എംഎംവാസുദേവന്‍ നായരെ അനുസ്മരിച്ചു

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ ആദ്യകാല ബിജെപിനേതാവും, ജനത ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാളും ആയിരുന്ന മല്ലേലില്‍ എംഎംവാസുദേവന്‍ നായരെ ജന്മനാട് അനുസ്മരിച്ചു.അദ്ദേഹത്തിന്റെ 32ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച്അട്ടച്ചാക്കല്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഴയകാല സഹപ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. കോന്നി അട്ടച്ചാക്കല്‍സേവാകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സി.കെ.വിദ്യാധരന്‍ അദ്ധ്യക്ഷനായി.രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്തീയ പ്രചാരക്പ്രമുഖ്ഏ എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.എന്‍ ഉണ്ണി എംഎംവാസുദേവന്‍ നായരെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മല്ലേലില്‍ കുടുംബം അട്ടച്ചാക്കല്‍ വാര്‍ഡിലെ ഇരുപത്തിഅഞ്ചോളം ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ധനസഹായം വിതരണം ചെയ്തു.കുടുംബശ്രീയൂണിറ്റാണ് ധനസഹായത്തിന് അര്‍ഹരായവരെ കണ്ടെത്തിയത്. സി.എസ്.മോഹനന്‍പിള്ള,പി.ഡി.പത്മകുമാര്‍,ഗോപകുമാര്‍ പുല്ലാട് ,  വി.എ.സൂരജ്,ടി.കെ.ഗോപാലകൃഷ്ണന്‍ നായര്‍ , മനാഥന്‍,കെ.പുരുഷോത്തമന്‍പിള്ള,എസ്.സേതുനാഥ്‌,സുബാഷ്ബാബുമല്ലേലില്‍,കെ.എസ്.പ്രസാദ്,ഉണ്ണികൃഷ്ണന്‍ നായര്‍, ഗ്രാമപഞ്ചായത്തംഗം സി.എസ് സോമന്‍,തുടങ്ങിയവര്‍ സംസാരിച്ചു.

Read More

പെരുന്തേനരുവിയില്‍ വിനോദ സഞ്ചാരികള്‍ക്കായി കെട്ടിട സമുച്ചയം പൂര്‍ത്തീകരണത്തിലേക്ക്

  കോന്നി വാര്‍ത്ത : പെരുന്തേനരുവി വൈള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്റെ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. മൂന്നു നിലകളോടുകൂടിയ കെട്ടിടമാണു പൂര്‍ത്തിയാകുന്നത്. താഴത്തെ നിലയില്‍ റെസ്റ്ററന്റ് പോലെ ഉപയോഗിക്കാവുന്ന ഇടവും ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റും, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്. രണ്ടാം നിലയില്‍ 250 പേര്‍ക്ക് ഇരിക്കാവുന്ന എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള കോണ്‍ഫറന്‍സ് ഹാള്‍ ഒരുക്കിയിട്ടുണ്ട്. കോണ്‍ഫറന്‍സ് ഹാളിനോടുചേര്‍ന്ന് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശുചിമുറികളുമുണ്ട്. ഏറ്റവും മുകളിലത്തെ നിലയില്‍ സ്ത്രീകള്‍ക്കും പുരുഷമാര്‍ക്കുമായി പ്രത്യേകം ഡോര്‍മെറ്ററിയും പ്രത്യേക ശുചിമുറികളും നിര്‍മ്മിച്ചിട്ടുണ്ട്. ഡോര്‍മെറ്ററില്‍ മൂന്ന് ഡക്ക് കട്ടില്‍ 15 എണ്ണം വീതം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. 2018 ആദ്യമാസങ്ങളിലാണ് പെരുന്തേനരുവി വൈള്ളച്ചാട്ടത്തിന് സമീപത്തായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലെയ്ഡ് എഞ്ചിനിയറിംഗ് ലിമിറ്റഡ് (കെല്‍)…

