എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: ആരോഗ്യ വകുപ്പ്

  ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. എച്ച്.എം.പി. വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം തന്നെ ഇന്ന് ഐസിഎംആർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.…

Read More

ഉപതെരഞ്ഞെടുപ്പ്: കോൺ​ഗ്രസ് സ്ഥാനാർ‌ത്ഥികളെ പ്രഖ്യാപിച്ചു

  konnivartha.com: congress announce candidate for wayanad palakkad and chelakkara by election. konnivartha.com:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്​സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസുമാണ് സ്ഥാനാർഥികൾ.പ്രിയങ്കയുടേയും രാഹുല്‍ മാങ്കൂട്ടത്തിന്റേയും ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്.   പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13 നാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലും ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്‌.

Read More

ജോർജ് കുര്യന്‍ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും

konnivartha.com: ജോർജ് കുര്യന്‍ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും: രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു   konnivartha.com: കേന്ദ്രമന്ത്രിസഭയിലേക്കെത്തിയ ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും. ഹരിയാനയിൽ നിന്ന് മുതിർന്ന നേതാവ് കിരൺ ചൗധരിയാണ് മത്സരിക്കുക. രണ്ട് മാസം മുൻപാണ് കിരൺ ചൗധരി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒഡീഷ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയെ പ്രതിനിധീകരിച്ച് മംമ്ത മൊഹന്തെ മത്സരിക്കും. ത്രിപുരയിൽ സ്ഥാനാർത്ഥി രാജീവ് ഭട്ടാചാര്യയാണ്. ധൈര്യശിൽ പാട്ടീൽ മഹാരാഷ്ട്രയിൽ മത്സരിക്കും. ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ…

Read More

പത്തനംതിട്ട ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക ജനുവരി 5ന്

  konnivartha.com : അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ തിരഞ്ഞെടുപ്പ് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കരട് വോട്ടര്‍പട്ടിക ഒക്ടോബര്‍ 17ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 26 നുള്ളില്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. തുടര്‍ന്ന് ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇലക്ഷന്‍ കമ്മിഷന്‍ കൃത്യമായ രീതിയില്‍ അവലോകനം ചെയ്യും. പ്രവര്‍ത്തനങ്ങളിലെ കൃത്യത ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഇത്തവണ ഒഴിവാക്കണമെന്ന് ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദ്ദേശമുണ്ട്. എബിസിഡി ക്യാമ്പയിന്റെ ഭാഗമായി പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വോട്ടര്‍ ഐഡി കാര്‍ഡ് കൊടുക്കുന്ന പ്രവര്‍ത്തികള്‍ 95 ശതമാനം പൂര്‍ത്തീകരിച്ചുവെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ…

Read More

കോന്നി വകയാര്‍ പേരൂര്‍ക്കുളം സ്കൂളിന് പിറകില്‍ ഉള്ള വയലുകള്‍ രാത്രിയില്‍ മണ്ണിട്ട്‌ മൂടുന്നു . അധികാരികള്‍ ഉടന്‍ ഇടപെടുക

  കോന്നി  വകയാര്‍ പേരൂര്‍ക്കുളം സ്കൂളിന് പിറകില്‍ ഉള്ള വയലുകള്‍ രാത്രിയില്‍ മണ്ണിട്ട്‌ മൂടുന്നു .മൂന്നു ദിവസമായി ഇത് തുടരുന്നു . കോന്നി താലൂക്ക് അധികാരികള്‍  ഇടപെടുന്നില്ല .ഇപ്പോഴും മണ്ണിട്ട്‌ നികത്തി വരുന്നു . വില്ലേജ് ഓഫീസര്‍ നീതി നടപ്പില്‍ വരുത്തി ഇല്ലെങ്കില്‍ വില്ലേജ് ഓഫീസിലേക്ക് സമരം നടത്തും എന്ന് ആളുകള്‍ അറിയിച്ചു .അങ്ങും മണ്ണിട്ട്‌ നികത്തുവാന്‍ കൂട്ട് നില്‍ക്കുന്നു എങ്കില്‍ ജന രോക്ഷം ഉണ്ടാകും. കോന്നി വകയാര്‍ മേഖലയില്‍ വ്യാപകമായി വയലുകള്‍ നികത്തി വരുന്നു . റോഡ്‌ പണികളുടെ മറവില്‍ ആണ് ഈ പണി നടക്കുന്നത്.വാര്‍ഡ്‌ അംഗം അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്

Read More

ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷാ നടപടി

  konnivartha.com :ദേവികുളം എം.എൽ.എ. എ. രാജയുടെ സത്യപ്രതിജ്ഞാ വാചകം പരിഭാഷപ്പെടുത്തിയതിൽ പിശകുണ്ടായ സംഭവത്തിൽ നിയമ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടിയെടുത്തു.   തമിഴിലാണ് എ. രാജ സത്യപ്രതിജ്ഞ ചെയ്തത്. നിയമ വകുപ്പിൽനിന്നു തയാറാക്കിയ തമിഴ് സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായ പിശകുമൂലം സത്യപ്രതിജ്ഞ അസാധുവാകുകയും വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതായും വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ 1960ലെ കേരള സിവിൽ സർവീസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ 11(1) ചട്ട പ്രകാരം നടപടിയെടുത്തത്.

