കോന്നി വാർത്ത ഡോട്ട് കോം :പത്തനംതിട്ടയില്‍ നിന്നും വെട്ടൂര്‍, അട്ടച്ചാക്കല്‍, കോന്നി വഴിയും, കോന്നി ഡിപ്പോയില്‍ നിന്നും ആങ്ങമൂഴി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നി വഴിയും, അടൂര്‍ ഡിപ്പോയില്‍ നിന്നും പറക്കോട്, കൊടുമണ്‍ ചന്ദനപ്പള്ളി, വള്ളിക്കോട്, വി കോട്ടയം, കൊച്ചാലുംമൂട്, വകയാര്‍, കോന്നി, പുനലൂർ ഡിപ്പോയിൽ നിന്നും പത്തനാപുരം, കോന്നി, വഴിയുമാണ് മെഡിക്കല്‍ കോളജിലേക്കുള്ള സര്‍വീസ്. കൊട്ടാരക്കാര നിന്നും കെ എസ് ആര്‍ ടി സി ഉണ്ട് . പത്തനംതിട്ടയില്‍ നിന്നുള്ള സര്‍വീസ് വീണാ ജോര്‍ജ് എംഎല്‍എ രാവിലെ 7.45നും, ആങ്ങമൂഴിയില്‍ നിന്നുള്ള സര്‍വീസ് ജനീഷ് കുമാര്‍ എംഎല്‍എ 8.20 നും അടൂരില്‍ നിന്നുള്ള സര്‍വീസ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ 8.15 നും ഫ്‌ളാഗ് ഓഫ് ചെയ്തു
Read Moreവിഭാഗം: Entertainment Diary
കലയുടെ പൊന്നോണം 2020 ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം
ഫിലാഡല്‍ഫിയയിലെ കല മലയാളി അസോസിയേഷന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഓണം ആഘോഷിച്ചു ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: ആരവങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ ഫിലാഡല്‍ഫിയയിലെ കല മലയാളി അസോസിയേഷന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഓണം ആഘോഷിച്ചു. കലയുടെ 43 വര്‍ഷത്തെ ചരിത്രത്തില്‍ ഇദംപ്രഥമമായാണ് വേദിയും സദസ്സുമില്ലാതെ വേറിട്ടൊരു ഓണാഘോഷം നടക്കുന്നത്. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ സ്വജീവന്‍ പണയപ്പെടുത്തി സഹജീവികളുടെ പരിരക്ഷയ്ക്കും പരിചരണത്തിനുമായി ആതുര ശുശ്രൂഷ ചെയ്യുന്ന ഫിലാഡല്‍ഫിയയിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് ഭാരതീയ ഭക്ഷണം എത്തിച്ച് ഓണത്തിന്റെ സന്തോഷവും സാഹോദര്യവും അറിയിച്ചുകൊണ്ടായിരുന്നു ഇക്കുറി കലയടെ ഓണാഘോഷം. ഭാഷയുടേയും വര്‍ണ്ണത്തിന്റേയും സംസ്കാരത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ ഫിലഡല്‍ഫിയയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കലയുടെ ഉദ്യമത്തേയും ഉപഹാരത്തേയും സഹര്‍ഷം ഏറ്റുവാങ്ങി. കല വൈസ് പ്രസിഡന്റ് ഷാജി മിറ്റത്താനി, കമ്മിറ്റി മെമ്പര്‍ ജോര്‍ജ് വി. ജോര്‍ജ് എന്നിവരുടെ പ്രത്യേക താത്പര്യപ്രകാരം പ്രസിഡന്റ് ഡോ. ജയ്‌മോള്‍…
Read Moreബിഗ് സല്യൂട്ട് ഫോര്‍ കമ്മിറ്റ്‌മെന്റ് ആദരവ് ജില്ലാ പോലീസ് മേധാവിക്ക് സമ്മാനിച്ചു
നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍(എന്‍എച്ച് ആര്‍എഫ്) നല്‍കുന്ന ബിഗ് സല്യൂട്ട് ഫോര്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന് സമ്മാനിച്ചു. അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന മനുഷ്യാവകാശ സംഘടനയാണ് എന്‍എച്ച് ആര്‍എഫ്. കോവിഡ് 19 ന്റെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മികച്ച സേവനം കാഴ്ചവയ്ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരേയും ആദരിക്കുന്ന ചടങ്ങ് കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം നടത്തി വരുന്നു. ദീര്‍ഘനാളത്തെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെയും, സംസ്ഥാന തലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരേയും കണ്ടെത്തുന്നത്. അവരുടെ സേവനത്തിനുള്ള അംഗീകാരമായും, മറ്റുള്ളവര്‍ക്ക് പ്രചോദനമായും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെയുള്ള കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ഈ ആദരവ് നല്‍കുന്നത്. കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, സന്നദ്ധ സേവന പ്രവര്‍ത്തകര്‍ എന്നിവരെയാണ് ഇതിനായി കണ്ടെത്തുക. എന്‍എച്ച്ആര്‍എഫിന്റെ ഈ ആദരം പത്തനംതിട്ട…
Read Moreബീനയുടെ ‘ലൈഫി’ ലെ ഒന്നാം ഓണം
കൂലിപ്പണിക്ക് പോകുന്ന ബീനയുടെയും ടൈല്‍സ് തൊഴിലാളിയായ ഭര്‍ത്താവ് അനിലിന്റെയും ‘ലൈഫി’ലെ ഒന്നാം ഓണമാണ് ഇക്കുറി ആഘോഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലൈഫിലെ വീട്ടില്‍ ഒന്നാം ഓണം ആലോഷിക്കാനുള്ള എല്ലാവിധ തയാറെടുപ്പുകളും പൂര്‍ത്തിയായ സന്തോഷത്തിലാണ് ഈ കൊച്ചു കുടുംബം. ‘ലൈഫി’ലെ വീട്ടുമുറ്റത്ത് അത്തപൂക്കളം വിരിഞ്ഞു, ഊഞ്ഞാലും തയാറായിക്കഴിഞ്ഞു. രണ്ടു മുറി മാത്രമുള്ള ഒരു കൊച്ചു വീട്ടിലായിരുന്നു പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ അതിരുങ്കല്‍ ഇന്ദിരാവിലാസം ബീനയും ഭര്‍ത്താവ് അനിലും രണ്ടു മക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വീട് ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നു വീണു. വീട് തകര്‍ന്നതിനെ തുടര്‍ന്ന് നാലു വര്‍ഷത്തോളം ഷെഡ് കെട്ടി താമസിച്ചു. അങ്ങനെ ദുരിതമനുഭവിക്കുമ്പോഴാണ് ‘ലൈഫ് പദ്ധതി’യെ പറ്റി ബീന അറിയുന്നത്. ഇതേതുടര്‍ന്ന് കലഞ്ഞൂര്‍ പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ അപേക്ഷ നല്‍കി. ഗഡുക്കളായി സര്‍ക്കാര്‍ നല്‍കിയ നാലു ലക്ഷം…
Read Moreസിനിമ-ടെലിവിഷന്‍ ചിത്രീകരണത്തിന് അനുമതി
കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചന നടത്തി ചിത്രീകരണ മേഖലയ്ക്കായുള്ള സുരക്ഷാ മാർഗ്ഗനിർദേശങ്ങളും പ്രത്യേക പ്രവർത്തന മാനദണ്ഡങ്ങളും പുറപ്പെടുവിച്ചു. കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കർ ഇന്ന് ന്യൂഡൽഹിയിലാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നൽകിയിട്ടുള്ള കോവിഡ്-19 ന്റെ കണ്ടെയിൻമെന്റ് സോണിൽ അനുവദനീയമല്ലാത്ത പൊതുനിർദേശങ്ങൾ ഇവയിൽ സുപ്രധാനമാണ്. അപായസാധ്യത കൂടുതലുള്ള ജീവനക്കാർക്കുള്ള അധിക മുൻകരുതലുകൾ, മുഖാവരണങ്ങൾ/ മാസ്കുകളുടെ ഉപയോഗം, ഇടയ്‌ക്കിടെയുള്ള കൈ കഴുകൽ, ഹാൻഡ് സാനിറ്റൈസർ വിതരണം തുടങ്ങിയവയും ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രത്യേക