Read More

സ്റ്റോർ കീപ്പർ ഒഴിവ്

  കോന്നി വാര്‍ത്ത : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ സ്റ്റോർ കീപ്പർ (ഗ്രേഡ്-3 ) തസ്തികയിൽ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 26,500 രൂപ. ജനറൽ വിഭാഗത്തിന് 700 രൂപയും എസ് സി /എസ്ടി വിഭാഗത്തിന് 140 രൂപയുമാണ് ഫീസ്. താല്പര്യമുള്ളവർ www.cusat.ac.in മുഖേന ഫെബ്രുവരി എട്ടിനു മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. അപ് ലോഡ് ചെയ്ത അപേക്ഷയുടെയും വയസ്, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം കമ്മ്യൂണിറ്റി തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെയും പകർപ്പുകൾ ഫീസ് രസീത് എന്നിവ സഹിതം ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് സ്റ്റോർ കീപ്പർ (ഗ്രേഡ്- 3) ഓൺ കോൺട്രാക്ട് ബേസിസ് എന്ന് രേഖപ്പെടുത്തിയ കവറിൽ രജിസ്ട്രാർ…

Read More

യേശുദാസ്സിന് പിറന്നാൾ സമ്മാനമായി “ശ്രീ മൂകാംബിക” ഭക്തി ഗാനം സമര്‍പ്പിച്ചു

        കോന്നി വാര്‍ത്ത ഡോട്ട് കോം : ശ്രീദീപം ക്രിയേഷൻസ്സിന്‍റെ ബാനറിൽ ദീപു ആര്‍ എസ്സ് ചടയമംഗലം ഗാനരചന നിർവ്വഹിച്ച്, വിനോദ് കൃഷ്ണൻ നീലാംബരി സംഗീതം നൽകി , മിന്മിനി, വിജേഷ് ഗോപാൽ, രാജ്‌മോഹൻ കൊല്ലം, വിനോദ് നീലാംബരി, ജോസ് റ്റി ദാസ്സ്, അമൂല്യ വിനോദ് എന്നിവർ ആലപിച്ച ശ്രീ മൂകാംബികാ ഭക്തി ഗാന ആല്‍ബം പുറത്തിറക്കി . പ്രശസ്ത പിന്നണി ഗായകൻജി ശ്രീറാം ചോറ്റാനിക്കര ഭഗവതി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് നാരായണൻ നമ്പൂതിരിപ്പാടിന് നൽകി പ്രകാശനം നിർവഹിച്ചു. സിനിമ പിന്നണി ഗാന രചയിതാവ് ബീയാർ പ്രസാദ്,നർത്തകി പാർവതി വിശ്വനാഥൻ എന്നിവർ ആദ്യ കോപ്പി സ്വീകരിച്ചു.,സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.ഗാന ഗന്ധർവ്വൻ യേശുദാസ്സിന് പിറന്നാൾ സമ്മാനമായാണ് ഈ ഗാനങ്ങൾ സമർപ്പിച്ചിരിക്കുന്നത്.

Read More

പത്തനംതിട്ട ജില്ലയിലെ “വരയാടിൻ കൊക്കയില്‍” പുതിയ അതിഥികള്‍

  ജഗീഷ് ബാബു   കോന്നി വാര്‍ത്ത ഡോട്ട് കോം : വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ എണ്ണത്തിൽ പത്തനംതിട്ട ജില്ലയിലെ വനത്തില്‍ വർധനവെന്ന് വനം വകുപ്പിന്‍റെ പ്രാഥമിക പഠനം. ഗവി വനമേഖലയിലെ പെരിയാർ കടുവസങ്കേതം പടിഞ്ഞാറ് ഡിവിഷന്‍റെ കീഴിലുള്ള പച്ചക്കാനം വനം സ്റ്റേഷൻ പരിധിയിലെ ” വരയാടിൻ കൊക്ക ” എന്ന പ്രദേശത്താണ് വരയാടിൻ കൂട്ടത്തെ ഇപ്പോള്‍ കൂടുതലായി കാണാൻ കഴിയുന്നത് . എന്നാൽ ഒരേ സമയം ഇത്രയും അധികം കൂട്ടത്തോടെ വരയാടുകളെ കാണുന്നത് ഈ അടുത്ത കാലത്താണെന്ന്  വനപാലകർ പറഞ്ഞു.കൂടുതല്‍ പരിശോധനകൾ നടത്തിയങ്കിലേ എണ്ണത്തേ കുറിച്ചു വ്യക്തമായ കണക്കുകള്‍ ലഭ്യമാകൂ.റാന്നി വനം ഡിവിഷനിൽ പച്ചക്കാനം സ്റ്റേഷന്‍റെ പരിധിയിലായിരുന്ന ഈ സ്ഥലം 2013 ൽ ആണ് പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷന്‍റെ ഭാഗമായി മാറിയത്. 59 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വരുന്ന വനഭൂമിയിലെ ചെങ്കുത്തായ…

