പെരുനാട് അത്തിക്കയം ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

പെരുനാട് അത്തിക്കയം ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ വിതരണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉഷാ രാധാകൃഷ്ണന്‍, എക്‌സി. എന്‍ജിനീയര്‍ പി.എസ്. രേഖ, പി. ശ്രീകല, എം.എസ്. ശ്യാം, റോബിന്‍ കെ. തോമസ്, എം.സി. രാമചന്ദ്രന്‍, മണി പെരുനാട് എന്നിവര്‍ സംസാരിച്ചു.

Read More

കോന്നിയുടെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ വേനല്‍ മഴ പെയ്തു

  കോന്നി വാര്‍ത്ത : കോന്നിയുടെ വിവിധ മേഖലകളില്‍ വേനല്‍ മഴ പെയ്തു . ചൂടിന് അല്‍പ്പം ആശ്വാസമായെങ്കിലും നീരുറവകളില്‍ ജലം വലിയുവാന്‍ ഇത് കാരണമാകും . കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്യുമെന്ന് കരുതി എങ്കിലും പെയ്തില്ല . ഇന്ന് വൈകിട്ട് മുതല്‍ മഴയുടെ വരവ് അറിയിച്ചു കൊണ്ട് ശീതകാറ്റ് വീശി . കോന്നിയുടെ കിഴക്കന്‍ വനത്തില്‍ കഴിഞ്ഞ ദിവസം മഴ പെയ്തു . അച്ചന്‍ കോവില്‍ നദിയിലെ നീരൊഴുക്ക് കൂടിയിരുന്നു എങ്കിലും ഇപ്പോള്‍ വെള്ളം നന്നായി വലിഞ്ഞു .

Read More

കോന്നി കിഴക്കുപുറം ഏലായിൽ കൊയ്ത്തുത്സവം നടന്നു

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്തിലെ കിഴക്കുപുറം ഏലായിൽകൊയ്ത്തുത്സവം നടന്നു . ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘവും ,ഷിജു മോഡിയിലും കൃഷി ചെയ്ത പാടശേഖരങ്ങളിൽ ആണ് കർഷകർ ഒരുമിച്ചു കൂടി ഉത്സവം നടത്തിയത് . കോന്നി എം എൽ എ കെ യു. ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോടിയിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗംരാഹുൽ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ തോമസ് കാലായിൽ, ജോയ്‌സ് എബ്രഹാം, കൃഷി ഓഫീസർജ്യോതി ലക്ഷ്മി, ഗോൾഡൻ ബോയ്സ് പ്രസിഡന്റ്‌ റോബിൻ കാരാവള്ളിൽ, സെക്രട്ടറിബിനു കെ എസ്, സിജോ അട്ടച്ചാക്കൽ, രാജേഷ് പേരങ്ങാട്ട്, പാടശേഖരസമിതി പ്രസിഡന്റ്‌ വിൽസൺ, ദാനികുട്ടി എന്നിവർ സംസാരിച്ചു . പത്തനംതിട്ട പാക്കനാർ കലാസമിതിയിലെ കലാകാരൻമാർ കൊയ്ത്തു പാട്ടും അവതരിപ്പിച്ചു.

Read More

കോലിഞ്ചി കര്‍ഷകര്‍ക്ക് ആനുകൂല്യം : സംസ്ഥാനതല ഉദ്ഘാടനം നടന്നു

  കോലിഞ്ചി കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം വയ്യാറ്റുപുഴയില്‍ നടന്ന യോഗത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കിഴക്കന്‍ മലയോര മേഖലയായ ചിറ്റാര്‍, സീതത്തോട്, തണ്ണിതോട് പഞ്ചായത്തുകളിലെ പ്രധാനപ്പെട്ട വിളയായ കോലിഞ്ചിയെ കാര്‍ഷികവിളയായി അംഗീകരിക്കണമെന്നുളള കര്‍ഷകരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എയുടെ ഇടപെടലുകള്‍ ഈ പദ്ധതി സാക്ഷാത്കരിക്കുവാന്‍ ഗുണകരമായി. ഇതോടൊപ്പം കോലിഞ്ചി സംഭരണ വിതരണ കേന്ദ്രവും ഭൗമസൂചിക രജിസ്ട്രേഷനുളള നടപടികളും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സജി കുളത്തുങ്കല്‍, ജോബി ടി ഈശോ, ജനപ്രതിനിധികളായ രവികല എബി, ഷിജി മോഹന്‍, നിഷ, കണ്‍സോര്‍ഷ്യം ഭാരവാഹികളായ എസ്.ഹരിദാസ്, കെ.ജി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. നോഡല്‍ ഓഫീസര്‍ മാത്യു എബ്രഹാം സ്വാഗതവും…

Read More

ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു

  ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഉത്തരവ്. ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് കേസ് ഡയറി എത്രയും വേഗം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സാധ്യമായ രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും ജെസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള പ്രതീക്ഷ അവസാനിച്ചുവെന്നും കേസ് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്.

