തമിഴ്‌നാട്ടില്‍ സിനിമാ ശാലകള്‍ തുറക്കുന്നു : സിനിമാ ഷൂട്ടിങ് നടത്താം

 

സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നവംബര്‍ 16 മുതല്‍ തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി . സിനിമാ തീയേറ്ററുകള്‍ നവംബര്‍ പത്ത് മുതല്‍ തുറക്കാം.ഒമ്പത്, 10,11,12 ക്ലാസുകള്‍ മാത്രമാവും ഉണ്ടാവുക.ലോക്ക്ഡൗണ്‍ നവംബര്‍ 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പളനിസ്വാമിയാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.മള്‍ട്ടിപ്ലക്‌സുകളും ഷോപ്പിങ് മാളുകളിലുള്ള തീയേറ്ററുകളും അടക്കമുള്ളവയ്‌ക്കെല്ലാം 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് നവംബര്‍ പത്ത് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കി.150 പേരെ മാത്രം ഉള്‍പ്പെടുത്തി സിനിമാ ഷൂട്ടിങ് നടത്താം. പൊതുജനങ്ങള്‍ക്ക് ഷൂട്ടിങ് സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല. പ്രായമുള്ളവര്‍ക്കും നവംബര്‍ ഒന്നു മുതല്‍ ജിംനേഷ്യങ്ങളില്‍ എത്താം.അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍, മൃഗശാലകള്‍, മ്യൂസിയങ്ങള്‍ എന്നിവയ്ക്കും നവംബര്‍ പത്ത് മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കി

error: Content is protected !!