തമിഴ്‌നാട്ടില്‍ സിനിമാ ശാലകള്‍ തുറക്കുന്നു : സിനിമാ ഷൂട്ടിങ് നടത്താം

  സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നവംബര്‍ 16 മുതല്‍ തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി . സിനിമാ തീയേറ്ററുകള്‍ നവംബര്‍ പത്ത് മുതല്‍ തുറക്കാം.ഒമ്പത്, 10,11,12 ക്ലാസുകള്‍ മാത്രമാവും ഉണ്ടാവുക.ലോക്ക്ഡൗണ്‍ നവംബര്‍ 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പളനിസ്വാമിയാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.മള്‍ട്ടിപ്ലക്‌സുകളും ഷോപ്പിങ് മാളുകളിലുള്ള തീയേറ്ററുകളും അടക്കമുള്ളവയ്‌ക്കെല്ലാം 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് നവംബര്‍ പത്ത് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കി.150 പേരെ മാത്രം ഉള്‍പ്പെടുത്തി സിനിമാ ഷൂട്ടിങ് നടത്താം. പൊതുജനങ്ങള്‍ക്ക് ഷൂട്ടിങ് സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല. പ്രായമുള്ളവര്‍ക്കും നവംബര്‍ ഒന്നു മുതല്‍ ജിംനേഷ്യങ്ങളില്‍ എത്താം.അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍, മൃഗശാലകള്‍, മ്യൂസിയങ്ങള്‍ എന്നിവയ്ക്കും നവംബര്‍ പത്ത് മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കി

Read More

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

  മുതിർന്ന പൗരൻമാർക്കുവേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് (എൻ.എ.പി.എസ്.ആർ.സി) പദ്ധതി നടപ്പിലാക്കുന്നതിന് പ്രോജക്ട് മാനേജ്‌മെന്റ് സംബന്ധിച്ച് ചുമതലകൾ നിർവഹിക്കുന്നതിനായി സാമൂഹ്യനീതിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷമാണ്. സാമൂഹ്യനീതി ഡയറക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി പരമാവധി മൂന്ന് വർഷം വരെ ദീർഘിപ്പിച്ചു നൽകും. സോഷ്യൽ വർക്കിൽ ബിരുദവും സർക്കാർ മേഖലയിൽ മൂന്ന് വർഷത്തെ ജോലി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35 വയസ്സ്, പ്രതിമാസ വേതനം 27550 രൂപ, ജറന്റോളജിയിൽ പി.ജി. ഉളളവർക്ക് മുൻഗണന ലഭിക്കും. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നവംബർ പത്തിന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടർ സാമൂഹ്യനീതി വകുപ്പ്, വികാസ് ഭവൻ അഞ്ചാം…

Read More

ശിവശങ്കറെ കാട്ടി സർക്കാരിനെതിരേ യുദ്ധം നടത്തേണ്ട മുഖ്യമന്ത്രി

  ശിവശങ്കറിന്‍റെ വ്യക്തിപരമായ ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ സർക്കാരിന് ധാർമിക ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഉദ്യോഗസ്ഥന്റെ ചെയ്തികൾ സർക്കാരിന്റെ തലയിൽ അടിച്ചേൽപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ശിവശങ്കറെ കാട്ടി സർക്കാരിനെതിരേ യുദ്ധം നടത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു . സർക്കാരിനെ കുറ്റപ്പെടുത്താനായി ഒന്നുമില്ല. പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയപ്പോൾ തന്നെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.ഈ സർക്കാർ വരുന്നതിന് മുമ്പ് ശിവശങ്കറിനെ പരിചയമില്ല. പാർട്ടി നിർദേശം അനുസരിച്ചല്ല ശിവശങ്കറിന്റെ നിയമനം. ഇത്തരം ആരോപണങ്ങൾ തെറ്റാണെന്നും മുഖ്യമന്ത്രി പറയുന്നു . സർക്കാർ ഒരു അഴിമതിയും വെച്ചുപൊറുപ്പിക്കില്ല.അഴിമതി ആരോപണങ്ങൾ തുടർച്ചയായി ഉന്നയിച്ച് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Read More

“കോന്നി വാര്‍ത്തയില്‍” സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്

  “കോന്നി വാര്‍ത്ത ഡോട്ട് കോം “ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ വാര്‍ത്തകള്‍ പബ്ലിഷ് ചെയ്യുവാന്‍ രണ്ട് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർമാരെ ആവശ്യം ഉണ്ട് . (വനിതകള്‍ മാത്രം അപേക്ഷിക്കുക ) യോഗ്യത : ബിരുദവും നെറ്റ്‌ വർക്കിംഗിൽ  രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.(മലയാളവും ഇംഗ്ലീഷും നന്നായി അറിഞ്ഞിരിക്കണം ) പ്രായപരിധി 2020 ജനുവരി ഒന്നിന് 18-51 വയസ്സ് . പ്രതിമാസ വേതനം 30,000 രൂപ(കൺസോളിഡേറ്റഡ് പേ). വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, സി വി എന്നിവ നവംബർ 16ന് മുമ്പ് അയക്കുക emil : hrkonnivartha@gmail.com konnivartha.com post box no : 26 konni ,pathanamthitta (dist)kerala -689691

