കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബിന്റെ 28 മത് വാർഷികത്തിനും ഓണാഘോഷ പരിപാടികൾക്കും തുടക്കമായി വാർഷികത്തോടനുബന്ധിച്ച് കോവിഡ് വൈറസ് വ്യാപനത്തോട് അനുബന്ധിച്ച് സാന്ത്വന സ്പർശം പദ്ധതിക്ക് തുടക്കം കുറിച്ചു. ക്ലബ്ബ് പരിധിയിലുള്ള 200 ഭവനങ്ങളിൽ ഓണക്കിറ്റ് വിതരണം നടത്തി. ഓണപ്പാട്ട്, ചലച്ചിത്ര ഗാനം, ക്രാഫ്റ്റ് വർക്ക് എന്നീ മത്സരങ്ങൾ ഓൺലൈൻ മാധ്യമത്തിലൂടെ നടത്തി വരുന്നു. ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു. ഓണക്കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം വി.ടി അജോമോൻ നിർവ്വഹിച്ചു. വിദ്യാർത്ഥികളെ ആദരിക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ലതിക കുമാരി, രാജീവ് മള്ളൂർ, എ.എസ്. ഷിജു, ശ്യാം. എസ്.…
Read Moreവിഭാഗം: Entertainment Diary
ഗോള്‍ഡന്‍ ബോയ്സ് ”നൂറുകോടി” പദ്ധതി : ഓണക്കോടി വിതരണം ചെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : ഗോള്‍ഡന്‍ ബോയ്സ് ചാരിറ്റബിള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ തെരുവിലും, അനാഥാലയങ്ങളിലും, കോവിഡ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരിൽ നിന്നും നൂറ് പേർക്ക് ഓണക്കോടി നൽകുന്ന ”നൂറുകോടി” പദ്ധതിയുടെ ആദ്യ വിതരണം വാഴമുട്ടം ഡിവൈന്‍ കരുണാലയത്തില്‍ നടത്തി. അന്തേവാസികള്‍ക്ക് ഓണക്കോടിക്കൊപ്പം ബെഡ്ഷീറ്റുകള്‍ കൂടി നല്‍കി ട്രസ്റ്റ് പ്രസിഡന്റ് റോബിന്‍ കാരാവള്ളില്‍, സെക്രട്ടറി ബിനു കെ എസ്, പ്രവാസി കോ ഓർഡിനേറ്റർരാജേഷ് പേരങ്ങാട്ട്, ജിബി വർഗീസ്, സിജോ അട്ടച്ചാക്കൽ എന്നിവര്‍ പങ്കെടുത്തു
Read Moreബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ പെരുന്നാളും, ബാവാ അനുസ്മരണവും എട്ടു നോമ്പാചരണവും
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മയും എട്ടു നോമ്പാചരണവും ഈ വര്‍ഷം സെപ്റ്റംബര്‍ 4 മുതല്‍ 11 വരെ തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം നടത്തുന്നു. ഈ പുണ്യ ദിനങ്ങളില്‍ അഭിവന്ദ്യ ആയൂബ് മാര്‍ സില്‍വാനിയോസ് തിരുമേനിയും വൈദിക ശ്രേഷ്ഠരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബ്ബാനയും വൈകുന്നേരങ്ങളില്‍ തിരുവചന സന്ദേശവും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം (Virtual Platform(Zoom Meeting) വഴി തിരുവചന സന്ദേശവും നല്‍കും. ഈ ശുശ്രൂഷകളിലേയ്ക്ക് ഏവരേയും കര്‍ത്തൃനാമത്തില്‍ സ്വഗതം ചെയ്യുന്നുവെന്ന് ഇടവക വികാരി റവ. ഫാ. എല്‍ദോസ് കെ. പി. അറിയിച്ചു. പ്രോഗ്രാമനുസരിച്ച് ആഗസ്റ്റ് 29 ഞായറാഴ്ച 8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന, വിശുദ്ധ. ദൈവമാതാവിനോടുള്ള പ്രത്യേക…
Read Moreപരസ്യ ചിത്രത്തിലൂടെ ജയകൃഷ്ണന്‍ തണ്ണിത്തോട് സംവിധായകനായി
കോന്നി വാര്‍ത്ത ഡോട്ട് കോം : ഉദേശിക്കുന്ന കാര്യങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധ ആകർഷിച്ചു കൊണ്ട് കൃത്യമായി മനസ്സിലേക്ക് കടന്നു ചെല്ലുവാന്‍ കഴിഞ്ഞാല്‍ ഒരു പരസ്യം വലിയ വിജയമാകും . അത്തരം ഒരു വിജയ തീരത്താണ് ജയ കൃഷ്ണന്‍ തണ്ണിത്തോട് . തിരുവോണ ദിനം മലയാള ടെലിവിഷനിലൂടെ കെ എസ്സ് എഫ് ഇ യുടെ ഒരു പരസ്യം സംപ്രേക്ഷണം ചെയ്തു . ആ പരസ്യം പൂര്‍ണ്ണമായും മനസ്സിരുത്തി കാണുവാന്‍ പ്രേക്ഷകനും തയാറായി . അതിനു പിന്നില്‍ തണ്ണിത്തോട് നിവാസിയായ ഒരു ചെറുപ്പകാരന്‍റെ മനസ്സ് ഉണ്ട് .ജയ കൃഷ്ണന്‍ തണ്ണിത്തോട് ആണ് കെ എസ് എഫ് ഇ യുടെ പരസ്യ ചിത്രം സംവിധാനം ചെയ്തത് . ചെറുപ്പകാലം മുതല്‍ ഇടത് പക്ഷ സഹയാത്രികനായിരുന്നു ജയ കൃഷ്ണന്‍ . ബാല സംഘത്തിലൂടെ കടന്നു വരുകയും എസ്സ് എഫ്…
