നിസ്വാർഥ പുരസ്കാരം ഡോ. എം എസ്‌ സുനിലിന് ലഭിച്ചു

  റേഡിയോ മാക്ഫാസ്റ്റ്-90.4 സ്‌റ്റേഷൻ ഡയറക്ടറായിരുന്ന വി ജോർജ്‌ മാത്യുവിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ‘നിസ്വാർഥ’ പുരസ്കാരത്തിന്‌ പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിലിനെ തെരഞ്ഞെടുത്തു. ഈ മാസം തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പുരസ്കാരം സമ്മാനിക്കും. മാനവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെ ആദരിക്കുന്നതിനാണ് ഈ വർഷം മുതൽ റേഡിയോ മാക്ഫാസ്‌റ്റ്‌- 90.4 ‘നിസ്വാർഥ’ പുരസ്കാരം നൽകുന്നത്‌. കേരള പൊലീസ് മുൻ മേധാവി ജേക്കബ് പുന്നൂസ് അധ്യക്ഷനായ ആറംഗ ജൂറിയാണ് ഈ വർഷത്തെ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്‌. തിരുവല്ല അതിരൂപത വികാർ ജനറാൾ മോൺ. ചെറിയാൻ താഴമൺ, മാക് ഫാസ്‌റ്റ്‌ പ്രിൻസിപ്പലും റേഡിയോ മാക്ഫാസ്‌റ്റ്‌ ചെയർമാനുമായ റവ. ഡോ. ചെറിയാൻ ജെ കോട്ടയിൽ, ഡയറക്ടർ റവ.…

Read More

ഒഹായോ സെന്‍റ് മേരീസ് സീറോ മലബാര്‍കത്തോലിക്കാ മിഷനില്‍ പരി.കന്യാമറിയത്തിന്‍റെ തിരുനാള്‍ ആഘോഷിച്ചു

  ജോയിച്ചന്‍ പുതുക്കുളം കൊളംബസ്,ഒഹായോ: സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു .തിരുനാളിന് ഒരുക്കമായി സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ എട്ടു നോമ്പാചാരണവും ആരാധനയും റവ.ഫാ.ദേവസ്യ കാനാട്ട് നയിച്ചു. 2020 സെപ്റ്റംബര്‍ 13 നു തിരുനാള്‍ പ്രദക്ഷിണത്തോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഡോ .സ്റ്റീഫന്‍ കൂളയുടെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കുകയും, ഒപ്പം പുതിയ മിഷന്‍ ഡയറക്ടര്‍ ആയി റവ.ഫാ.ഡോ. നിബി കണ്ണായിയെ സ്വാഗതം ചെയ്യുകയും ചെയ്തു. ഒഹായോ ഗവര്‍ണ്ണറുടെ കോവിഡ് – 19 മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് എല്ലാം ക്രമീകരിച്ചത് . റവ.ഫാ.ഡോ. നിബി കണ്ണായി, കെന്റക്കിയിലുള്ള മേരി ക്വീന്‍ ഓഫ് ഹെവന്‍ എന്ന ദേവാലയത്തിലെ പരോക്കിയല്‍ വികാരി ആയും സയിന്റ്. ഹെന്‍റി ഹൈസ്കൂളിലെ ചാപ്ലെയിന്‍ ആയും സേവനം ചെയ്യുന്നു.…

Read More

സൊളസ് ചാരിറ്റീസ് വാര്‍ഷിക ബാങ്ക്വറ്റ് നവംബര്‍ 21 ന്

  ജോയിച്ചന്‍ പുതുക്കുളം സാന്‍ ഫ്രാന്‍സിസ്‌ക്കോ: സൊളസ് ചാരിറ്റീസിന്റെ ആനുവല്‍ ബാങ്ക്വറ്റ് ഇക്കൊല്ലം നവമ്പര്‍ 21ന് ഓണ്‍ലൈന്‍ ആയി നടത്തും. കാലിഫോര്‍ണിയ സമയം വൈകുന്നേരം 6:30 മണിക്ക് ആരംഭിക്കുന്ന പരിപാടി ഫേസ്ബുക്ക് ലൈവിലൂടെയാണ് സംപ്രേക്ഷണം ചെയ്യുക. കേരളത്തില്‍ നിന്ന് സൊളസിന്റെ സ്ഥാപക സെക്രട്ടറി ഷീബ അമീര്‍ അമേരിക്കയിലെ സൊളസിന്റെ പ്രവര്‍ത്തകരെയും അഭ്യുദയകാംക്ഷികളെയും അഭിസംബോധന ചെയ്യും. വിധു പ്രതാപും അന്‍ജു ജോസഫും പങ്കെടുക്കുന്ന സംഗീതവിരുന്ന്, എഴുത്തുകാരിയും ശിശുരോഗ വിദഗ്ദ യുമായ ഡോക്ടര്‍ ആനീഷ എബ്രഹാമിന്റെ കീനോട്ട് പ്രഭാഷണം എന്നിവയാണ് ബാങ്ക്വറ്റിലെ മറ്റു പ്രധാന പരിപാടികള്‍. തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിന്നര്‍ പാക്കേജുകള്‍ വിതരണം ചെയ്യുന്നുണ്ട്.

