കുട്ടികൾക്ക് സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൗജന്യ കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് “മാതൃസ്പർശം” സംഘടിപ്പിച്ച് കൊച്ചി അമൃത ആശുപത്രി. konnivartha.com/കൊച്ചി : മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനാഘോഷമായ അമൃതവർഷം എഴുപത്തിരണ്ടിൻറെയും കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി, കൊച്ചി അമൃത ആശുപത്രി “മാതൃസ്പർശം” – സൗജന്യ പീഡിയാട്രിക് കാർഡിയോളജി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങിൽ ഒഡിഷ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ മനാഷ് രഞ്ജൻ സാഹു, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ബിന്ദു കൃഷ്ണ, കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി…

Read More

26 കോടി രൂപയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തു

  മയക്കുമരുന്ന് കടത്തിനെതിരായ നടപടികളുടെ ഭാഗമായി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡിആർഐ) കൊൽക്കത്ത മേഖലാകേന്ദ്രം ബഹുതല ദൗത്യത്തിലൂടെ 2025 സെപ്റ്റംബർ 12-ന് പുലർച്ചെ മൂന്നിടങ്ങളില്‍ ഒരേ സമയം പരിശോധന നടത്തി. എൻഎസ്‌സിബിഐ വിമാനത്താവളത്തിലും ജാദവ്പൂരിലെ ബിജോയ്‌ഗഢ് ഭാഗത്തെ രണ്ട് ജനവാസമേഖലകളിലുമായിരുന്നു പരിശോധന.   മുഖ്യസൂത്രധാരന്റെ വീട്ടിൽ നിന്ന് വലിയ അളവിൽ കഞ്ചാവും വെള്ളത്തില്‍ വളര്‍ത്തുന്ന കഞ്ചാവും കൊക്കെയ്നും കണ്ടെത്തി. ഇയാള്‍ വാടകയ്‌ക്കെടുത്ത് പ്രവർത്തിപ്പിച്ച രണ്ടാമത്തെ കേന്ദ്രത്തില്‍നിന്ന് വലിയ അളവില്‍ വിതരണത്തിനായി തയ്യാറാക്കിയ കഞ്ചാവും പിടിച്ചെടുത്തു. കൊൽക്കത്തയിൽ മയക്കുമരുന്ന് വിതരണം ചെയ്യാനും വിൽക്കാനും സംഘത്തലവന്‍ നിയോഗിച്ച നാലുപേരെയും ഇവിടെനിന്ന് പിടികൂടി. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിക്കാൻ സഹായിച്ച സംഘത്തിലെ മറ്റൊരാളെയും പിടികൂടി.   അതേസമയം ഡംഡമിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ മറ്റൊരു ദൗത്യത്തില്‍ ബാങ്കോക്കിൽ നിന്നെത്തിയ മയക്കുമരുന്ന്…

Read More

കോന്നി പബ്ലിക്ക് ലൈബറിയിൽ പരിപാടികൾക്ക് തുടക്കം

  konnivartha.com: ഗ്രന്ഥശാല ദിനത്തിൽ കോന്നി പബ്ലിക്ക് ലൈബറിയിൽ പതാക ഉയർത്തി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. കുട്ടികളേയും യുവജനങ്ങളേയും കൂടുതലായി വായനശാലയിൽ എത്തിക്കുന്നതിനുള്ള പരിപാടികൾക്കാണ് പ്രാധാന്യം നൽകുന്നത്. അംഗത്വപ്രവർത്തനവും വീടുകളിൽ പുസ്തകം എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങളും സജീവമാക്കും. യുവ എഴുത്തുകാരനായ ശ്യാം ഏനാത്ത് രചിച്ച ചീനിയും ഗാന്ധിയും എന്ന പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു. എസ്. കൃഷ്ണകുമാർ, രാജേന്ദ്രനാഥ് കമലകം, ഗിരീഷ് ശ്രീനിലയം, ബി.ശശിധരൻ നായർ എന്നിവർ സംസാരിച്ചു

Read More

India to Host 89th General Meeting of International Electrotechnical Commission (IEC) from 15–19 September 2025

  The Bureau of Indian Standards (BIS) announced that India will host the 89th General Meeting (GM) of the International Electrotechnical Commission (IEC) from 15 to 19 September 2025 at Bharat Mandapam, New Delhi. The event will bring together over 2,000 experts from more than 100 countries, who will deliberate on setting international electrotechnical standards that will foster a sustainable, all-electric and connected world. This is the fourth time India is hosting the prestigious IEC General Meeting, after 1960, 1997 and 2013. The Opening Ceremony will be inaugurated by Shri…