Read More

ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി

    കൂറുമാറ്റ നിരോധന നിയമപ്രകാരം ഇടുക്കി ജില്ലയിലെ രാജകുമാരി ഗ്രാമപഞ്ചായത്ത് അംഗം ടിസ്സി എം.കെ.യെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അയോഗ്യയാക്കി. നിലവിൽ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും മാർച്ച് 8 മുതൽ ആറ് വർഷത്തേക്കാണ് വിലക്ക്. ടിസ്സി എം.കെ. നിലവിൽ രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയതിനാൽ അംഗത്വത്തിന് പുറമെ പ്രസിഡന്റ് സ്ഥാനവും നഷ്ടമാകും.   രാജകുമാരി ഗ്രാമപഞ്ചായത്തിലേക്ക് 2015 നവംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിച്ചു പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇവർ 2019 സെപ്റ്റംബർ 17 നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ വിപ്പ് ലംഘിച്ച് മത്സരിക്കുകയും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കു വോട്ട് ചെയ്യുന്നതിനാണ് കോൺഗ്രസ് പാർട്ടി ടിസ്സിയ്ക്ക് വിപ്പ്…

Read More

രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തില്‍ ഒഴിവ് വരുന്നത് മൂന്ന് സീറ്റുകള്‍

  KONNI VARTHA.COM : കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ ഒഴിവുവരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. .കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത് .  എ.കെ.ആന്റണി,  എം.വി. ശ്രേയാംസ് കുമാര്‍,  കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് കാലാവധി തീരുന്നത്. മാര്‍ച്ച് 31-നാണ് തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 14-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 21 ആണ്. 22-ന് സൂക്ഷ്മ പരിശോധന നടക്കും.   വോട്ടെടുപ്പ് മാര്‍ച്ച് 31-ന് നടക്കും. രാവിലെ 9 മണി മുതല്‍ നാല് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. വൈകുന്നേരം 5 മണിക്ക് വോട്ടെണ്ണല്‍ നടക്കും. പഞ്ചാബിൽ 5 സീറ്റിലേയ്ക്കും, അസമിൽ രണ്ടു സീറ്റിലേയ്ക്കും , ഹിമാചൽ പ്രദേശ് , നാഗാലാ‌ൻഡ് , ത്രിപുര എന്നിവിടങ്ങളിൽ ഒന്ന് വീതം…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: അർഹതപ്പെട്ടവർക്ക് നിക്ഷേപം തിരികെ നൽകാൻ നിർദ്ദേശം

KONNI VARTHA.COM : തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കുന്ന നിക്ഷേപം അർഹതപ്പെട്ടവർക്ക് യഥാസമയം തിരികെ നൽകുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വരണാധികാരികളോട് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.   തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്കും മൽസരിച്ചവരിൽ ആകെ സാധുവായ വോട്ടുകളുടെ ആറിലൊന്നിൽ കൂടുതൽ നേടിയവർക്കുമാണ് നിക്ഷേപം തിരികെ ലഭിക്കുക. പത്രിക പിൻവലിക്കുകയോ തള്ളുകയോ ചെയ്താലും നിക്ഷേപം തിരികെ ലഭിക്കും. മറ്റ് സ്ഥാനാർത്ഥികളുടെ നിക്ഷേപം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് കണ്ടുകെട്ടുന്നതിന് വരണാധികാരി നടപടി സ്വീകരിക്കും.   മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പത്രിക തള്ളുകയോ പിൻവലിക്കുകയോ ചെയ്യുന്നവർക്ക് നിക്ഷേപം തിരികെ നൽകും. തിരഞ്ഞെടുപ്പിനു മുൻപ് ഒരു സ്ഥാനാർത്ഥി മരണപ്പെട്ടാൽ നിയമപരമായ അവകാശിക്കാണ് നിക്ഷേപം കൈമാറുക. മൽസരിച്ചവരിൽ അർഹതപ്പെട്ടവർക്ക് ഫലപ്രഖ്യാപനത്തിനു ശേഷം മൂന്നു മാസത്തിനുള്ളിലാണ് വരണാധികാരികൾ തുക തിരികെ നൽകേണ്ടത്. നിക്ഷേപം…

Read More

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നത് പ്രാധാന്യമേറിയ കര്‍ത്തവ്യം: ജില്ലാ കളക്ടര്‍

    konnivartha.com : തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നത് പ്രാധാന്യമേറിയ കര്‍ത്തവ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോന്നി മങ്ങാരം പൊന്തനാംകുഴി കോളനിയിലെ അങ്കണവാടിയില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ സ്‌പെഷല്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. ഇതുവരെ പ്രദേശത്തുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്നു എന്നത് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ ബലത്തിന്റെ ഫലമായാണ്. ജീവിതത്തില്‍ നിരവധി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. എന്നാല്‍, ഓരോന്നിനും പരിഹാരം കുടുംബത്തില്‍ നിന്നോ സുഹൃത്ത് ബന്ധങ്ങളില്‍ നിന്നോ ലഭിക്കണമെന്നില്ല. അതിലുപരിയായി നമ്മുടെ സമൂഹത്തിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയുമൊക്കെ ഇടപെടല്‍ വേണ്ടി വന്നേക്കാം. കോവിഡിനെ സംബന്ധിച്ചാണെങ്കില്‍ പ്രതിസന്ധിയെ തരണം ചെയ്ത് മുന്നോട്ട് പോകുന്നു എന്നുണ്ടെങ്കില്‍ അതില്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നുള്ള ശക്തമായ ഇടപെടലിന്റെ ഭാഗമായാണ്. അത്തരത്തില്‍…

Read More