കോവിഡ് വീഡിയോ ആൽബവുമായി മാധ്യമപ്രവർത്തകനും കുടുംബവും

Spread the love

കോവിഡ് വീഡിയോ ആൽബവുമായി മാധ്യമപ്രവർത്തകനും കുടുംബവും

 

പത്തനംതിട്ട :കോവിഡെന്ന മഹാമാരിയെ തുരത്താൻ പൊരുതുന്ന എല്ലാ പോരാളികൾക്കും ജനങ്ങൾക്കും പിന്തുണയും കരുത്തുമേകുന്ന വീഡിയോ ആൽബവുമായി മാധ്യമപ്രവർത്തകനും കുടുംബവും. “ലോകമാകെ ഉയിരെടുത്തു,,,, എന്നു തുടങ്ങുന്ന ഗാനം കേരളം ഏറ്റുചൊല്ലുകയാണ്. മാധ്യമ പ്രവർത്തകൻ സുനിൽതങ്കമണിഗോപിനാഥാണ് ഗാനരചന. ഗാനത്തിന്‍റെ ഹുക്ക് ലൈൻസ് ആയ “ഇതാണെന്റെ കേരളം….
ഒരുമയുള്ള കേരളം….
എന്നു തുടങ്ങുന്ന കേരളത്തിന്‍റെ ഐക്യം വിളിച്ചോതുന്ന വരികൾ കേരളമാകെ തരംഗമാവുകയാണ്.ഏതു പ്രതിസന്ധിയിലും എന്ന പോലെ ഈ മഹാമാരിക്കു മുന്നിലും നമ്മുടെ ഭാരതത്തിന്റെയും കൊച്ചു കേരളത്തിന്‍റെയും ഒരുമയോടെയുള്ള പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയാണെന്ന് ഗാനം ഓർമ്മിപ്പിക്കുന്നു.

“കാലമിതുകാലം….? “എന്ന വീഡിയോ ആൽബത്തിന്റെ ആവിഷ്ക്കാരം ബാബു ദിവാകരൻ. സംഗീതം പഴകുളം ആന്‍റണി .ഓർക്കസ്ട്ര ബോബി സാം, ആലാപനം വില്ല്യം ഐസക്, ഡോ: വർഷാപ്രഭാകർ.കാമറ രതീഷ് അടൂർ, എഡിറ്റിംഗ് അജിത് കാടാശ്ശേരി,സാങ്കേതിക സഹായം അസിൻ അജിത്, ആരോമൽ. കുടുംബ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വീഡിയോ ആൽബത്തിൽ ഗാനരചയിതാവ് സുനിൽതങ്കമണിഗോപിനാഥിനൊപ്പം ഭാര്യ ശാലു സുനിൽ, മകൾ കാവ്യാ എസ് സുനിൽ എന്നിവർ കുടുംബാംഗങ്ങൾ ആയി തന്നെ അഭിനയിക്കുന്നു. ഒപ്പം കെ പി എ സി വിനോദ്, ഹരി സാഗർ, അനഘ അജിത്, അമൽദാസ്, ആദിദേവ്, ബേബി ദേവിക എന്നിവരും അഭിനയിക്കുന്നു. ഗാനത്തിന്റെ ഓഡിയോ ജോർജ് മുരിക്കനും വീഡിയോ നിര്‍മ്മാണം സുനിൽതങ്കമണിഗോപിനാഥ്

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!