Read More

വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പിച്ചു

  തിരുവനന്തപുരം : നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പണം രാജ്ഭവനിൽ നടന്നു. ഏഴാച്ചേരി രാമചന്ദ്രൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കൃതിയാണ് അവാർഡിനർഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച മനോഹരവും അർത്ഥപൂർണവുമായ ശില്പവുമാണ് അവാർഡ്. രാജ്ഭവനിൽ നടന്ന അവാർഡ് സമർപ്പണ ചടങ്ങിൽ ഗവർണ്ണർക്ക് പുറമെ അവാർഡ് ജേതാവും വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്‌ അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ട്രസ്റ്റ്‌ പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഭവാർമ്മ സ്വാഗതം പറഞ്ഞു. പ്രൊഫ. ജി. ബാലചന്ദ്രൻ, ട്രസ്റ്റ്‌ സെക്രട്ടറി സി. വി. ത്രിവിക്രമൻ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ 44 വർഷമായി വയലാർ സാഹിത്യ അവാർഡ് നിർണ്ണയ ചടങ്ങുകൾ ഭംഗിയായി നടത്തിവരുന്ന, 90 വയസ്സ് പിന്നിട്ട…

Read More

പ്രേംനസീർ സ്മാരക സാംസ്‌കാരിക സമുച്ചയ നിർമ്മാണത്തിന് തുടക്കം

  പ്രേംനസീറിന്റെ സ്മരണയ്ക്കായി ഉയരുന്ന സ്മാരകമന്ദിരം അദ്ദേഹത്തിന്റെ ഓർമകളും സംഭാവനകളും വരുംതലമുറയ്ക്ക് മുന്നിൽ കാഴ്ചവെക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളത്തിലെ നിത്യഹരിതനായകനായ പ്രേംനസീറിന് ജൻമനാടായ ചിറയിൻകീഴിൽ ഒരുങ്ങുന്ന സ്മാരകം അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രേക്ഷകലക്ഷങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ സാഫല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക സാംസ്‌കാരിക സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സാംസ്‌കാരികരംഗത്തിനു വലിയ സംഭാവനകൾ നൽകിയവരുടെ സ്മരണകളെ ആദരിക്കുന്നതാണ് ആ ജനതയുടെ സാംസ്‌കാരിക നിലവാരം നിശ്ചയിക്കാനുളള ഉരകല്ല്. അതിൽ ഉരച്ചുനോക്കുമ്പോൾ മങ്ങിപ്പോവുന്നതായിക്കൂടാ ജനങ്ങളുടെയും സർക്കാരുകളുടെയും ഒക്കെ ഇടപെടലുകൾ.അന്തരിച്ച് 32 വർഷം ആവുമ്പോഴേ പ്രേംനസീറിനെപ്പോലുള്ള ഒരു മഹാനടന് സ്മാരകമുണ്ടാവുന്നുള്ളൂ എന്നത് അഭിമാനിക്കാൻ വകനൽകുന്നതല്ല. നാലു പതിറ്റാണ്ട് മലയാള സിനിമയിൽ നിറഞ്ഞുനിന്നതും മുഴുവൻ മലയാളികളുടെയും മനസ്സിൽ മായ്ക്കാനാവാത്ത വിധം പതിഞ്ഞുനിന്നതുമായ മഹാനായ കലാകാരന് അദ്ദേഹം അന്തരിച്ചതിനു തൊട്ടടുത്ത വർഷങ്ങളിൽത്തന്നെ…

Read More

പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു

  മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു. 15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. മന്ദിരത്തിന്റെ നിർമാണോദ്ഘാടനം (ഒക്ടോബർ 26) നിർവഹിക്കും. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ മ്യൂസിയം, ഓപ്പൺ എയർ തീയേറ്റർ, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോർഡ്‌ റൂമുകൾ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. 4 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിർമ്മിക്കുന്നത്.

