കെ.എസ്.ആർ.ടി.സി: സ്‌പെഷ്യൽ സർവീസ് ബുക്കിംഗ് തുടങ്ങി

  konnivartha.com: കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചത്. കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക സർവീസുകൾ ഓരോ ദിവസവും സർവീസ് നടത്തും. www.onlineksrtcswift.com വെബ്‌സൈറ്റ്, ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.   konnivartha.com: ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ 19.45ബാംഗ്ലൂർ – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി 20.15ബാംഗ്ലൂർ…

Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് : രണ്ട് സ്ഥാനാർത്ഥികള്‍ മാത്രം

  konnivartha.com: സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി പിന്നിട്ടതോടെ, 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു .ബുച്ചിറെഡ്ഡി സുദർശൻ റെഡ്ഡി,സി.പി. രാധാകൃഷ്ണൻ എന്നിവരാണ് മത്സര രംഗത്ത്‌ ഉള്ളത് . 2025 സെപ്റ്റംബർ 9-ന് ചൊവ്വാഴ്ച ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിലെ വസുധ റൂം നമ്പർ F-101 ൽ നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്, രാവിലെ 10.00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5.00 മണിക്ക് അവസാനിക്കും. ഉപരാഷ്ട്രപതിയുടെ ഓഫീസിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിൽ പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്നു. രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നു. 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലുമായ പി.സി. മോഡിയാണ് പാർലമെന്റ് ഹൗസിലെ പോളിംഗ് ക്രമീകരണങ്ങൾ നടത്തുന്നത്. അതേ ദിവസം വൈകുന്നേരം 6.00 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിന് ശേഷം ഉടൻ തന്നെ…

Read More

സേവന-ദൗത്യ കപ്പലുകളുടെ നിര്‍മാണത്തിന് കൊച്ചി കപ്പല്‍ശാലയില്‍ തുടക്കം

  konnivartha.com: ‘പെലാജിക് വഹൂ’ എന്ന പേരില്‍ അത്യാധുനിക കമ്മീഷനിംഗ് സേവന-ദൗത്യ കപ്പല്‍ (സിഎസ്ഒവി) നിർമാണത്തിന് കൊച്ചി കപ്പല്‍നിര്‍മാണ ശാലയില്‍ (സിഎസ്എൽ) തുടക്കമായി. സൈപ്രസ് ആസ്ഥാനമായ പെലാജിക് പാർട്‌ണേഴ്സിന്റെ പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിനായി നിർമിക്കുന്ന രണ്ടാമത്തെ കപ്പലാണിത്. കപ്പലില്‍ നിർമാണത്തിന് പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിഇഒ ആന്ദ്രെ ഗ്രോനെവെൽഡ് കീൽ സ്ഥാപിച്ചു. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡ് സിടിഒ പ്രദീപ് രഞ്ജൻ, കൊച്ചി കപ്പല്‍നിര്‍മാണശാല ആസൂത്രണ – പദ്ധതിനിര്‍വഹണ വിഭാഗം ചീഫ് ജനറൽ മാനേജർ ഷിറാസ് വി പി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പെലാജിക് വിൻഡ് സർവീസസ് ലിമിറ്റഡിന്റെ സൈറ്റ് സംഘത്തിനൊപ്പം കൊച്ചി കപ്പല്‍നിര്‍മാണശാലയിലെയും ഡിഎൻവി ക്ലാസിഫിക്കേഷൻ സൊസൈറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പങ്കാളികളും കൊച്ചി കപ്പല്‍ശാലയില്‍ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു. ഭാവിയിൽ മെഥനോൾ ഇന്ധനം ഉപയോഗിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ കപ്പലില്‍ നടത്തിയിട്ടുണ്ട്. ഈ സവിശേഷതകൾ…

Read More

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: നയരേഖ തയ്യാറാക്കാൻ ജനകീയ അഭിപ്രായങ്ങൾ കേൾക്കും

  konnivartha.com: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം സംബന്ധിച്ച നായരേഖ എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേട്ട് മാത്രമേ സർക്കാർ തയ്യാറാക്കൂ  എന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനും നിവാരണത്തിനുമായി വനം വകുപ്പ് തയ്യാറാക്കിയ കരട് നയസമീപന രേഖയിൻമേൽ സംഘടിപ്പിക്കുന്ന സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിന്റെ മുന്നോടിയായാണ് ജനപ്രതിനിധികളെയും കർഷരെയും മാധ്യമ പ്രവർത്തകരെയുമടക്കം വനമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെുയും ക്ഷണിച്ച് ശില്പശാല സംഘടിപ്പിച്ചത്. ഈ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ 31 ന് കോഴിക്കോട് നടക്കുന്ന പരിപാടിയാർ ജനസമക്ഷം അവതരിപ്പിക്കും. 1972 ലെ വന്യജീവി സംരക്ഷണം സംബന്ധിച്ച കേന്ദ്ര നിയമം കൂടുതൽ പ്രായോഗികമാക്കുന്നതിന് കാലോചിതമായ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. നിയമം വിട്ട് പ്രവർത്തിക്കുവാൻ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല.   അതേസമയം ജനങ്ങളുടെ സുരക്ഷിതത്വത്തിനും വർധിച്ച പ്രാധാന്യമുണ്ട്. ഈ രണ്ട്…

Read More

നെഹ്റുട്രോഫി വള്ളംകളി ആഗസ്റ്റ് 30ന്: വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 28/08/2025 )

