വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ അധീനതയിൽ ടാഗോർ തിയേറ്റർ ക്യാമ്പസ്സിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന ഇൻഫർമേഷൻ ഹബ് ടാഗോർ തിയേറ്റർ ക്യാമ്പസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്തു. വകുപ്പിന്റെ റിസർച്ച് ആൻഡ് റഫറൻസ്, സമൂഹ മാധ്യമ വിഭാഗങ്ങൾ ആണ് പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തന സജ്ജമായത്. സിമന്റ്, കമ്പി എന്നിവ ഒഴിവാക്കി മണ്ണുകൊണ്ടാണ് 3,500 Sq.ft. വിസ്തീർണത്തിൽ കെട്ടിടം നിർമ്മിച്ചത്. ടാഗോർ തീയേറ്റർ വളപ്പിലെ മരങ്ങൾ മുറിച്ച് മാറ്റാതെ, നാല് മരങ്ങൾക്കിടയിലാണ് കെട്ടിടം പണിഞ്ഞിരിക്കുന്നത്. ഐ & പി ആർ ഡി സ്‌പെഷ്യൽ സെക്രട്ടറി ഡോ. എസ്.കാർത്തികേയൻ, വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Read Moreവിഭാഗം: Editorial Diary
ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി
ഓപ്പറേഷൻ “വനരക്ഷ”: സംസ്ഥാനത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. സംസ്ഥാനത്തെ വനം വകുപ്പിന്റെ വിവിധ ഓഫീസുകളിൽ സർക്കാർ ഫണ്ടുകളുടെ ദുരുപയോഗം നടന്നു വരുന്നതായും, നിർമ്മാണ പ്രവൃത്തികൾ, റോഡ് നിർമ്മാണം, ട്രൈബൽ സെറ്റിൽമെന്റ് വികസന പ്രവർത്തനങ്ങൾ, ഫയർ ലൈൻ നിർമ്മാണം, ജണ്ട നിർമ്മാണങ്ങൾ, സോളാർ മതിൽ നിർമ്മാണം തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പുകളിലും കരാർ അനുവദിക്കുന്നതിലും വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ്-ന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത 71 ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ “ഓപ്പറേഷൻ വനരക്ഷ” എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വനം വകുപ്പിൽ…
Read Moreമനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പരിപാടി :ഒന്നാം ഘട്ടം അവസാനിച്ചു
konnivartha.com: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സെപ്തംബർ 16 മുതൽ 30 വരെ നടപ്പാക്കിയ ഒന്നാംഘട്ടം അവസാനിക്കുമ്പോൾ മനുഷ്യ വന്യജീവി സംഘർഷ സംബന്ധമായി പൊതുജനങ്ങളിൽ നിന്നും പതിനായിരത്തോളം പരാതികളാണ് ലഭിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു . 210 പഞ്ചായത്തുകളില്‍ പരാതികള്‍ ലഭിച്ചു .ഹെല്‍പ്പ് ഡസ്ക് സജീകരിച്ചിരുന്നു . പഞ്ചായത്തുതലത്തിൽ പരിഹരിക്കാൻ കഴിയുന്ന പരാതികൾ പരിഹരിച്ചു. മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ ആണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചത് .മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ വനം വകുപ്പ് നടത്തിയിരുന്നു .രണ്ടാം ഘട്ടത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ആണ് പരാതി പരിഹാരം പദ്ധതി .
