൾ പരസ്പരം കൈമാറ്റം നടത്തിവന്നിരുന്ന ബാർട്ടർ സമ്പ്രദായമാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. വാർഡിലെ കർഷകരുടെ പച്ചക്കറികൾ, ചക്ക,ചീമപ്പുളി, മുട്ട, പാൽ, കപ്പ, മാങ്ങ, തേങ്ങ, വാഴക്കൂമ്പ്, വാഴപ്പിണ്ടി, മടന്ത, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ…

Read More

ജനങ്ങളെ ബോധവൽക്കരിക്കാൻ കാർട്ടൂണുകൾക്ക് കൂടുതൽ കഴിവുണ്ട്

ഒരു ക്ലിക്കിൽ കാണാം, കൊറോണ കാർട്ടൂണുകൾ കൈ കഴുകിയില്ലെങ്കിൽ കിടപ്പാകുമെന്ന് പറയുന്നു ഒരു കാർട്ടൂൺ. മനുഷ്യൻ്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പമെന്ന് ചൂണ്ടിക്കാട്ടുന്നു മറ്റൊന്ന്. അമേരിക്കയുടെയും യൂറോപ്പിൻ്റെയും നടുക്കമാണ് ചില ചിത്രങ്ങളിൽ. ഭയാനകമായി പടരുന്ന കൊറോണയുടെ നേർ ചിത്രങ്ങളാണ് എല്ലാം. ലോക് ഡൗൺ കാലത്ത് ബോറടി മാറ്റാൻ മാത്രമല്ല, ബോധം തെളിയാനും ഉപകരിക്കുന്ന വരകൾ. കൊറോണ കാലത്തെ കാർട്ടൂണുകളുടെ ശേഖരം ആസ്വദിക്കാനും മറ്റുള്ളവർക്ക് പങ്കിടാനും ഫെയ്സ് ബുക്കിലൂടെ അവസരം ഒരുക്കിയിരിക്കുന്നത് കേരള കാർട്ടൂൺ അക്കാദമിയാണ്. കേരളത്തിലെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും കാർട്ടൂണിസ്റ്റുകളുടെ രചനകൾ വിപുലമായ ശേഖരത്തിലുണ്ട്. പത്രമാധ്യമങ്ങളിലൂടെ അറിയപ്പെടുന്നവരും ഇതിലുൾപ്പെടും. വെറും ചിരിയല്ല , ചിന്തയുടെ വലിയ തിരിച്ചറിവുകൾ നൽകുന്നുണ്ട് പല കാർട്ടൂണുകളും. ഒപ്പം, ജാഗ്രതയുടെ മുന്നറിയിപ്പുകളും. 900 + കാർട്ടൂണുകളുള്ള ശേഖരം ഇനി മുതൽ ദിവസവും 100 രചനകൾ വീതം ഉൾപ്പെടുത്തും. കൊറോണ ഭീതി കേരളത്തിൽ…

Read More

മഹിമ ക്ലബിന്‍റെ നേതൃത്വത്തില്‍ നാട്ടുകൃഷി പദ്ധതി ആരംഭിച്ചു

വിത്ത് കൊടുത്ത കുടുംബങ്ങളെ ചേര്‍ത്ത് വാട്ട്സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കി . ഗ്രൂപ്പില്‍ വിത്ത് പാകുന്നിടം തൊട്ട് വിളവ് എടുക്കുന്നതു വരെ വേണ്ടുന്ന നിര്‍ദേശങ്ങള്‍ കൊടുക്കും. ഓരോ ദിവസവും വീട്ടുകാര്‍ ഫോട്ടോ പോസ്റ്റ് ചെയ്യും കോന്നി : കോവിഡ്19 വൈറസ് വ്യാപനത്തെ ചെറുക്കാൻ ജാഗ്രതയോടെ വീടുകളിൽ കഴിയുന്ന പ്രദേശവാസികള്‍ക്ക് സ്വന്തം പുരയിടത്തിൽ കൃഷി ചെയ്യാനായി അട്ടച്ചാക്കല്‍ മഹിമ ക്ലബിന്റെ നേതൃത്വത്തില്‍ നാട്ടുകൃഷി പദ്ധതി ആരംഭിച്ചു .ജില്ലാഭരണകൂടവും ഹരിത_കേരളമിഷനും ചേർന്ന് ആരംഭിച്ച ചലഞ്ചിന്റെ ഭാഗമായിട്ടാണ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തത്. കോന്നി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഈസ്റ്റ് ഗ്രാമത്തിലെ നാടുകാണി മേഖലയിലെ എഴുപത് വീടുകളില്‍ മഹിമക്ലബിന്റെ നേതൃത്വത്തിൽ പയർ, പാവൽ വിത്തുകൾ എത്തിക്കുക മാത്രമല്ല ചെയ്യുന്നത്.വിത്ത് കൊടുത്ത കുടുംബങ്ങളെ ചേര്‍ത്ത് വാട്ട്സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കി . ഗ്രൂപ്പില്‍ വിത്ത് പാകുന്നിടം തൊട്ട് വിളവ് എടുക്കുന്നതു വരെ വേണ്ടുന്ന നിര്‍ദേശങ്ങള്‍ കൊടുക്കും.…

Read More

ജോർദാനിൽ അകപ്പെട്ട ” ആടുജീവിതം ” താരങ്ങളും സഹപ്രവർത്തകരും സുരക്ഷിതര്‍

    ജോർദാനിൽ അകപ്പെട്ട ” ആടുജീവിതം ” താരങ്ങളും സഹപ്രവർത്തകരും സുരക്ഷിതര്‍ പത്തനംതിട്ട : ‘ആടു ജീവിതം’ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിൽ എത്തിയ പൃഥ്വിരാജ് സുകുമാരൻ , ബ്ലെസ്സി എന്നിവർ ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകർ കോവിഡ് 19 വൈറസ് മൂലം നാട്ടിലേക്ക് തിരിച്ചു വരാൻ കഴിയാതെ വരുന്ന വിവരം ബ്ലെസ്സി സംവിധായകന്‍ ബി .ഉണ്ണികൃഷ്ണനെ അറിയിച്ചു.ബി. ഉണ്ണികൃഷ്ണൻ ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക ഈ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി . ഫെഫ്കയുടെ മുൻ ഭാരവാഹിയായ ഭാഗ്യലക്ഷ്മിയുടെ ഇടപെടിലിനെ തുടർന്ന് കേന്ദ്ര സഹമന്ത്രി വി .മുരളീധരനും ഈ വിഷയത്തിൽ ഇടപെട്ടു.” ആട് ജീവിതം” ടീമിന്റെ വിസയുടെ കാലാവധി നീട്ടുന്നതിനു യാതൊരു തടസവും ഉണ്ടാവില്ലെന്ന് സുരേഷ്‌ ഗോപി എം .പിയെ എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്‌. പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ള താരങ്ങളും…

Read More