Read More“ആവണിപ്പൂവ് “ഓണ ആൽബം നാളെ പുറത്തിറക്കും
ആവണിപ്പൂവ് ഓണ ആൽബം നാളെ പുറത്തിറക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : : ജെ ആന്റ് ജെ മീഡിയ ക്രിയേഷൻസിന്റെ ബാനറിൽ ജിജോ ചേരിയിൽ സംഗീത സംവിധാനവും ഓർക്കസ്ട്രേഷനും നിര്‍വഹിച്ചിരിക്കുന്ന ഓണ ആൽബം ആവണിപ്പൂവ് നാളെ ( 19:8: 2021 വ്യാഴം) രാവിലെ 11 നു പുറത്തിറങ്ങും. ശ്രീജിത്ത് എരുവഗാനരചന നിർവഹിച്ചിരിക്കുന്ന “ആവണിപ്പൂവ് ഓണപ്പാട്ടുകള്‍” എന്ന ആല്‍ബത്തിലെ പുത്തലഞ്ഞ ചിങ്ങവാന പൂവനികയിലെ എന്ന ഗാനം പാർവ്വതി ജഗീഷ്ആണ് ആലപിച്ചിരിക്കുന്നത്. തിരുവോണ വരവറിയിക്കുന്ന പ്രസിദ്ധമായ വള്ളംകളിയും ഓണക്കാല ഒത്തുചേരലുമെല്ലാം പ്രതിപാദിക്കുന്ന ഈ ഗാനം J&J media kerala യൂ ട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും. ഡോ.രാജേഷ് , ഡോ.വിനോദ് സംയുക്ത രാജേഷ്, ജിജോ ചേരിയിൽ എന്നിവരാണ് കോറസ്പാടിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ആൽബത്തിന്റെ കോ ഓർഡിറ്ററാണ്.പത്തനംതിട്ട എസ്.ബി ഡിജിറ്റൽ ഹബാണ് റെക്കോർഡിംങ് നടത്തിയിരിക്കുന്നത്.
Read Moreനാളെ ചിങ്ങം ഒന്ന് : കോന്നി കല്ലേലി കാവില്‍ നവാഭിഷേകവും വിത്ത് സമർപ്പണവും
നാളെ ചിങ്ങം ഒന്ന് : കോന്നി കല്ലേലി കാവില്‍ നവാഭിഷേകവും വിത്ത് സമർപ്പണവും കോന്നി വാര്‍ത്ത ഡോട്ട് കോം : കാർഷിക വിളകളിൽ നൂറ് മേനി വിളവ് കൊയ്യാൻ 999 മലകള്‍ക്ക് അധിപനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹം തേടി നൂറ്റാണ്ടുകളായി ദ്രാവിഡ ജനത ആചാരിച്ചു വരുന്ന വിള സമർപ്പണം നാളെ ( 17/08/2021) ചിങ്ങ പുലരിയിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നടക്കും. ആദി ദ്രാവിഡ ജനത തമിഴ്നാട്ടിലെ രാജപാളയത്തെ വയലുകളിൽ വിളയിച്ചെടുത്ത നെൽ കറ്റകൾ ആചാര അനുഷ്ടാനത്തോടെ കല്ലേലി കാവിൽ എത്തിച്ചു.ഈ നെൽ മണികൾ നാളെ രാവിലെ 6 മണിയ്ക്ക് പൂജിച്ചു ചാർത്തുകയും തുടർന്ന് ഭക്ത ജനത്തിന് പ്രസാദമായി നൽകുകയും ചെയ്യും. ഈ നെൽവിത്തുകൾ ഭവനങ്ങളിൽ വിതയ്ക്കുകയും വിളവെത്തുമ്പോൾ കാവിലേക്ക് തിരികെ സമർപ്പിക്കുകയും ചെയ്യും. ആദി ദ്രാവിഡ നാഗ…
Read Moreശബരിമലയില്‍ ഇന്ന് നിറപുത്തരി
ശബരിമലയില്‍ ഇന്ന് നിറപുത്തരി നിറപുത്തരി ചിങ്ങമാസ ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല ക്ഷേത്രത്തിൽ നട തുറന്നു. ഞായറാഴ്ച ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റിയാണ് ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചത്. നിറപുത്തരി പൂജകൾക്ക് ഉപയോഗിക്കുന്നത് ശബരിമലയിൽ തന്നെ കൃഷി ചെയ്ത നെൽകറ്റകൾ ആണ്. ഇന്ന് മുതൽ 23 വരെയാണ് ഭക്തർക്ക് ദർശനത്തിന് അനുമതിയുള്ളത്. ഓണം നാളുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് ഓണ സദ്യ നൽകുമെന്ന് അധികൃതർ അറിയിച്ചു. 23 ന് വൈകിട്ട് ഹരിവരാസനം പാടി നട അടയ്ക്കും.