Read Moreപ്രഭാത വാർത്തകൾ 2025 | സെപ്റ്റംബർ 30 | ചൊവ്വ
ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. ബന്ദികളുടെ മോചനം, ഗാസയില്‍ നിന്നുള്ള ഇസ്രയേലി പിന്മാറ്റം, ഹമാസിന്റെ കീഴടങ്ങല്‍ നിബന്ധനകള്‍, പലസ്തീന്‍ പ്രദേശങ്ങള്‍ താല്‍ക്കാലികമായി ഭരിക്കുന്നതിന് നോണ്‍- പൊളിറ്റിക്കല്‍ സമിതി രൂപീകരണം, ഗാസക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി എന്നിവ ഉള്‍പ്പെടുന്നതാണ് സമാധാന പദ്ധതി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സമാധാന പദ്ധതി പുറത്തിറക്കിയത്. യുദ്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനും ഇസ്രയേലി സുരക്ഷയ്ക്കും പലസ്തീന്റെ വിജയത്തിനും സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുമാണ് സമാധാന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഗാസ വെടിനിര്‍ത്തലിന് യുഎസ് തയാറാക്കിയ പദ്ധതി അംഗീകരിച്ച് ഇസ്രയേല്‍. വൈറ്റ്ഹൗസില്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം ഒക്ടോബര്‍ 7 മറക്കില്ലെന്നും ഇസ്രയേലിനെ ആക്രമിച്ചാല്‍ സമാധാനമുണ്ടാകില്ലെന്ന്…
Read Moreറെക്കോർഡ് പ്രതികരണത്തോടെ ‘സിഎം വിത്ത് മീ’: 753 കോളുകൾ
konnivartha.com: ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള കേരളത്തിന്റെ പുതിയ വേദിക്ക് വൻ സ്വീകരണം. ‘സിറ്റിസൺ കണക്ട് സെന്റർ’ പ്രവർത്തനം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ ജനകീയ പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം തേടി ലഭിച്ചത് 753 കോളുകൾ. സിറ്റിസൺ കണക്ട് സെന്ററിലേക്ക് ആദ്യമായി വിളിച്ച വ്യക്തി സിനിമാ താരം ടോവിനോ തോമസ് ആയിരുന്നു. ടോവിനോയുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുകയും പദ്ധതിക്ക് എല്ലാവിധ ആശംസകളും താരം അറിയിക്കുകയും ചെയ്തു. തുടർന്ന് വന്ന മൂന്ന് കോളുകൾ മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ച് ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. അടിയന്തര നടപടികൾക്ക് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. മുഖ്യമന്ത്രി രണ്ടാമതായി സ്വീകരിച്ച കോൾ കോഴിക്കോട് സ്വദേശി അനിതയുടേതായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലുള്ള അനിത, വാടകവീട്ടിൽ താമസിക്കുന്നതിനാൽ തുടർചികിത്സാ സഹായം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ വിളിച്ചത്. അനിതയുടെ വിഷയത്തിൽ അടിയന്തിര സഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം…
Read Moreപ്രവാസികൾക്കായി നോർക്ക-ഇന്ത്യൻ ബാങ്ക് സംരംഭക വായ്പാ നിർണ്ണയക്യാമ്പ് ഒക്ടോബർ നാലിന് കരുനാഗപ്പള്ളിയിൽ
konnivartha.com: പ്രവാസിസംരംഭകർക്കായി നോർക്ക റൂട്ട്‌സും ഇന്ത്യൻ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക വായ്പാ നിർണ്ണയക്യാമ്പ് ഒക്ടോബർ നാലിന് കൊല്ലം കരുനാഗപ്പള്ളിയിൽ. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന നോർക്ക ഡിപ്പാർട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി മിനി കോൺഫറൻസ് ഹാളിലാണ് ക്യാമ്പ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. പാസ്സ്പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പുകളും, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ പദ്ധതി-വിശദീകരണം,…
Read Moreസമുദ്ര മത്സ്യമേഖലയിൽ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഉടൻ
konnivartha.com: സമുദ്ര മത്സ്യബന്ധനം നിരീക്ഷക്കുന്നതിനും മീൻപിടുത്ത വിവര ശേഖരണത്തിനുമായി യാനങ്ങളിൽ ഇലക്ട്രോണിക് സംവിധാനം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര ഫിഷറീസ് സെക്രട്ടറി ഡോ. അഭിലാക്ഷ് ലിഖി. മത്സ്യബന്ധന വിവരശേഖരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കൊച്ചിയിൽ ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷനും (ഐ ഒ ടി സി) ഫിഷറി സർവേ ഓഫ് ഇന്ത്യയും (എഫ്എസ്‌ഐ) സംഘടിപ്പിച്ച അഞ്ച് ദിവസത്തെ രാജ്യാന്തര ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു അദ്ദേഹം. വിവിധ യാനങ്ങളുപയോഗിച്ചുള്ള മത്സ്യബന്ധന പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ശാസ്ത്രീയ വിവര ശേഖരണവും മാനേജ്‌മെന്റ് രീതികളും മെച്ചപ്പെടുത്തുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള എഫ് എസ് ഐ യാണ് ഇത് വികസിപ്പിക്കുന്നത്. ശാസ്ത്രീയ പിന്തുണയുള്ള വിശ്വസനീയമായ ഡേറ്റയാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര വ്യാപാര രംഗത്തെ വെല്ലുവിളികൾക്കെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധമെന്ന് സെക്ട്രട്ടറി പറഞ്ഞു. അന്താരാഷ്ട്ര…
Read Moreബിഎസ്എൻഎൽ രജത ജൂബിലി: വിപുലമായ ആഘോഷങ്ങളുമായി തിരുവനന്തപുരം സർക്കിൾ
ബിഎസ്എൻഎൽ രജത ജൂബിലി: വിപുലമായ ആഘോഷങ്ങളുമായി തിരുവനന്തപുരം സർക്കിൾ:തിരുവനന്തപുരം ജില്ലയിലെ എഫ്ടിടിഎച്ച് കണക്ഷനുകൾ ഒരു ലക്ഷമാക്കും KONNIVARTHA.COM: ഈ വർഷം തിരുവനന്തപുരം ജില്ലയിലെ എഫ്ടിടിഎച്ച് (ഫൈബർ ടു ദി ഹോം) കണക്ഷനുകൾ ഒരു ലക്ഷമാക്കാൻ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). തിരുവനന്തപുരം സ്റ്റാച്യുവിലെ ബിഎസ്എൻഎൽ ഓഫീസിൽ നടന്ന പ്രതിമാസ ഇന്റർ മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ തിരുവനന്തപുരം സർക്കിൾ പ്രിൻസിപ്പൽ ജനറൽ മാനേജർ പി ജി നിർമലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ നഗരപ്രദേശത്തെ 39770 ഉം, ഗ്രാമീണ മേഖലയിലെ 27602 ഉം ഉൾപ്പടെ ആകെ 67322 എഫ്ടിടിഎച്ച് കണക്ഷനുകളാണ് തിരുവനന്തപുരത്ത് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡി( ബിഎസ്എൻഎൽ) ന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ആഘോഷങ്ങൾ തിരുവനന്തപുരം സർക്കിൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഎസ്എൻഎൽ 25 വർഷം…
Read More‘ഹൃദയപൂര്‍വം’ ബോധവല്‍ക്കരണ ക്യാമ്പ്
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ ‘ഹൃദയപൂര്‍വം’ സി.പി.ആര്‍ പരിശീലന ബോധവല്‍ക്കരണ കാമ്പയിന് തുടക്കം. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ കുര്യാക്കോസ് മാര്‍ ക്ലിമിസ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സ്മിത സാറ പടിയറ അധ്യക്ഷയായി. ഹൃദയാഘാതം ഉണ്ടാകുന്ന രോഗിക്ക് ശാസ്ത്രീയ ഹൃദയാഘാത പ്രഥമ ശുശ്രൂഷ ( സി. പി. ആര്‍) നല്‍കുന്ന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശീലന ബോധവല്‍ക്കരണ കാമ്പയിനാണ് ‘ഹൃദയപൂര്‍വം’. യുവജനങ്ങളെയും മുന്‍നിര തൊഴില്‍ വിഭാഗം ജീവനക്കാരെയും പ്രഥമ ശുശ്രൂഷ നല്‍കാന്‍ പ്രാപ്തരാക്കുക, ഹൃദയസ്തംഭനത്തിന്റെ ലക്ഷണം നേരത്തെ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/09/2025 )
ഏഴംകുളം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു അടൂര്‍ നിയോജകമണ്ഡലത്തിലെ ഏഴംകുളം വില്ലേജ് ഓഫീസിനെ സ്മാര്‍ട്ടാക്കാന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയസമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. റവന്യൂ വകുപ്പിന്റെ തനത് ഫണ്ട് വിനിയോഗത്തിലൂടെയാണ് പദ്ധതി. സംസ്ഥാനതലത്തില്‍ അനുവദിച്ച 32 സ്മാര്‍ട്ട് വില്ലേജുകളുടെ പട്ടികയിലാണ് ഏഴംകുളത്തെയും ഉള്‍പ്പെടുത്തിയത്. ചുറ്റുമതില്‍, കെട്ടിട സൗകര്യങ്ങള്‍, കമ്പ്യൂട്ടറുകള്‍ അനുബന്ധ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് വില്ലേജ് ഓഫീസിനെ സ്മാര്‍ട്ടാക്കുന്നത്. ക്വട്ടേഷന്‍ പത്തനംതിട്ട ജില്ലാ നവകേരളം കര്‍മപദ്ധതി ഓഫീസ് ഉപയോഗത്തിനായി 1200 ക്യുബിക് കപ്പാസിറ്റിയില്‍ കുറയാത്ത അഞ്ച് സീറ്റ് ടാക്‌സി / ടൂറിസ്റ്റ് എസി വാഹനം പ്രതിമാസ വാടകയില്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) ഒരു വര്‍ഷത്തേയിക്ക് ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ നാല്. പത്തനംതിട്ട കലക്ടറേറ്റ് ജില്ലാ പ്ലാനിംഗ് ഓഫീസിലുള്ള നവകേരളം…
Read More