ശ്വസന മര്യാദകളും പാലിക്കണം. ചിത്രീകരണത്തിന് അന്താരാഷ്ട്രതലത്തിലുള്ള രീതികൾ പരിഗണിച്ചാണ് മന്ത്രാലയം പ്രത്യേക മാനദണ്ഡങ്ങൾക്കും രൂപം നൽകിയത്. ശാരീരിക അകലം, ചിത്രീകരണ സ്ഥലങ്ങളിലേക്കുള്ള പ്രവേശനവും മടക്കവും, ശുചിത്വം, ജീവനക്കാരുടെ സുരക്ഷ, അടുത്തിടപഴകുന്നത് കുറയ്ക്കൽ, യാത്രാ അനുബന്ധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കൽ, ക്വാററ്റീൻ, ഐസൊലേഷൻ എന്നിവ ഉൾപ്പെടെ ഈ മേഖലയിൽ കേന്ദ്ര…
Read Moreഭക്തര്‍ക്കോ പൊതുജനങ്ങള്‍ക്കോ പ്രവേശനമില്ല
തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ, എന്നിവയില്‍ ഒന്നിലും കാണികളായോ, വഴിപാടുകാരായോ, ഭക്തജനങ്ങള്‍ക്കോ, മറ്റ് പൊതുജനങ്ങള്‍ക്കോ, ആര്‍ക്കും പ്രവേശനമില്ല എല്ലാ കരകളുടെയും പങ്കാളിത്തം ഉറപ്പാക്കും;കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരു പള്ളിയോടത്തിന് ആറന്മുളയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ച സാഹചര്യം കരകളുടെ കൂട്ടായ്മയാക്കാന്‍ പള്ളിയോട സേവാസംഘം. എല്ലാ പള്ളിയോട കരകളുടെയും പ്രാതിനിധ്യം ഉറപ്പാക്കി തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലഭ്യമായ അനുമതിയുടെ അടിസ്ഥാനത്തില്‍ നടത്തും. നിലയാളും തുഴക്കാരും അമരക്കാരുമായി ആകെ 24 പേര്‍ക്കാണ് പള്ളിയോടത്തില്‍ കയറുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. മൂന്ന് ചടങ്ങുകളിലും ഓരോന്നിലും ഓരോ മേഖലയില്‍ നിന്നുള്ള എല്ലാ കരക്കാരും പങ്കാളികളാകും. തിരഞ്ഞെടുക്കപ്പെടുന്ന പള്ളിയോടക്കരയിലെ ആറു പേര്‍ക്കാണ് പള്ളിയോടത്തില്‍ കയറാന്‍ കഴിയുന്നത്. ബാക്കി 18 പേര്‍ മറ്റ് കരകളില്‍ നിന്നായിരിക്കും.…
Read Moreവാര്‍ത്തകളും പരസ്യവും കോന്നി വാര്‍ത്തയിലേക്ക് അയക്കാം
” കോന്നി വാര്‍ത്ത ഡോട്ട് കോം “ഓരോ വാര്‍ത്തയും കൃത്യമായി അന്വേഷിക്കുകയും ആധികാരികമായി വാര്‍ത്തകള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയ്ക്കും അധികാരികളുടെ നടപടികള്‍ക്കും വേണ്ടി പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നു . സര്‍ക്കാര്‍ വാര്‍ത്തകള്‍ ,തൊഴില്‍ അവസരങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പില്‍ നിന്നും കൃത്യമായി ലഭിക്കുന്നു . അതിനാല്‍ ആധികാരികം ആണ് . ” ആരോ പറഞ്ഞ ” വാര്‍ത്തകള്‍ അല്ല കോന്നി വാര്‍ത്ത നല്‍കുന്നത് . ശെരിയായ വിധം അന്വേഷിക്കുകയും വാര്‍ത്തകള്‍ കൃത്യതയോടെ ആണ് പ്രസിദ്ധീകരിക്കുന്നത് . വായനക്കാര്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും നന്ദി . വാര്‍ത്തകളും പരസ്യവും അഭിപ്രായവും ക്രിയാത്മകമായ വിമര്‍ശനവും കോന്നി വാര്‍ത്തയിലേക്ക് അയക്കാം ( വാര്‍ത്തകള്‍ : 8281888276 ,(വാട്സ് ആപ് ) പരസ്യം : 9656572635 ((വാട്സ് ആപ് ) വിലാസം : കോന്നി വാര്‍ത്ത ,പോസ്റ്റ് ബോക്സ് നമ്പര്‍…