Read Moreകുര്യന്‍ പ്രക്കാനം- അതുല്യനായ സംഘാടകന്‍ (തോമസ് കൂവള്ളൂര്‍)
കുര്യന്‍ പ്രക്കാനം- അതുല്യനായ സംഘാടകന്‍ (തോമസ് കൂവള്ളൂര്‍) konnivartha.com / ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള മലയാളികള്‍ വിവിധ മേഖലകളില്‍ പ്രശസ്തി പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും കാനഡയില്‍ കുടിയേറി തന്റെ സ്വതസിദ്ധമായ സംഘടനാപാടവം തെളിയിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞ ഒരു സാമൂഹ്യ നേതാവും, സംഘാടകനുമാണ് കുര്യന്‍ പ്രക്കാനം എന്ന മലയാളി. ഈയിടെ കാനഡയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന “സ്വാഗതം കാനഡ’ എന്ന പ്രസിദ്ധീകരണത്തില്‍ “കുര്യന്‍ പ്രക്കാനം- സമൂഹത്തിലെ വിവിധ സംഘടനകളെ യോജിപ്പിച്ചു കൊണ്ടുപോകാന്‍ കഴിവുള്ള മാര്‍ഗ്ഗദര്‍ശകന്‍’ എന്നു വിശേഷിപ്പിച്ച് എഴുതിയിരിക്കുന്ന ഇംഗ്ലീഷിലുള്ള ലേഖനം കാണാനിടയായി. ലേഖനം വായിച്ചശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കുര്യന്‍ പ്രക്കാനത്തെപ്പറ്റി യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ ഭാഷകയ്ക്കു പുറമെ ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് കാണാനിടയായി. ഇത്രയും ആയ സ്ഥിതിക്ക് കഥാപുരുഷനെ ഒന്നു നേരിട്ട് പരിചയപ്പെടണമെന്നുള്ള…
Read Moreകേരള ഫോക്കസ് വാർഷികം നടന്നു. “വോയിസ് ഓഫ് പുനലൂരിന്” മാധ്യമരത്നം പുരസ്‌കാരം ലഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ഫോക്കസ് കൾച്ചറൽ & ചാരിറ്റബിൾ ഇന്റർനാഷണൽ ഓർഗനൈസേഷന്റെ 11-മത് വാർഷികവും അവാർഡ് സമർപ്പണവും പുനലൂർ കേരള ഫോക്കസ് പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. കേരള ഫോക്കസ് പ്രസിഡന്റും പുനലൂർ നഗരസഭ വൈസ് ചെയർമാനുമായ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി വി.വിഷ്ണുദേവ് സ്വാഗതം പറഞ്ഞു . മുൻ വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു യോഗം ഉദ്ഘാടനം ചെയ്തു.കേരള ഫോക്കസ് അവാർഡ് പുനലൂർ എം.എൽ.എ പി.എസ്.സുപാൽ വിതരണം ചെയ്തു . ഷെഫ് സുരേഷ് പിള്ള (പാചക രത്‌നം), രാധു പുനലൂർ (സാഹിത്യ രത്‌നം), സി.കെ.പ്രദീപ് കുമാർ (അക്ഷര രത്‌നം), ഡോ.രഞ്ജു ജോസഫ് ടിൻസൺ (വിദ്യാരത്‌നം), ഡോ.ബിനുരാജ് (ആരോഗ്യ രത്നം), ഡോ.സോണി മാത്യു (ജീവകാരുണ്യ രത്‌നം), വോയിസ് ഓഫ് പുനലൂർ ( മാധ്യമ രത്‌നം) എന്നിവർ അവാര്‍ഡ് ഏറ്റുവാങ്ങി…
Read Moreആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായ ചടങ്ങുകള്‍ പാലിച്ച് നടത്തും
ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പള്ളിയോട സേവാ സംഘം പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആചാര അനുഷ്ഠാനങ്ങളില്‍ പങ്കു ചേരുന്നവര്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു മുന്‍പായി കോവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനും ഉതൃട്ടാതി ജലോത്സവത്തിനുമായി ഒന്നില്‍ 40 പേര്‍ വീതം എത്ര പള്ളിയോടങ്ങള്‍ക്ക് അനുമതി നല്‍കണമെന്നത് സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായായിരിക്കും ഇക്കാര്യം നടപ്പാക്കുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു. തുഴക്കാര്‍ കരയില്‍ ഇറങ്ങാതെ തിരുവോണത്തോണിക്ക് അകമ്പടി…
Read More