Read More

തലസ്ഥാനത്ത് വരും കളരിപ്പയറ്റ് അക്കാഡമി

    തിരുവനന്തപുരത്ത് സർക്കാരിന്റെ കളരിപ്പയറ്റ് അക്കാഡമി ഒരുങ്ങുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണ് കളരിപ്പയറ്റ് അക്കാഡമി സ്ഥാപിക്കുന്നത്. 3500 ചതുരശ്ര അടിയുള്ള കളരി രണ്ടു മാസത്തിൽ നിർമാണം പൂർത്തിയാക്കും. പത്മശ്രീ മീനാക്ഷിയമ്മയുടെ നേതൃത്വത്തിലുള്ള കളരി ആശാൻമാരാണ് ഇവിടെ ക്‌ളാസുകളെടുക്കുക. ജനുവരി 16ന് നവീകരിച്ച ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കളരിപ്പയറ്റ് അക്കാഡമിയുടെ സിലബസ് പ്രകാശനം ചെയ്യും. തുടക്കത്തിൽ 100 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനാണ് ഉദ്ദേശിക്കുന്നത്. രാവിലെ അഞ്ചു മണി മുതൽ എട്ടു വരെയും വൈകിട്ട് അഞ്ചു മുതൽ ഏഴു വരെയുമാവും രണ്ടു ബാച്ചുകളിലായി പരിശീലനം. കുട്ടികൾക്കും മുതിർന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവും. ക്രാഫ്റ്റ് വില്ലേജിന്റെ ഭാഗമായ നൃത്തപരിശീലന കളരിയെയും കളരിപ്പയറ്റ് അക്കാഡമിയെയും പരസ്പരം ബന്ധപ്പെടുത്തി ക്‌ളാസുകൾ നടത്താനും ആലോചനയുണ്ട്. നൃത്തം അഭ്യസിക്കുന്നവർക്ക് മെയ്‌വഴക്കത്തിനായി കളരിപ്പയറ്റ് പരിശീലനം സഹായകരമാകുന്ന…

Read More

അൻപതോളം യാത്രക്കാരുമായി വിമാനം കാണാതായി

  ഇന്തോനേഷ്യയിലെ ജക്കാർത്തിൽ നിന്നും പറന്നുപൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് അൽപ നേരത്തിന് ശേഷമാണ് വിമാനം കാണാതാകുന്നത്. അൻപതോളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ജക്കാർത്തയിൽ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം വിമാനം 10,000 അടി ഉയരത്തിലെത്തിയ ഉടനെയാണ് റഡാറിൽ നിന്ന് വിമാനം കാണാതായത്. 27 വർഷം പഴക്കമുള്ള ബോയിം​ഗ് 737-500 വിമാനമാണ് എസ്ജെ182. വിമാനത്തിന് സംഭവിച്ചതെന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Read More