Read More

നന്മ- നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍ രൂപീകൃതമായി

  ജോയിച്ചന്‍ പുതുക്കുളം അര്‍ക്കന്‍സാസ്: നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളികളുടെ കൂട്ടായ്മ “നന്മ’ എന്ന പേരില്‍ രൂപീകൃതമായി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നാം തീയതി നന്മയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നടത്തപ്പെട്ടു. ഇരുനൂറില്‍പ്പരം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ഈ സ്ഥലത്ത് ആദ്യമായാണ് ഒരു മലയാളി അസോസിയേഷന്‍ രൂപീകരിക്കുന്നത്. കേരളത്തനിമയാര്‍ന്ന നിരവധി കലാപരിപാടികളോടും വിശിഷ്ട വ്യക്തികളുടെ ആശംസാ സന്ദേശങ്ങളോടുംകൂടി ഒരു ഉത്സവപ്രതീതിയോടുകൂടിയാണ് ഉദ്ഘാടനം നടത്തപ്പെട്ടത്. മുന്‍. യു.എന്‍ അണ്ടര്‍ സെക്രട്ടറിയും ഇപ്പോഴത്തെ തിരുവനന്തപുരം ലോക്‌സാഭംഗവുമായ ഡോ. ശശി തരൂര്‍, സിനിമാനടന്മാരായ ജഗദീഷ്, അജു വര്‍ഗീസ്, ബിജു സോപാനം, വിനീത് ശ്രീനിവാസന്‍, സുധി കോപ്പ, സിനിമാ സംവിധായകന്‍ മനു അശോകന്‍, ഗായകന്‍ ജി. വേണുഗോപാല്‍ എന്നിവര്‍ ഈ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Read More

റേഷൻ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം

  റേഷൻ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി.ലൈസൻസി സറണ്ടർ ചെയ്ത തിരുവനന്തപുരം നഗരത്തിലെ ഒരു കടയാണ് സപ്ലൈകോ ഏറ്റെടുത്ത് നടത്തുന്നത്. ഈ കട മാതൃകാ റേഷൻകടയായി പ്രവർത്തിക്കണമെന്നാണ് സർക്കാരിന്റെ താത്പര്യം. അല്ലാതെ റേഷൻകടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല നടപടി. എഫ്്.സി.ഐയിൽനിന്ന് ധാന്യങ്ങൾ ഏറ്റെടുക്കുന്നതു മുതൽ റേഷൻകടയിൽ വാതിൽപ്പടി വിതരണം നടത്തുന്നതുവരെയുള്ള മുഴുവൻ ഉത്തരവാദിത്തവും സപ്ലൈകോയാണ് നിർവഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Read More

സി.എം.പി അരവിന്ദാക്ഷൻ പക്ഷത്തിന്‍റെ ചിഹ്നം മരവിപ്പിച്ചു

  കോന്നി വാര്‍ത്ത : സി.എം.പി അരവിന്ദാക്ഷൻ പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ടെലിവിഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. സി.എം.പി അരവിന്ദാക്ഷൻ പക്ഷത്തിലെ എം.അജിബും എം.വി.രാജേഷും തമ്മിൽ ടെലിവിഷൻ ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ച് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ ഉത്തരവ് പുറപ്പെടുവിച്ചത്. വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വതന്ത്ര ചിഹ്നങ്ങൾ ലഭിക്കുന്നതിന് രണ്ടു പക്ഷക്കാർക്കും അപേക്ഷ നൽകാം. എം.അജീബ് നൽകിയ പരാതിയിൽ എതിർകക്ഷിയായ എം.വി.രാജേഷിന്റെ വാദം കേട്ടതിനു ശേഷമാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Read More

രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പോലീസ് മെഡലുകള്‍ വിതരണം ചെയ്തു

  രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ സന്നിഹിതനായിരുന്നു. 2019 ലെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുളള പോലീസ് മെഡല്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് ഏറ്റുവാങ്ങി. അന്വേഷണ മികവിനുളള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലും അദ്ദേഹത്തിന് ലഭിച്ചു. ചങ്ങനാശേരി മധുമൂലയില്‍ മഹാദേവന്റെ തിരോധാനം കൊലപാതകമാണെന്ന് 19 വര്‍ഷങ്ങള്‍ക്ക് ശേഷം തെളിയിച്ചതാണ് കെ.ജി. സൈമണിനെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാര്‍ഡിന് അര്‍ഹനാക്കിയത്. വിരമിച്ച അസിസ്റ്റന്റ് കമാന്‍ഡന്റ് ജോസഫ് റസല്‍ ഡിക്രൂസ്, വിരമിച്ച ഡെപ്യൂട്ടി കമാന്‍ഡന്റ് ആര്‍.ബാലന്‍, കോഴിക്കോട് സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ.രാജു, തിരുവന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ജെ.പ്രസാദ്, വിരമിച്ച എഎസ്‌ഐ നസറുദ്ദീന്‍ മുഹമ്മദ്…

Read More

സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളുംഇന്ന് മുതല്‍ തുറക്കും

  സംസ്ഥാനത്തെ ബീച്ചുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവ വിനോദസഞ്ചാരികള്‍ക്കായി ഇന്ന് മുതല്‍ (നവംബര്‍ 01 ) തുറന്ന് നല്‍കും. കൊവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണിത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികള്‍. ടൂറിസം രംഗം തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ പത്തു മുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. പുരവഞ്ചികള്‍, വ്യക്തിഗത ബോട്ടിംഗ്, സാഹസിക ടൂറിസം എന്നിവയടക്കമാണ് ഒക്ടോബര്‍ പത്തിന് പുനരാരംഭിച്ചത്. അതിനാല്‍ തന്നെ സാമൂഹ്യഅകലം, മാസ്‌ക്, സോപ്പ്-സാനിറ്റൈസര്‍ എന്നിവയടങ്ങിയ എസ്എംഎസ് മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്താന്‍ എളുപ്പമായിരുന്നു. മലയോര ടൂറിസം കേന്ദ്രങ്ങളും തുറന്നതോടെ സംസ്ഥാനത്തെ പ്രധാന വരുമാനസ്രോതസ്സായ ടൂറിസം പുനരുജ്ജീവനത്തിന്റെ പാതയിലായി. കൊവിഡ് മാനദണ്ഡങ്ങള്‍ ഇങ്ങനെ നിയന്ത്രിതമായ പ്രവേശനാനുമതി ഇല്ലാത്ത ബീച്ചുകള്‍ പോലുള്ള പ്രദേശങ്ങളില്‍ പ്രത്യേക…

Read More

ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ സര്‍ ഷോണ്‍ കോണറി (90) അന്തരിച്ചു

ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ സര്‍ ഷോണ്‍ കോണറി (90) അന്തരിച്ചു.ബഹമാസില്‍ വെച്ച് ഉറക്കത്തിലായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു.ജയിംസ് ബോണ്ടിനെ ആദ്യമായി സിനിമയില്‍ എത്തിച്ച നടനാണ് ഷോണ്‍ കോണറി.നിരവധി മറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.2000 ത്തില്‍ സര്‍ പദവി ലഭിച്ചു .

Read More

കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സെക്രട്ടേറിയറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കൂ

    അനുമതിയില്ലാതെ സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നാല്‍ നിയമനടപടി സ്വീകരിക്കും . സുരക്ഷ പൂര്‍ണമായും സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്) എല്‍പ്പിക്കാന്‍ തീരുമാനിച്ചു . ഉന്നതോദ്യോഗസ്ഥ സംഘത്തിന്‍റെ നിര്‍ദേശപ്രകാരമാണ് സുരക്ഷാ ചുമതല വ്യവസായ സുരക്ഷാ സേനയ്ക്കു കൈമാറുന്നത് . നിലവില്‍ ഉള്ള പ്രത്യേക സുരക്ഷാജീവനക്കാരും സായുധ പോലീസ്സിനെയും ഒഴിവാക്കും . വ്യവസായ സുരക്ഷാ സേനയ്ക്ക് ചുമതല നല്‍കുക വഴി കൂടുതല്‍ സുരക്ഷയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് . പുറമേനിന്നും ആരെങ്കിലും അതിക്രമിച്ചു കയറാന്‍ ശ്രമിച്ചാല്‍ വ്യവസായ സുരക്ഷാ സേന കൈകാര്യം ചെയ്യും . 81 പോലീസുകാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ എസ്.ഐ.എസ്.എഫിലേക്ക് മാറ്റി നിയമിച്ചു . വനിതകളും ഉണ്ട് . കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ മാതൃകയില്‍ സംസ്ഥാനം രൂപവത്കരിച്ച വിഭാഗമാണ് സംസ്ഥാന വ്യവസായ സുരക്ഷാ സേന.

Read More