സ്റ്റോർ കീപ്പർ ഒഴിവ്

 

കോന്നി വാര്‍ത്ത : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ സ്റ്റോർ കീപ്പർ (ഗ്രേഡ്-3 ) തസ്തികയിൽ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രതിമാസ ശമ്പളം 26,500 രൂപ. ജനറൽ വിഭാഗത്തിന് 700 രൂപയും എസ് സി /എസ്ടി വിഭാഗത്തിന് 140 രൂപയുമാണ് ഫീസ്. താല്പര്യമുള്ളവർ www.cusat.ac.in മുഖേന ഫെബ്രുവരി എട്ടിനു മുമ്പ് ഓൺലൈനായി അപേക്ഷിക്കണം.

അപ് ലോഡ് ചെയ്ത അപേക്ഷയുടെയും വയസ്, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം കമ്മ്യൂണിറ്റി തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെയും പകർപ്പുകൾ ഫീസ് രസീത് എന്നിവ സഹിതം ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് സ്റ്റോർ കീപ്പർ (ഗ്രേഡ്- 3) ഓൺ കോൺട്രാക്ട് ബേസിസ് എന്ന് രേഖപ്പെടുത്തിയ കവറിൽ രജിസ്ട്രാർ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജി കൊച്ചി 682 022 എന്ന വിലാസത്തിൽ ഫെബ്രുവരി 15 നകം ലഭിക്കണം.