കോന്നി മണ്ഡലത്തിലെ 8 ആശുപത്രിയ്ക്ക് 8 ആംബുലന്‍സ്സ് വിതരണം ചെയ്യുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയെ ശാക്തീകരിക്കാൻ കരുതൽ സ്പർശം എന്ന പദ്ധതി നടപ്പിലാക്കുമെന്നും, ഇതിന്‍റെ ഭാഗമായി നിയോജക മണ്ഡലത്തിലെ എട്ട് ആരോഗ്യ സ്ഥാപനങ്ങൾക്ക് ആംബുലൻസ് വിതരണം ചെയ്യുമെന്നും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഞായറാഴ്ച രാവിലെ 11 മണിക്ക് കോന്നി ചന്തമൈതാനിയിൽ നടക്കുന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പദ്ധതി ഉദ്ഘാടനം നിർവ്വഹിക്കുകയും, ആംബുലൻസ് വിതരണം നടത്തുകയും ചെയ്യും. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 1.13 കോടി മുടക്കിയാണ് ആംബുലൻസ് നല്കുന്നത്. കോന്നി താലൂക്ക് ആശുപത്രിയ്ക്ക് ഉൾപ്പടെ ബഹുഭൂരിപക്ഷം ആരോഗ്യ സ്ഥാപനങ്ങൾക്കും സ്വന്തമായി ആംബുലൻസ് ഇല്ലാത്ത സ്ഥിതിയായിരുന്നു.താലൂക്ക് ആശുപത്രിയിൽ കിടക്കുന്ന 108 ആംബുലൻസ് ആശുപത്രിയുടെ നിയന്ത്രണത്തിലുള്ളവയല്ല. കോന്നി താലൂക്ക് ആശുപത്രിയ്ക്കും, ആംബുലൻസ് സൗകര്യമില്ലാതിരുന്ന പ്രമാടം, വള്ളിക്കോട്, കൂടൽ, മലയാലപ്പുഴ, മൈലപ്ര, ആങ്ങമൂഴി, കൊക്കാത്തോട് എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കുമായാണ് 8…

Read More

നിയമസഭാ സമ്മേളനം‌ ഇന്നുമുതൽ

  പതിനാലാം കേരള നിയമസഭയുടെ 22-ാം സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. രാവിലെ ഒമ്പതിന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. അന്തരിച്ച ചങ്ങനാശേരി എംഎൽഎ സി എഫ്‌ തോമസ്‌, മുൻ രാഷ്ട്രപതി പ്രണബ്‌ കുമാർ മുഖർജി എന്നിവർക്ക്‌ അനുശോചനം രേഖപ്പെടുത്തി 11ന്‌ സഭ പിരിയുമെന്ന്‌ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12,13,14 തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച. 15നാണ്‌ ബജറ്റ്‌. 18മുതൽ 20വരെ പൊതുചർച്ച. അന്തിമ ഉപധനാഭ്യർഥന സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും 21ന്‌. നാലുമാസത്തേക്കുള്ള വോട്ട്‌ ഓൺ അക്കൗണ്ടിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും 25ന്‌. റിപ്പബ്ലിക്‌ ദിന അവധിക്ക്‌ ശേഷം 27, 28 തീയതികളിൽ ഗവൺമെന്റ്‌ കാര്യത്തിന്‌ നീക്കിവച്ച സമയം എപ്രകാരം വിനിയോഗിക്കണമെന്ന്‌ കാര്യോപദേശക സമിതി തീരുമാനിക്കും. സ്പീക്കറെ നീക്കാനാവശ്യപ്പെട്ട്‌ എം ഉമ്മർ എംഎൽഎ നൽകിയ നോട്ടീസിൽ വ്യവസ്ഥകളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ യുക്തമായ നടപടി എടുക്കും. സമ്മേളനം 28ന്‌ അവസാനിക്കും.

Read More

ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം: പഠനം നടത്താൻ സമിതിയെ നിയോഗിച്ചു

  കോന്നി വാര്‍ത്ത : സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും പഠനം നടത്തി ശിപാർശകൾ സമർപ്പിക്കാനായി ഒരു മൂന്നംഗ സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം, അവർ ഈടാക്കുന്ന ഫീസിലെ ഏകീകരണമില്ലായ്മ എന്നിവ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ ലഭിക്കുന്ന സാഹചര്യത്തിലാണിത്. സമിതിയിൽ ഗതാഗത കമ്മീഷണർ ചെയർമാനും ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ, ഐ.ഡി.ടി.ആർലെ ജോയിന്റ് ഡയറക്ടർ എന്നിവർ അംഗങ്ങളുമാണ്. ജനുവരി 31 ന് മുൻപ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Read More