കോന്നി വാര്ത്ത : ജനറല് മെഡിസിന്, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓര്ത്തോപീഡിക്സ്, ഇ.എന്.ടി, സര്ജറി വിഭാഗങ്ങളിലായി പ്രഗത്ഭരും പരിചയ സമ്പന്നരുമായ ഏഴ് വിദഗ്ധ ഡോക്ടര്മാരുടെ സേവനം ആശുപത്രിയില് ഇലന്തൂര് ഇഎംഎസ് സഹകരണ ആശുപത്രിയില് ലഭ്യമാണ്. ജനറല് മെഡിസിന് വിഭാഗത്തില് ഡോ.ഗംഗാധരന് പിള്ളയുടെ സേവനം തിങ്കള്, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില് രാവിലെ 9.30 മുതല് ഉച്ചയ്ക്ക് ഒന്നു വരെ ലഭിക്കും. ഗൈനക്കോളജി വിഭാഗത്തില് ഡോ. ശോഭനകുമാരിയുടെ സേവനം തിങ്കള്, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില് രാവിലെ 9.30 മുതല് ഉച്ചയ്ക്ക് ഒന്നു വരെ ലഭിക്കും. ഇ.എന്.ടി വിഭാഗത്തില് ഡോ. മഹേഷ് മധുവിന്റെ സേവനം തിങ്കള്, ബുധന്, വ്യാഴം ദിവസങ്ങളില് ഉച്ചയ്ക്ക് രണ്ടു മുതല് നാലുവരെ ലഭിക്കും. ഓര്ത്തോപീഡിക്സ്് വിഭാഗത്തില് ഡോ. നിയാസ് ഖാന്റെ സേവനം തിങ്കള്, ബുധന്, വെള്ളി ദിവസങ്ങളില് വൈകിട്ട് 4.30 മുതല് 6.30 വരെ…
Read Moreവിഭാഗം: Entertainment Diary
പന്തളത്ത് സൂപ്പർഫാസ്റ്റ് ബസ്സുകള് തമ്മിൽ കൂട്ടിയിടിച്ചു, 23 പേർക്ക് പരിക്ക്
പന്തളത്ത് സൂപ്പർഫാസ്റ്റ് ബസ്സുകള് തമ്മിൽ കൂട്ടിയിടിച്ചു, 23 പേർക്ക് പരിക്ക് എംസി റോഡിൽ പന്തളം കുരമ്പാല പത്തിയിൽപടിയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇരു ബസുകളിലെയും ഡ്രൈവർമാരും യാത്രക്കാരും ഉൾപ്പടെ 23 പേർക്ക് പരിക്കേറ്റു.തിരുവനന്തപുരത്ത് നിന്ന് കോതമംഗലം പോകുന്ന സൂപ്പർഫാസ്റ്റ് ബസും കോട്ടയത്ത് നിന്നും തിരുവനന്തപുരത്തിന് പോകുന്ന സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്.
Read Moreഹിന്ദുമതത്തിൽപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പെൺകുട്ടികളുടെ വിവാഹം നടത്താൻ സഹായം
കോന്നി വാര്ത്ത ഡോട്ട് കോം :ഹിന്ദുമതത്തിൽപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പെൺകുട്ടികളുടെ വിവാഹം നടത്താൻ സഹായം നല്കുമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (DSJP)പത്തനംതിട്ട ജില്ലാ കമ്മറ്റി ഭാരവാഹികള് അറിയിച്ചു . വിവാഹ ക്ഷണക്കത്ത് അച്ചടിക്കുന്നത് മുതൽ ഹാൾ / പന്തൽ’ ,സദ്യ, വിവാഹ വസ്ത്രം തുടങ്ങി (സ്വർണാഭരണങ്ങൾ ഒഴികെയുള്ള )എല്ലാ പ്രധാന ചെലവുകളും പാർട്ടി ഏറ്റെടുത്തു നടത്തുന്ന ‘സീറോ കോസ്റ്റ് ‘ വിവാഹ പദ്ധതി ആരംഭിച്ചു കഴിഞ്ഞു.ചുരുങ്ങിയ സമയത്തിനുള്ളിൽ പന്ത്രണ്ട് വിവാഹങ്ങൾ നടത്തിക്കഴിഞ്ഞു. അഞ്ഞൂറ് അപേക്ഷകൾ ലഭിച്ചിട്ടുണ്ട് .രണ്ടായിരം വിവാഹങ്ങളാണ് പാർട്ടി ലക്ഷ്യമിട്ടിരിക്കുന്നത്.സീറോ കോസ്റ്റ് വിവാഹ പദ്ധതിയുടെ സഹായം ആവശ്യമുള്ളവർ ഡി എസ് ജെ പി പത്തനംതിട്ട ജില്ലാ കമ്മിറ്റി കൺവീനർ ശിവദാസ് എം. ജെ യുമായി ബന്ധപ്പെടാവുന്നതാണ് . മൊബൈൽ നമ്പർ 9495836891.