Read More

ഇന്ത്യ ആതിഥേയത്വം വഹിക്കും

  2025 സെപ്റ്റംബർ 15 മുതൽ 19 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇൻ്റർനാഷണൽ ഇലക്ട്രോ ടെക്നിക്കൽ കമ്മീഷൻ്റെ (IEC) 89-ാമത് പൊതുയോഗത്തിന്(GM) ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) അറിയിച്ചു.നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം വിദഗ്ധർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ സുസ്ഥിരവും പൂർണ്ണമായും വൈദ്യുതവും ബന്ധിതവുമായ ലോകത്തെ രൂപപ്പെടുത്താൻ സഹായിക്കുന്ന അന്താരാഷ്ട്ര ഇലക്ട്രോ ടെക്നിക്കൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.1960,1997,2013 എന്നീ വർഷങ്ങൾക്ക് ശേഷം ഇത് നാലാം തവണയാണ് ഇന്ത്യ അഭിമാനകരമായ ഐ.ഇ.സി (IEC) പൊതുയോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യ,ഭക്ഷ്യ,പൊതുവിതരണ മന്ത്രിയും നവ,പുനരുപയോഗ ഊർജ്ജ മന്ത്രിയുമായ ശ്രീ പ്രള്‍ഹാദ് ജോഷി യോഗത്തിൻ്റെ ഉദ്ഘാടന ചടങ്ങ് നിർവ്വഹിക്കും.കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഐ.ഇ.സി ജി.എം പ്രദർശനം ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക് മൊബിലിറ്റി,സ്മാർട്ട് ലൈറ്റിംഗ്,ഇലക്ട്രോണിക്സ്,ഐ.ടി…

Read More

വീട്ടിലെ നായ കടിച്ചു : പൂര്‍ണ്ണ ഗര്‍ഭിണിയായ പശു പേവിഷബാധ മൂലം ചത്തു

  konnivartha.com; കോന്നി മാമ്മൂട്ടില്‍ വളര്‍ത്തു നായ കടിച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണ ഗര്‍ഭിണിയായ പശു പേ വിഷബാധ മൂലം ചത്തു . തെരുവ് നായ കടിച്ചു എന്ന് വീട്ടുകാര്‍ പറയുന്നു എങ്കിലും ഈ വീട്ടിലെ വളര്‍ത്തു നായ ആണ് കടിച്ചത് എന്നും ഈ കുറെ ദിവസം മുന്‍പ് ചത്തു എന്നും ഈ നായ ആ വീട്ടിലെ രണ്ട് പേരെ കടിച്ചു എന്നും സമീപ വാസിയായ വിദ്യാര്‍ത്ഥി ഈ നായയെ തൊട്ടു എന്നതിനാല്‍ ഈ കുട്ടിയ്ക്കും കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തി പേ വിഷബാധ പ്രതിരോധന കുത്തിവെയ്പ്പ് എടുക്കേണ്ടി വന്നു . നായ ചത്ത വിവരം വീട്ടുകാര്‍ മറച്ചു വെച്ചു എന്ന് ആണ് ആരോപണം എങ്കിലും പരാതി നല്‍കിയില്ല . വീട്ടിലെ നായ കടിച്ചതിനെ തുടര്‍ന്ന് ഇന്ന് പൂര്‍ണ്ണ ഗര്‍ഭിണിയായ പശു പേ ഇളകി ചത്തു . ഇതിനെ…

Read More

ആർദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

  konnivartha.com: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2023-24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷം ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 1692.95 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ…

Read More

അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്ത്

  konnivartha.com: കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന / വിരമിച്ച ജീവനക്കാരുടെയും, കുടുംബ പെൻഷൻകാരുടെയും പെൻഷൻ, ജിപിഎഫ് കേസുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്തുകൾ നടത്തുന്നു. ഒക്ടോബർ 14 ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, 21 ന് എറണാകുളം ഗോൾഡൻ ജൂബിലി റോഡിലുള്ള അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, 27 ന് കോഴിക്കോട് ജവഹർ നഗറിലെ അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്കുള്ള അദാലത്തുകൾ നടത്തും. അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട ഫോർമാറ്റ് www.agker.ae@cag.gov.in – ൽ ലഭ്യമാണ്. പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ സംബന്ധിച്ച പരാതികൾ pensionadalat.ker.ae@cag.gov.in – ലും ജിപിഎഫുമായി ബന്ധപ്പെട്ട പരാതികൾ gpfadalaat.ker.ae@cag.gov.in – ലും…

Read More

അങ്കണവാടി ഉദ്ഘാടനം ചെയ്തു

konnivartha.com: ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ അഞ്ചാം നമ്പര്‍ പുതിയ അങ്കണവാടി പ്രസിഡന്റ് കെ ബിശശിധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്തും സംയുക്തമായി 19 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. 20 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷയായി. അംഗങ്ങളായ ആര്‍ ജയശ്രീ, അമിതാ രാജേഷ്, കെ കെ വിജയമ്മ, അമ്മിണി ചാക്കോ, എം എസ് മോഹനന്‍, വിനീഷ് കുമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജ്യോതി ജയറാം എന്നിവര്‍ പങ്കെടുത്തു

Read More