പ്രമാടത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം: 90 കോടിയുടെ പദ്ധതി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം പഞ്ചായത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള 90 കോടിയുടെ പദ്ധതി തയ്യാറാകുന്നത്.ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്നതും, സിന്തറ്റിക്ക് ട്രാക്കോടു കൂടിയതുമായ സ്റ്റേഡിയമാണ് നിർമ്മിക്കുക.ക്രിക്കറ്റ്, ഫുട്ബോൾ പരിശീലന കേന്ദ്രങ്ങളും ഇതോടൊപ്പം ആരംഭിക്കും. കുട്ടികൾക്കും, യുവാക്കൾക്കും മികച്ച പരിശീനം ഈ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാക്കും. ഇതോടെ മെട്രോ നഗരങ്ങളിൽ ലഭ്യമാകുന്ന കായിക സൗകര്യങ്ങൾ നമ്മുടെ ഗ്രാമീണ മേഖലയിലും ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോന്നി എം.എൽ.എ ജനീഷ് കുമാര്‍ പറഞ്ഞു പറഞ്ഞു.

error: Content is protected !!