Read Moreഗാന്ധിസ്മൃതിയാത്ര പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം മേക്കൊഴൂരിൽ നടന്നു
ഗാന്ധിസ്മൃതിയാത്ര പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം മേക്കൊഴൂരിൽ നടന്നു കോന്നി വാര്ത്ത :മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെ.പി.സി.സി ആഹ്വാമനുസരിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ നേതൃത്യത്തിൽ നടക്കുന്ന ഗാന്ധിസ്മൃതിയാത്രകളുടെ ജില്ലാതല ഉദ്ഘാടനം മേക്കൊഴൂരിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് പതാക ഏറ്റുവാങ്ങി . ഡി.സി.സി. ഏക്സിക്യൂട്ടീവ് അംഗം സലിം പി.ചാക്കോ ,ഐ. എൻ. ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.കെ. ഗോപി , കേരള കോ-ഓപ്പറേറ്റീവ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് ജോഷ്വാ മാത്യു , ബിനു മൈലപ്രാ , ജെയിംസ് കീക്കരിക്കാട്ട് , ബേബി മൈലപ്രാ , ബിജു ശമുവേൽ , വിൽസൺ തുണ്ടിയത്ത് , എൽസി ഈശോ ,മാത്യു എബ്രഹാം ,സി.എ. തോമസ് ,ശോശമ്മ ജോൺസൺ എന്നിവർ പ്രസംഗിച്ചു. ലിബു…
Read Moreകോന്നി മെഡിക്കല് കോളജ് കുടിവെള്ള പദ്ധതി നാടിന് സമര്പ്പിച്ചു
നാലുവര്ഷത്തിനുള്ളില് കോന്നിയിലെ മുഴുവന് വീടുകളിലും ശുദ്ധജലം ലഭ്യമാക്കും: മന്ത്രി കെ കൃഷ്ണന്കുട്ടി കോന്നി വാര്ത്ത: നാലുവര്ഷത്തിനുള്ളില് കോന്നി മണ്ഡലത്തിലെ മുഴുവന് വീടുകളിലും ശുദ്ധജല കണക്ഷന് ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ്മന്ത്രി കെ കൃഷ്ണന്കുട്ടി. മെഡിക്കല് കോളജ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഓണ്ലൈന് വഴി നിര്വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 143 കോടിരൂപ മുതല് മുടക്കില് ആരംഭിച്ച സീതത്തോട് കുടിവെള്ള പദ്ധതി ദ്രുതഗതിയില് നടക്കുകയാണ്. മൈലപ്ര-മലയാലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഡിപിആറിന് അംഗീകാരം നല്കുന്നതിന് യോഗം ഈ മാസം 28ന് ചേരും. പ്രമാടം, കലഞ്ഞൂര്-ഏനാദിമംഗലം കുടിവെള്ള പദ്ധതികളുടെ ഡിപിആര് തയാറായി വരികയാണെന്നും മന്ത്രി പറഞ്ഞു. നബാര്ഡ് പദ്ധതിയില് ഉള്പ്പെടുത്തി 13.98 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് കോന്നി മെഡിക്കല് കോളജ് കുടിവെള്ള പദ്ധതി പൂര്ത്തീകരിച്ചത്. കോന്നി മെഡിക്കല് കോളജിലേക്കും അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 1,2,14,15 വാര്ഡുകളിലെ 5642 പേര്ക്കും ഒരുപോലെ…
Read Moreകോന്നി അരുവാപ്പുലം പഞ്ചായത്ത് തല സർഗ്ഗോത്സവം
കോന്നി വാര്ത്ത : താലൂക്ക് ലൈബറി കൗൺസിൽ കോന്നി , അരുവാപ്പുലം പഞ്ചായത്ത് തല സർഗ്ഗോത്സവം നാളെ ( 31.01.2021 ) രാവിലെ 9 മണി മുതൽ കോന്നി ഗവൺമെന്റ് എൽ. പി സ്ക്കൂളിൽ നടക്കും. കഥ, കവിത, കാർട്ടൂൺ രചന,ആസ്വാദനക്കുറിപ്പ്, കഥാപാത്ര നിരൂപണം, ഉപന്യാസം, ചിത്രീകരണം എന്നീ 7 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.അഡ്വ: പേരൂർ സുനിൽ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. സലിൽ വയലാത്തല ചെയർമാനും, എസ്സ് . കൃഷ്ണകുമാർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
Read Moreപത്തനംതിട്ട വാട്ടര് അതോറിറ്റിയില് തൊഴില് അവസരം
കോന്നി വാര്ത്ത : ജല് ജീവന് മിഷന് പ്രവര്ത്തനങ്ങള്ക്കായി ജല അതോറിറ്റി, പി എച്ച് ഡിവിഷന്, പത്തനംതിട്ട ഓഫീസിലേക്ക് താത്കാലികമായി വാളന്റിയര്മാരെ 631 രൂപ ദിവസവേതന അടിസ്ഥാനത്തില് നിയമിക്കും. പരമാവധി 60 ദിവസത്തേക്കാണ് നിയമനം. സിവില്/മെക്കാനിക്കല് എന്ജിനീയറിംഗില് ഐ.ടി.ഐ/ഡിപ്ലോമ/ കംപ്യൂട്ടര് പരിജ്ഞാനമുളളവര്ക്ക് അപേക്ഷിക്കാം. ഫെബ്രുവരി രണ്ടിന് രാവിലെ 11 മുതല് വൈകിട്ട മൂന്നു വരെയാണ് കൂടിക്കാഴ്ച. താത്പര്യമുളളവര് യോഗ്യതാ സര്ട്ടിഫിക്കറ്റുകളുടെ ഒറിജിനല് സഹിതം കേരള വാട്ടര് അതോറിറ്റിയുടെ പി എച്ച് ഡിവിഷന് എക്സിക്യൂട്ടീവ് എന്ജിനീയറുടെ ഓഫീസില് ഹാജരാകണം.