Read More

വികസനവും ക്ഷേമ പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും : മുഖ്യമന്ത്രി

  കോന്നി വാര്‍ത്ത : ജനകീയ കാര്യങ്ങളില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകും . സര്‍ക്കാരിന്‍റെ മുന്നില്‍ വികസനവും ക്ഷേമ പ്രവര്‍ത്തനവും ഉണ്ട് എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറഞ്ഞു . കെ എസ്സ് യു സമരം ആസൂത്രിതം ആണ് . പോലീസുകാരനെ വളഞ്ഞിട്ടു തല്ലുന്നത് നോക്കി നില്‍ക്കുവാന്‍ പോലീസിന് കഴിയില്ല . സര്‍ക്കാര്‍ വികസനം ജനത്തില്‍ നിന്നും മാറ്റുവാന്‍ ആണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത് . ജനകീയ മനസ്സില്‍ വികസനം വേര് ഉറപ്പിച്ചു .

Read More

കോന്നി മെഡിക്കൽ കോളേജ് രണ്ടാംഘട്ട നിർമാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

  കോന്നി വാര്‍ത്ത : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ രണ്ടാംഘട്ട നിർമാണം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 18) പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. എൽ.ഡി.എഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയോടെയുള്ള നടപടികളിലൂടെ മെഡിക്കൽ കോളേജിൻ്റെ രണ്ടാംഘട്ട നിർമാണം എന്ന സ്വപ്നവും യാഥാർത്ഥ്യമാകുകയാണ്. 2014 -ൽ ആരംഭിച്ച് വിവിധ കാരണങ്ങളാൽ തടസപ്പെട്ടു കിടന്ന മെഡിക്കൽ കോളേജ് നിർമാണം 2016-ൽ എത്തിയ എൽഡിഎഫ് സർക്കാരാണ് പുനരാരംഭിച്ച് പൂർത്തിയാക്കിയത്. 2020 സെപ്തംബറിൽ മെഡിക്കൽ കോളേജ് ഒ.പി വിഭാഗം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു. 26 ഡോക്ടർമാർ ഉൾപ്പെടെ 286 തസ്തികകൾ അനുവദിച്ചു കൊണ്ട് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സാ വിഭാഗവും കഴിഞ്ഞ ദിവസം ആരംഭിച്ചു കഴിഞ്ഞു. പ്രതിദിനം 50 ലക്ഷം ലിറ്റർ ജലം സംഭരിക്കാവുന്ന ടാങ്കും നിർമിച്ചു.13.98 കോടി…

Read More

കോന്നിത്താഴം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും; നിര്‍മ്മാണോദ്ഘാടനം നടന്നു

  കോന്നി വാര്‍ത്ത : സ്മാര്‍ട്ട് വില്ലേജ് ആകാന്‍ ഒരുങ്ങി കോന്നിത്താഴം വില്ലേജ് ഓഫീസ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. സാധാരണക്കാര്‍ ഏറെ എത്തുന്ന വില്ലേജ് ഓഫീസിന്റെ അടിസ്ഥാന സൗകര്യം ഉള്‍പ്പെടെ മെച്ചപ്പെടുത്തി പൊതുജന സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശുചിമുറി, സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടം, അത്യാധുനിക ഓഫീസ് സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കോന്നിത്താഴം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍മ്മാണ ഉദ്ഘാടനത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. 44 ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ പറഞ്ഞു. ജില്ലാ…

Read More

സുബല – സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; സുബല കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം 17 ന്

  പത്തനംതിട്ടയുടെ വികസന സങ്കല്പങ്ങള്‍ക്ക് ചാരുതയേകിക്കൊണ്ട് പട്ടികജാതി വികസന വകുപ്പിന്റെ സ്വപ്ന പദ്ധതിയായ സുബല കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളിലുള്‍പ്പെട്ട സുബല കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഈ മാസം 17 ന് ഉച്ചയ്ക്ക് 12 ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. യോഗത്തില്‍ വീണാജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കുകയും ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍.റെഡ്ഡി, വിവിധ രാഷ്ട്രീയ കക്ഷികളുടെ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയില്‍ പത്തനംതിട്ട മേലേ വെട്ടിപ്പുറത്ത് നിലവിലുള്ള അഞ്ച് ഏക്കര്‍ സ്ഥലത്ത് കണ്‍വന്‍ഷന്‍ സെന്റര്‍, ബോട്ടിംഗ്, നടപ്പാതകള്‍, ആംഫി…

Read More

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു

  സന്നിധാനം: കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു.ഇന്നലെ വൈകുന്നേരം 5 മണിക്കാണ് നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിയിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്നു. ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്നു. കുംഭ മാസം ഒന്നായ ഇന്ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടക്കും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ടിക്കറ്റ് ലഭിച്ച അയ്യപ്പഭക്തർക്ക് മാത്രമെ കുംഭമാസ പൂജാദിനങ്ങളിൽ ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ദിവസവും 5000 ഭക്തർക്ക് വീതമാണ് പ്രവേശനാനുമതി. 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊറോണ ആർടിപിസിആർ/ ആർടി ലാമ്പ് /എക്സ്പേർട്സ് നാറ്റ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർ നിർബന്ധമായും കയ്യിൽ കരുതണം. വെർച്വൽ…

Read More