konnivartha.com; ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിന്റർ ഓപ്പറേറ്റർ (TPO), കോൺസ്റ്റബിൾ (ഡ്രൈവർ), കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികകളിലേക്ക് 2025ലെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിന്റർ ഓപ്പറേറ്റർ (TPO), കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികകളിലേക്ക് സയൻസ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടുന്ന പ്ലസ് ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഈ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഒക്ടോബർ 15 ആണ്. കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് പ്ലസ് ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, 2025 ഒക്ടോബർ 21 വരെ അപേക്ഷിക്കാം. സ്ത്രീ ഉദ്യോഗാർത്ഥികൾ/എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ എന്നിവരെ പരീക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായം, പരീക്ഷയുടെ സ്‌കീം, സിലബസ് മറ്റ് വിശദാംശങ്ങള്‍ എന്നിവയ്ക്കായി ഉദ്യോഗാര്‍ത്ഥികള്‍ https://ssc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Read Moreവിഭാഗം: Editorial Diary
ശരത് എസ് നായർക്ക് 25 കോടി: തിരുവോണം ബംബര്‍ ഭാഗ്യവാന്‍
തിരുവോണം ബംബര്‍ ഒന്നാം സമ്മാനം 25 കോടി അടിച്ചത് ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്ക് . തുറവൂർ തൈക്കാട്ടുശേരി എസ്ബിഐയിൽ ടിക്കറ്റ് ഹാജരാക്കി.പെയിന്റ് കടയിലെ ജീവനക്കാരനാണ് . നെട്ടൂരിൽ നിന്നാണ് ടിക്കറ്റ് എടുത്തത്.നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷിൽ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലോട്ടറി ഏജന്‍റായ ലതീഷ് ടിക്കറ്റ് വാങ്ങിയത്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിലൂടെയാണ് ശരത്തിനെ തേടിയെത്തിയത്.
Read Moreസ്മാർട്ട് അംഗൻവാടി നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു
konnivartha.com: കോന്നി : എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാർഡിലെ അംഗൻവാടിയുടെ നിർമാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ നിർവഹിച്ചു.കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു. ദീർഘനാളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കൊല്യാനിക്കോട് 76-)0 നമ്പർ അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യ്ക്ക് നാട്ടുകാർ നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനിയറിങ്ങ് വിഭാഗമാണ് പ്രവർത്തിയുടെ നിർവഹണം നടത്തുന്നത്.550 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന അംഗൻ വാടിയിൽ ക്ലാസ് റൂം, അടുക്കള, സ്റ്റോർ റൂം, ശുചീമുറി എന്നിവയാണ് ഒരുക്കുന്നത്. എം എൽ എ നിയോജക മണ്ഡലം ആസ്തി…
Read Moreആംബുലെൻസുകളില്‍ ‘എമർജൻസി ഡ്യൂട്ടി’യ്ക്ക് മാത്രമേ സൈറന്‍ മുഴക്കാവൂ
konnivartha.com: ആംബുലെൻസുകളുടെ ‘എമർജൻസി ഡ്യൂട്ടി’ എന്നാൽ ‘ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കേണ്ടിയുള്ള അത്യാഹിതാവസ്ഥയിലോ, ഒരാളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ വരുന്നത് തടയേണ്ട സാഹചര്യത്തിലോ’ മാത്രമേ സൈറന്‍ മുഴക്കാവൂ . മൾട്ടി കലർഡ് ലൈറ്റും, മൾട്ടി ടോൺഡ് ഹോണും അനാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു എതിരെ കേരള എം വി ഡി മുന്നറിയിപ്പ് നല്‍കി . മൃതദേഹം കൊണ്ടുപോകുമ്പോഴോ, ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുപോകുമ്പോഴോ , ചെക്ക് അപ്പിനായി വീട്ടിൽ നിന്ന് അപ്പോയിന്റ്മെന്റ് എടുത്ത ഹോസ്പിറ്റലിലേക്ക് പോകുമ്പോഴോ, ട്രാഫിക് ബ്ലോക്ക് കാണുമ്പോഴാ ഒക്കെ മൾട്ടി കലർഡ് ലൈറ്റും, മൾട്ടി ടോൺഡ് ഹൊണും ഉപയോഗിച്ച് റോഡിൽ മുൻഗണന ലഭിക്കാനായി ശ്രമിച്ചാൽ, റോഡിലെ ആവറേജ് വേഗതയെക്കാൾ കൂടിയ വേഗത്തിൽ പോകാൻ ശ്രമിച്ചാൽ, അനാവശ്യമായി ഒരു ദുരന്ത സാധ്യതയ്ക്ക് ആണ് വഴി വെക്കുന്നത് എന്നാണ് എം വി ഡിയുടെ അറിയിപ്പ്…
Read Moreചുമ മരുന്നുകളുടെ ഗുണനിലവാരം :ഉന്നതതല യോഗം ചേര്‍ന്നു
konnivartha.com: ചുമ സിറപ്പുകളുടെ ഗുണമേന്മയും ഉപയോഗവും സംബന്ധിച്ച് ഉയർന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ മരുന്നുകളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കുട്ടികളടക്കം ഉപയോഗിക്കുന്ന ചുമ സിറപ്പുകളുടെ വിവേകപൂർണമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്തു. വിഷയം നേരത്തെ വിലയിരുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി. നദ്ദ ആവശ്യമായ നടപടികൾ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചർച്ച ചെയ്യാന്‍ നിർദേശിച്ചിരുന്നു. രാസവള, രാസവസ്തു മന്ത്രാലയത്തിന് കീഴിലെ ഔഷധനിര്‍മാണ വകുപ്പ് സെക്രട്ടറി ശ്രീ അമിത് അഗർവാൾ, ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ ഡയറക്ടർ ജനറലുമായ ഡോ. രാജീവ് ബഹൽ, ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ. സുനിത ശർമ,…
Read Moreരാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും.ശബരിമലയില്‍ ദര്‍ശനം നടത്തും . തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. ദര്‍ശനം പൂര്‍ത്തിയാക്കി അന്ന് രാത്രി തന്നെ തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി പമ്പ നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകിട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടക്കും
Read More‘ കേരളത്തിലെ പക്ഷികൾ ‘ :കോന്നിയില്‍ ഫോട്ടോ പ്രദർശനം
konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റ് വനം വന്യജീവി വാരാഘോഷങ്ങളുടെ ഭാഗമായി ‘ കേരളത്തിലെ പക്ഷികൾ ‘ എന്ന വിഷയവുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം നാളെ ( 06/10/2025 )സംഘടിപ്പിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന പക്ഷി നിരീക്ഷകനായ പി കെ ഉത്തമൻ ക്ലാസുകൾ കൈകാര്യം ചെയ്യും.കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി പ്രദർശനം ഉദ്ഘാടനം ചെയ്യും.കുട്ടികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പ്രദർശനം കാണാനുള്ള സൗകര്യം സ്കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.