Read More

കടല്‍ വിഭവങ്ങളൊരുക്കി ഹോട്ടല്‍ തുടങ്ങാം

  കോന്നി വാര്‍ത്ത : കടല്‍ വിഭവങ്ങളൊരുക്കി റസ്റ്റോറന്റ് തുടങ്ങാന്‍ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് അവസരം. ഫിഷറീസ് സാഫ് ആണ് അവസരമൊരുക്കുന്നത്. രണ്ടു മുതല്‍ അഞ്ചുവരെ വനിതകളുടെ ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടയ്ക്കാത്ത ഗ്രാന്റായി ലഭിക്കും. പ്രായം 20 നും 50 മധ്യേ. ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കും. അപേക്ഷാഫോം കൊല്ലം മത്സ്യഭവന്‍, ശക്തികുളങ്ങര സാഫ് ഓഫീസുകളില്‍ ലഭിക്കും. അവസാന തീയതി ഒക്‌ടോബര്‍ 30. വിശദ വിവരങ്ങള്‍ കൊല്ലം ശക്തികുളങ്ങര സാഫ് നോഡല്‍ ഓഫീസറുടെ കാര്യാലയത്തിലും 9633076431, 9745390549, 9745403570, 9895332871 എന്നീ നമ്പരുകളിലും ലഭിക്കും.

Read More

കോന്നി “എസ്സ് സിനിമാസ്സില്‍” അല്ലെങ്കില്‍ ശാന്തിയില്‍ മീനിന് എന്താ കാര്യം

  അഗ്നി ദേവന്‍  @ ന്യൂസ് ഡെസ്ക്ക് കോന്നി വാര്‍ത്ത ഡോട്ട് കോം “ കോന്നി വാര്‍ത്ത ഡോട്ട് കോം : കടലും മീനും വലയും വള്ളവും മുക്കുവരും തമ്മില്‍ സിനിമയില്‍ ഇണപിരിയാ ബന്ധം ഉണ്ട് .അത്തരം നൂറുകണക്കിനു സിനിമകള്‍ നാം കണ്ടു . എന്നാല്‍ കോന്നി എസ്സ് സിനിമാസ്സ് എന്ന പഴയ ശാന്തി സിനിമാ കൊട്ടകയും മീനും തമ്മില്‍ ബന്ധം സ്ഥാപിക്കാന്‍ പോകുന്നു . പഴയ ശാന്തി കൊട്ടക കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് വാടകയ്ക്ക് എടുത്ത്  മുഖം മിനുക്കി എസ്സ് സിനിമാസ് എന്ന പേരില്‍ ആധുനിക രീതിയില്‍ പുതുക്കി പണിതിട്ടു ഒരു വര്‍ഷം കഴിഞ്ഞു . റിലീസ് സിനിമകള്‍ അങ്ങനെ കോന്നിയില്‍ ലഭിച്ചു കൊണ്ടിരിക്കെ പിന്നീട് റിലീസ് സിനിമകള്‍ കോന്നി എസ്സ് സിനിമാസ്സില്‍ നല്‍കാന്‍ വിതരണ കമ്പനി മടിച്ചു .സമീപത്ത് പത്തനംതിട്ടയില്‍ മറ്റ് സിനിമാ ശാലയില്‍…

Read More

ഹിമാചല്‍ പ്രദേശിലെ കുട്ടികള്‍ ഓണ്‍ലൈനായി പരുന്താട്ടം കണ്ടു

കോന്നി വാര്‍ത്ത : ഏക്  ഭാരത്  ശ്രേഷ്ഠ ഭാരത് പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍  ജില്ലയിലെ  പുരാതന  കലാ  രൂപമായ പരുന്താട്ടം ഹിമാചല്‍ പ്രദേശിലെ കുട്ടികള്‍ക്കായി അവതരിപ്പിച്ചു. കോന്നി പിഎസ്‌വിപിഎം  സ്‌കൂളിലെ ആറാം  ക്ലാസ് വിദ്യാര്‍ഥി അഭിനവ്  ദിലീപ് പരുന്തായി വേഷമിട്ടു. ഓണ്‍ലൈനായാണ് ഈ പരിപാടി ഹിമാചല്‍ പ്രദേശിലെ വിദ്യാര്‍ഥികള്‍ വീക്ഷിച്ചത്. ഇന്ത്യയിലെ  വ്യത്യസ്ത  സംസ്‌കാരങ്ങളെ   പരിചയപ്പെടുത്തുന്നതിനും പൈതൃക കലകളെ കുറിച്ച്  പരസ്പര ധാരണ കൈവരിക്കുന്നതിനും ഉദ്ദേശിച്ച്  നടപ്പാക്കുന്നതാണ് ഏക്  ഭാരത്  ശ്രേഷ്ഠ ഭാരത് പ്രോഗ്രാം. കേരളം, ഹിമചല്‍പ്രദേശ് എന്നീ  സംസ്ഥാനങ്ങളിലെ  കുട്ടികളെ  ഉള്‍പ്പെടുത്തി ഒക്ടോബര്‍  23 ന്   ആണ് പരിപാടി  നടത്തിയത്. പത്തനംതിട്ട ഉള്‍പ്പെടെ  കേരളത്തിലെ ഏതാനും  ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. കലഞ്ഞൂര്‍ ജിവിഎച്ച്എസ്എസിലെ ഇഷ ജാസ്മിന്‍, അധീന എന്നീ കുട്ടികളും പ്രമാടം നേതാജി…

Read More