Read Moreട്രാൻസ്ജെൻഡർ സെല്ലിൽ നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനത്തിന് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. പ്രയപരിധി 2021 ജനുവരി ഒന്നിന് 25 – 45 വയസ്സ്. പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരൊഴിവാണുള്ളത്. പ്രതിമാസ വേതനം 30675 രൂപ. രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. പ്രതിമാസ വേതനം 19950 രൂപ. ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 17325 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ ഫെബ്രുവരി 15 നകം ലഭിക്കണം.
Read More60 വയസ്പൂർത്തിയായോ : പതിനായിരം രൂപ പെൻഷൻ വേണം
കോന്നി വാര്ത്ത : ഔർ ഇൻഡിപെന്റന്റ് ഓർഗിനൈസേഷൻ ഓഫ് പീപ്പിൾ (oiop ) യുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി 60 വയസ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകുക, പതിനൊന്നാം ശമ്പള കമ്മീഷൻ നിർദ്ദേശിച്ച ശമ്പള വർധന നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്മാറുക, കേന്ദ്ര സർക്കാരിന്റെ പുതിയ കർഷക നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യംഉന്നയിച്ചാണ് ധര്ണ്ണ നടത്തിയത് . സംഘടന ജില്ല കോർഡിനേറ്റർരാജു പ്ലാന്തോട്ടം മാര്ച്ച് ഫ്ലാഗ്ഓഫ് ചെയ്തു. കലക്ടറേറ്റ് പടിക്കൽ ആറന്മുള മണ്ഡലം പ്രസിഡന്റ് സാബു ഡാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ ധർണയിൽ ജില്ലാ പ്രസിഡന്റ് പി റ്റി മാത്യു ധർണ ഉത്ഘാടനം ചെയ്തു . ജില്ലാ വൈസ് പ്രസിഡന്റ് ബിജു ശങ്കരത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പി റ്റി തോമസ്, മധുസൂദനൻ നായർ ,സി റ്റി മാത്യു…
Read Moreജില്ലയില് പുതുതായി 9 സ്മാര്ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു
ജില്ലയില് പുതുതായി 9 സ്മാര്ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു കോന്നി വാര്ത്ത : പത്തനംതിട്ട ജില്ലയില് പുതുതായി ഒന്പത് സ്മാര്ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു. ഏനാദിമംഗലം, കടമ്പനാട്, അങ്ങാടിക്കല്, കൂടല്, നിരണം, ചേത്തക്കല്, കൊല്ലമുള, കലഞ്ഞൂര്, പള്ളിക്കല് എന്നിവയാണ് പുതുതായി സ്മാര്ട്ട് വില്ലേജ് ഓഫീസുകള്ാകുന്നത്. ഏനാദിമംഗലം, കടമ്പനാട് വില്ലേജ് ഓഫീസുകളുടെ എസ്റ്റിമേറ്റ് ലവലില് എത്തി നില്ക്കുകയാണ്. അങ്ങാടിക്കല്, കുടല്, നിരണം, ചേത്തക്കല്, കൊല്ലമുള, കലഞ്ഞൂര്, എന്നിവയുടെ നിര്മ്മാണോദ്ഘാടനം കഴിഞ്ഞു. ട്വിന് ക്വാര്ട്ടേഴ്സായി നിര്മ്മിക്കുന്ന പള്ളിക്കല് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്ക്കാര് നാലര വര്ഷം പൂര്ത്തിയാക്കിയപ്പോള് പത്തനംതിട്ടയില് പുതിയതായി എട്ട് വില്ലേജ് ഓഫീസുകള് പ്രവര്ത്തനം ആരംഭിച്ചിരുന്നു. ഇവയില് ഏഴ് വില്ലേജ് ഓഫീസുകള് സ്മാര്ട്ട് വില്ലേജ് ഓഫീസുകളും ഒന്ന് ട്വിന് കോര്ട്ടേഴ്സുമാണ്. ഇരവിപേരൂര്, അയിരൂര്, ഏനാത്ത്, തണ്ണിത്തോട്, തുമ്പമണ്,…
Read More