Read Moreഓണം ബമ്പർ ഭാഗ്യക്കാറ്റ് പൂഞ്ഞാറിലും
konnivartha.com: കേരളാ ഭാഗ്യക്കുറിയുടെ ഓണം ബമ്പർ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം സൂര്യ കുടുബശ്രി അംഗങ്ങൾ ചേർന്നെടുത്ത ഭാഗ്യക്കുറിയ്ക്ക്. സൂര്യ കുടുംബശ്രീ അംഗങ്ങളായ സൗമ്യ സുജീവ്, ഉഷാ സാബു, ഉഷാ മോഹനൻ, രമ്യ അനൂപ്, സാലി സാബു എന്നിവർ ചേർന്ന് എടുത്ത TH 668650 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. ഇതിൽ 4 പേരും PMAY പദ്ധതി പ്രകാരം വീടു നിർമ്മാണം നടത്തിവരുകയായിരുന്നു. ഫണ്ട് കിട്ടാത്തതു കാരണം വീട് പണി മുടങ്ങി കിടന്ന അവസ്ഥയിലാണ് ഇവരെ ഭാഗ്യദേവത കടാക്ഷിച്ചത്.
Read More7 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആധാർ ബയോമെട്രിക് പുതുക്കൽ നിരക്ക് UIDAI ഒഴിവാക്കി
konnivartha.com: ജനോപകാരപ്രദമായ ഒരു നടപടിയായി, യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർബന്ധിത ബയോമെട്രിക് പരിഷ്കരണത്തിനുള്ള (MBU-1) എല്ലാ നിരക്കുകളും ഒഴിവാക്കി. ഈ നടപടി ഏകദേശം 6 കോടി കുട്ടികൾക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 7 മുതൽ 15 വയസ്സ് പ്രായത്തിലുള്ളവർക്കുള്ള നിരക്കിളവ് 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇത് ഒരു വർഷത്തേക്ക് തുടരും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിയുടെ ഫോട്ടോ, പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, ജനന സർട്ടിഫിക്കറ്റ് എന്നിവ നൽകി ആധാറിൽ ചേരാനാകും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ വിരലടയാളം, നേത്രപടലം അഥവാ ഐറിസ് എന്നിവ വളർച്ചാപക്വത കൈവരിക്കാത്തതിനാൽ അത്തരം ബയോമെട്രിക് വിവരങ്ങൾ ആധാറിൽ ഉൾപ്പെടുത്തുന്നതിനായി ശേഖരിക്കില്ല. അതിനാൽ, നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോൾ വിരലടയാളങ്ങൾ, ഐറിസ്, ഫോട്ടോ എന്നിവ ആധാറിൽ നിർബന്ധമായും ഉൾപ്പെടുത്തി പരിഷ്കരിക്കേണ്ടതുണ്ട്.…
Read Moreകൊച്ചി ചുറ്റിക്കാണാം ഡബിൾ ഡക്കർ ബസ്സിൽ: 200 രൂപ മാത്രം
konnivartha.com: കൊച്ചിയിലെ നഗര കാഴ്ചകൾ കാണാൻ കെ.എസ് ആർ.ടി സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസ് ട്രിപ്പുകൾ ഒരു ദിവസം മൂന്ന് എണ്ണം ആയി വർദ്ധിപ്പിച്ചു. എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്ന് വൈകിട്ട് നാലിന് ആദ്യ ട്രിപ്പും, 6.30 ന് രണ്ടാമത്തെ ട്രിപ്പും, മൂന്നാമത്തെ ട്രിപ്പ് രാത്രി ഒമ്പതിനും ആരംഭിക്കും.അപ്പർ ഡക്ക് ചാർജ് 200 രൂപയായും, ലോവർ ഡക്കർ ചാർജ് 100 രൂപ ആയും കുറച്ചു. അപ്പർ ഡക്കിൽ 39 സീറ്റുകളും, ലോവർ ഡക്കിൽ 24 സീറ്റുകളും ആണ് ഉള്ളത്. എല്ലാ ദിവസവും ജെട്ടി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം കടന്ന് കാളമുക്കിൽ എത്തി, തിരിച്ച് ഹൈകോർട്ട് വഴി എം ജി റോഡിലൂടെ ജോസ് ജംഗ്ഷൻ,തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പ് യാർഡ്,…
Read More