മഹിമ ക്ലബിന്‍റെ നേതൃത്വത്തില്‍ നാട്ടുകൃഷി പദ്ധതി ആരംഭിച്ചു

വിത്ത് കൊടുത്ത കുടുംബങ്ങളെ ചേര്‍ത്ത് വാട്ട്സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കി . ഗ്രൂപ്പില്‍ വിത്ത് പാകുന്നിടം തൊട്ട് വിളവ് എടുക്കുന്നതു വരെ വേണ്ടുന്ന നിര്‍ദേശങ്ങള്‍ കൊടുക്കും. ഓരോ ദിവസവും വീട്ടുകാര്‍ ഫോട്ടോ പോസ്റ്റ് ചെയ്യും

കോന്നി : കോവിഡ്19 വൈറസ് വ്യാപനത്തെ ചെറുക്കാൻ ജാഗ്രതയോടെ വീടുകളിൽ കഴിയുന്ന പ്രദേശവാസികള്‍ക്ക് സ്വന്തം പുരയിടത്തിൽ കൃഷി ചെയ്യാനായി അട്ടച്ചാക്കല്‍ മഹിമ ക്ലബിന്റെ നേതൃത്വത്തില്‍ നാട്ടുകൃഷി പദ്ധതി ആരംഭിച്ചു .ജില്ലാഭരണകൂടവും ഹരിത_കേരളമിഷനും ചേർന്ന് ആരംഭിച്ച ചലഞ്ചിന്റെ ഭാഗമായിട്ടാണ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തത്.
കോന്നി
ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഈസ്റ്റ് ഗ്രാമത്തിലെ നാടുകാണി മേഖലയിലെ എഴുപത് വീടുകളില്‍ മഹിമക്ലബിന്റെ നേതൃത്വത്തിൽ പയർ, പാവൽ വിത്തുകൾ എത്തിക്കുക മാത്രമല്ല ചെയ്യുന്നത്.വിത്ത് കൊടുത്ത കുടുംബങ്ങളെ ചേര്‍ത്ത് വാട്ട്സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കി . ഗ്രൂപ്പില്‍ വിത്ത് പാകുന്നിടം തൊട്ട് വിളവ് എടുക്കുന്നതു വരെ വേണ്ടുന്ന നിര്‍ദേശങ്ങള്‍ കൊടുക്കും. ഓരോ ദിവസവും വീട്ടുകാര്‍ ഫോട്ടോ പോസ്റ്റ് ചെയ്യും .ക്ലബ് ഭാരവാഹികള്‍ വൈകുന്നേരം വീടുകളിലെത്തി കൃഷി പരിശോധിക്കും.സ്വന്തം പുരയിടത്തിൽ വീട്ടിൽ ആവശ്യമുള്ള പച്ചക്കറികൾ വിളയിക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഈ കുടുംബങ്ങളുടെ അടുക്കളത്തോട്ടങ്ങള്‍ ഇനി മുതല്‍ സജീവമാകുന്നു. മികച്ച കൃഷികാരന് ക്ലബ് പുരസ്കാരവും ഏര്‍പ്പെടുത്തി.ഓരോ ദിവസവും കൃഷിയുടെ വിവരങ്ങള്‍ ചേര്‍ത്ത് കുറിപ്പാക്കി എഴുതുന്ന കുട്ടികള്‍ക്ക് മഹിമ ക്ലബിന്റെ ബാലസംഘം സമ്മാനം നല്‍കും .വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന ക്ലബ് നിരവധി പ്രവര്‍ത്തനങ്ങള്‍നടത്തി വരുന്നു .രണ്ട് വര്‍ഷമായി ദേശത്തെ യുവ കര്‍ക്ഷകര്‍ക്കായി മഹിമകര്‍ഷക മിത്രം അവാര്‍ഡ് നല്‍കിവരുന്നു. പ്രസിഡന്റ് ബിജു കെ.എസ്
സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി.
കോവിഡ് മുന്‍കരുതല്‍ നിര്‍ദേശം പാലിച്ച് കൊണ്ട് പഞ്ചായത്ത് വോളന്റിയേഴ്സായ സജോ തോമസ് , കെ.എസ്.ബിനു എന്നിവര്‍ വീടുകളിലെത്തി പച്ചക്കറി വിത്ത് വിതരണം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!