  നഗരത്തിൽ വള്ളംകളിയുടെ താളം മുറുകി: ആർപ്പോ വിളിച്ച് വഞ്ചിപ്പാട്ട് മത്സരം konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശത്തിന് മാറ്റുകൂട്ടി വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിച്ചു. മുല്ലക്കൽ ജോൺസ് ഗ്രൗണ്ടിൽ (കൈനകരി സുരേന്ദ്രൻ നഗർ) പി പി ചിത്തരഞ്ജൻ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം കാണാനും ആസ്വദിക്കാനും നിരവധി വഞ്ചിപ്പാട്ട് പ്രേമികളാണ് എത്തിയത്. വഞ്ചിപ്പാട്ടിൻ്റെ താളത്തിനൊപ്പം കയ്യടിച്ചും ആർപ്പോ വിളിച്ചും വഞ്ചിപ്പാട്ട് പ്രേമികൾ കൂടെ ചേർന്നപ്പോൾ കൈനകരി സുരേന്ദ്രൻ നഗർ അക്ഷരാർത്ഥത്തിൽ വള്ളംകളിയുടെ ആവേശത്തിലായി. കുട്ടനാട്, ആറന്മുള, വെച്ച് പാട്ട് എന്നീ ശൈലികളിലാണ് മത്സരങ്ങൾ നടന്നത്. ജില്ലക്ക് പുറത്ത് നിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കാനെത്തി. ഉദ്ഘാടന ചടങ്ങിൽ മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനായി. എഡിഎം ആശാ സി എബ്രഹാം പതാക ഉയർത്തി. വഞ്ചിപ്പാട്ട്…

Read More

കൊടുമണ്‍:ബന്ദി പൂവ് വിളവെടുത്തു

  konnivartha.com: കൊടുമണ്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ മുഖേന നടപ്പാക്കിയ ‘ ഓണത്തിന് ഒരു പൂക്കൂട’ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡന്റ് കെ. കെ. ശ്രീധരന്‍ നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ രഞ്ജിത് കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/08/2025 )

കരുതലേകി സായംപ്രഭ;വയോജന ക്ഷേമപദ്ധതികളുമായി സാമൂഹികനീതി വകുപ്പ് വയോധികര്‍ക്ക് ശാരീരിക, മാനസികോല്ലാസമേകി സായംപ്രഭ ഹോം. വീടുകളില്‍ ഒറ്റപ്പെട്ട വയോജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്ന ഇടമായ പകല്‍ വീടാണ് സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സായംപ്രഭ ഹോമുകളായത്.   ജില്ലയില്‍ കോന്നി, കലഞ്ഞൂര്‍ എന്നിവിടങ്ങളിലെ സായംപ്രഭ ഹോമുകളിലായി 60 വയസിന് മുകളിലുള്ള 37 പേര്‍ക്ക് സേവനം നല്‍കുന്നു. വയോജനങ്ങള്‍ക്ക് ആശയവിനിമയം നടത്തുന്നതിനും ഒത്തുചേരാനും വിനോദ-വിജ്ഞാനം പങ്കിടുന്നതിനും ഇവിടെ അവസരമുണ്ട്.  പ്രാദേശിക തലത്തില്‍ വയോജനങ്ങളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, സര്‍ക്കാര്‍-സര്‍ക്കാരിതര സേവനം ലഭ്യമാക്കല്‍ തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു.   സമഗ്ര ആരോഗ്യപരിചരണം, കലാകായിക പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം, വിനോദയാത്ര, തൊഴിലവസരമൊരുക്കല്‍, കെയര്‍ ഗിവര്‍മാരുടെ സേവനം, പഞ്ചായത്തുകളുടെ സഹായത്തോടെ പോഷകാഹാരം തുടങ്ങിയ സൗകര്യം ഹോമിലുണ്ട്.   ഹോമില്‍ എത്താനാകാത്ത വയോജനങ്ങള്‍ക്ക് കുടുംബശ്രീ, ആശാ, സാക്ഷരത പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായി…

Read More

കോന്നി മെഡിക്കല്‍ കോളേജ് : ഓഡിറ്റര്‍മാരെ ആവശ്യം ഉണ്ട്

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവാസാന തീയതി സെപ്റ്റംബര്‍ 10 പകല്‍ മൂന്നുവരെ. വിലാസം : സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി. ഫോണ്‍ : 0468 2344801.

Read More

ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും

  konnivartha.com: ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ സൗജന്യ ഓണകിറ്റ് വിതരണോദ്ഘാടനം ഓഗസ്റ്റ് 29 (വെള്ളി) രാവിലെ 9.30ന് ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പുതിയ റേഷന്‍കാര്‍ഡും വിതരണം ചെയ്യും. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Read More

ഓണം സഹകരണ വിപണി ജില്ലാതല ഉദ്ഘാടനം നടത്തി

  കണ്‍സ്യുമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ആദ്യ വില്‍പന വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ നടത്തി. ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു അധ്യക്ഷനായി. കണ്‍സ്യുമര്‍ഫെഡ് എക്‌സിക്യൂട്ടീവ് അംഗം ജി. അജയന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചയാത്തംഗം നീതു ചാര്‍ളി, ഗ്രാമപഞ്ചായത്തംഗം എം. വി. സുധാകരന്‍, സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എസ്. ബിന്ദു, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ ടി. ഡി ജയശ്രീ, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എം. ജി. പ്രമീള, സഹകരണസംഘം കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ബി. അനില്‍കുമാര്‍, വള്ളിക്കോട് എസ് സി ബി പ്രസിഡന്റ് പി. ആര്‍. രാജന്‍,…

Read More