കോന്നി അരുവാപ്പുലം പഞ്ചായത്ത് തല സർഗ്ഗോത്സവം

 

കോന്നി വാര്‍ത്ത : താലൂക്ക് ലൈബറി കൗൺസിൽ കോന്നി , അരുവാപ്പുലം പഞ്ചായത്ത് തല സർഗ്ഗോത്സവം നാളെ ( 31.01.2021 ) രാവിലെ 9 മണി മുതൽ കോന്നി ഗവൺമെന്റ് എൽ. പി സ്ക്കൂളിൽ നടക്കും.

കഥ, കവിത, കാർട്ടൂൺ രചന,ആസ്വാദനക്കുറിപ്പ്, കഥാപാത്ര നിരൂപണം, ഉപന്യാസം, ചിത്രീകരണം എന്നീ 7 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.അഡ്വ: പേരൂർ സുനിൽ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.

സലിൽ വയലാത്തല ചെയർമാനും, എസ്സ് . കൃഷ്ണകുമാർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

error: Content is protected !!