ഹിമാചല്‍ പ്രദേശിലെ കുട്ടികള്‍ ഓണ്‍ലൈനായി പരുന്താട്ടം കണ്ടു

കോന്നി വാര്‍ത്ത : ഏക്  ഭാരത്  ശ്രേഷ്ഠ ഭാരത് പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍  ജില്ലയിലെ  പുരാതന  കലാ  രൂപമായ പരുന്താട്ടം ഹിമാചല്‍ പ്രദേശിലെ കുട്ടികള്‍ക്കായി അവതരിപ്പിച്ചു. കോന്നി പിഎസ്‌വിപിഎം  സ്‌കൂളിലെ ആറാം  ക്ലാസ് വിദ്യാര്‍ഥി അഭിനവ്  ദിലീപ് പരുന്തായി വേഷമിട്ടു. ഓണ്‍ലൈനായാണ് ഈ പരിപാടി ഹിമാചല്‍ പ്രദേശിലെ വിദ്യാര്‍ഥികള്‍ വീക്ഷിച്ചത്.
ഇന്ത്യയിലെ  വ്യത്യസ്ത  സംസ്‌കാരങ്ങളെ   പരിചയപ്പെടുത്തുന്നതിനും പൈതൃക കലകളെ കുറിച്ച്  പരസ്പര ധാരണ കൈവരിക്കുന്നതിനും ഉദ്ദേശിച്ച്  നടപ്പാക്കുന്നതാണ് ഏക്  ഭാരത്  ശ്രേഷ്ഠ ഭാരത് പ്രോഗ്രാം. കേരളം, ഹിമചല്‍പ്രദേശ് എന്നീ  സംസ്ഥാനങ്ങളിലെ  കുട്ടികളെ  ഉള്‍പ്പെടുത്തി ഒക്ടോബര്‍  23 ന്   ആണ് പരിപാടി  നടത്തിയത്. പത്തനംതിട്ട ഉള്‍പ്പെടെ  കേരളത്തിലെ ഏതാനും  ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്.
കലഞ്ഞൂര്‍ ജിവിഎച്ച്എസ്എസിലെ ഇഷ ജാസ്മിന്‍, അധീന എന്നീ കുട്ടികളും പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്വാതി എസ് നായരും, സ്‌നേഹ എസ് നായരും ഹിമാചല്‍ പ്രദേശിലെ കുട്ടികളുമായി സംവദിച്ചു.  സമഗ്ര ശിക്ഷ പ്രൊജക്റ്റ് കോ- ഓര്‍ഡിനേറ്റര്‍ കെ.വി. അനില്‍, പ്രോഗ്രാം ഓഫീസര്‍ ജോസ് മാത്യു, കോന്നി ബി പി സി ലേഖ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!