Read Moreഓണക്കാലം: കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക അന്തർ സംസ്ഥാന സർവ്വീസുകൾ തുടങ്ങും
കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണക്കാലത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഏഴ് വരെ പ്രത്യേക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. https://online.keralartc.com ൽ ഓൺലൈനായി ടിക്കറ്റുകൾ റിസർവ് ചെയ്യാം. കേരളത്തിലേക്ക് വരുന്നവർ കോവിഡ് ജാഗ്രത പോർട്ടിൽ ( http://covid19jagratha.kerala.nic.in ) രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഹാജരാക്കിയാൽ മാത്രമേ യാത്ര അനുമതി ലഭിക്കു. കർണ്ണാടകയിലേയ്ക്കുളള യാത്രക്കാർ “”seva sindhu” (https://sevasindhu.karnataka.gov.in) പോർട്ടിൽ രജിസ്റ്റർ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം. ബാംഗ്ലൂരിൽ നിന്നുമുളള സർവ്വീസുകൾ 26.08.2020 മുതൽ 07.09.2020 വരെ 1. 15.32 ബാംഗ്ലൂർ-തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട്, ആലപ്പുഴ (വഴി). 2. 15.46 ബാംഗ്ലൂർ-കോട്ടയം (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട് (വഴി) 3. 19.01 ബാംഗ്ലൂർ-എറണാകുളം (സൂപ്പർ ഡീലക്‌സ്)- മൈസൂർ, സുൽത്താൻബത്തേരി (വഴി) 4. 19.33…
Read Moreകോന്നി നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദരം
കോന്നി നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ആദരം ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുന്നതിന് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ സ്ഥാപനം ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ ആദരം. വിജയികളെ ഓണ്‍ലൈനിലൂടെയാണ് എംഎല്‍എ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തത്. പ്ലസ് ടു പരീക്ഷയില്‍ 1200 മാര്‍ക്കും നേടിയ മൂന്ന് വിദ്യാര്‍ഥികളടക്കം എല്ലാ വിജയികളും, രക്ഷിതാക്കളും ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈനായി നടത്തിയ ആദരിക്കല്‍ ചടങ്ങ് ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ ഉന്നത നേട്ടങ്ങളില്‍ എത്തിച്ചേരാന്‍ പര്യാപ്തമാക്കുന്ന നിലയില്‍ പ്രോല്‍സാഹനം…
Read Moreരക്ഷാപ്രവര്‍ത്തനത്തിന് കോന്നിയില്‍ നിന്നെത്തിയ കുട്ടവഞ്ചി തുഴച്ചിലുകാരെ ആദരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നിയിലേയും കോന്നിയിലേയും വെള്ളം കയറിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ കോന്നിയിലെ കുട്ടവഞ്ചി തൊഴിലാളികളെ ആദരിച്ചു. റാന്നിയില്‍ എട്ട് കുട്ടവഞ്ചിയും എട്ട് തുഴച്ചിലുകാരും രക്ഷപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ റാന്നിയില്‍ രാജു എബ്രഹാം എംഎല്‍എ പൊന്നാടയും സമ്മാനങ്ങളും നല്‍കി ആദരിച്ചു. റാന്നി ഡി.എഫ്.ഒ എം.ഉണ്ണികൃഷ്ണന്‍, തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
Read More